Image

ഫൊക്കാനാ-ഭാഷയ്ക്കൊരു ഡോളര്‍- തെറ്റായ പത്രവാര്‍ത്തകള്‍ (ഡോ.പാര്‍ത്ഥസാരഥി പിള്ള)

Published on 09 November, 2015
ഫൊക്കാനാ-ഭാഷയ്ക്കൊരു ഡോളര്‍- തെറ്റായ പത്രവാര്‍ത്തകള്‍ (ഡോ.പാര്‍ത്ഥസാരഥി പിള്ള)
നവംബര്‍ 21- ാം തിയതി ഇ-മലയാളി പത്രത്തിന്റെ ഓണ്‍ലൈന്‍ പേജിലും തുടര്‍ന്നു കേരളത്തിലെ ദിനപത്രങ്ങളിലും ഫൊക്കാനയുടെ പേരില്‍ വന്ന വാര്‍ത്തയില്‍ വലിയ ഒരു തെറ്റു കടു കൂടിയെന്നറിയിക്കാനാണ് ഈ കുറിപ്പ്
1992-ല്‍ ജൂലൈ 9 മുതല്‍ 13വരെ വാഷിംഗ്ടണില്‍ നടന്ന 5-മത് ഫൊക്കാന കണ്‍ വന്‍ഷനില്‍ ആണു ഭാഷയ്ക്കൊരു ഡോളര്‍ പ്രസ്ഥാനത്തിന്റെ തുടക്കം. അവസ്മരണീയമായ ഒരു സാഹിത്യസമ്മേളനം അന്നു ഡോ.എംവി പിള്ളയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. സാഹിത്യവേദിയില്‍ ഒ.എന്‍.വി. കുറുപ്പ്, എം.ടി.വാസുദേവന്‍നായര്‍, സുഗതകുമാരി, വിഷ്ണു നാരായണന്‍ നമ്പൂതിരി, കാക്കനാടന്‍, എന്‍.ആര്‍ എസ് ബാബു തുടങ്ങി നിരവധി പ്രതിഭകള്‍ സാഹിത്യ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കി.

പ്രഭാതം മുതല്‍ സന്ധ്യവരെ നീണ്ടുനിന്ന ഈ സമ്മേളനത്തില്‍ എഴുനൂറില്‍ പരം സാഹിത്യാസ്വദര്‍ ഉത്സാഹത്തോടെ പങ്കെടുത്തു. ഭാഷാ സ്‌നേഹികളുടെ ഈ ആവേശം കണ്ട് ഡോ.എം.വി.പിള്ളയാണ് ഭാഷയ്ക്കൊരു ഡോളര്‍ എന്ന ആശയം മുന്നോട്ടു വച്ചത്. ഫൊക്കാനയുടെ അന്നത്തെ പ്രസിഡന്റ് എന്ന നിലയില്‍ ഞാനും സെക്രട്ടറി 
മാത്യു കൊക്കുറയും കണ്‍വന്‍ഷന്‍ കണ്‍വീനര്‍  സണ്ണി വൈക്ലിഫും ഈ പ്രസ്ഥാനത്തിന് സര്‍വ്വപിന്തുണയും നല്‍കി. ഒ.എന്‍.വി.യും, എം.ടി.യും സുഗതകുമാരിയും അഭിനന്ദനങ്ങളോടെ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.
.
കലാകൗമുദി പത്രാധിപര്‍ എന്‍.ആര്‍.എസ് ബാബു കേരളത്തിലെ തുടര്‍ നടപടികള്‍ക്കു നേതൃത്വം നല്‍കി. അന്നു തുടങ്ങി ഇന്നുവരെ ഈ പ്രസ്ഥാനത്തെ അകമഴിഞ്ഞു പുന്തുണച്ച എല്ലാ ഫൊക്കാനാ പ്രസിഡന്റുമാരും തുല്യനിലയില്‍ പ്രശംസ അര്‍ഹിക്കുന്നു. അമേരിക്കയിലെ മലയാളി ഭാഷാസ്‌നേഹികള്‍ നല്‍കുന്ന നിര്‍ലോപമായ സഹായ സഹകരണങ്ങളാണ് ഈ പ്രസ്ഥാനത്തെ നിലനിര്‍ത്തുന്നത്.

വസ്തുതകള്‍ ഇങ്ങനെയായിരിക്കെ ഭാഷയ്ക്കൊരു ഡോളര്‍ ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റിന്റെ സംഭാവനയാണെന്ന മട്ടില്‍ അദ്ദേഹത്തെ പ്രശംസിച്ചെഴുതിയ ലേഖനം വസ്തുതാ വിരുദ്ധവും ദുരുദ്ദേശപരവും ചരിത്രത്തെ അവഹേളിക്കലുമാണ്. സംഘടനയുടെ സ്ഥാപകനെന്ന നിലയില്‍ അദ്ദേഹത്തിനഭിമാനിക്കാം.

ഫൊക്കാന കണ്‍ വന്‍ഷന്‍ ഇല്ലാത്ത വര്‍ഷങ്ങളില്‍ ഭാഷയ്ക്കൊരു ഡോളര്‍ സംവിധാനത്തെ താങ്ങിനിര്‍ത്തുന്നത് ഡാളസിലെ കേരള അസോസിയേഷനും നേതൃത്വനിരയിലുള്ള ഐ വര്‍ഗീസുമാണെന്നു നന്ദിപൂര്‍വ്വം രേഖപ്പെടുത്തട്ടെ.

വായനക്കാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുന്ന ഈ ഫൊക്കാനാ ചരിത്രം ഫൊക്കാനയുടെ പബ്ലിക്ക് റിലേഷന്‍സ് സൃഷ്ടിയാണെന്നുള്ളതാണ് ഏറെ വിചിത്രം. കേരളത്തിലെ മാദ്ധ്യമങ്ങളില്‍ കൂടി, ഭാഷയ്ക്കൊരു ഡോളര്‍ തുടങ്ങി 24 വര്‍ഷം കഴിഞ്ഞപ്പോള്‍ ചരിത്രം തിരുത്താന്‍ നടത്തുന്ന ശ്രമംഉപേക്ഷിക്കണം. വസ്തുനിഷ്ഠമായ സത്യമറിയാന്‍ അമേരിക്കയിലെ മലയാളി മാദ്ധ്യമങ്ങളെയോ മറ്റു മുന്‍കാല പ്രസിഡന്റുമാരെയോസമീപിച്ചാല്‍ മതി. അനവധാനതമൂലം പറ്റിയ തെറ്റു തിരുത്തി ലേഖനം പുനഃപ്രസിദ്ധീകരിക്കണമെ് അഭ്യര്‍ത്ഥനയോടെ.
ഡോ.പാര്‍ത്ഥസാരഥി പിള്ള
Join WhatsApp News
George Thumpayil 2015-11-09 08:23:11
Dr Parthasarathy Pillai is absulutely right. I can vouch for it. BOD is the brain child of Dr M V Pillai. I was there in person when it was born. Over the years, I was observing the immense growth. The historical error made should be corrected.
Vayanakkaran 2015-11-09 22:44:37
Yes Dr. Parthasarathi Pillai, you are right. People like you must correct and interfere for the right thing. But do not glue there and sit there for long time. The new people also must get chances.
വിദ്യാധരൻ 2015-11-10 07:42:33
തൂണും ചാരി നിന്നവൻ പെണ്ണിനേം കൊണ്ട്പോയി എന്ന് പറഞ്ഞതുപോലെയാണ് അമേരിക്കയിലെ പല മലയാളി നേതതൃത്വങ്ങളും.  ചില തീവ്രവാദികൾ പാസ്പോർട്ട് മോഷ്ടിച്ച് അതിലെ പടം മാറ്റി സ്വന്തം പടം കേറ്റി വയ്ക്കുന്നതുപോലെയുണ്ട്  ഭാഷക്ക് ഒരു ഡോളർ എന്ന ആശയം ഫൊക്കാന സ്ഥാപക പ്രസിഡന്റിന്റെയാണെന്നുള്ള അവകാശ പ്രഖ്യാപനം.  ഇതിലെ യഥാർത്ഥ കഥാപാത്രങ്ങൾ ജീവിചിരിക്കുന്നതുകൊണ്ട് മാത്രം ഇതിന്റെ പിന്നിലെ കള്ളക്കളികൾ വെളിച്ചത്തുവന്നത്.   

ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതല്ല.  ഇവിടെ കയ്യോടെ പിടികൂടി എന്നേയുള്ളു.  അമേരിക്കയിലെ മലയാളികളെ ഉദ്ധരിക്കാൻ നടക്കുന്ന സംഘടനകൾ, സാംസ്കാരിക സംഘടനകൾ, സാഹിത്യ സംഘടനകൾ ഇവയുടെ ഒക്കെ ചുക്കാൻ പിടിക്കാൻ നെട്ടോട്ടം ഓടി നടക്കുന്ന ജീവിത ചരിത്രത്തിന്റെ ഓരോ കല്ലുകളും ഇളക്കി നോക്കെണ്ടാതാണ്.  അമേരിക്കയുടെ പ്രസിഡന്ടാകാൻ മത്സരിക്കുന്ന ഡോക്ടർ . ബെൻകാർസന്റെ ജീവിച്ചരിത്രവും അവകാശവാദ ഉന്നയങ്ങളും കർശനമായ പരിശോധനക്ക് വിടെയപ്പെടുത്തുന്നതുപോലെ, അമേരിക്കയിലെ നേതാക്കന്മാരെയും, സാഹിത്യപഞ്ചാനന്മാരുടേയും ചരിത്രം പരിശോധിച്ചാൽ പരസ്പര വിരുദ്ധമായ പലതും കാണാൻ കഴിയും. ഈ ലേഖനത്തിലൂടെ, ലേഖകൻ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ ശരിയോ തെറ്റോ എന്ന് ന്യായികരിക്കേണ്ട ചുമതല എതിർകക്ഷിക്കുണ്ട്. തെറ്റ് തെറ്റാണെങ്കിൽ അത് സമ്മതിച്ചു മാതൃകയാവേണ്ടാതാണ്.  ധീരമായ താങ്കളുടെ ലേഖനം അഭിനന്ദനാർഹമാണ്  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക