Image

രാജൂ ഏബ്രഹാം എം.എല്‍.എ.യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നവംബര്‍ 27-ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജീമോന്‍ റാന്നി Published on 25 November, 2015
രാജൂ ഏബ്രഹാം എം.എല്‍.എ.യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നവംബര്‍ 27-ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഹൂസ്റ്റണ്‍ : ഹൃസ്വസന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന റാന്നി എം.എല്‍.എ.രാജു ഏബ്രഹാമിനെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) സഹകരണത്തോടെ നടത്തപ്പെടുന്ന സ്വീകരണസമ്മേളനം നവംബര്‍ 27- ന് വെള്ളിയാഴ്ച വൈകുന്നേരം 4.30-ന് മാഗിന്റെ ആസ്ഥാനകേന്ദ്രമായ കേരളാഹൗസില്‍ (1415, packer Ln, statford, Tx 77477 ) വെച്ചാണ് ക്രമീകരിച്ചിരിയ്ക്കുന്നത്. 

റാന്നി നിയോജകമണ്ഡലത്തെ കഴിഞ്ഞ 19 വര്‍ഷങ്ങളായി കേരളാനിയമസഭയില്‍ പ്രതിനിധീകരിയ്ക്കുന്ന രാജു ഏബ്രഹാമിന്റെ സ്വീകരണസമ്മേളനത്തിലേക്ക് എല്ലാ പ്രവാസി മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ അിറയിച്ചു. ഹൂസ്‌ററണിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിയ്ക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 

ജോയി മണ്ണില്‍- 281-745-1459

ജീമോന്‍ റാന്നി-407-718-4805

ബിജൂ സഖറിയാ-281-919-4709

സുനോജ് തോമസ്-832-724-6760

റിപ്പോര്‍ട്ട് ജീമോന്‍ റാന്നി

രാജൂ ഏബ്രഹാം എം.എല്‍.എ.യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നവംബര്‍ 27-ന്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക