Image

സ്വവര്‍ഗ്ഗ വിവാഹിതരും കുട്ടികളും ചര്‍ച്ചില്‍ നിന്നും പുറത്ത്

പി.പി.ചെറിയാന്‍ Published on 07 November, 2015
സ്വവര്‍ഗ്ഗ വിവാഹിതരും കുട്ടികളും ചര്‍ച്ചില്‍ നിന്നും പുറത്ത്
സാള്‍ട്ട്‌ലേക്ക്‌സിറ്റി: സ്വവര്‍ഗ്ഗ വിവാഹിതര്‍ക്കും അവരുടെ സംരക്ഷണയില്‍ കഴിയുന്ന കുട്ടികള്‍ക്കും ചര്‍ച്ച് ആക്റ്റിവിറ്റീസുകളില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയതായി 6.5 മില്യണ്‍ അംഗങ്ങളെ പ്രതിനിധാനം ചെയ്യുന്ന മോര്‍മണ്‍ ചര്‍ച്ച് വക്താവ് എറിക്ക് ഹാക്കിന്‍സ് വെളിപ്പെടുത്തി. സ്വവര്‍ഗ്ഗവിവാഹിതരുടെ കൂടെ താമസിക്കുന്ന കുട്ടികള്‍ പ്രായപൂര്‍ത്തിയായതിനുശേഷം വീട്ടില്‍ നിന്നും മാറി താമസിക്കുകയാണെങ്കില്‍ അവരെ ചര്‍ച്ചില്‍ ഉള്‍പ്പെടുത്തുന്നതിനും അനുമതി നല്‍കിയതായും വക്താവ് അറിയിച്ചു.

സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാണെന്ന് യു.എസ്. സുപ്രീം കോടതി വിധി പ്രഖ്യാപനത്തിന് ശേഷം ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച ആദ്യ ക്രൈസ്തവ സഭ എന്ന ബഹുമതി കൂടി മോര്‍മണ്‍ ചര്‍ച്ചിന് ലഭിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ ക്രൈസ്തവ വിഭാഗങ്ങളായ കത്തോലിക്കാ സഭയോ, സതേണ്‍ ബാപ്റ്റിസ്റ്റ് ചര്‍ച്ചോ, സ്വവര്‍ഗ്ഗ വിവാഹത്തെ ഔദ്യോഗീകമായി തള്ളി പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

മോര്‍മണ്‍ ചര്‍ച്ച് പോളിസി ആന്റ് പ്രൊസീഡിയര്‍ ഗൈഡില്‍ പുതിയ തീരുമാനങ്ങള്‍ ഉള്‍കൊള്ളിക്കുമെന്ന് ചര്‍ച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലേറ്റര്‍- ഡെ സെയിന്റ്‌സ് (Church Of Jesus Christ Of latter day saints) എന്ന ഔദ്യോഗീക പേരില്‍ അറിയപ്പെടുന്ന മോര്‍മണ്‍ സഭാ വിഭാഗം അറിയിച്ചു.

സ്വവര്‍ഗ്ഗ വിവാഹിതരും കുട്ടികളും ചര്‍ച്ചില്‍ നിന്നും പുറത്ത്
Join WhatsApp News
ഒരു ഇര 2015-11-07 14:21:02
കാപട്ട്യമേ  നിന്‍റെ  ശരി പേര്  അല്ലെ  മതം ?
Men can have several wives
Men can sexually abuse boys in the altar
Men priests rape Nuns
but these are ok ?
same sex is a wrong usage. It is same gender marriage. Marriage is not just for sex. Holy matrimony is companionship.
The tendency to mate with or marry same gender is not a disease.
your thoughts are welcome with an open mind.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക