Image

സ്റ്റീഫന്‍ ഫിലിപ്പ്‌ ഗ്രാന്റ്‌ പ്രെയറി ഹൈസ്‌കൂള്‍ വാലിഡിക്‌ടോറിയന്‍

രാജന്‍ ആര്യപ്പള്ളില്‍ Published on 10 October, 2015
സ്റ്റീഫന്‍ ഫിലിപ്പ്‌ ഗ്രാന്റ്‌ പ്രെയറി ഹൈസ്‌കൂള്‍ വാലിഡിക്‌ടോറിയന്‍
ടെക്‌സാസ്സ്‌: ഡുബിസ്‌കികരിയര്‍ ഹൈസ്‌കൂളിന്റെ 2015- വാലിഡിക്ടോറിയനായി മലയാളിയും പെന്തക്കോസ്‌ത്‌ വിശ്വാസിയുമായ സ്റ്റീഫന്‍ ഫിലിപ്പ്‌ തിരഞ്ഞെടുക്കപ്പെട്ടു. ഡാളസ്‌ ഗ്രാന്റ്‌ പ്രയറിയില്‍ കഴിഞ്ഞ 25 വര്‍ഷമായി താമസിക്കുന്ന മാവേലിക്കര അറുന്നൂറ്റിമംഗലം വീട്ടില്‍ ഫിലിപ്പ്‌ ബേബി (ഷാജന്‍),ചെങ്ങന്നൂര്‍ പറമ്പത്തൂര്‍ വിട്ടില്‍ തിട്ടമ്മേല്‍ ഷേര്‍ളി ഫിലിപ്പ്‌ (മിനി) ന്റെയും മകനാണ്‌ സ്റ്റീഫന്‍ ഫിലിപ്പ്‌.

സ്‌കൂള്‍ വര്‍ഷത്തില്‍ അനേക ഓര്‍ഗനൈസേഷന്റെ വിവിധ ചുമതലകള്‍?വഹിച്ചിട്ടുള്ള സ്റ്റീഫന്‍ അനേക അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളതു കൂടാതെ 2015 -സ്‌കൂള്‍ വര്‍ഷത്തിലെ സ്റ്റുഡന്റ്‌ ഓഫ്‌ കാരക്ടര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്‌. ഐ.പി.സി ജെനറല്‍ വൈസ്‌ പ്രസിഡന്റ്‌ ഡോ. ബേബി വര്‍ഗീസ്‌ ശുശ്രൂഷിക്കുന്ന ഐ.പി.സി. എബനേസര്‍ ഫുള്‍ ഗീസ്‌പല്‍ അസംബ്ലി അംഗമാണ്‌. ടെക്‌സാസ്‌ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന്‌ കെമിസ്‌ട്രി മേജര്‍ എടുത്ത്‌ ഫാര്‍മസിക്ക്‌ പോകുവാനാണ്‌ ആഗ്രഹം.
സ്റ്റീഫന്‍ ഫിലിപ്പ്‌ ഗ്രാന്റ്‌ പ്രെയറി ഹൈസ്‌കൂള്‍ വാലിഡിക്‌ടോറിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക