Image

ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമ ഇടവക രജത ജൂബിലി നിറവില്‍

ജീമോന്‍ റാന്നി Published on 03 December, 2015
ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമ ഇടവക രജത ജൂബിലി നിറവില്‍
ന്യൂയോര്‍ക്ക് : സെന്റ് ജോണ്‍സ് മാര്‍ത്തോമ ഇടവകയുടെ ഒരു വര്‍ഷക്കാലം നീണ്ടു നിന്ന രജത ജൂബിലി ആഘോഷങ്ങളുടെ സമാപനം. 2015 ഡിസംബര്‍ 5–ാം തിയതി ശനിയാഴ്ച വൈകിട്ട് 4 മണിക്ക് പളളിയില്‍ വച്ച് (90–37–213 ട േക്യൂന്‍സ് വില്ലേജ് ന്യൂയോര്‍ക്ക്) നടത്തപ്പെടുന്നതാണ്.

നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന അധ്യക്ഷന്‍ ഗിവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് എപ്പിസ്‌കോപ്പ സമാപന സമ്മേളന ഉദ്ഘാടനം ചെയ്യുന്നു. ഭദ്രാസന സെക്രട്ടറി റവ. ബിനോയ് തോമസ്, അഡ്മിനിസ്‌ട്രേറ്റര്‍ റവ. ഡോ. ഫിലിപ്പ് വര്‍ഗീസ്, നോര്‍ത്ത് ഈസ്റ്റ് റീജിയണിലെ വിവിധ ഇടവകയിലെ വികാരിമാരും മറ്റു സഭകളിലെ വികാരിമാര്‍, സഭാ ജനങ്ങളും എക്യുമെനിക്കല്‍ നേതാക്കള്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

രജത ജൂബിലിയോടനുബന്ധിച്ച് വിവിധ പരിപാടികള്‍ നടത്തപ്പെട്ടു. ജൂബിലി മേഗാഷോ, ജൂബിലി ഡിന്നര്‍, ജൂബിലി ഫാമിലി നൈറ്റ്, ജൂബിലി ക്യാമ്പ്, ജൂബിലി കണ്‍വന്‍ഷന്‍, ജൂബിലി പിക്‌നിക്. ജൂബിലി സുവനീര്‍ ഈ സമ്മേളനത്തില്‍ പ്രകാശനം ചെയ്യുന്നതാണ്.

രജത ജൂബിലിയോടനുബന്ധിച്ച് ജാതി മതഭേദമെന്യേ അര്‍ഹരായ 25 പെണ്‍കുട്ടികള്‍ക്ക് വിവാഹധന സഹായവും 25 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായ ധനം നല്‍കുന്നു. ഇന്ത്യയില്‍ ഒരു മിഷന്‍ ഫീല്‍ഡ് ഏറ്റെടുത്ത് നടത്തുവാന്‍ തീരുമാനിച്ചു. ജൂബിലി ഉദ്ഘാടനത്തോനുബന്ധിച്ച് 25 സുവിശേഷകര്‍ക്ക് ക്രിസ്മസ് ഉപഹാരം നല്‍കുകയുണ്ടായി.

കമ്മ്യൂണിറ്റി ഔട്ട് റിച്ച് പ്രോഗ്രാമിന്റെ ഭാഗമായി 
Jean Muzzi Intermidate School , After school mentoring program, Basket Ball team എന്നിവ സ്‌പോണ്‍സര്‍ ചെയ്തു. SAT, ACTഠ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ ഇടവകയിലെ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ്, വാലിഡറ്റോറിയന്‍ കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുന്നു. ഇടവകാംഗങ്ങളായ മുതിര്‍ന്ന പൗരന്മാരെ ആദരിക്കുന്നു. ജൂബിലിയോടനുബന്ധിച്ച് ഒരു കംമ്പ്യൂട്ടര്‍ പരിശീലന കോഴ്‌സ് ആരംഭിക്കുന്നു. 2015 ഏപ്രില്‍ വരെ വികാരിയായിരുന്ന റവ. ജോജി കെ. മാത്യു ഇപ്പോഴത്തെ വികാരി റവ. ഐസക് പി. കുര്യന്‍ എന്നിവര്‍ ഒരു വര്‍ഷക്കാലം നീണ്ടു നിന്ന ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ജനറല്‍ കണ്‍വീനറായി സി. വി. സൈമണ്‍കുട്ടി തോമസ് എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രോഗ്രാം കമ്മറ്റി, റോയി സി. തോമസിന്റെ നേതൃത്വത്തില്‍ ഫിനാന്‍സ് കമ്മറ്റി, മാത്യു പി. ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രോജക്ട് കമ്മറ്റി ഈപ്പന്‍ കെ. ജോര്‍ജിന്റെ നേതൃത്വത്തില്‍ ജൂബിലി സുവനീര്‍ കമ്മറ്റിയും പ്രവര്‍ത്തിച്ചു വരുന്നു. 
ന്യൂയോര്‍ക്ക് സെന്റ് ജോണ്‍സ് മാര്‍ത്തോമ ഇടവക രജത ജൂബിലി നിറവില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക