Image

ഡാലസില്‍ ആയിരം പൗണ്ട് ടര്‍ക്കി വിതരണം ചെയ്തു

ഷാജി രാമപുരം Published on 23 November, 2015
ഡാലസില്‍ ആയിരം പൗണ്ട് ടര്‍ക്കി വിതരണം ചെയ്തു
ഡാലസ്: ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ ഇടവകയുടെ പാരീഷ് മിഷന്റെ നേതൃത്വത്തില്‍ ഡാലസിലുള്ള മെട്രോ ക്രെസ്റ്റ് സര്‍വീസില്‍ കൂടി ആയിരം  പൗണ്ട് ടര്‍ക്കി വിതരണം ചെയ്തു.

ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റിയില്‍ അധിവസിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് താങ്ക്‌സ് ഗിവംഗ് ആഘോഷിക്കുന്നതിനു വേണ്ടിയാണ് ടര്‍ക്കി വിതരണം ചെയ്തത്. ഇത് കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിലധികമായി ഇടവകയുടെ പാരിഷ് മിഷന്റെ നേതൃത്വത്തില്‍ ചെയ്തുവരുന്നതായി ചുമതലക്കാര്‍ അറിയിച്ചു.
നെയിബര്‍ഹുഡ് മിഷന്റെ ഭാഗമായി ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ആക്ഷന്‍(സി.സി.എ.) ലൂയിസ് വില്‍, നോര്‍ത്ത് ടെക്‌സാസ് ഫുഡ് ബാങ്ക്, ഹബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി, മെന്‍സ് ഷെല്‍റ്റര്‍, മീല്‍സ് ഓണ്‍ വീല്‍സ്, മിഷണറീസ് ഓഫ് ചാരിറ്റി തുടങ്ങിയ സന്നദ്ധ സംഘടനകളെ ഇടവകയുടെ പാരിഷ് മിഷന്റെ നേതൃത്വത്തില്‍ സഹായ്ക്കാറുണ്ട്.
റവ.പി.സി.സജി.റവ.മാത്യു ശാമുവേല്‍ എന്നീ പട്ടക്കാര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. ജോര്‍ജ് വര്‍ഗീസ്, സാം അലക്‌സ്, ഫിലിപ്പ് തോമസ്, ജോജി ജോര്‍ജ്, രാജു, സോമ, ബിജു, ബ്ലെസന്‍, ക്രിസ്റ്റന്‍ എന്നിവര്‍ ടര്‍ക്കി വിതരണത്തില്‍ പങ്കെടുത്തു.

ഡാലസില്‍ ആയിരം പൗണ്ട് ടര്‍ക്കി വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക