Image

പ്രിയ മന്‍മോഹന്‍ ജി .... ഇതൊരു ക്ഷമാപണ കത്ത്

ജയന്‍ കൊടുങ്ങല്ലൂര്‍ Published on 23 December, 2015
പ്രിയ മന്‍മോഹന്‍ ജി .... ഇതൊരു ക്ഷമാപണ കത്ത്
ഇന്ന് രാവിലെയാണു ഞങ്ങളാ ഞെട്ടിയ്ക്കുന്ന വാര്‍ത്ത ശ്രവിച്ചത് രാജ്യാന്തരവിപണിയില്‍ എണ്ണവില ബാരലിനു 36 ഡോളര്‍

പ്രിയ മന്‍മോഹന്‍ ജി ഒരു കുറ്റബോധത്തോടെയല്ലാതിപ്പോള്‍ അങ്ങയുടെ മുഖത്തേക്ക് ഞങ്ങള്‍ ഭാരതീയര്‍ക്ക് നോക്കാനാവില്ലാ എന്നതാണു സത്യം. ഇന്ന് രാവിലെയാണു ഞങ്ങളാ വാര്‍ത്ത ശ്രവിച്ചത്. രാജ്യാന്തര വിപണിയില്‍ എണ്ണവില ബാരലിനു 36 ഡോളര്‍. അതായതു കഴിഞ്ഞ പതിനൊന്നു വര്‍ഷത്തതിലും താഴേയ്ക്ക് കൂപ്പുകുത്തിയെന്നു. 

അതിനിടയില്‍ ഞങ്ങള്‍ പിന്നിലേക്കൊന്ന് ചിന്തിച്ചപ്പോള്‍ ഞെട്ടലുളവാകുന്ന ഒരു വസ്തുതകൂടി വെളിവായി. ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോള്‍ പോലും എണ്ണവില ബാരലിനു ഇത്രയധികം താണിരുന്നില്ലെന്ന്.

നമുക്ക് രാഷ്ട്രിയം മാറ്റിവയ്ക്കാം മന്മോഹന്‍ ജീ എവിടെയാണു ഞങ്ങള്‍ക്ക് പിഴച്ചത്??

തെറ്റുകള്‍ മനുഷ്യസഹജമെങ്കിലും അങ്ങയിലെ നന്മ കാണാതെപോയ ഞങ്ങള്‍ക്ക് തിരുത്താന്‍ ഇനി അവസ്സരത്തിനായ് ആണ്ടുകള്‍ കാത്തിരിയ്ക്കണം. അതേ ഞങ്ങളിതനുഭവിയ്ക്കാന്‍ ബാധ്യസ്ഥരാണു. കാരണം ഞങ്ങള്‍ ഇത് സന്തോഷത്തോടെ സ്വീകരിച്ചതുമാണു. അങ്ങയെ എങ്ങനെങ്കിലുമൊന്നു താഴെയിറക്കണമെന്നേ ഞങ്ങള്‍ക്കു ചിന്തയുണ്ടായിരുന്നുള്ളൂ.. അതുകൊണ്ടുതന്നെ ഇപ്പോള്‍ പരിതപിയ്ക്കാനേ ഞങ്ങള്‍ക്കു കഴിയൂ എന്നു ഒരു മടിയും കുടാതെ സമ്മതിച്ചു തരാം ഞങ്ങളൊന്നാകെ..

ലോകം കണ്ട മികച്ചവരില്‍ മികച്ചവനായ അങ്ങയുടെ ഭരണകാലത്ത് സൗദിയില്‍ നിന്നും ബാരലൊന്നിനു 156 ഡോളറിനു വാങ്ങിയ എണ്ണ ഞങ്ങള്‍ക്ക് തന്നത് ലിറ്ററൊന്നിനു 56 രൂപായ്ക്ക.് ഇന്ന് അതേ സ്ഥാനത്ത് സൗദിയ്ക്കു നമ്മള്‍ കൊടുക്കുന്നത് ബാരലിനു 36 ഡോളര്‍. എണ്ണവില ലിറ്ററൊന്നിനു 66 രൂപായ്ക്ക് മോദിജി ഞങ്ങള്‍ക്കു തരുന്നു

ആരായിരുന്നു ശരി??

ആര്‍ക്കായിരുന്നു തന്റെ പ്രജകളോടു കൂടുതല്‍ ആഭിമുഖ്യം എന്നതാണു ഇവിടെ വെളിവാകുന്നതും. കുറ്റപ്പെടുത്താന്‍ ഞങ്ങള്‍ അശക്തരാണു. കാരണം ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതത്തില്‍ ഇപ്പോഴിരിയ്ക്കുന്ന ഭരണാധികാരികള്‍ അവരുടെ സിംഹാസനങ്ങളില്‍ സ്വയം അവരോധിച്ചവരല്ലാ. ഞങ്ങള്‍ പ്രജകള്‍ അവരെ സന്തോഷപൂര്‍വ്വം അതിലേക്ക് ആസനസ്ഥരാക്കിയതാണു. അതുകൊണ്ടുതന്നെ തെറ്റും ശരിയും ഞങ്ങള്‍ തന്നെ ഏറ്റെറ്റുക്കുന്നു.

മന്മോഹന്‍ ജീഅങ്ങിപ്പോള്‍ ഉള്ളില്‍ ചിരിയ്ക്കുന്നുണ്ടാവും എന്നാണു ശത്രുക്കള്‍ പോലും പറഞ്ഞുനടക്കുന്നത്. പക്ഷേ ഞങ്ങള്‍ക്കറിയാം അങ്ങയെപോലൊരു മഹാനു അതിനുകഴിയില്ലെന്നും. കാരണം എല്ലാ വിമര്‍ശനങ്ങളുമേറ്റു വാങ്ങുമ്പോഴും ഒരു പരിഭവവുമില്ലാതെ ഉള്ളു നൊന്തു നിന്നിരുന്ന അങ്ങേയ്ക്കു തന്നെ അറിയാമായിരുന്നു 'കാലം തെളിയിക്കും ഞാന്‍ ആയിരുന്നു ശരി' എന്ന് ആ ആത്മവിശ്വാസമായിരുന്നു അന്നൊക്കെ തളരാതെ നില്‍ക്കാന്‍ അങ്ങേയ്ക്കു കരുത്തു തന്നിരുന്നതെന്നും ഞങ്ങളിപ്പോള്‍ ഗദ്ഗദത്തൊടെ ഓര്‍ക്കുന്നു.

ഒരു മനുഷ്യനെ എത്രത്തോളം അപഹസ്സിയ്ക്കാം അതിന്റെ എത്രയോ ഇരട്ടി അങ്ങയെ ഞങ്ങള്‍ അപഹസ്സിച്ചു. മിണ്ടാത്തവന്‍, റീമോട്ടില്‍ പ്രവര്‍ത്തിയ്ക്കുന്ന പാവ, അങ്ങനെ അങ്ങേയ്ക്കു ഞങ്ങള്‍ ചാര്‍ത്തിതന്ന പട്ടങ്ങള്‍ അനവധി.

ഇന്നു വേദനയോടെ ഞങ്ങളറിയുന്നു.

ഗ്ലോബു നോക്കി ലോകത്തിന്റെ ഒരു വശത്തുനിന്നും മറുവശം വരെ യാത്ര നടത്താതിരുന്നതും, കോടികള്‍ വിലമതിയ്ക്കുന്ന സ്വന്തം പേരുതുന്നിയ കോട്ടു ധരിയ്ക്കാതിരുന്നതും, ചന്ദ്രനേയും സൂര്യനേയും കൈകുമ്പിളിലൊതുക്കുന്ന ഫോട്ടോ പിടിയ്ക്കാതിരുന്നതും ദിവസ്സം മിനിമം പത്തു സെല്‍ഫിയെങ്കിലും എടുക്കാതിരുന്നതുമാണു ഞങ്ങള്‍ അങ്ങയില്‍ കണ്ട കുറ്റമെന്ന്.. അതിനുള്ള പരിഹാരം ഞങ്ങള്‍ക്ക് മോദിജിയിലൂടെ പരിഹരിയ്ക്കുവാന്‍ കഴിഞ്ഞു എന്നും ഞങ്ങള്‍ അങ്ങയെ വിനയപൂര്‍വ്വം അറിയിക്കട്ടെ..

ലോക വിപണിയില്‍ എണ്ണവില തകര്‍ന്നു തരിപ്പണമായ ഈ അവസ്സരത്തിലും ഇന്‍ഡ്യയില്‍ ഏറ്റവും കുടുതല്‍ വിലയ്ക്ക് എണ്ണ വില്‍ക്കുന്നതിന്റെ ലോജിക് പഠിയ്ക്കാനായി ലോക രാജ്യങ്ങള്‍
അവരുടെ 'ഗവേഷകരെ' ഇന്‍ഡ്യയിലേക്കയയ്ക്കുന്നു എന്ന സന്തോഷവാര്‍ത്തയും ഉടന്‍ ഞങ്ങള്‍ക്കു കേള്‍ക്കാം എന്നതും ഇതിനൊടൊപ്പം അറിയിക്കുന്നു.

കുടുതല്‍ എഴുതി അങ്ങയെ ബുദ്ധിമുട്ടിയ്ക്കുന്നില്ലാ. കാരണം ഞങ്ങളിതു ഇരന്നു വാങ്ങിയ വിധിയാണു അനുഭവിച്ചു തീര്‍ക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരുമാണു.

എന്ന് സ്വന്തം,
ഭാരത ജനത

റിപ്പോര്‍ട്ട് രാജു സുരേന്ദ്രന്‍ ഇടയ്ക്കാട്. 
---------------------

Saudi Arabia not affected by oil price drop, says King Salman


Riyadh, Dec 23 (IANS) Saudi King Salman bin Abdulaziz Al Saud on Wednesday asserted that due to years of money reserve, the kingdom has not been affected by the current drop in global oil prices.

During the past years, money kept flowing into the kingdom because of the high oil prices, King Salman said in his speech before the Saudi Shura (Consultative) Council, the first since he took office of the oil-rich country in January, Saudi Press Agency reported.

The major revenues have been allocated for massive development projects, infrastructure and reinforcement of the state reserve, he said.

He said the low oil prices will not hinder the implementation of development plans and projects.

He revealed a host of steps to handle the situation, which include reducing the government expenditure and size by cancelling some authorities and councils and increasing revenues of government investments.

Saudi Arabia has been leading an Arab coalition against the Houthi group in Yemen, which it said aims at restoring Yemeni President Abd-Rabbu Mansour Hadi's authority in the country. 
പ്രിയ മന്‍മോഹന്‍ ജി .... ഇതൊരു ക്ഷമാപണ കത്ത്
Join WhatsApp News
Supporter 2015-12-23 07:33:36
 ബിസിനസ്‌ അറിയുന്ന ഏതാല്കും മനസ്സിലാകും ആരോ ഇതിൽ നിന്നും അടിച്ചു മാട്ടുന്നുന്ടെന്നു. മോഡിയും, അരുണും കൂടി കുറെ മാറ്റും. Reliance നും കോടി ലാഭം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക