Image

ലോസാഞ്ചലസില്‍ ധ്യാനം 4, 5, 6 (വെള്ളി ,ശനി, ഞായര്‍) തീയതികളില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 04 December, 2015
ലോസാഞ്ചലസില്‍ ധ്യാനം 4, 5, 6 (വെള്ളി ,ശനി, ഞായര്‍) തീയതികളില്‍
ലോസ് ആഞ്ചലസ് : കെയ്‌റോസ് ടീം നയിക്കുന്ന കുടുംബനവീകരണ ധ്യാനം സാന്റാ അന്നാ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തില്‍ (5021 W 16th St, Santa Ana, CA 92703) ഡിസംബര്‍ 4, 5, 6 (വെള്ളി ,ശനി, ഞായര്‍ ) തീയതികളില്‍ നടക്കും. വെള്ളിയാഴ്ച രാവിലെ തുടങ്ങുന്ന ധ്യാനം ഞായാറാഴ്ച വൈകുന്നേരം ആറിനു സമാപിക്കും.

പ്രശസ്ത ധ്യാന ഗുരുവും ആതിരമ്പുഴ കാരിസ്ഭവന്‍ ഡയറക്ടറുമായ ഫാ. കുര്യന്‍ കാരിക്കല്‍ എംഎസ്എഫ്എസ്, അനുഗ്രഹീത വചനപ്രഘോഷകന്‍ റജി കൊട്ടാരം, ക്രിസ്തീയ ഗായകനും ഗാന സംവിധായകനുമായ പീറ്റര്‍ ചേരാനെല്ലൂര്‍ എന്നിവരാണ് കെയ്‌റോസ് ധ്യാനത്തിനു നേതൃത്വം നല്‍കുന്നത് . കൗണ്‍സിലിങ്ങുനുള്ള സൗകര്യം ഉണ്ടായിരിക്കും യുവജനങ്ങള്‍ക്ക് പ്രത്യകധ്യാനം ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി ഫോ: 714 928 0095
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക