നവംബര്‍ 14-ന് നടക്കുന്ന ഫോമാ ന്യൂയോര്‍ക്ക് എംബയര്‍ റീജിയണ്‍ കണ്വെന്ഷന് കിക്ക് ഓഫ് യോങ്കേഴ്സിലെ മുംബൈ സ്പൈസസില്‍ വെച്ച് ഒക്ടോബര്‍ 25-ന് നടത്തപ്പെട്ടു. കണ്‍വെന്‍ഷന്റെ ഗ്രാന്റ് സ്പോണ്സര് ജോര്‍ജ്ജ് ജോസഫ്(മെറ്റ്ലൈഫ്) സ്പോണ്സര് തുക റീജിയണ്‍ വൈസ് പ്രസിഡന്റ് ബിജു ഉമ്മനെ ഏല്‍പ്പിച്ചു കൊണ്ട് കിക്ക് ഓഫ് ഉദ്ഘാടനം ചെയ്യപ്പെട്ടു. കണ്‍വെന്‍ഷന്റെ മറ്റൊരു സ്പോണ്സര് ആയ ഇന്ത്യ കഫേ ഓണര്‍ അബ്ദുവില്‍ നിന്നും തുക കണ്വെന്ഷന് ചെയര്മാന് പ്രദീപ് നായര്‍ ഏറ്റുവാങ്ങി.
ഫോമാ ജോയിന്റ് ട്രഷറര്‍ ജോഫ്രിന്‍ ജോസ്, നാഷണല്‍ കമ്മിറ്റി അംഗം തോമസ് മാത്യൂ, റീജിയണ്‍ സെക്രട്ടറി ഷോബി ഐസക്ക്, ഫോമാ മുന്‍ സെക്രട്ടറി ജോണ്‍ സി.വറുഗീസ്(സലിം), വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന് വൈസ്പ്രസിഡന്റ് തോമസ് കോശി, യോങ്കേഴ്സ് മലയാളി അസോസിയേഷന് പ്രസിഡന്റ് മാത്യൂ പി.തോമസ്, യോങ്കേഴ്സ് മലയാളി അസോസിയേഷന് നേതാക്കളായ ബിനു ജോസഫ്, വിജയന് കുറുപ്പ്, സുരേഷ് നായര്‍, ബെന്‍ കൊച്ചീക്കാരന് എന്നിവര്‍ കിക്ക് ഓഫിന് നേതൃത്വം നല്കി.
നവംബര്‍ 14-ന് രാവിലെ 11.30 ന് ആരംഭിക്കുന്ന കണ്വെന്ഷന് യോങ്കേഴ്സിലെ നേഹ പാലസില്‍ വെച്ച് നടക്കുന്നു. ഫോമാ ദേശീയ നേതാക്കളായ പ്രസിഡന്റ് ആനന്ദന് നിരവേലില്‍ ജനറല്‍ സെക്രട്ടറി ഫൈസല്‍ എഡേവേര്ഡ് (ഷാജി), ജോയിന്റ് സെക്രട്ടറി സ്റ്റാന്‍ലി കളത്തില്‍, ഫോമാ ട്രഷറല്‍ ജോയി ആന്റണി, വൈസ് പ്രസിഡന്റ് വിന്‍സന്‍ പാലത്തിങ്കല്‍ എന്നിവര്‍ മുഖ്യാതിഥികളായി യോഗത്തില്‍ പങ്കെടുക്കും.
ഫോമാ 2015-ലെ ചാരിറ്റി പ്രൊജക്ടായ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ പണിയുന്ന പീഡിയാട്രിക് ഓങ്കോളജി ഔട്ട് പേഷ്യന്റ് വിങ്ങിന്റെ ധനശേഖരണാര്‍ത്ഥം, പ്രമുഖ സംഗീതജ്ഞര്‍ ഉള്‍പ്പെടുന്ന മിത്രാസ് ടീമിന്റെ ഗാനമേളയും സമ്മേളനത്തില്‍ ഉണ്ടായിരിക്കും. അംഗസംഘടനകള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ കണ്വെന്ഷന് കൊഴുപ്പേകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ബിജു ഉമ്മന്‍(റീജിയണ്‍ വൈസ് പ്രസിഡന്റ്) 914-523-9501
പ്രദീപ് നായര്‍ കണ്വെന്ഷന് ചെയര്മാന് 2013-260-1356
ഷോബി ഐസക്ക്, സെക്രട്ടരി 914-318-2710
ബണ്ണി കല്ലൂപ്പാറ 845-596-0935
ജോഫ്രിന്‍ ജോസ് 914-424-7289