Image

`മനസ്സറിയാതെ' മിനി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി

ജോയിച്ചന്‍ പുതുക്കുളം Published on 18 January, 2012
`മനസ്സറിയാതെ' മിനി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി
ഷിക്കാഗോ: പ്രവാസജീവിത സായാഹ്നത്തിലെ ഒറ്റപ്പെടലിന്റേയും, സൗഹൃദത്തിന്റേയും കഥപറയുന്ന `മനസ്സറിയാതെ' - മിനി സിനിമ ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി.

അനിലാല്‍ ശ്രീനിവാസന്റെ `നാനി' എന്ന ചെറുകഥയെ അവലംബമാക്കി നിര്‍മ്മിച്ച ഈ മിനി സിനിമയില്‍ സജി എറപുറം, ജിനോ മഠത്തില്‍, സ്റ്റാന്‍ലി കളരിക്കമുറി, മീനു മാത്യു, വന്ദന മാളിയേക്കല്‍, ലിസി പോള്‍സണ്‍, ഗ്രേസി വാച്ചാച്ചിറ എന്നിവരോടൊപ്പം അര്‍ച്ചന നന്ദികാട്ട്‌, ആന്‍ഡ്രിയ നന്ദികാട്ട്‌ എന്നീ രണ്ട്‌ കുരുന്നു പ്രതിഭകളും വേഷമിടുന്നു.

രചന, സംവിധാനം- അനിലാല്‍ ശ്രീനിവാസന്‍, ഡയറക്‌ടര്‍ ഓഫ്‌ ഫോട്ടോഗ്രാഫി- സരോജ്‌ പാഡി, അസോസിയേറ്റ്‌ കാമറാമാന്‍- ജീ പൈലി, ന്യൂയോര്‍ക്ക്‌. ഗാനരചന- നന്ദാ രാജു, കവിത- മാധവിക്കുട്ടി കെ. നായര്‍, സംഗീതം- ആര്‍. രാജേഷ്‌, ജോയിച്ചന്‍ പുതുക്കുളം (പി.ആര്‍.ഒ) യു.എസ്‌.എ.
`മനസ്സറിയാതെ' മിനി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക