Image

വര്‍ഗീസ് തോമസ് (കുഞ്ഞുകുഞ്ഞ്കുട്ടി-­90) നിര്യാതനായി

Published on 01 December, 2015
വര്‍ഗീസ് തോമസ് (കുഞ്ഞുകുഞ്ഞ്കുട്ടി-­90) നിര്യാതനായി
കുമ്പനാട്: തട്ടയ്ക്കാട് അടപ്പനാംകണ്ടത്തില്‍ പരേതനായ എ.വി.തോമസ് ­അച്ചാമ്മ ദമ്പതികളുടെ സീമന്തപുത്രന്‍ വറുഗീസ് തോമസ് (കുഞ്ഞുകുഞ്ഞ്കുട്ടി­- 90) നവംബര്‍ 27 ന് നിത്യതയില്‍ ചേര്‍ക്കപ്പെട്ടു. സംസ്കാരശുശ്രൂഷ ഡിസംബര്‍ 3 വ്യാഴാഴ്ച രാവിലെ 9 മണിക്ക് തട്ടയ്ക്കാട്ടിലുള്ള ഭവനത്തില്‍ ആരംഭിച്ച് 12.30 ന് തട്ടയ്ക്കാട് ഐപിസി ഏബന്‍­ഏസര്‍ സഭാസെമിത്തേരിയില്‍ നടക്കും.

ദോഹയില്‍ ദീര്‍ഘവര്‍ഷം ബ്രീട്ടിഷ് ബാങ്കില്‍ ഉന്നത ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിച്ച പരേതന്‍ തട്ടയ്ക്കാട് ഐപിസി സഭാസ്ഥാപനത്തിന് മുഖ്യപങ്ക് വഹിച്ചു. ഇരവിപേരൂര്‍ ഗില്‍ഗാല്‍ ആശ്വാസഭവന്‍റെ തുടക്കസമയത്തും നിര്‍ണായകപങ്ക് വഹിച്ചു. കോടുകുളഞ്ഞി പാലനില്‍ക്കുന്നതില്‍ പരേതയായ സാറാമ്മയാണ് ഭാര്യ. സൌത്ത് ഫ്‌ലോറിഡാ ഐപിസി സഭയുടെ സജീവാംഗമായ എ.വി.തോമസ്(ബാബു) ആണ് ഏകമകന്‍. മരുമകള്‍: മേഴ്‌സി (പരേതനായ പാസ്റ്റര്‍ ജോര്‍ജ് ശാസ്ത്രിയുടെ മകള്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0469 2664383, 9497699330, www.nithyathatv.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക