Image

കുട്ടികളുടെ പഠനത്തിന്‌ ഒരുകൈത്താങ്ങ്‌

ജോയിച്ചന്‍ പുതുക്കുളം Published on 24 November, 2015
കുട്ടികളുടെ പഠനത്തിന്‌ ഒരുകൈത്താങ്ങ്‌

വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ അകറ്റുന്നതിന്‌ ഇതാഒരുസഹായഹസ്‌തം. പഠിക്കുന്ന കുട്ടികളെഅലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്‌സംശയങ്ങള്‍ക്ക്‌ ഉടന്‍ പരിഹാരം ലഭിക്കാന്‍ കഴിയാത്ത അവസ്ഥ. ഇത്‌ ക്രമേണകുട്ടികളെ പഠനപിന്നോക്കാവസ്ഥയിലേക്ക്‌ നയിക്കുകയും അവരുടെ പഠിക്കാനുളളതാല്‌പര്യത്തെയുംഅതുവഴിആത്മവിശ്വാസത്തേയുംതകര്‍ക്കുകയുംചെയ്യും. തന്മൂലം അപകര്‍ഷതാബോധത്തിന്‌ അടിമപ്പെട്ട കുട്ടിഅലസരാവുകയുംപഠനത്തില്‍താല്‌പര്യംകുറയുകയുംചെയ്യും. ഏതൊരുവ്യക്തിയുടെയും ഭാവി അവര്‍ക്ക്‌ ലഭിക്കുന്ന വിദ്യാഭ്യാസത്തെ അടിസ്ഥാനപ്പെട്ടിരിക്കുന്നു. എന്നതിനാല്‍ അതിനു വേണ്ടസാഹചര്യംഒരുക്കുകഎന്നത്‌രക്ഷിതാക്കളുടെ മാത്രമല്ല, സമൂഹത്തിന്റെയും ഉത്തരവാദിത്വത്തമാണ്‌. ഇതിന്‌ ഒരു പരിഹാരമാണ്‌ "At Home Tuition' ഒരുക്കുന്ന "Free Education to all' എന്ന പ്രോഗ്രാം.

കുട്ടികള്‍ക്ക്‌സ്വയം പഠിക്കാന്‍ പ്രയാസമായഗണിതം പോലെയുളളവിഷയങ്ങള്‍ മേഖലകള്‍ തിരിച്ച്‌ലളിതമായി അവതരിപ്പിക്കുകയാണ്‌ ഈ പ്രോഗ്രാംകൊണ്ട്‌ഉദ്ദേശിക്കുന്നത്‌. ഓരോയൂണിറ്റിനും വിദഗ്‌ധരായ അദ്ധ്യാപകരാണ്‌ ക്ലാസ്സുകള്‍ എടുക്കുന്നത്‌. ഗണിതവസ്‌തുതകളോടൊപ്പം പ്രായോഗിക പ്രശ്‌നങ്ങള്‍ നിര്‍ദ്ധാരണം ചെയ്യുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.കുട്ടികള്‍ക്ക്‌ "Youtube'ല്‍ "athometuition' ന്റെ പേജിലും "Facebook' ല്‍ "Gijischannel' എന്ന പേജിലും അവരവരുടെ സൗകര്യം അനുസരിച്ച്‌ ഈ ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്താവുന്നതാണ്‌.

തുടക്കത്തില്‍ ഗണിതവും തുടര്‍ന്ന്‌ മറ്റ്‌വിഷയങ്ങളും ഉള്‍പ്പെടുത്തി പ്രൈമറി ക്ലാസ്‌ മുതല്‍ ഹയര്‍സെക്കന്‍ഡറി ക്ലാസ്സുവരെയുളള കുട്ടികള്‍ക്ക്‌ പ്രയോജനപ്പെടുന്ന തരത്തിലാണ്‌ ഈ പ്രോഗ്രാം തയ്യാറാക്കിയിരിക്കുന്നത്‌.

കഴിഞ്ഞ ഒരുദശാബ്‌ദമായി "online tuition? രംഗത്ത്‌ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിക്കുന്ന ?At Home Tuition? ആണ്‌ ഇതിന്‌ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്‌. അമേരിക്കയിലെ ?മേരിലാന്റില്‍ ഹെഡ്‌ ഓഫീസും കൊച്ചിയില്‍ സബ്‌ ഓഫീസുമുളള ഈ സ്ഥാപനത്തിന്‌ നേതൃത്വം നല്‍കുന്നത്‌, അമേരിക്കയില്‍കഴിഞ്ഞ 13 വര്‍ഷമായി സ്ഥിരതാമസമാക്കിയ ശ്രീ ജിജിയും, കൊച്ചിയില്‍ നിന്നുളള ശ്രീ ജോസ്‌മോനുമാണ്‌. സമൂഹത്തിന്‌ ഗുണപരമായ സേവനം നല്‍കുന്നതില്‍ ഇരുവരും അവരുടെസ്ഥാപനവും എന്നും മുന്നിലാണ്‌. ഇവരുടെ സാമൂഹ്യ പ്രതിബദ്ധതയ്‌ക്ക്‌ ഉത്തമമാതൃകയാണ്‌ ?Free Education to all? എന്ന നൂതന പ്രോഗ്രാം. ഈ ടീമിന്റെ ?Learn malayalam quickly to read, write and speak എന്ന പ്രോഗ്രാം 44 എപ്പിസോഡുകളായി 'youtube'ല്‍ ലഭ്യമാണ്‌. പതിനായിരക്കണക്കിന്‌ വിദേശമലയാളികളും മറുനാടന്‍ മലയാളികളും അവരുടെ കുട്ടികള്‍ക്ക്‌ മലയാളം പഠിക്കാന്‍ ഈ ക്ലാസ്സുകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ട്യൂഷന്‍ അധ്യാപകരെ ലഭിക്കാന്‍ ഏറെ പ്രയാസപ്പെടുന്ന ഇക്കാലത്ത്‌ ഈ പ്രോഗ്രാം വളരെയേറെ പ്രയോജനപ്പെടുമെന്നത്‌ നിസ്‌തര്‍ക്കമാണ്‌. മാത്രമല്ല, അതിന്‌ മുടക്കേണ്ട പണം ലാഭിക്കാമെന്നുളളതാണ്‌ മറ്റൊരു പ്രധാന സംഗതി. കുട്ടികള്‍ക്ക്‌കൂടുതല്‍ പ്രയാസമുളള പാഠഭാഗങ്ങള്‍ എത്ര തവണവേണമെങ്കിലുംആവര്‍ത്തിച്ച്‌ കണ്ട്‌ പഠിച്ച്‌ മനസ്സിലാക്കാന്‍ കഴിയുകയുംചെയ്യും. ഇത്‌ പൂര്‍ണ്ണമായും സൗജന്യമായതിനാല്‍ ലോകത്തെവിടെയുമുളളകുട്ടികള്‍ക്ക്‌ ഈ ക്ലാസ്സുകള്‍ ഒരു അനുഗ്രഹമായിരിക്കും. ഇതിനായുളള സൗജന്യ സബ്‌ക്രിപ്‌ഷന്‌ www.youtube.com/athometuition or www.facebook.com/GijisChannel സന്ദര്‍ശിക്കുക.

കുട്ടികളുടെ പഠനത്തിന്‌ ഒരുകൈത്താങ്ങ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക