Image

വളര്‍ച്ച­യുടെ പട­വു­ക­ളില്‍ ആത്മീ­യ­ത­യുടെ വര­പ്ര­സാ­ദ­വു­മായി അജ­പാ­ല­കന്‍

emalayalee interview Published on 04 January, 2016
വളര്‍ച്ച­യുടെ പട­വു­ക­ളില്‍ ആത്മീ­യ­ത­യുടെ വര­പ്ര­സാ­ദ­വു­മായി അജ­പാ­ല­കന്‍
അഞ്ചു വര്‍ഷം മുമ്പ് മല­ങ്കര കത്തോ­ലിക്കാ സഭ­യ്ക്കു­വേണ്ടി ന്യൂയോര്‍ക്കില്‍ എക്‌സാര്‍ക്കേറ്റ് രൂപീ­ക­രി­ക്കു­കയും എക്‌സാര്‍ക്ക് ആയി ബിഷപ്പ് തോമസ് മാര്‍ യൗസേ­ബി­യോ­സിനെ നിയോ­ഗി­ക്കു­കയും ചെയ്ത­പ്പോള്‍ അതൊരു പര്യ­വേ­ക്ഷ­ണമോ പരീ­ക്ഷ­ണമോ ആയി­രു­ന്നു. രൂപത എന്ന സ്ഥിരം സംവി­ധാ­ന­ത്തിനുള്ള സാഹ­ചര്യം ഉണ്ടോ എന്ന­റി­യാ­നുള്ള വത്തി­ക്കാന്റെ പരീ­ക്ഷ­ണം.

ആ പരീ­ക്ഷണം വിജ­യ­ക
­മാ­യി. അതിന്റെ സൂച­ന­യായി എക്‌സാര്‍ക്കേ­റ്റിനെ ഭദ്രാ­സ­ന­മാ­യും, മാര്‍ യൗസേ­ബി­യോ­സിനെ ഭദ്രാ­സ­നാ­ധി­പ­നായും നിയ­മി­ച്ച­പ്പോള്‍ പുന­രൈ­ക്യ­പ്ര­സ്ഥാ­ന­ത്തിന്റെ ചരി­ത്ര­ത്തില്‍ പുതിയ നാഴി­ക­ക്ക­ല്ല്.

മാര്‍ യൗസേ­ബി­യോസ് എക്‌സാര്‍ക്കായി വരു­മ്പോള്‍ അമേ­രി­ക്ക­യില്‍ മൂന്നു സ്ഥല­ത്താണ് സ്വന്തം ദേവാ­ല­യ­ങ്ങ­ളു­ണ്ടാ­യി­രു­ന്ന­ത്. ഇപ്പോ­ഴത് എട്ടെ­ണ്ണ­മാ­യി. 16 ഇട­വ­ക­കളും മൂന്നു മിഷ­നു­കളും സജീ­വ­മായി പ്രവര്‍ത്തി­ക്കു­ന്നു. അമേ­രി­ക്ക­യിലും കാന­ഡ­യി­ലു­മായി 11500 സഭാം­ഗ­ങ്ങള്‍ പുതിയ ഇട­യന്റെ അജ­പാ­ല­ന­ത്തിനു കീഴില്‍ വരു­ന്നു.

അഞ്ചു വര്‍ഷം കൊണ്ട് ഈ നേട്ട­ങ്ങള്‍ കൈവ­രിച്ച സാഹ­ച­ര്യ­ത്തില്‍ പത്തു­വര്‍ഷം കഴി­യു­മ്പോള്‍ രൂപത ഏതു തല­ത്തി­ലെ­ത്തണ­മെ­ന്ന­തി­നെ­പ്പറ്റി അജ­പാ­ല­കന് തികഞ്ഞ ബോധ്യ­മു­ണ്ട്. ഭൗതീ­ക­മായ വളര്‍ച്ചയോ നേട്ട­ങ്ങളോ അല്ല, ആത്മീ­യ­മായ ഉണര്‍വ്വിലും വളര്‍ച്ച­യിലും സഭാ സമൂഹം മൂന്നേ­റു­ന്ന­തിനു നേതൃത്വം നല്‍കു­ക­യാണ് തന്റെ ദൗത്യം- അദ്ദേഹം പറ­ഞ്ഞു.

ഈ മാസം 23­-ന് ന്യൂയോര്‍ക്കില്‍ നട­ക്കുന്ന ചട­ങ്ങില്‍ രൂപ­ത­യുടെ ഉദ്ഘാ­ട­നവും രൂപ­താ­ധ്യ­ക്ഷന്റെ ഔദ്യോ­ഗിക സ്ഥാനാ­രോ­ഹ­ണവും സഭാ തല­വന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ക്ലീമീസ് കാതോ­ലിക്കാ ബാവ­യുടെ നേതൃ­ത്വ­ത്തില്‍ നട­ക്കും. പതി­നഞ്ച് വര്‍ഷം മുമ്പ് താന്‍ അപ്പ­സ്‌തോ­ലിക് വിസി­റ്റ­റായി തുട­ക്ക­മിട്ട സ്ഥാനം രൂപ­ത­യായി മാറുന്ന ധന്യ­നി­മി­ഷ­ത്തിനും 
ബാവ­യുടെ കയ്യൊപ്പ് പതി­യു­ന്നു.

കാന­ഡയും രൂപ­ത­യുടെ കീഴില്‍ വരും. അപ്പ­സ്‌തോ­ലിക് വിസി­റ്റേ­റ്റര്‍ ആയി ചുമ­ത­ല­യു­ണ്ടാ­യി­രു­ന്നു­വെ­ങ്കിലും ഇതു­വരെ അവി­ടെ­യൊരു പള്ളി സ്ഥാപി­ക്ക­ണ­മെ­ങ്കില്‍ പോലും പ്രാദേ­ശിക രൂപ­ത­യുടെ അനു­മതി വേണ­മാ­യി­രു­ന്നു­വെന്ന് മാര്‍ യൗസേ­ബി­യോസ് പറ­ഞ്ഞു. ഇനി­യതു വേണ്ട.

പുതിയ സംവി­ധാ­ന­ങ്ങള്‍ വരു­മ്പോള്‍ യൂറോ­പ്പിന്റെ അപ്പ­സ്‌തോ­ലിക് വിസി­റ്റേ­റ്റര്‍ പദവി ഒഴി­വാ­ക്ക­ണ­മെന്നു താന്‍ ആഭ്യര്‍ത്ഥി­ച്ചിരുന്നതായി അദ്ദേഹം പറ­ഞ്ഞു. ആ ചുമ­ത­ല­കൂടി ഇവി­ടെ­നിന്നു നിര്‍വ­ഹി­ക്കുക വിഷ­മ­ക­ര­മാ­ണ്.

അമേ­രി­ക്കന്‍ ജീവി­ത­ത്തിന്റെ വെല്ലു­വി­ളി­ക­ളേയും നല്ല വശങ്ങ­ളേയുംപറ്റി തികച്ചും ബോധ­വാ­നാണ് അദ്ദേ­ഹം. ഒട്ടേറെ ക്രൈസ്തവ മൂല്യ­ങ്ങള്‍ ഇവിടെ നില­നില്‍ക്കു­ന്നു. സമ­ത്വവും മറ്റു­ള്ള­വ­രോ­ടുള്ള കരു­തലും സഹാ­നു­ഭൂ­തി­യു­മൊക്കെ എടു­ത്തു­പ­റ­യേ­ണ്ട­തു ത­ന്നെ.

അതേ­സ­മയം കുടുംബ ബന്ധ­ങ്ങളെ ബാധി­ക്കുന്ന പ്രശ്‌ന­ങ്ങ­ളാണ് കൂടു­തല്‍. വിവാഹ മോച­ന­വും, വിവാഹം കഴി­ക്കാ­നുള്ള താത്പ­ര്യ­ക്കു­റ­വും, ഗര്‍ഭ­ഛി­ദ്ര­വും, സ്വവര്‍ഗ്ഗ വിവാ­ഹ­വു­മൊക്കെ ആധു­നിക സംസ്കാ­ര­ത്തിന്റെ ഉപോ­ത്പ­ന്ന­ങ്ങ­ളാ­ണ്. തല്‍ക്കാലം നാം ഇതില്‍നി­ന്നൊക്കെ വളരെ അക­ലെ­യാ­ണ്. പക്ഷെ കാലം­ചെ­ല്ലു­മ്പോള്‍ സ്ഥിതി മാറി­ക്കൂ­ടാ­യ്ക­യി­ല്ല.

അതി­നാല്‍ തന്നെ സഭ­യുടെ ദൗത്യം ഏറെ പ്രധാ­ന­മാ­ണ്. ദുഷ്പ്ര­വ­ണ­ത­ക­ളില്‍ പുതിയ തല­മുറ വീണു­പോ­കാ­തി­രി­ക്കാന്‍ ജാഗ്രത വേണം. പര­മ്പ­രാ­ഗതമായി കിട്ടിയ വിശ്വാ­സ­ജീ­വി­ത­ത്തില്‍ ഉറച്ചു നില്‍ക്കാന്‍ അവര്‍ക്ക് തുണ­യായി നില്ക്ക­ണം. വേദ­പാ­ഠവും പള്ളി കൂട്ടാ­യ്മയും ഒക്കെ ധാര്‍മ്മി­ക­ത­യില്‍ വള­രാന്‍ ഒര­ള­വു­വരെ സാധി­ക്കും.

അമേ­രി­ക്ക­യിലെ കത്തോ­ലിക്കാ സഭ­യുടെ നിര്‍ലോ­ഭ­മായ സഹായ സഹ­ക­ര­ണ­ങ്ങ­ളാണ് എക്‌സാര്‍ക്കേ­റ്റിനും തനിക്കും ലഭി­ച്ച­തെ­ന്ന­ദ്ദേഹം പറ­ഞ്ഞു.

സീറോ മല­ബാര്‍ സഭയ്ക്ക് രണ്ടു രൂപ­തയും മൂന്നു ബിഷ­പ്പു­മാ­രു­മു­ണ്ട്. മല­ങ്കര സഭ­യുടെ ബിഷ­പ്പു­കൂ­ടി­യാ­കു­മ്പോള്‍ കേരള കത്തോ­ലി­ക്കര്‍ക്ക് നാലു ബിഷ­പ്പു­മാര്‍. ഇത്  കൂടു­ത­ല­ല്ലെ­ന്നാണ് അദ്ദേ­ഹ­ത്തിന്റെ പക്ഷം. സീറോ മല­ബാര്‍ സഭാം­ഗ­ങ്ങ­ളാണ് അമേ­രി­ക്ക­യില്‍ ഏറെ­യു­ള്ള­ത്. ഈസ്റ്റേണ്‍ കത്തോ­ലി­ക്ക­രില്‍ സഭ­യാണ് മുന്നില്‍.

എക്‌സാര്‍ക്കേറ്റും രൂപ­തയും തമ്മി­ലുള്ള പ്രധാന വ്യത്യാസം എക്‌സാര്‍ക്കേറ്റ് സ്ഥിരം സംവി­ധാ­ന­മ­ല്ലെ­ന്ന­താ­ണ്. ഭദ്രാ­സ­ന­മാ­ക്കാ­നുള്ള ആദ്യ നട­പ­ടി­യാ­ണ­ത്.

കേര­ള­ത്തി­ലേ­ക്കാള്‍ വിശ്വാ­സ­തീ­ക്ഷണത അമേ­രി­ക്കന്‍ മല­യാ­ളി­കള്‍ക്കാ­ണെന്ന് മാര്‍ യൗസേ­ബി­യോസ് സാക്ഷ്യ­പ്പെ­ടു­ത്തു­ന്നു. കേര­ള­ത്തില്‍ ഒരു ഇട­വ­ക­യില്‍ 70 -75 ശത­മാനം പേരാണ് പള്ളി­യില്‍ സജീ­വ­മെ­ങ്കില്‍ ഇവിടെ അത് 90 ശത­മാനം വരെ വരും. മറ്റു വേദി­കള്‍ ഇല്ലാ­ത്ത­തു­കൊ­ണ്ടാ­യിരിക്കാമിത്.

പള്ളി­കള്‍ വാങ്ങു­മ്പോള്‍ ഇട­വ­ക­ക്കാര്‍ക്ക് അതു ബാധ്യ­ത­യാ­കുമോ എന്നു നോക്ക­ണ­മെ­ന്ന­ദ്ദേഹം പറ­ഞ്ഞു. കാന­ഡ­യില്‍ വലി­യൊരു പള്ളി വാങ്ങാന്‍ ഇട­വ­കാം­ഗ­ങ്ങള്‍ മുന്നി­ട്ടി­റ­ങ്ങി­യ­പ്പോള്‍ താന്‍ നിരു­ത്സാഹപ്പെടു­ത്തു­ക­യാ­യി­രു­ന്നു.

മറ്റു സഭ­ക­ളു­മായി കേര­ള­ത്തില്‍ ഇല്ലാത്ത ഊഷ്മള ബന്ധം അമേ­രി­ക്ക­യിലു­ണ്ടെ­ന്ന­ദ്ദേഹം പറ­ഞ്ഞു. ഓര്‍ത്ത­ഡോക്‌സ് സഭ­യുടെ മാര്‍ നിക്ക­ളാ­വോസ് തിരു­മേ­നി­യും, മാര്‍ത്തോമാ സഭ­യുടെ മാര്‍ തിയ­ഡോ­ഷ്യ­സ് തിരു­മേ­നിയും ലോംഗ്‌­ഐ­ലന്റില്‍ അയല്‍പ­ക്ക­ക്കാര്‍ എന്നു പറ­യാം. മൂന്നു മാസ­ത്തി­ലൊ­രി­ക്ക­ലെ­ങ്കിലും തങ്ങള്‍ ഒന്നി­ച്ചു­കൂ­ടാ­റു­ണ്ട്.

പുതിയ തല­മു­റ­യ്ക്കു­വേണ്ടി കുര്‍ബാ­നയും പ്രാര്‍ത്ഥ­ന­ക­ളു­മെല്ലാം ഇംഗ്ലീ­ഷി­ലാ­ക്കി­യി­ട്ടു­ണ്ട്. മാസ­ത്തില്‍ രണ്ടു കുര്‍ബാ­ന­യെ­ങ്കിലും ഇംഗ്ലീ­ഷില്‍ ചൊല്ല­ണ­മെ­ന്നാണ് നിര്‍ദേ­ശി­ച്ചി­രി­ക്കു­ന്ന­ത്.

ഭാഷ പ്രധാ­ന­മെ­ങ്കിലും സഭാ­ജീ­വിതം എന്നാല്‍ ഭാഷ­യ­ല്ല. ഇപ്പോള്‍ തന്നെ മല­ങ്കര സഭ തമിഴ്, ജര്‍മന്‍ അടക്കം എട്ടു­ ഭാ­ഷ­കള്‍ ഉപ­യോ­ഗി­ക്കു­ന്നു­ണ്ട്.

അമേ­രിക്ക പിന്തു­ട­രുന്ന അമിതമായ മത­ര­ഹിത തത്വം (ഓ­വര്‍ സെക്കു­ല­റൈ­സേ­ഷന്‍) ആണ് മത­ങ്ങള്‍ നേരി­ടുന്ന വലിയ പ്രശ­ന­ങ്ങ­ളി­ലൊ­ന്ന്. മതാ­ധി­ഷ്ഠിതമല്ലാത്ത ആശ­യ­ങ്ങളും മൂല്യ­ങ്ങ­ളു­മാണ് ഉയര്‍ത്തി­ക്കാ­ട്ടു­ന്ന­ത്. ക്രൈസ്ത­വ­സ­ഭ­ക്ക് മാത്ര­മ­ല്ല­ മറ്റു മത­ങ്ങ­ളേയും ഇത് ബാധി­ക്കു­ന്നു.

വൈദീ­ക­രുടെ ബാല­പീ­ഡ­നവും സഭയ്ക്ക് കള­ങ്ക­മാ­യി. സഭയ്ക്ക് അതില്‍ കുറ്റ­ബോ­ധവും അനു­താ­പ­വും, കടുത്ത വ്യഥ­യു­മു­ണ്ട്. ബിഷ­പ്പു­മാ­രുടെ സമ്മേ­ള­ന­ത്തി­ലൊക്കെ അതു പ്രക­ടി­പ്പി­ക്ക­പ്പെ­ട്ടു.

അതേ­സ­മയം തന്നെ ഇത്തരം സംഭ­വ­ങ്ങളെ ഊതി­പ്പെ­രു­പ്പി­ക്കാനും മുത­ലെ­ടു­പ്പിനു ഉപ­യോ­ഗി­ക്കാനും സഭയെ നാണം­കെ­ടു­ത്താ­നു­മൊക്കെ ഉപ­യോ­ഗി­ക്കു­ന്നതും വിസ്മ­രി­ക്കേ­ണ്ട­തി­ല്ല. ബാല­പീ­ഡ­ന­ങ്ങള്‍ കൂടു­തലും ഉണ്ടാ­യത് 1960- 70 കാല­ത്താ­ണ്. 2002 -ല്‍ യു.­എസ് ബിഷപ്‌സ് കോണ്‍ഫ­റന്‍സ് കടുത്ത ചട്ട­ങ്ങള്‍ ഇതി­നെ­തിരേ ഏര്‍പ്പെ­ടു­ത്തി. ഇപ്പോള്‍ അത്തരം സംഭ­വ­ങ്ങള്‍ വിര­ലി­ലെ­ണ്ണാ­വുന്ന രീതി­യില്‍ കുറ­ഞ്ഞു.

നാട്ടില്‍ നിന്നു വൈദീ­കര്‍ വരു­മ്പോള്‍ എന്തൊക്കെ ചെയ്യാം, എന്തൊക്കെ പാടില്ല എന്ന­തി­നെ­പ്പറ്റി ബോധ­വ­ത്ക­രണം നല്‍കാ­റു­ണ്ട്. ഒരു കോഡ് ഓഫ് ആക്ഷന്‍ എല്ലാ രുപ­ത­യു­ടേയും വെബ്‌സൈ­റ്റി­ലു­ണ്ട്.

പുതിയ രൂപ­ത­യുടെ ഉദ്ഘാ­ടനം ചെറി­യൊരു ചട­ങ്ങാ­യാണ് പ്ലാന്‍ ചെയ്യു­ന്ന­ത്. സ്ഥാനാ­രോ­ഹണ ചട­ങ്ങ് 15 മിനി­റ്റു­കൊണ്ട് തീരു­ന്ന­തേ­യു­ള്ളൂ. തുടര്‍ന്ന് ഉദ്ഘാ­ടന സമ്മേ­ള­നം.

വീട്ടില്‍ നിന്ന് ആരും വരു­മെന്നു കരു­തു­ന്നി­ല്ല. പിതാ­വിന് 87­-­ഉം, മാതാ­വിന് 85­-ഉം വയ­സു­ണ്ട്. ഒരു സഹോ­ദ­രനും മൂന്നു സഹോ­ദ­രി­മാ­രു­മാ­ണു­ള്ള­ത്. ഒരു സഹോ­ദരി ഇംഗ്ല­ണ്ടി­ലാ­ണ്.

വളര്‍ച്ച­യുടെ പട­വു­ക­ളില്‍ ആത്മീ­യ­ത­യുടെ വര­പ്ര­സാ­ദ­വു­മായി അജ­പാ­ല­കന്‍
Join WhatsApp News
Truth Person 2016-01-04 23:03:07
That is not true. Among Malayalees there are no over secularism. In fact there are over religion intervention here. Malayalees are divided and seaparted between many religious walls, and religious fanaticism also. In our secular social asociaion also the religious leaders or priests occupy major seats. They are the special guests every where. They are the main long long boring speakers also. What a pity? "Ariuim Thinnu Acharciyam Kadichu pennayoum pattikku murumuruppu"
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക