Image

ആര്‍.എസ്.എസ് ഇസ്ലാമിക സ്റ്റേറ്റിന്റെ മറ്റൊരു രൂപം : കോടിയേരി

ബഷീര്‍ അഹമ്മദ് Published on 14 October, 2015
ആര്‍.എസ്.എസ് ഇസ്ലാമിക സ്റ്റേറ്റിന്റെ മറ്റൊരു രൂപം : കോടിയേരി
കോഴിക്കോട്: ഇസ്ലാമിക സ്റ്റേറ്റിന്റെ മറ്റൊരു രൂപമാണ് ഇന്ത്യയില്‍ ആര്‍.എസ.്എസ്. എന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഐ.എസ.്എസ്. ഇസ്ലാമിനെ വേട്ടയാടുമ്പോള്‍ ആര്‍.എസ.്എസ്. ഹിന്ദുക്കളെയാണ് വേട്ടയാടുന്നത്. കോഴിക്കോട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച പഞ്ചായത്ത് രാജ് 2015 മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശാശ്വതീകാനന്ദയുടെ മരണം നടക്കുമ്പോള്‍ എ.കെ ആന്റണിയായിരുന്നു ആഭ്യന്തരം മരണത്തിനുത്തരം പറയാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും കോടിയേരി പറഞ്ഞു.  പുനരന്വേഷണം സത്യാവസ്ഥ പുറത്ത് കൊണ്ടുവരിക മാത്രമല്ല ലക്ഷ്യമെന്നും ഏറെ പേര്‍ ആരാധിക്കുന്ന ഒരു മനുഷ്യന്റെ മരണത്തിന്റെ നിജസ്ഥിതി അറിയാന്‍ ജനങ്ങള്‍ക്ക്  അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതലക്കുളത്ത് നടക്കുന്ന യു.ഡി.എഫ്. തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കോടിയേരി.
മീറ്റ് ദ പ്രസ് പരിപാടിയില്‍ മോഹനന്‍മാസ്റ്റര്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എ. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കമാല്‍ പരവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മീറ്റ് ദ പ്രസ് പരിപാടിയില്‍ കോടിയേരി ബാലകൃഷ്ണന്‍ സംസാരിക്കുന്നു.
പ്രസ് ക്ലബ്ബിലെത്തിയ കോടിയേരിയെ പ്രസിഡന്റ് കമാര്‍ പരവൂര്‍ സ്വീകരിക്കുന്നു. സമീപം മോഹനന്‍ മാസ്റ്റര്‍
മീറ്റ് ദ പ്രസ് പരിപാടിക്ക് ശേഷം കോടിയേരി കാറില്‍ കയറി യാത്രയാകുന്നു.

ആര്‍.എസ്.എസ് ഇസ്ലാമിക സ്റ്റേറ്റിന്റെ മറ്റൊരു രൂപം : കോടിയേരിആര്‍.എസ്.എസ് ഇസ്ലാമിക സ്റ്റേറ്റിന്റെ മറ്റൊരു രൂപം : കോടിയേരിആര്‍.എസ്.എസ് ഇസ്ലാമിക സ്റ്റേറ്റിന്റെ മറ്റൊരു രൂപം : കോടിയേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക