Image

ഫീലിപ്പോസ് ചെറിയാനും ജോര്‍ജ് ഓലിയ്ക്കനും ഏഷ്യന്‍ ഫെഡറേഷന്‍ അവാര്‍ഡുകള്‍

ജോര്‍ജ് നടവയല്‍ Published on 27 November, 2015
ഫീലിപ്പോസ് ചെറിയാനും ജോര്‍ജ് ഓലിയ്ക്കനും  ഏഷ്യന്‍ ഫെഡറേഷന്‍ അവാര്‍ഡുകള്‍
ഫിലഡല്‍ഫിയ: ഫീലിപ്പോസ് ചെറിയാനും ജോര്‍ജ് ഓലിയ്ക്കനും ഏഷ്യന്‍ ഫെഡറേഷന്‍ അവാര്‍ഡുകള്‍. സാമൂഹിക പ്രവര്‍ത്തന മികവിനാണ് അവാര്‍ഡുകള്‍. ഫീലിപ്പോസ് ചെറിയാന് ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ മൈക്കിള്‍ സ്റ്റാക്കും ജോര്‍ജ് ഓലിയ്ക്കലിന് സിറ്റി കണ്ട്രോളര്‍ അലന്‍ ബുട്‌കോവിറ്റ്‌സും അവാര്‍ഡുകള്‍ സമ്മാനിച്ചു. കംബോഡിയ, ചൈന, കൊറിയ, ഫിലിപ്പൈന്‍സ്, വിയറ്റ്‌നാം എന്നീ പാരമ്പര്യ പ്രതിനിധികളില്‍ നിന്നുള്ള  മികച്ച സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ മൈക്കിള്‍ ചോ, ക്രിസ് ചോ, ഹേ ചൗ, ഫെന്‍ സു കൗ എന്നിവര്‍ നേടി. ഏഷ്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 16-ാം വര്‍ഷികമായിരുന്നു വേദി. സ്ഥാപകപ്രസിഡന്റ് ഡോ. മാന്‍ ചൂ പാര്‍ക്കും വൈസ് പ്രസിഡന്റ് അലക്‌സ് തോമസ്സും  നേതൃത്വം നല്‍കി.

അവാര്‍ഡ് ജേതാവ് ജോര്‍ജ് ഓലിക്കല്‍ പമ്പാ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റാണ്. ഫൊക്കാനാ അസ്സോസിയേറ്റ് ട്രഷറാറായിരുന്നു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍, ഇന്ത്യന്‍ അമേരിക്കന്‍ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലഡല്‍ഫിയാ പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിരുന്നു. മനീഷി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമാ ഡയര്‍കടര്‍, ഫൊക്കാനാ റീജിയണല്‍ വൈസ് പ്രസിഡന്റ്, ഓര്‍മാ നാഷണല്‍ വൈസ് പ്രസിഡന്റ്, പ്രസ് ക്ലബ് ഫിലഡല്ഫിയാ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി എന്നീ ചുമതലകള്‍ നിര്‍വഹിക്കുന്നു. നാഷണല്‍ മനീഷി ഡ്രാമാ മത്സരത്തില്‍ ബെസ്റ്റ് ആക്ടര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. നാടക കലാകാരന്‍, സംഘാടകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ഫിലഡല്‍ഫിയാ സിറ്റീ വാട്ടര്‍ ഡിപ്പാട്ട്‌മെന്റില്‍ സയന്റിസ്റ്റാണ്.

ഫീലിപ്പോസ് ചെറിയാന്‍ പമ്പാ പ്രസിഡന്റ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ജന്രല്‍ സെക്രട്ടറി , ഫ്രണ്ട്‌സ് ഓഫ് തിരുവല്ലാ ( ഫിലഡല്‍ ഫിയാ) പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പള്ളിക്കാര്യ ട്രസ്റ്റി, ഓര്‍മ്മാ ദേശീയ ജനറല്‍ സെക്രട്ടറി, പമ്പാ ട്രഷറാര്‍ എന്നീ ചുമതലകള്‍ നിര്‍വഹിക്കുന്നു. കോട്ടയം സി എം എസ് കോളജില്‍ കെമിസ്ട്രി അദ്ധ്യാപകനായിരുന്നു. ഫിലഡല്‍ഫിയാ സിറ്റീ എയര്‍ മാനേജ്‌മെന്റ് സര്‍വീസസില്‍ സയന്റിസ്റ്റാണ്.

ഫീലിപ്പോസ് ചെറിയാനും ജോര്‍ജ് ഓലിയ്ക്കനും  ഏഷ്യന്‍ ഫെഡറേഷന്‍ അവാര്‍ഡുകള്‍
ഫീലിപ്പോസ് ചെറിയാനും ജോര്‍ജ് ഓലിയ്ക്കനും  ഏഷ്യന്‍ ഫെഡറേഷന്‍ അവാര്‍ഡുകള്‍
ഫീലിപ്പോസ് ചെറിയാനും ജോര്‍ജ് ഓലിയ്ക്കനും  ഏഷ്യന്‍ ഫെഡറേഷന്‍ അവാര്‍ഡുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക