Image

പുത്തന്‍ ചിന്താസരണികള്‍ തുറന്ന പ്രസ്‌ക്ലബ് സമ്മേളനം നവ്യാനുഭവമായി

Published on 23 November, 2015
പുത്തന്‍ ചിന്താസരണികള്‍ തുറന്ന പ്രസ്‌ക്ലബ് സമ്മേളനം നവ്യാനുഭവമായി
ചിക്കാഗോ: മാധ്യമ- സാമൂഹിക രംഗത്തെ മാറ്റങ്ങള്‍ പ്രതിഫലിച്ച തീവ്രസംവാദങ്ങളും, അതിഥികളുടേയും പങ്കെടുത്തവരുടേയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റിയ സംഘാടക മികവും മാധ്യമരംഗത്തെ പ്രമുഖര്‍ക്ക് നല്‍കിയ ആദരവുംകൊണ്ട് ഹൃദ്യമായ രണ്ടുദിനങ്ങള്‍ സമ്മാനിച്ച് ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആറാമതു കണ്‍വന്‍ഷന് കൊടിയിറങ്ങി.

പ്രസ് ക്ലബിന്റെ പരമോന്നത ബഹുമതികളായ മാധ്യമരത്‌ന പുരസ്‌കാരം കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസിനും, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കേരള എക്‌സ്പ്രസ് പത്രത്തിന്റെ സ്ഥാപകനും ചീഫ് എഡിറ്ററുമായ കെ.എം. ഈപ്പനും ചടങ്ങില്‍ സമ്മാനിച്ചു. ബ്രിട്ടാസിനു പ്രസ്‌ക്ലബ് പ്രസിഡന്റ് ടാജ് മാത്യുവും, കെ.എം ഈപ്പന് തോമസ് ഉണ്ണിയാടന്‍ എം.എല്‍.എയും അവാര്‍ഡ് നല്‍കി.

മാധ്യമ അവാര്‍ഡുകള്‍ നേടിയ ഡോ. കൃഷ്ണകിഷോര്‍ (ഏഷ്യാനെറ്റ്), പ്രവാസി ചാനല്‍ മാനേജിംഗ് എഡിറ്ററും ഇ-മലയാളി സാരഥികളിലൊരാളുമായ സുനില്‍ ട്രൈസ്റ്റാര്‍, ഏബ്രഹാം തോമസ്, പി.പി. ചെറിയാന്‍, മീനു എലിസബത്ത്, ബിജു സഖറിയ (ഏഷ്യാനെറ്റ്), സുധ ജോസഫിനുവേണ്ടി ജോസ് പ്ലാക്കാട്ട് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. 
അവാര്‍ഡ് ജേതാവായ ജോര്‍ജ് തുമ്പയിലിനു സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞില്ല. 

മാധ്യമരംഗത്തെ മികവു മാത്രമല്ല, പ്രസ്‌ക്ലബുമായുള്ള ദീര്‍ഘകാലബന്ധം കൂടി കണക്കിലെടുത്താണ് ബ്രിട്ടാസിനെ അവാര്‍ഡിനു തെരഞ്ഞെടുത്തതെന്നു ടാജ് മാത്യു പറഞ്ഞു. പ്രസ്‌ക്ലബ് ട്രഷറര്‍ ബിജു കിഴക്കേക്കുറ്റ് ബ്രിട്ടാസിന്റെ ബഹുമുഖ നേട്ടങ്ങള്‍ അവതരിപ്പിച്ചു.

തന്നെപ്പറ്റി അവതരിപ്പിച്ച സ്ലൈഡ് ഷോയില്‍ താന്‍ അഭിനയിച്ച സിനിമയുടെ ക്ലിപ്പുകൂടി കണ്ടപ്പോള്‍ ആകെയൊരു ലജ്ജ തോന്നിയെന്നു ബ്രിട്ടാസ് പറഞ്ഞു. സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം പണി നിര്‍ത്താറായി എന്ന സൂചനയാണ്. മാധ്യമരംഗം ബ്രിട്ടാസിനു മുമ്പും പിമ്പും എന്ന് വിലയിരുത്തപ്പെടുമെന്ന് നേരത്തെ പ്രസംഗിച്ച സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞതും ഈ അര്‍ത്ഥത്തില്‍ എടുക്കാവുന്നതാണ്.

തന്റെ കുടുംബം തന്നെയാണ് പ്രസ്‌ക്ലബ്. സര്‍ഗ്ഗാത്മകമായ ഈ കൂട്ടായ്മ നിലനില്‍ക്കണം. നാട്ടില്‍ ഇതുപോലെത്തെ കൂട്ടായ്മയിലൊന്നും താന്‍ പങ്കെടുക്കാറില്ല. തന്നെ അവര്‍ കൂട്ടാറുമില്ല.

പല അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും പ്രസ്‌ക്ലബിന്റെ ഈ അംഗീകാരം വലിയ ബഹുമതിയായി താന്‍ സ്വീകരിക്കുന്നു. 

പ്രസ്‌ക്ലബിന്റെ സാരഥ്യം താന്‍ ഏറ്റെടുത്തപ്പോഴും വൈകാതെ സ്ഥാനമൊഴിയുമ്പോഴും അതിന്റെ ഭാവിയെപ്പറ്റിയോ പ്രവര്‍ത്തനങ്ങളെപ്പറ്റിയോ യാതൊരാശങ്കയുമില്ലെന്ന് ടാജ് മാത്യു പറഞ്ഞു. സൗഹൃദത്തിന്റെ പ്രതിഫലനമാണ് ഈ സംഘടന. തന്നോടൊപ്പം പ്രവര്‍ത്തിച്ച ജനറല്‍ സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവേല്‍, ട്രഷറര്‍ ബിജു കിഴക്കേക്കുറ്റ്, കണ്‍വന്‍ഷന്‍ ചെയര്‍ ജോസ് കണിയാലി, മറ്റു ഭാരവാഹികള്‍ എല്ലാവര്‍ക്കും ടാജ് മാത്യു നന്ദി പറഞ്ഞു.

ചീഫ് വിപ്പ് സ്ഥാനം രാജിവച്ചശേഷമാണ് താന്‍ കണ്‍വന്‍ഷനെത്തിയതെന്ന് തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ പറഞ്ഞു. ആ തീരുമാനത്തിനു മാറ്റമില്ല.

ഈ സമ്മേളനം മറക്കാനാവാത്ത അനുഭവമായി. എല്ലാം ചിട്ടപ്പടിയായും ഭംഗിയായും നടന്നു. സംഘാടകരുടെ കര്‍മ്മകുശലതയും അര്‍പ്പണബോധവും കാട്ടുന്നതായിരുന്നു എല്ലാം. കേരളത്തില്‍ നില്‍ക്കുന്ന അതേ വികാരമാണ് തനിക്ക് അനുഭവപ്പെട്ടത്. ഈ കൂട്ടായ്മ എന്നും നല്ലരീതിയില്‍ പോകണം. കലാപരിപാടികളിലെ പൂര്‍ണ്ണത തന്നെ ആശ്ചര്യപ്പെടുത്തി. അവയൊക്കെ നാട്ടിലേതിനേക്കാള്‍ മെച്ചമാണെന്നു പറയാം.

ഹിന്ദു മതത്തില്‍ നിന്നും വഴിമാറി സഞ്ചരിക്കുന്ന തന്നെപ്പോലുള്ളവര്‍ ചുരുക്കമാണെന്നു സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി പറഞ്ഞു. ജാതി-മത-വിഭാഗീയ ചിന്തകളാല്‍ കേരളം പിന്നോക്കം പോകുമ്പോള്‍ അതിനെതിരേ ശബ്ദിക്കുവാന്‍ തന്നെപ്പോലെ കുറച്ചുപേരേയുള്ളൂ. മതേതരത്വത്തിന്റെ പേരില്‍ അറിയപ്പെടാനാണ് താന്‍ ആഗ്രഹിക്കുന്നത്.

കെ.ആര്‍. ഗൗരിയമ്മ മന്ത്രിയായിരിക്കുമ്പോള്‍ 1987-ല്‍ അവരെ കാണാന്‍ സെക്രട്ടറിയേറ്റില്‍ പോയി. സെല്‍ഫോണ്‍ പ്രചാരത്തില്‍ വരുന്നതേയുള്ളൂ. ഇഷ്ടികയുടെ വലിപ്പമുള്ള സെല്‍ഫോണുമായാണ് താന്‍ പോയത്. അതുകണ്ട് രണ്ടുപേര്‍ കമന്റടിക്കുന്നതു കേട്ടു- പണ്ടൊക്കെ സ്വാമിമാരുടെ കയ്യില്‍ കമണ്ഡലുവും യോഗദണ്ഡുമായിരുന്നു. ഇപ്പോള്‍ ഫോണായി. സ്വാമിമാരും ഹൈടെക്കാകുന്നു.

സ്വാമി വിവേകാനന്ദനടക്കമുള്ള മഹര്‍ഷിമാര്‍ അവശേഷിപ്പിച്ച പാരമ്പര്യത്തെ ഇപ്പോള്‍ പ്രതിനിധീകരിക്കുന്നത് തന്നെപ്പോലുള്ള സാധാരണക്കാരാണ്. മഹര്‍ഷിമാരുടെ സ്ഥാനത്ത് ചന്ദ്രസ്വാമിയും, തോക്കു സ്വാമിയും, സന്തോഷ് മാധവനുമൊക്കെ രംഗത്തുവന്നു.

മുമ്പ് ജര്‍മ്മന്‍ സംഘടന യുഗ്മയുടെ അവാര്‍ഡ് താന്‍ കൊടുക്കുന്നതുകൊണ്ട് വാങ്ങാന്‍ വരാമെന്ന് ബ്രിട്ടാസ് ഉറപ്പു നല്‍കിയതാണ്. പക്ഷെ ചടങ്ങിനെ നിഷ്പ്രഭമാക്കി ബ്രിട്ടാസ് വന്നില്ല. പിന്നീട് രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ എല്ലാവരേയും ഞെട്ടിക്കുന്ന വാര്‍ത്തയുമായി ബ്രിട്ടാസ് വന്നു. അതിന്റെ അലയൊലി ഇപ്പോഴും നിന്നിട്ടില്ല. ബ്രിട്ടാസിന്റെ കൂടെയുള്ള പടമിട്ടതിനു തനിക്കും ഭീഷണി വന്നു. കൂടെയിരുന്നയാള്‍ക്ക് ഇതാണ് സ്ഥിതിയെങ്കില്‍ ബ്രിട്ടാസിന്റെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ- അദ്ദേഹം പറഞ്ഞു.

മുമ്പ് വരുമ്പോള്‍ സീരിയലിന്റേയും മറ്റും സിഡി വാങ്ങാന്‍ കടയില്‍ ജനങ്ങളെ കണ്ടകാര്യം രാജു ഏബ്രഹാം എം.എല്‍.എ അനുസ്മരിച്ചു. ഇപ്പോള്‍ അതില്ല. ഷോയെല്ലാം തത്സമയം തന്നെ ടിവിയിലും ഓണ്‍ലൈനിലുമൊക്കെ കിട്ടും.

ഇതിനു വേറേയും പ്രയോജനമുണ്ടായി. പ്രായമായ മാതാപിതാക്കള്‍ മുമ്പ് അമേരിക്കയില്‍ വന്നാല്‍ പെട്ടെന്ന് തിരിച്ചുപോകാന്‍ ശഠിക്കുമായിരുന്നു. അതിനു പകരം പലരും അമേരിക്കയില്‍ തന്നെ തങ്ങുന്നു. ടാജ് മാത്യുവിന്റെ നേതൃത്വവും കണിയാലിയുടെ പ്രാഗത്ഭ്യവും, വിന്‍സെന്റ് ഇമ്മാനുവേലിന്റെ നിഷ്‌കളങ്കമായ പെരുമാറ്റവുമെല്ലാമാണ് കണ്‍വന്‍ഷനെ വന്‍ വിജയമാക്കിയത്. പഴയ സുഹൃത്ത് ജോര്‍ജ് തുമ്പയിലിന്റെ അഭാവവും ശ്രദ്ധിച്ചു. ബിജു കിഴക്കേക്കുറ്റ്, ജോസ് കാടാപ്പുറം എന്നിവരേയും അഭിനന്ദിക്കുന്നു. വീല്‍ചെയറിലിരുന്ന് ജയ്‌മോള്‍ ശിങ്കാരിമേളത്തില്‍ പങ്കെടുത്തതും മറക്കാനാവില്ല.

പ്രസ് അക്കാഡമി ചെയര്‍മാന്‍ സെര്‍ജി ആന്റണി, പി.ജി. സുരേഷ് കുമാര്‍ (ഏഷ്യാനെറ്റ്), മനോരമ ഓണ്‍ലൈന്‍ എഡിറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ് തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി വിന്‍സെന്റ് ഇമ്മാനുവേല്‍ സ്വാഗതം ആശംസിച്ചു. സണ്ണി പൗലോസ് ആയിരുന്നു എം.സി. അനിലാല്‍ ശ്രീനിവാസന്‍, ബിജു സഖറിയ എന്നിവര്‍ കലാപരിപാടികളുടെ കോര്‍ഡിനേറ്റര്‍മാരായിരുന്നു.

ചടങ്ങില്‍ വച്ച് നിയുക്ത പ്രസിഡന്റ് ശിവന്‍ മുഹമ്മയ്ക്ക് ടാജ് മാത്യു അനൗപചാരികമായ അധികാര കൈമാറ്റം നടത്തി.

മാധ്യമ രംഗത്തു ധാരാളം പേര്‍ പുതുതായി എത്തുന്നുണ്ടെന്നും നവ മാധ്യമങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയുംവിധം ആവശ്യമെങ്കില്‍ ഭരണഘടനയില്‍തന്നെ ഭേദഗതി വരുത്തണമെന്നും ശിവന്‍ മുഹമ്മ (കൈരളി ടിവി) നിര്‍ദേശിച്ചു. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാവരുടേയും സഹകരണവും അഭ്യര്‍ത്ഥിച്ചു.
പുത്തന്‍ ചിന്താസരണികള്‍ തുറന്ന പ്രസ്‌ക്ലബ് സമ്മേളനം നവ്യാനുഭവമായി
Join WhatsApp News
വിദ്യാധരൻ 2015-11-23 08:19:28
"ശബരിമല ദർശനത്തിനായി യുവതി എത്തിയ സംഭവം : സുരക്ഷ കർശനമാക്കി "  ഈ വാർത്ത സമൂഹത്തെ സംബന്ധിച്ചടത്തോളം വളരെ പ്രാധാന്യമുള്ള ഒന്നാണ്.  ഇവിടെ ' പത്രധർമ്മം എന്താണ് എന്ന്, ഇവിടെ കൂടിയിരിക്കുന്ന പത്ര പ്രവർത്തകർ ഒന്ന് വിശിദ്ധികരിച്ചു തന്നാൽ വളരെ നല്ലതായിരുന്നു.  ഉണ്ണിയാടൻ എം എൽ എ ക്കൊണ്ട് നാല് പ്രാവശ്യം സ്മ്മതിപ്പിച്ചതുകൊണ്ട് അത് നല്ല പത്രപ്രവർത്തനം എന്ന് പറയാൻ പറ്റില്ല.  അദ്ദേഹത്തിൻറെ നിലപാട് വ്യക്തമാക്കിക്കുകയും കൂടി ചെയ്യണം, ആ നിലപാട് സമൂഹത്തിൽ നടപ്പാൽപ്പിക്കുന്നതിൽ ഇദ്ദേഹം എത്രമാത്രം വിജയിച്ചു എന്നുകൂടി അറിയുന്നത് നല്ലതായിരിക്കും.  ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകം എന്ന് പത്രങ്ങളും മാധ്യമങ്ങളും കൊട്ടി ഘോഷിച്ച 'ടി. പി. ചന്ദ്രശേഖരൻ കുലപാതകം 'എന്തായി .  അതിന്റെ പിന്നിലെ അണിയറ പ്രവർത്തകർ നെഞ്ചു നിവർത്തി നടക്കുമ്പോൾ. മാധ്യമങ്ങൾ പുതിയ വാർത്തകൾ തേടിപോകയാണ്.  

'സ്ത്രീകളെ വെറും അടിമകളായി കരുതുന്ന ഭാരതിയ കാഴച്ചപ്പടിന്റെ ' ബഹിർസ്പുരണമാണ് "ശബരിമല ദർശനത്തിനായി യുവതി എത്തിയ സംഭവം : സുരക്ഷ കർശനമാക്കി " എന്ന വാർത്തയിൽ കാണുന്നത് പക്ഷെ ഒരു വർഷം 24953 ബലാൽസംഗം നടക്കുന്ന ഭാരതത്തിൽ (ഇത് കണക്കിൽ പെട്ടത് -എന്നാൽ ഭീഷണിയാൽ മിണ്ടാൻ കഴിയാതെ നടക്കുന്ന സ്ത്രീകൾ എത്രയോ ഉണ്ട് ?)  ഇതൊന്നും ഒരു വലിയ കാര്യം അല്ലെന്നാണ് ഭാരത സർക്കാറിന്റെ നിലപാട്. 

എന്തിനാണ് സ്ത്രീകളെ ശബരിമലയിൽ പ്രവേശിക്കുന്നതിൽ നിന്ന് തടയാൻ ശ്രമിക്കുന്നത്?  സ്ത്രീകളെ ബലാൽസംഗം ചെയ്യ്ത എത്രയോ അയ്യപ്പൻന്മാരാണ് പാപ പരിഹാരാർത്ഥം സന്നിധാനത്തിൽ എത്തുന്നത് ? ഇവന്മാർ തിരിച്ചുപോയി ഇത് വീണ്ടും ചെയ്യില്ലെന്ന് ഉറപ്പുണ്ടോ ?( അഥവാ ചെയ്യ്താൽ തന്നെ വീണ്ടും വന്നു അയ്യപ്പനെ കണ്ടാൽ മതിയല്ലോ ?)  അതോ സ്ത്രീകളെ ശബരിമലയിൽ കണ്ടാൽ ഭക്തന്മാരുടെ നിയന്ത്രണം വിടുമോ ? ഒരു പക്ഷെ തന്ത്രി ശ്രീ കോവിലനകത്ത് നിന്ന് പുറത്ത് ചാടി ബഹളം വച്ചാലോ ?  അപ്പോൾ ഭക്തിയുടെ പാരമ്യത്തിൽ നിൽക്കുമ്പോൾ ഇവന്റ് ഉള്ളിലിരുപ്പ് സ്ത്രീ സംഗമം ആണ്.  ബസ്സിലും ട്രെയിനിലും ഒന്നും സ്ത്രീകൾക്ക് കയറികൂട അപ്പോളേ പുരുഷന്റെ ലിംഗം ഉദ്ധരിക്കും. ഇതറിയാവുന്ന ദേവസം ബോർഡ് ഏർപ്പെടുത്തിയതായിരിക്കും ശബരിമലയിൽ സ്ത്രീ ഉപരോധം ?  എന്തായാലും പത്രക്കാരും മാധ്യമങ്ങളും ഒരു 'അന്വേഷണം പത്രപ്രവർത്തനം ഏർപ്പെടുത്തണം '  അങ്ങനെ സമൂഹ്യദ്രോഹികളയ നേതാക്കന്മാർ, രാഷ്ട്രീയക്കാർ,  ,സ്‌ത്രീകളെ കൂട്ടിക്കൊടുക്കുന്നവർ അവരടുങ്ങുന്ന ഭരണകൂടങ്ങൾ എല്ലാം തകിടം മറിയണം .  അതല്ലാതെ നിങ്ങളും നിങ്ങളുടെ പത്രപ്രവർത്തനവും വിജയിച്ചു എന്ന് പറയാൻ കഴിയില്ല.   ഒരുപക്ഷെ അന്ന് നിങ്ങൾ മറ്റാരാലും വധിക്കപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങളുടെ അവാർഡ് നിങ്ങളുടെ ശവകുടീരത്തിൽ എത്തിചിരിക്കും .  അതുവരെ ഒരവാർഡും നിങ്ങൾക്ക് ലഭിക്കില്ല. 

അമേരിക്കയിൽ വളരെ വര്ഷങ്ങളായി കുടിയേറിപാർക്കുന്ന പലർക്കും  പത്ര പ്രവർത്തനത്തിന്റെ  ശക്തി തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. അഴുമതിയുദെയും അധ്ർമ്മാത്തിന്റെയും ഭരണകൂടങ്ങളെ വലിച്ചു താഴെയിടുന്നത്‌ നേരിട്ട് കണ്ടിട്ടുണ്ട് (നിക്സൻ ഭരണകൂടം ). അഴുമതിക്കാരായ പല സെനട്ടറുംമാരും , കോണ്ഗ്രസ്മാൻന്മാരും, ഗവ്ർണരിൻമാരും ജയിലിൽ കിടക്കുന്നുണ്ട് . എന്നാൽ കേരളത്തിലെ അഴുമതി വീരന്മാരും ബലാൽസംഗികളും, കട്ടും,  മോഷ്ടിച്ചും , കുല ചെയ്യുതും, വ്യഭിചരിച്ചും സുഖ ജീവിതം നയിക്കുമ്പോൾ മാധ്യമങ്ങൾ അവരെ മഹത്തീകരിക്കുന്ന ജോലിയിലാണോ എന്ന് തോന്നി പോകാറുണ്ട്.  ജെ ബി ജംഗ്ഷനിലെ അഭിമുഖം കഴിഞ്ഞിട്ട് അവൻ ഏതു വഴിക്കാണ് തിരിച്ചു പോകേണ്ടതെന്ന് നന്നായറിയാം.  വീണ്ടും ഇതേ ജംഗഷനിൽ വച്ച് കാണുമ്പോഴാണ് മനസിലാകുന്നത് അവന്റെ അഴുമതി കുലം വളർന്നു വലുതായി അങ്ങ് സ്വിസ് ബാങ്ക്വരെ പടർന്നു കിടക്കുന്നു എന്ന് . 

എഴുത്തുകാർക്ക് പ്രതിബദ്ധതയുടെ ആവശ്യം ഇല്ലാ എന്നാണു അമേരിക്കയിലെ മിക്ക എഴുത്തുകാരുടെ തീരുമാനം (നാട് നന്നാക്കിയിട്ട് നമ്മൾക്ക് എന്ത് പ്രയോചനം ? അംഗീകാരം പോരെ )  പത്രപ്രവർത്തനത്തിലെ മുടിചൂടാ മന്നന്മാരേ , പല സാഹിത്യകാര്ന്മാരുടെ ഓരം ചേർന്നിരിക്കുന്ന നിങ്ങളുടെയും നിലപാട് ' പത്രപ്രവര്ത്തിനു സാമൂഹ്യപരമായ യാതൊരു കടപ്പാടും ഇല്ലാ എന്നാണോ?  
A.C.George 2015-11-23 13:56:21
My vote is for you Vidhydharan Sir. What you have written above are 100 percent right. That is the the way I think. I am a humble "Sahayathrthikan" Co-traveller with you for this subject matter.

നാരദർ 2015-11-23 18:16:39
OBSERVER 1 എവിടെപോയി ? എന്തെങ്കിലും ഒക്കെ പറ നിരൂപണകാ? 
OBSERVER 1 2015-11-24 11:34:49
നാരദൻ എന്ന് കേട്ടപ്പോൾ മഹാ മുനിയായ നാരദ മഹർഷി യാണെന്നാണ് ധരിച്ചത്. പക്ഷേ നാരധനു ഏഴു ജന്മങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ രണ്ടെണ്ണം കുരങ്ങായും പുഴു ആയും ആയിരുന്നു. നിരൂപണകാ എന്ന് വിളിച്ചതിനാൽ കപി ജന്മത്തിലെ നാരദൻ ആണ് ഇവിടെ അവതരിച്ചിരിക്കുന്നത് എന്ന് ഊഹിക്കുന്നു. യഥാ യഥാഹി ധർമസ്യ ഗ്ലാ നിർ ഭവതി ഭാരത അഭ്യുഥാന മധർമ്മസ്യ സംഭവാമി യുഗേ യുഗേ (എവിടെ ധർമ്മത്തിനു മൂല്യ ച്യുതി ഉണകുന്നുവോ അവിടെ കാലാകാലങ്ങളിൽ ഞാൻ അവതരിക്കും) പേരുകൾ മാറും, സ്ഥലം മാറും ,കാലങ്ങൾ മാറും. Observer 1 എന്നത് ഒരു താല്ക്കാലിക പേര് മാത്രം എന്നറിയുക.പിന്നെ കണ്ടതിലെല്ലാം തല ഇടുന്ന ഒരു കമന്റ്‌ തൊഴിലാളി അല്ല ഞാൻ. അപ്പോൾ വീണ്ടും കാണാം അല്ലേ!
നാരദർ 2015-11-24 12:37:57
'കണ്ടതിലെല്ലാം തല ഇടുന്ന ഒരു കമന്റ്‌ തൊഴിലാളി അല്ല ഞാൻ.'   അപ്പോൾ സുപ്പർവൈസർ ആയിരിക്കും ? അല്ല വീണ്ടും കാണാം എന്ന് പറഞ്ഞപ്പോൾ ആ അധികാരത്തിന്റെ ഒരു മിന്നലാട്ടം കണ്ടു! കുരങ്ങനായും. പുഴുവായും ഞാൻ അവതരിക്കും.  എവിടെയും തലയിടും.  വീണ്ടും വരുമ്പോൾ ഞാൻ പുഴുവായിട്ടായിരിക്കും. 'യഥാ യഥാഹി ധർമസ്യ ഗ്ലാ നിർ ഭവതി ഭാരത അഭ്യുഥാന മധർമ്മസ്യ സംഭവാമി യുഗേ യുഗേ '
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക