Image

കുറ്റപത്രം സമര്‍പ്പിച്ചാല്‍ രാജി; വിഎസ് പിബിയ്ക്കു കത്തു നല്‍കി

Published on 17 January, 2012
കുറ്റപത്രം സമര്‍പ്പിച്ചാല്‍ രാജി; വിഎസ് പിബിയ്ക്കു കത്തു നല്‍കി
തിരുവനന്തപുരം: ബന്ധുവിനു വഴിവിട്ടു ഭൂമി ദാനം ചെയ്‌തെന്ന കേസില്‍ തന്റെ നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍ പൊളിറ്റ് ബ്യുറോയ്ക്കു കത്തു നല്‍കി. കുറ്റപത്രം സമര്‍പ്പിച്ചാല്‍ ഉടന്‍ രാജി വയ്ക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വിഎസ് കത്തില്‍ പറയുന്നു. ഇക്കാര്യം വിഎസ് ദിവസങ്ങള്‍ക്കു മുന്‍പ് വാര്‍ത്താ സമ്മേളനത്തിലും വ്യക്തമാക്കിയിരുന്നു. 

കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും വിഎസ് കൈമാറി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ചാണ് 30 പേജുള്ള രേഖകള്‍ നല്‍കിയത്. വിഎസിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്നെ വിഎസ് രാജിസന്നദ്ധത അറിയിച്ചു പിബിയെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ രാജി വയ്‌ക്കേണ്ടതില്ലെന്നു പിബി അറിയിച്ചതിനെത്തുടര്‍ന്നു വിഎസ് പിന്‍മാറുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക