Image

യാത്ര പോകുക, ലോകം കാണുക (ട്രാവല്‍ ആന്‍ഡ് ടൂറിസം-1: കാരൂര്‍ സോമന്‍)

Published on 10 January, 2016
യാത്ര പോകുക, ലോകം കാണുക  (ട്രാവല്‍ ആന്‍ഡ് ടൂറിസം-1: കാരൂര്‍ സോമന്‍)
ആമുഖം

ലോകം സുന്ദ­ര­മാ­ണ്. ചില­യി­ട­ങ്ങള്‍ മറ്റി­ട­ങ്ങ­ളെ­ക്കാള്‍ കൂടു­തല്‍ സുന്ദ­രം. കാണു­ന്ന­വ­രുടെ കണ്ണില്‍ തന്നെ­യാണ് സൗന്ദ­ര്യം. കാണു­ന്ന­താ­രാ­യാലും സുന്ദ­ര­മെന്നു തന്നെ പറ­യുന്ന ചില­യി­ട­ങ്ങളിലൂടെ മതി­യാ­വോളം യാത്ര ചെയ്യുക ഒരു മനു­ഷ്യാ­യു­സിനു സ്വപ്നം കാണാ­വു­ന്ന­തിന്റെ പരിധിയിലെ­വി­ടെയോ നില്‍ക്കു­ന്നു. വര്‍ണാ­ഭവും വര്‍ണ­നാ­തീ­തവുമായി­രി­ക്കും, സാധ്യ­മാ­യാല്‍, ആ യാത്ര.

മുമ്പു പറഞ്ഞ സ്വപ്ന­ത്തിന്റെ പരി­ധിക്കും മനു­ഷ്യ­ഭാ­വ­ന­കള്‍ക്കുമൊക്കെ അതീ­ത­മാ­യി­രിക്കും ആ ദേശാ­ന്ത­ര­ങ്ങള്‍ പകര്‍ന്നു നല്‍കുന്ന അനു­ഭ­വ­ങ്ങള്‍. നേപ്പാ­ളിലെ ട്രക്കി­ങ്ങിന്റെ സാഹ­സി­കത; വെനീ­സില്‍നിന്നു ലണ്ട­നി­ലേ­ക്കൊരു കപ്പല്‍യാ­ത്ര­യുടെ ആഡം­ബരം; ലോകത്തെ ഏറ്റവും ഏറ്റവും ദൈര്‍ഘ്യ­മുള്ള സ്കീ റണ്‍ പകര്‍ന്നു തരുന്ന ശ്വാസം നിലയ്ക്കും മട്ടിലെ ആവേശം, എല്ലാമാ സ്വപ്ന­സാ­ക്ഷാ­ത്കാ­ര­ങ്ങ­ളി­ല­ട­ങ്ങി­യി­രി­ക്കു­ന്നു; ദേശാ­ന്ത­ര­ങ്ങ­ളിലെ ഭക്ഷണ വൈവി­ധ്യവും വീഞ്ഞിന്റെ ലഹ­രിയും അതി­ലു­ണ്ട്; പുരാ­തന ഈജി­പ്റ്റി­ന്റെയും ക്ലാസി­ക്കല്‍ ഗ്രീസി­ന്റെയും സാംസ്കാ­രിക സമൃ­ദ്ധി­യു­മു­ണ്ട്.

യാത്ര­യ്ക്കുള്ള മാധ്യ­മ­ങ്ങ­ളുടെ കാര്യ­ത്തില്‍ ഒരു പഞ്ഞ­വു­മില്ല നമു­ക്ക്. യാത്ര­യുടെ വേറിട്ട മാന­ങ്ങ­ളാണ് ജല­മാര്‍ഗ­ങ്ങള്‍. റോഡു­കള്‍ ഒരി­ക്കലും കൊണ്ടു­ചെ­ന്നെ­ത്തി­ക്കാത നിഗൂഢ സൗന്ദ­ര്യ­ങ്ങ­ളി­ലേക്കു വഴി തുറന്നു തരാന്‍ നദി­കള്‍ക്കു കഴി­യും. കര­യില്‍ നിന്നൊ­രി­ക്കലും നുക­രാ­നാ­കാത്ത തീര­സൗ­ന്ദര്യം പകര്‍ന്നു തരാന്‍ കട­ലിനു കഴി­യും. കാഴ്ച­കള്‍ക്കൊ­പ്പം, സഞ്ച­രി­ക്കുന്ന നൗകയും ഒഴു­കുന്ന വെള്ളവും തുടി­ക്കുന്ന അല­ക­ളു­മെല്ലാം അനു­ഭ­വ­ത്തിന്റെ ഭാഗം തന്നെ. ദിവാ­സ്വ­പ്ന­ങ്ങ­ളി­ലെന്ന പോലെ ഓള­പ്പ­ര­പ്പില്‍ ഒഴുകി നട­ക്കാം. ജീവിതം പോലെ, ചില­പ്പോള്‍ ശാന്ത­മായും, മറ്റു ചില­പ്പോള്‍ തല്ലി­യ­ലച്ചും പാഞ്ഞു പോകുന്ന കാട്ട­രു­വി­കളെ വെല്ലു­വി­ളി­ക്കാം.

മനുഷ്യന്റെ ആദ്യത്തെ സഞ്ചാരമാര്‍ഗം പക്ഷേ കര തന്നെ­യാ­യി­രുന്നു. അവസാനമില്ലാത്തൊരു തുടര്‍ക്കഥ പോലെയാണ് റോഡ് യാത്രകള്‍. ചിലത് പ്രകൃതിയുടെ സ്വന്തം കഥനങ്ങള്‍- ഗിരിശൃംഗങ്ങള്‍ കയറിയിറങ്ങി, മഞ്ഞുമലകളും അഗ്നിപര്‍വതങ്ങളും കടന്ന്, പലവര്‍ണത്തിലുള്ള മരുഭൂമികള്‍ കണ്ട്, വന്യജൈവവൈവിധ്യങ്ങളിലൂടങ്ങനെ.... മറ്റുചിലത് മനുഷ്യജീവിത കഥനങ്ങള്‍ തന്നെ- ചരിത്രത്താളുകളില്‍ മറഞ്ഞു പോയ അജ്ഞാത പ്രതിഭകളുടെ ഓര്‍മയുണര്‍ത്തി, ചരിത്രത്തിന്റെ പടനിലങ്ങളില്‍ കീറിമുറിച്ച്, പുരാതന വാണിജ്യപാതകള്‍ കയറിയിറങ്ങി, കൊട്ടാരങ്ങളും ആരാധനാലയങ്ങളും കണ്ടുകണ്ടങ്ങനെ....

ഇവിടെ സഞ്ചാരിയെ യാത്രാപദ്ധതികള്‍ ഭൂഗോളത്തിലെവിടെയും കൊണ്ടെത്തിക്കാം, ഏതാകൃതിയിലും വലുപ്പത്തിലുമാകാം യാത്ര. ഒറ്റയ്ക്കു ഡ്രൈവ് ചെയ്തു പോകാവുന്ന ഏകദിന യാത്ര മുതല്‍ കാടുകയറി മലയിറങ്ങി ചുരംകടന്നു പോകുന്ന ദൈര്‍ഘ്യമേറിയ സാഹസികയാത്ര വരെയാകാം.

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഗ്രാന്റ് ട്രങ്ക് റോഡിന് 2575 കിലോമീറ്ററാണു നീളം. നാലാഴ്ച വേണം അതിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഒറ്റയടിക്കൊന്നു കടക്കാന്‍. സംസ്കാര വൈവിധ്യങ്ങളും ചരിത്രസത്യങ്ങളും രാഷ്ട്രീയവും ഇടകലര്‍ന്ന സഞ്ചാരപഥമാണത്. അസംഖ്യം സിനിമകളില്‍ കാര്‍ ചെയ്‌സുകള്‍ക്ക് വേദിയൊരുക്കിയ ഫ്രഞ്ച് റിവെയ്‌റയുണ്ട്. സംഗീതത്തിലും സാഹിത്യത്തിലും അമേരിക്കന്‍ സ്വപ്നത്തിലേക്കു വഴി തുറക്കുന്ന യു.എസ് റൂട്ട് 66 മറക്കുന്നതെങ്ങനെ....

റെയില്‍ പാളങ്ങളാകട്ടെ പ്രതീകങ്ങളാണ്, സാഹിത്യരൂപങ്ങളിലും സിനിമകളിലുമൊക്കെ അതങ്ങനെതന്നെ. ഓരോ ട്രെയിനും ഒരായിരും കഥകള്‍ പറയാനുണ്ടാകും. ഓരോ കമ്പാര്‍ട്ട്‌മെന്റുകളും ഓരോ ലോകങ്ങളാണെന്ന് സ്ഥിരം ട്രെയിന്‍ യാത്രക്കാരുടെ സമൂഹങ്ങള്‍ സാക്ഷ്യപ്പെടുത്തും. സ്ഥിരം യാത്രക്കാരനല്ലെങ്കില്‍പ്പോലും, ജനാലയ്ക്കരികിലൊരു ഇരിപ്പിടം ആരെയും ഭാവനകളുടെയും സ്വപ്നങ്ങളുടെയും വിശാലമായൊരു ലോകത്തേക്കു നയിക്കും. ജനാലയിലൂടെ പുറത്തേക്കു നോക്കുമ്പോള്‍ നഗരജീവിതത്തില്‍നിന്ന് ഏറെയകന്നാണു ട്രെയിന്‍ യാത്ര. സഹയാത്രികരെ നോക്കിയാലോ, ലോകത്തിന്റെ ഒരു മിശ്രിതം തന്നെ ഓരോ ബോഗിയിലും.

ആഡംബര സമൃദ്ധമായാലും ലളിതമായാലും പ്രശാന്തമായാലും സാഹസികമായാലും ലോകത്തെ മഹത്തായ എല്ലാ ട്രെയിന്‍ യാത്രകള്‍ക്കും പൊതുവായി ഒന്നുണ്ട്- ഒരു ഗ്ലാമര്‍ പരിവേഷം. മനസില്‍ രചിക്കുന്ന കഥകളിലും സിനിമകളിലും സ്വയം നായകനായി, മനോഹരമായ പ്രകൃതിദൃശ്യങ്ങളും വിജനദേശങ്ങളും കണ്ട്, പാളങ്ങള്‍ക്കിരുവശവും ചുരുളഴിയുന്ന ജീവിതങ്ങള്‍ കടന്ന് ട്രെയിന്‍ യാത്രകള്‍. വെനിസ് - സിംപ്ലന്‍ ഓറിയന്റ് എക്‌സ്പ്രസും മോസ്‌കോ - ബീജിങ് ട്രാന്‍സ് സൈബീരിയന്‍ റെയില്‍ റോഡും മുതല്‍ ഇന്ത്യയിലെ ആരോരുമറിയാത്ത മീറ്റര്‍ഗേജ് പാതകള്‍ വരെ അനുഭവങ്ങളുടെ അക്ഷയഖനികളാണ് സഞ്ചാരികള്‍ക്കായി ഒരുക്കി വച്ചിരിക്കുന്നത്.

അന്റാര്‍ട്ടിക്ക ഒഴികെ ലോകത്തെല്ലാ ഭൂഖണ്ഡങ്ങളിലും പാളങ്ങളുടെ സമാന്തരങ്ങള്‍ പരിചിതമാണ്. ദക്ഷിണാഫ്രിക്കന്‍ സഫാരി ട്രെയിനുകള്‍ മുതല്‍ വന്യജീവിതത്തെയും പാതിരാസൂര്യനെയും തേടുന്ന വടക്കന്‍ സ്വീഡനിലെ പാത വരെ ഇതിലുണ്ട്. കാലചക്രത്തെ പിന്നോട്ടുരുട്ടുന്ന ആവിയെഞ്ചിനുകള്‍ ലോകയുദ്ധ സ്മാരകങ്ങള്‍ കടന്നു കിതച്ചു മുന്നേറുമ്പോള്‍ ശബ്ദവേഗത്തോടു മത്സരിക്കുന്നു ആധുനിക ബുള്ളറ്റ് ട്രെയിനുകളും സജീവം.

ചരിത്രത്തിന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞ ഒറ്റയടിപ്പാതകളിലൂടെയാണ് ഏറ്റവും സരളവും വിശുദ്ധവുമായ യാത്രകള്‍ സാധ്യമാകുന്നത്. ടിക്കറ്റില്ല, സമയക്രമങ്ങളുടെ കെട്ടുപാടുകളില്ല, അതിരുകള്‍ നിശ്ചിയിക്കാന്‍ മനസിന്റെ ഭാവന മാത്രം, സമ്പൂര്‍ണ സ്വാതന്ത്ര്യമാണ് സ്വന്തം കാലുകളെ മാത്രം ആശ്രയിക്കുന്ന യാത്രയുടെ ഏറ്റവും മനോഹരമായ വാഗ്ദാനം. ഓരോ ചുവടും ഓരു വലിയ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളാകുന്നു.

ഏറ്റവും പ്രശസ്തമായ പ്രദേശങ്ങളില്‍പ്പോലും കാല്‍നടയായി മാത്രം പോകാന്‍ കഴിയുന്ന സ്ഥലങ്ങള്‍ ഇന്നും നിലനിര്‍ത്തുന്നു. മറ്റൊരു മാര്‍ഗത്തിലുള്ള യാത്രയും പ്രകൃതിയെയും മനുഷ്യപ്രകൃതിയെയും ഇത്രയേറെ അടുത്തറിയാന്‍ സഹായിക്കില്ല. മറ്റൊരു യാത്രയും പ്രകൃതിയോട് ഇത്ര കരുണ കാണിക്കില്ല. മനസിനും ആത്മാവിനും ശരീരത്തിനും ഒരുപോലെ ശാന്തി പകരാന്‍ മറ്റൊരു യാത്രാ മാധ്യമത്തിനും കഴിയില്ല.

ചില ദേശങ്ങള്‍ക്കു പറ്റിയത് ആകാശക്കാഴ്ചയാണ്. വിഹഗവീക്ഷണം അനിവാര്യമാകുന്ന സാഹചര്യങ്ങള്‍ പലതുണ്ട്: കടന്നു ചെല്ലാന്‍ കഴിയാത്ത ഭൂഭാഗങ്ങള്‍ കാണാന്‍, ഒരു പ്രകൃതിദൃശ്യത്തെ ഒറ്റ ഫ്രെയിമില്‍ കാണാന്‍, പ്രശസ്തമായ ചരിത്രസ്മാരകങ്ങളുടെ വ്യത്യസ്തമായ വീക്ഷണകോണുകള്‍ തേടാന്‍, അടുത്തു നിന്നും എന്നാല്‍ സുരക്ഷിതമായും വന്യജീവിതത്തിന്റെ വൈവിധ്യം ആസ്വദിക്കാന്‍.... ഈ ആകാശയാനങ്ങള്‍ക്കു മാര്‍ഗവും പലതാണ്: ചെറുവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍, അങ്ങനെ നിരവധി.... കേബിള്‍ കാറിലും റോപ്പ് വേയിലും എലിവേറ്ററിലുമുള്ള സഞ്ചാരം പോലും ആകാശമാര്‍ഗമായി കണക്കാക്കാം.

ഹവായിക്കു മുകളിലൂടെയുള്ള സ്വര്‍ഗ സഞ്ചാരവും ആഫ്രിക്കന്‍ വനാന്തരങ്ങള്‍ അടുത്തു കാണുന്ന വിമാനയാത്രയും ആകാശ സഞ്ചാരത്തിന്റെ രണ്ടു വിരുദ്ധധ്രുവങ്ങളില്‍ നില്‍ക്കുന്നു. ഒന്ന് സ്വച്ഛന്ത വിഹാരമെങ്കില്‍ മറ്റൊന്ന് സാഹസികതയുടെ അതിരാണ്. ഈ രണ്ടു ധ്രുവങ്ങള്‍ക്കിടയില്‍ ഗണിക്കാവുന്ന മറ്റനവധി സഞ്ചാരങ്ങള്‍ പിന്നെയും ആകാശത്തു കാത്തിരിക്കുന്നു.

ഒരു നിര്‍വ­ച­ന­ത്തിനും വഴ­ങ്ങി­ക്കൊ­ടു­ക്കാ­ത്ത, ഒരു വ്യാഖ്യാ­ന­ത്തിനു കീഴ­ട­ങ്ങാ­ത്ത, ഒരു വര്‍ഗീ­ക­ര­ണ­ത്തിലും ഒതുങ്ങി നില്‍ക്കാത്ത ചില സഞ്ചാ­ര­ങ്ങ­ളു­ണ്ട്. റോഡോ റെയിലോ ജലമോ ആകാ­ശമോ, മാധ്യമം എന്തു­മാ­ക­ട്ടെ, ഓര്‍മ­ക­ളില്‍ മായാ­മുദ്ര പതി­പ്പി­ക്കുന്ന യാത്ര­കള്‍. അവ ആദിമ സംസ്കാ­ര­ങ്ങ­ളി­ലൂ­ടെ­യുള്ള തീര്‍ഥാ­ട­ന­ങ്ങ­ളാ­കാം, പൈതൃ­ക­വൈ­വി­ധ്യ­ങ്ങ­ളി­ലൂ­ടെ­യുള്ള അന്വേ­ഷ­ണ­മാ­കാം, സാഹ­സി­ക­ത­യുടെ ഉദാത്ത ദൃഷ്ടാ­ന്ത­ങ്ങ­ളാ­കാം, മഹ­ത്തു­ക്ക­ളായ പൂര്‍വി­ക­രുടെ പാത­കള്‍ പിന്തു­ട­രുന്ന ചരിത്ര പര്യ­വേ­ക്ഷ­ണ­ങ്ങ­ളു­മാ­കാം.

പുറമോടിയിലെ സൗന്ദര്യത്തിനുള്ളില്‍ പതിയിരിക്കുന്ന അപകടങ്ങളുടെ നാടുക­ളു­മു­ണ്ടാകാം യാത്ര­യുടെ വഴി­ക­ളില്‍. യാത്ര­ക­ളുടെ കാര്യ­ത്തില്‍ ജര്‍മന്‍ എഴു­ത്തു­കാ­രന്‍ ഹെര്‍മന്‍ ഹെസ്സെ­യുടെ പക്ഷ­ക്കാരാണു പല സ്ഥിരം സഞ്ചാ­രി­ക­ളും. യാത്ര­കള്‍ അദ്ദേ­ഹ­ത്തിനു രണ്ടാം ജന്മ­മാ­ണ്, ദേശാ­ട­ന­മാ­ണ്. അറി­യാത്ത നാടു­ക­ളി­ലൂടെ, അറി­യാത്ത ഭാഷ­ക­ളി­ലൂടെ മറ്റൊ­ന്നു­മാ­ലോ­ചി­ക്കാതെ സ്വത­ന്ത്ര­മായി ഒഴു­കി നീങ്ങു­മ്പോള്‍ അഭൗ­മ­മായ അനു­ഭൂ­തി­യുടെ അന്ത­രീ­ക്ഷ­മാണ് എപ്പോഴും മന­സിനെ ചൂഴ്ന്നു നില്‍ക്കു­ക എന്നു ഹെസ്സെ പറ­ഞ്ഞു­വ­ച്ചി­ട്ടു­ണ്ട്.

എല്ലാ ബന്ധ­ങ്ങളും താത്കാ­ലി­ക­മാ­യെ­ങ്കിലും ഉപേ­ക്ഷി­ച്ച്, കട­ലിനും പര്‍വ­ത­ങ്ങള്‍ക്കും കുറു­കെ, കാടും മേടും താണ്ടി, നാടും നഗ­രവും കണ്ടു മുന്നേ­റുന്ന യാത്ര­ക­ളില്‍ ജീവിതം പുതിയ ഉടു­പ്പ­ണി­യു­ന്നതു പോലെ, രാത്രി കഴിഞ്ഞു പുതിയ പ്രഭാതം ഉണര്‍ന്നെ­ണ്ണീല്‍ക്കു­ന്നതു പോലെ, ശ്വാസ­കോ­ശ­ങ്ങ­ളി­ലേക്ക് സമൃ­ദ്ധി­യുടെ പുതിയ ജീവ­വായു വന്നു നിറ­യുന്നതു പോലെ ഒക്കെ­യാണു യാത്ര­കള്‍ പല­പ്പോഴും. വെറും വിനോ­ദ­സ­ഞ്ചാ­ര­ത്തി­ലു­പ­രി, അതൊരു തീര്‍ഥാ­ട­ന­മായി കാണുന്ന ഒരു­പാടു പേരു­ണ്ട്.

യാത്ര­ക­ളിലെ സ്വാഭാ­വി­ക­ത ഇ­ഷ്ടപ്പെടു­ന്ന­വ­രു­ണ്ട്. നടന്നു കാണു­കയും സ്വയം അറി­യു­കയും ചെയ്യുന്ന നി­മി­ഷ­ങ്ങ­ളില്‍ പൂമ്പാറ്റ സൗഹൃദം പോലെ വീണു കിട്ടുന്ന പരി­ച­യ­ങ്ങളെ സ്‌നേഹി­ക്കു­ന്ന­വ­രുണ്ട്. അങ്ങ­നെ­യുള്ള ഓരോ സഞ്ചാ­രി­ക്കായും അവ­രുടെ ലക്ഷ്യ­ങ്ങ­ളില്‍ ഓരോ പൂക്കള്‍ വിരി­ഞ്ഞി­ട്ടു­ണ്ടാ­വും. ആ പൂവ് തേടി­യാണ് ഓരോ­രു­ത്ത­രു­ടെയും യാത്ര. അതിന്റെ ഗന്ധ­മ­റി­യാന്‍ പോവു­ക­യാ­ണ്. സൗന്ദ­ര്യ­മ­റി­യാന്‍ പോവു­ക­യാ­ണ്, പറി­ച്ചെ­ടു­ക്കാ­ന­ല്ല, നുള്ളി­നോ­വി­ക്കാ­നല്ല, തൊട്ട­റിഞ്ഞ് മനസു നിറ­യ്ക്കാന്‍ പോകു­ക­യാ­ണ്, ഹൃദ­യ­ത്തി­ലാ­വാ­ഹിച്ച് ശിഷ്ട­ജീ­വി­ത­ത്തിന്റെ മധു­ര­മുള്ള ഓര്‍മ­ക­ളി­ലേക്കു കൂട്ടി­ക്കൊ­ണ്ടു­വ­രാന്‍ പോകു­ക­യാ­­ണ്.

പുസ്ത­ക­ങ്ങ­ളി­ലൂ­ടെയും ഇന്റര്‍നെ­റ്റി­ലൂ­ടെയും ടെലി­വി­ഷ­നി­ലൂ­ടെ­യു­മൊക്കെ അറിഞ്ഞ നാടു­കള്‍ മുഴു­വന്‍ നേരിട്ടു കണ്ടു തീര്‍ക്കുക മനു­ഷ്യ­സാ­ധ്യ­മ­ല്ലാ­യി­രി­ക്കാം. എല്ലാ സ്വപ്ന­ങ്ങളും സാക്ഷാ­ത്ക­രി­ച്ചാല്‍ പിന്നെ മനു­ഷ്യനും ദൈവവും തമ്മില്‍ വ്യത്യാ­സ­മെന്ത്!

വായി­ച്ച­റിഞ്ഞ കാഴ്ച­കള്‍ മന­സില്‍ പുഃസൃ­ഷ്ടിച്ചു യാത്ര ചെയ്യുന്ന­വര്‍ പല­പ്പോഴും നിരാ­ശ­പ്പെ­ടേണ്ടി വന്നേ­ക്കും. അതു­കൊ­ണ്ടു­തന്നെ മുന്‍വി­ധി­ക­ളി­ല്ലാത്ത യാത്ര­കാ­ളാ­യി­രിക്കും എപ്പോഴും ആന­ന്ദവും അദ്ഭു­തവും നിറ­യ്ക്കു­ക. ആവ­ശ്യ­മി­ല്ലാ­ത്തതു പ്രതീ­ക്ഷിച്ചു നിരാ­ശ­പ്പെ­ടു­ന്നത് പ്രദേ­ശ­ങ്ങ­ളു­ടെയോ പ്രകൃ­തി­യുടെയോ തെറ്റ­ല്ല, അവ­ന­വന്റെ സ്വപ്ന­ജീ­വി­തങ്ങളുടെ തെറ്റാ­ണ്.

പ്രകൃ­തി­യുടെ കര­വി­രുത് തേച്ചു­മി­നു­ക്കി­യെ­ടുത്ത മനു­ഷ്യന്റെ കലാ­സ­ങ്കല്‍പ്പ­ത്തെ­ക്കു­റിച്ച് ഒരു നിമിഷം പോലും ഓര്‍ക്കാ­തി­രി­ക്കാ­നാവാത്ത യാത്ര­ക­ളു­ണ്ട്. വാക്കു­കള്‍ക്ക് പരി­മി­തി­യു­ണ്ട്. വായി­ച്ച­റി­ഞ്ഞ­തിന് അതി­ലേറേ പരി­മി­തി­യു­ണ്ട്. നേരി­ട്ടു­ള്ള കാഴ്ച­യില്‍ കണ്ണു­കള്‍ കൂമ്പിയെ­ന്നി­രി­ക്കും. എത്ര കണ്ടാലും പിന്നെയും അന്ത­മി­ല്ലാതെ നീണ്ടു­നി­വര്‍ന്നു കിട­ക്കു­ക­യാണു കാഴ്ച­കളുടെ സൗന്ദര്യ സാഗ­രം.

ടൂറിസം ആന്‍ഡ് ഹോസ്പി­റ്റാ­ലിറ്റി

ടൂറി­സ­മെ­ന്നാല്‍ വിനോ­ദ­സ­ഞ്ചാ­ര­മെ­ന്നൊരു പൊതു­സംജ്ഞയാണു നില­നി­ന്നി­രു­ന്ന­ത്. ഇന്നതിനു കൂടു­തല്‍ വിശാ­ല­മായ നിര്‍വ­ച­ന­ങ്ങള്‍ സാധ്യ­മാ­യി­രി­ക്കു­ന്നു. സന്ദര്‍ശി­ക്കുന്ന സ്ഥല­ത്തു­നിന്നു നേരിട്ടു സാമ്പ­ത്തിക ലാഭ­മി­ല്ലാ­ത്ത, വിനോ­ദ, വ്യവ­സായ ആവ­ശ്യ­ങ്ങള്‍ക്കായി സ്വന്തം ആവ­സ­പ്ര­ദേ­ശ­ത്തിനും പരി­സ്ഥി­തിക്കും വെളി­യില്‍ 24 മണി­ക്കൂ­റി­ലേ­റെയും ഒരു വര്‍ഷ­ത്തില്‍ താഴെയും തങ്ങേ­ണ്ടി­വ­രുന്ന യാത്ര­യെ­യാണു ടൂറിസം എന്നു വിളി­ക്കു­ന്ന­ത്. ഇന്നു ലോക­ത്തേ­റ്റവും പ്രിയ­ങ്ക­ര­മായ വിനോ­ദോ­പാ­ധി­യായി ടൂറിസം മാറി­യി­രി­ക്കു­ന്നു. 2007നെ അപേ­ക്ഷി­ച്ച്, 2008ല്‍ അന്താ­രാഷ്ട്ര ടൂറി­സ്റ്റു­ക­ളുടെ എണ്ണ­ത്തി­ലു­ണ്ടായ വര്ഞ­ധന 1.9 ശത­മാ­ന­മാ­ണ്. അതാ­യ­ത്, 92.2 കോടി. അന്താ­രാഷ്ട്ര ടൂറി­സ­ത്തി­ലൂടെ വിവിധ രാജ്യ­ങ്ങള്‍ക്കു­ണ്ടായ വരു­മാന വര്‍ധ­നവ് 1.8 ശത­മാ­ന­വും. അതാ­യത് 955 ബിലന്‍ ഡോളര്‍ വരെ.

അന്താ­രാഷ്ട്ര ടൂറി­സ­ത്തി­ലു­ണ്ടായ വളര്‍ച്ചാ നിരക്ക്­ ആഗോള സാമ്പ­ത്തി­ക­മാന്ദ്യം കാരണം രണ്ടു ശത­മാനമായി കുറ­ഞ്ഞു. 2009ന്റെ ആദ്യ നാലു മാസ­ങ്ങ­ളില്‍ അന്താ­രാ­ഷ്ട്ര ടൂറി­സ്റ്റു­ക­ളുടെ എണ്ണ­ത്തി­ലു­ണ്ടായ എട്ടു ശത­മാനം ഇടവ് ഈ നെഗ­റ്റീവ് പ്രവ­ണത വര്‍ധി­ച്ച­തിന്റെ തെളി­വാ­ണ്. പിന്നീട് എച്ച്1­എന്‍1 വൈറസ് ബാധയും ഈ പ്രവ­ണത വര്‍ധി­ക്കാന്‍ കാര­ണ­മാ­യി.

യുഎ­ഇ, ഈജി­പ്റ്റ്, ഗ്രീസ്, തായ്‌ലന്‍ഡ്, ദ്വീപ് രാഷ്ട്ര­ങ്ങളായ ബഹാ­മാ­സ്, ഫിജി, മാല­ദ്വീ­പ്, സീഷെല്‍സ് തുട­ങ്ങി­യ­വ­യു­ടെ­യെല്ലാം സമ്പ­ദ്‌വ്യ­വ­സ്ഥ­യില്‍ നിര്‍ണാ­യകമാണു ടൂറി­സം. ഈ മേഖ­ല­യു­മായി ബന്ധ­പ്പെട്ട വ്യവ­സാ­യ­ങ്ങള്‍ ഈ രാജ്യ­ങ്ങ­ളിലെ വലി­യൊരു വിഭാ­ഗ­ത്തിനു തൊഴില്‍ നല്‍കു­ന്നു. എയര്‍ലൈന്‍, ക്രൂസ് കപ്പല്‍, ടാക്‌സി തുട­ങ്ങ­ിയ ഗതാ­ഗത മാര്‍ഗ­ങ്ങളും ഹോട്ടല്‍, റിസോര്‍ട്ട്, അമ്യൂ­സ്‌മെന്റ് പാര്‍ക്ക്, കാസി­നോ, ഷോപ്പിങ് മോള്‍, തിയേ­റ്റര്‍ തുട­ങ്ങിയ ഹോസ്പി­റ്റാ­ലിറ്റി സേവ­ന­ങ്ങളും ടൂറി­സ­വു­മായി ബന്ധ­പ്പെട്ട വ്യവ­സാ­യ­ങ്ങ­ളുടെ പട്ടി­ക­യില്‍പ്പെ­ടു­ന്നു.

അതിഥിയും ആതി­ഥേ­യനും തമ്മി­ലുള്ള ബന്ധ­മാണു ഹോസ്പി­റ്റാ­ലി­റ്റി. അതി­ഥി­ക­ളെയും സന്ദര്‍ശ­ക­രെയും അപ­രി­ചി­ത­രെയും സ്വീക­രി­ക്കു­ക, സൗക­ര്യ­ങ്ങ­ളൊ­രു­ക്കു­കയും വിനോ­ദി­പ്പി­ക്കു­കയും ചെയ്യുക തുട­ങ്ങിയ കാര്യ­ങ്ങള്‍ ഇതില്‍പ്പെ­ടു­ന്നു. ഹോസ്പി­റ്റാ­ലിറ്റി വ്യവ­സാ­യ­ത്തിന്റെ ഭാഗ­മായ ഹോട്ട­ലു­കള്‍ റെസ്റ്റ­റന്റു­കള്‍, കാസി­നോ­കള്‍, കാറ്റ­റി­ങ്, റിസോര്‍ട്ട്, ക്ലബ് തുട­ങ്ങി­യ­വ­യു­മായി ബന്ധ­പ്പെട്ട ജോലി­ക­ളു­മായി ബന്ധ­പ്പെ­ടുത്തി ഹോസ്പി­റ്റാ­ലിറ്റി എന്ന പദം പ്ര­യോ­ഗിച്ചു വരു­ന്നു. ആവ­ശ്യ­മു­ള്ള­വര്‍ക്കു സഹാ­യവും സാന്ത്വ­ന­വു­മേ­കു­ന്ന­തി­നെയും ചില­പ്പോള്‍ ഹോസ്പി­റ്റാ­ലിറ്റി എന്നു തന്നെ വിളി­ക്കു­ന്നു.


1. ടൂറിസം അഡ്മി­നി­സ്‌ട്രേ­ഷന്‍

വേള്‍ഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം കൗണ്‍സില്‍ 2007ല്‍ നിരീ­ക്ഷി­ച്ച­ത­നു­സ­രി­ച്ച്, ഇരു­പ­ത്തൊന്നാം നൂറ്റാ­ണ്ടിന്റെ സമ്പദ് വ്യവസ്ഥ നിയ­ന്ത്രി­ക്കുക പ്രധാ­ന­മായും മൂന്നു വ്യവ­സാ­യ­ങ്ങ­ളാ­യി­രി­ക്കും- ടെലി കമ്യൂ­ണി­ക്കേ­ഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ടൂറിസം എന്നിവ. കഴിഞ്ഞ 25 വര്‍ഷംകൊണ്ടു ട്രാവല്‍ ആന്‍ഡ് ടൂറിസം ഇന്‍ഡസ്ട്രിയിലുണ്ടായ വളര്‍ച്ച 500 ശതമാനമാണ്. പരസ്പരബന്ധമുള്ള നിരവധി വ്യവസായങ്ങളുടെ ഏകരൂപത്തെയാണ് ട്രാവല്‍ ആന്‍ഡ് ടൂറിസം എന്ന ഒറ്റ ശ്വാസത്തില്‍ പറയുന്നത്. ഇത്തരം വ്യവസായങ്ങളുടെ വളര്‍ച്ച ഹോട്ടല്‍, റെസ്റ്ററന്റ്, റീട്ടെയില്‍, ഗതാഗത, ട്രാവല്‍ ഏജന്‍സി, ടൂര്‍ കമ്പനി, വിനോദസഞ്ചാര കേന്ദ്ര, വിനോദ, കായിക, സാംസ്കാരിക മേഖലകളില്‍ നിരവധി തൊഴിലവസരങ്ങളും തുറന്നിട്ടിരിക്കുന്നു.

1997ല്‍ ലോകത്ത് മൊത്തം തൊഴിലില്‍ 10.5% സംഭാവന ചെയ്തിരുന്നതു ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയാണ്. കരീബിയ പോലെയുള്ള പ്രദേശങ്ങളില്‍ ഇത് 25ന വരെയുമായി. 2007ലെ കണക്കനുസരിച്ച് ലോകത്താകമാനം പത്തു ലക്ഷത്തിലേറെപ്പേര്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒട്ടുമിക്ക ലോക­രാ­ജ്യ­ങ്ങള്‍ക്കും ടൂറിസം മേഖല സുപ്ര­ധാ­ന­വു­മാ­കു­ന്നു.

ഇന്നു പര­മ്പ­രാ­ഗത രീതി­ക­ളില്‍നിന്നു ടൂറിസം മേഖല ദിശാ­ബോ­ധ­ത്തോടെ ഏറെ മുന്നോട്ടു പോയി­രി­ക്കു­ന്നു. ഒരു കാലത്ത് കട­ലോ­രത്തെ വെയില്‍കാ­യലും പ്രകൃതി മനോ­ഹാ­രി­ത­യിലെ കുന്നു­ക­യ­റ്റ­ങളും മാത്ര­മാ­യി­രുന്ന ടൂറിസം ഇന്നു സാംസ്കാ­രിക ടൂറി­സം, അഡ്വ­ഞ്ചര്‍ ടൂറി­സം, കായി­ക­-­വി­നോദ പരി­പാ­ടി­കള്‍, ഇക്കോ ടൂറിസം തുടങ്ങി വിവിധ മേഖ­ല­ക­ളായി വളര്‍ന്നി­രി­ക്കു­ന്നു. ഈ സാഹ­ച­ര്യ­ത്തി­ലാണ് ഇന്നത്തെ യുവ­ത­ല­മു­റ­യുടെ കരി­യര്‍ തെര­ഞ്ഞെ­ടു­പ്പില്‍ ടൂറിസം അഡ്മി­നി­സ്‌ട്രേ­ഷനും മാനേ­ജ്‌മെന്റും സുപ്ര­ധാന പദവി അല­ങ്ക­രിക്കു­ന്ന­ത്.

സ്ഥിരതാമ­സമോ വരു­മാ­നമോ ലക്ഷ്യ­മാ­ക്കാ­തെ­യുള്ള യാത്ര­യു­ടെയും താമ­സ­ത്തി­ന്റെയും അതില്‍നി­ന്നു­ണ്ടാ­കുന്ന ബന്ധ­ങ്ങ­ളു­ടെയും ആകെ­ത്തു­ക­യെ­ന്നാണ് 1941ല്‍ ഹന്‍സി­കറും ക്രാഫും ടൂറി­സത്തെ നിര്‍വ­ചി­ച്ച­ത്. സ്വത­വേ­യുള്ള വാസ, ജോലി സ്ഥല­ങ്ങള്‍ക്കു പുറ­ത്തേക്കു നട­ത്തുന്ന ഹ്രസ്വ­കാ­ല, താത്കാ­ലിക യാത്ര­കളും അവി­ടത്തെ പ്രവൃ­ത്തി­ക­ളു­മാണു ടൂറി­സ­മെന്നും അതില്‍ ഏതാ­വ­ശ്യ­ത്തി­നുള്ള യാത്ര­കളും ഉള്‍പ്പെ­ടാ­മെന്നു 1976ല്‍ ടൂറിസം സൊസൈറ്റി ഓഫ് ഇംഗ്ലണ്ട് നിര്‍വ­ചി­ച്ചു. വീടിനു പുറത്തെ തെര­ഞ്ഞെ­ടുത്ത പ്രവൃ­ത്തി­ക­ളുടെ അടി­സ്ഥാ­ന­ത്തില്‍ ടൂറി­സത്തെ നിര്‍വ­ചി­ക്കു­ക­യാണ് 1981ല്‍ ഇന്റര്‍നാ­ഷ­ണല്‍ അസോ­സി­യേ­ഷന്‍ ഓഫ് സയന്റി­ഫിക് എക്‌സ്‌പേര്‍ട്‌സ് ഇന്‍ ടൂറിസം ചെയ്ത­ത്.

ഐക്യ­രാഷ്ട്ര സഭ 1994ല്‍ ടൂറി­സത്തെ മൂന്നായി തരം­തി­രി­ച്ചു. ഇത­നു­സ­രി­ച്ച്, ഒരു രാജ്യത്തെ സ്ഥിര­താ­മ­സ­ക്കാര്‍ അതേ രാജ്യ­ത്തിന്റെ അതി­രു­കള്‍ക്കു­ള്ളില്‍ സഞ്ച­രി­ക്കു­ന്നതു ഡോമ­സ്റ്റിക് ടൂറി­സം. ഒരു രാജ്യത്തെ താത്കാ­ലിക താമ­സ­ക്കാര്‍ അതേ രാജ്യ­ത്തി­നു­ള്ളില്‍ നട­ത്തു­ന്നത് ഇന്‍ബൗണ്ട് ടൂറി­സം. ഒരു രാജ്യത്തെ സ്ഥിര­താ­മ­സ­ക്കാര്‍ മറ്റൊരു രാജ്യ­ത്തേക്കു നട­ത്തുന്ന വിനോ­ദ­സ­ഞ്ചാ­രത്തെ ഔട്ട്ബൗണ്ട് ടൂറി­സ­മെന്നും വിളി­ച്ചു. ടൂറി­സ­ത്തിന്റെ ഈ മൂന്ന് അടി­സ്ഥാന രൂപ­ങ്ങളെ പല രീതി­യില്‍ കോര്‍ത്തി­ണക്കി ടൂറി­സ­ത്തിന്റെ വിവിധ രീതി­ക­ളെ­ക്കു­റിച്ചു യുഎന്‍ വിശ­ദീ­ക­രിച്ചു: ഡോമ­സ്റ്റിക് ടൂറി­സവും ഇന്‍ബൗണ്ട് ടൂറി­സവും ചേരുന്ന ഇന്റേ­ണല്‍ ടൂറി­സം, ഡോമ­സ്റ്റിക് ടൂറി­സവും ഔട്ട്ബൗണ്ട് ടൂറി­സവും ചേരുന്ന നാഷ­ണല്‍ ടൂറി­സം, ഇന്‍ബൗണ്ട് ടൂറി­സവും ഔട്ട്ബൗണ്ട് ചേരുന്ന ഇന്റര്‍നാ­ഷ­ണല്‍ ടൂറിസം എന്നി­ങ്ങ­നെ­യാ­ണ­ത്.

കൊറിയ ടൂറിസം ഓര്‍ഗ­നൈ­സേ­ഷന്‍ രൂപം കൊടു­ക്കു­കയും കൊറി­യ­യില്‍ വ്യാപക അംഗീ­കാരം നേടു­കയും ചെയ്ത സംജ്ഞ­യാണ് ഇന്‍ട്രാ­ബൗണ്ട് ടൂറിസം. ഡൊമ­സ്റ്റിക് ടൂറി­സ­വു­മായി ഇതി­നുള്ള വ്യത്യാസം ദേശീയ ടൂറിസം നയ­ങ്ങ­ളുടെ രൂപീ­ക­ര­ണവും നട­പ്പാ­ക­ക്ലു­മാ­ണ്. ഇന്‍ബൗണ്ട് ടൂറി­സ­ത്തില്‍ കടുത്ത മത്സരം നേരി­ടുന്ന പശ്ചാ­ത്ത­ല­ത്തില്‍ പല രാജ്യ­ങ്ങളും ഇപ്പോള്‍ ഇന്‍ബൗണ്ട് ടൂറി­സ­ത്തെ­ക്കാള്‍ ഇന്‍ട്രാ­ബൗണ്ട് ടൂറി­സ­മെന്ന ആശ­യ­ത്തില്‍ കൂടു­തല്‍ ശ്രദ്ധ പതി­പ്പിച്ചു തുട­ങ്ങി­യി­രി­ക്കു­ന്നു.

2006 മുതല്‍ 2008 വരെ ഏറ്റ­വു­മ­ധികം വിദേശ ടൂറി­സ്റ്റു­കള്‍ സന്ദര്‍ശിച്ച രാജ്യ­ങ്ങ­ളുടെ പട്ടിക യുഎന്‍ പ്രസി­ദ്ധീ­ക­രി­ച്ചി­ട്ടു­ണ്ട്. 2006­മായി താര­തമ്യം ചെയ്യു­മ്പോള്‍ റഷ്യ, ഓസ്ട്രി­യ, മെക്‌സി­ക്കോ എന്നീ രാജ്യ­ങ്ങളെ മറി­ക­ട­ന്ന്, യുക്രെയ്ന്‍ ആദ്യ പത്തി­നു­ള്ളില്‍ ഇടം പിടി­ച്ചി­ട്ടു­ണ്ട്. 2008ല്‍ യുക്രെയ്ന്‍ ജര്‍മ­നി­യെയും മറി­ക­ട­ന്നു. 2008ല്‍ യുഎസ് സ്‌പെയ്‌നെ മറി­ക­ടന്ന് രണ്ടാം സ്ഥാന­ത്തെ­ത്തി. ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷ­ണ­ങ്ങ­ളായി തുട­രു­ന്നത് യൂറോ­പ്യന്‍ രാജ്യ­ങ്ങള്‍ തന്നെ.


1.1 ടൂറി­സ­ത്തിന്റെ ചരിത്രം

സമ്പ­ന്ന­വി­ഭാഗം എല്ലാ­ക്കാ­ലവും ലോക­ത്തിന്റെ വിവിധ ഭാഗ­ങ്ങ­ളി­ലേക്കു വിനോ­ദ­യാ­ത്ര­കള്‍ പോകാന്‍ സമ­യവും സൗക­ര്യവും കണ്ടെ­ത്തി­യി­രു­ന്നു. വമ്പന്‍ കെട്ടി­ട­ങ്ങളും മഹ­ത്തായ കലാ­സൃ­ഷ്ടി­കളും അപ­രി­ചിത ഭാഷ­കളും വ്യത്യസ്ത സംസ്കാ­ര­ങ്ങളും പ്രകൃ­തി­യുടെ മനോ­ഹര ദൃശ്യ­ങ്ങളും വിവിധ രുചി­ക­ളു­മെല്ലാം അവരെ ഭൂമി­യുടെ പല കോണു­ക­ളി­ലേക്ക് ആകര്‍ഷി­ച്ചു. റോമാ സാമ്രാ­ജ്യ­ത്തിന്റെ സുവര്‍ണ കാല­ഘ­ട്ട­ത്തില്‍പ്പോലും പണ­ക്കാര്‍ക്കു പ്രിയ­പ്പെട്ട ബീച്ച് റിസോര്‍ട്ടു­കള്‍ നില­നി­ന്നി­രു­ന്നതിനു തെളി­വു­ക­ളു­ണ്ട്. ടൂറിസം എന്ന വാക്ക് 1811ലും ടൂറിസ്റ്റ് എന്ന വാക്ക് 1840ലും പ്രചാ­ര­ത്തി­ലാ­യി. 24 മണി­ക്കൂര്‍ നേര­ത്തേ­ക്കെ­ങ്കിലും വിദേ­ശ­യാത്ര നട­ത്തു­ന്ന­യാ­ളാണു ടൂറിസ്റ്റ് എന്ന് ലീഗ് ഓഫ് നേഷന്‍സ് 1936ല്‍ അതി­ല­ളി­ത­മായി നിര്‍വ­ചി­ക്കു­കയും ചെയ്തു. ലീഗ് ഓഫ് നേഷന്‍സിന്റെ പിന്‍ഗാമി യുണൈ­റ്റഡ് നേഷന്‍സ് യാത്ര­യുടെ കൂടിയ ദൈര്‍ഘ്യം ആറു മാസം എന്നു­കൂടി ചേര്‍ത്ത് 1945ല്‍ നിര­വ­ചനം പരി­ഷ്ക­രി­ച്ചു.



1.2 ടൂറിസം പല­വിധം

വിനോ­ദ­യാത്ര

യുകെ­യിലെ വ്യാവ­സാ­യിക വിപ്ല­വ­വു­മായി അഭേ­ദ്യ­ബ­ന്ധ­മുണ്ട് വിനോ­ദ­യാ­ത്ര, അഥവാ ലെഷര്‍ ട്രാവ­ലി­ന്. വളര്‍ന്നു­വന്ന വ്യാവ­സാ­യിക സമൂ­ഹ­ത്തിന്റെ ഒഴി­വു­സ­മ­യ­ങ്ങള്‍ ഉപ­യോ­ഗ­പ്പെ­ടു­ത്തു­ന്നതു സംബ­ന്ധിച്ച് ആദ്യ­മായി ക്രിയാ­ത്മക പ്രോത്സാ­ഹ­ന­ങ്ങള്‍ നല്‍കി­യതു യുകെ തന്നെ. തൊഴി­ലു­ട­മ­കളും ഫാക്ടറി മേധാ­വി­കളും വ്യാപാ­രി­കളും ഉള്‍പ്പെട്ട മധ്യ­വര്‍ഗ സാമ്പ­ത്തിക സമൂ­ഹ­ത്തിനു മാത്രം ബാധ­ക­മാ­യി­രുന്നു തുട­ക്ക­ത്തില്‍ ഇത്. 1758ല്‍ കോക്‌സ് ആന്‍ഡ് കിങ്‌സ് എന്ന പേരില്‍ ആദ്യ ഔപ­ചാ­രിക ട്രാവല്‍ കമ്പ­നിയും രൂപീ­ക­രി­ക്ക­പ്പെ­ട്ടു.

ടൂറിസം വ്യവ­സാ­യ­ത്തിലെ ബ്രിട്ടീഷ് പാര­മ്പ­ര്യ­ത്തിന്റെ മുദ്ര­കള്‍ ഇന്നും പല യൂറോ­പ്യന്‍ രാജ്യ­ങ്ങ­ളു­ടെയും ടൂറിസ്റ്റ് സംര­ഭ­ങ്ങ­ളില്‍ തെളിഞ്ഞു നില്‍ക്കു­ന്നു­ണ്ട്. ഫ്രാന്‍സിലെ ഏറ്റവും പഴ­യ­വ­യി­ലൊന്നും സംസം­ഘ­ടി­ത­വു­മായി രൂപ­കല്പന ചെയ്യ­പ്പെ­ട്ടി­ട്ടു­ള്ള­തു­മായ ഒരു ഹോളിഡേ റിസോര്‍ട്ട് ഇന്നും അറി­യ­പ്പെ­ടു­ന്നത് പ്രോമ­നേജ് ദെസ് ആംഗ്ലെയ്‌സ് എന്ന്. യൂറോ­പ്പില്‍ ചരി­ത്ര­പ്രാ­ധാ­ന്യവും പാര­മ്പ­ര്യ­വു­മുള്ള റിസോര്‍ട്ടു­കളും പാലസ് ഹോട്ട­ലു­കളും, മജ­സ്റ്റിക്, ബ്രിസ്റ്റോള്‍, കാള്‍ട്ടണ്‍ തുട­ങ്ങിയ പേരു­ക­ളില്‍ അറി­യ­പ്പെ­ടു­ന്നു.

വിന്റര്‍ ടൂറിസം

വിന്റര്‍ ടൂറി­സ്റ്റു­ക­ളുടെ പ്രധാന ആകര്‍ഷണം സ്കീയി­ങ്ങാ­ണ്. ഓസ്ട്രി­യ, ബള്‍ഗേ­റി­യ, ചെക്ക് റിപ്പ­ബ്ലി­ക്, ഫ്രാന്‌സ്, ജര്‍മ­നി, ഐസ്‌ലന്‍ഡ്, ഇറ്റ­ലി, നോര്‍വെ, പോള­ണ്ട്, സ്ലോവാ­ക്യ, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ യൂറോ­പ്യന്‍ രാജ്യ­ങ്ങ­ളിലും ക്യാന­ഡ, യുഎ­സ്­എ, ഓസ്‌ട്രേ­ലി­യ, ന്യൂസി­ലന്‍ഡ്, ജപ്പാന്‍, കൊറി­യ, ചിലി, അര്‍ജന്റീന എന്നി­വി­ട­ങ്ങ­ളിലും വമ്പന്‍ സ്കീ റിസോര്‍ട്ടു­ക­ളു­ണ്ട്.

മാസ് ടൂറിസം

കൂടു­ത­ലാ­ളു­കള്‍ക്ക് കുറച്ചു സമ­യം­കൊണ്ടു ദീര്‍ഘ­ദൂരം സഞ്ച­രി­ക്കാ­വുന്ന സാങ്കേ­തി­ക­വിദ്യാ വിക­സ­ന­ത്തി­നൊ­പ്പ­മാണു മാസ് ടൂറി­സവും വള­രു­ന്ന­ത്. യുഎ­സ്­എ­യില്‍ യൂറോ­പ്യന്‍ ശൈലി­യി­ലുള്ള ആദ്യ ബീച്ച് റിസോര്‍ട്ടു­കള്‍ വന്നത് അറ്റ്‌ലാന്റ്, ന്യൂജേഴ്‌സി ആന്‍ഡ് ലോങ് ഐലന്‍ഡ്, ന്യൂയോര്‍ക്ക് എന്നി­വി­ട­ങ്ങ­ളി­ലാ­ണ്. ബ്രസല്‍സ് ജനത പ്രശ­സ്ത­മാ­ക്കിയ ഓസ്റ്റെന്‍സ്, പരീ­സ്യന്‍മാ­രുടെ ബൗലോണ്‍­-­സര്‍­-­മെര്‍, ഡ്യുമി­ല്ലെ, ബാള്‍ട്ടിക് സീയില്‍ 1797ല്‍ സ്ഥാപി­ത­മായ ഹെല്ലി­ഗെന്‍ഡാം തുട­ങ്ങി­യവ യൂറോ­പ്പിലെ ആദ്യ­കാല റിസോര്‍ട്ടു­ക­ളാ­ണ്.

അഡ്ജ­ക്റ്റി­വല്‍ ടൂറിസം

ടൂറി­സ­ത്തിന്റെ വിവിധ സ്‌പെഷ്യാ­ലിറ്റി യാത്രാ രൂപ­ങ്ങ­ളാണ് അഡ്ജ­ക്റ്റി­വല്‍ ടൂറിസം എന്ന­റി­യ­പ്പെ­ടു­ന്ന­ത്. പതി­റ്റാ­ണ്ടു­കള്‍ കൊണ്ടു വിക­സി­ച്ചു­വന്ന ഈ ശാഖ­കള്‍ ടൂറിസം വ്യവ­സാ­യ­ത്തിലും പാഠ്യ പദ്ധ­തി­ക­ളിലും ഇടം­പി­ടി­­ച്ചി­രി­ക്കുന്നു ഇന്ന്. ഇപ്പോള്‍ വിക­സ­ന­ഘ­ട്ട­ത്തി­ലുള്ള പലതും ഇനി കൂട്ടി­ച്ചേര്‍ക്ക­പ്പെ­ട്ടേ­ക്കാം, അല്ലെ­ങ്കില്‍ ചിലതു കാല­ഹ­ര­ണ­പ്പെ­ട്ടേ­ക്കാം. നില­വില്‍ പ്രചാ­ര­മുള്ള ചില ഇവ­യാണ്: അഗ്രി ടൂറി­സം, കലി­നറി ടൂറി­സം, കള്‍ച്ച­റല്‍ ടൂറി­സം, ഇക്കോ ടൂറി­സം, ഹെറി­റ്റെജ് ടൂറി­സം, എല്‍ജി­ബിടി ടൂറി­സം, മെഡി­ക്കല്‍ ടൂറി­സം, നോട്ടിക്കല്‍ ടൂറി­സം, റിലി­ജി­യസ് ടൂറി­സം, സ്‌പെയ്‌സ് ടൂറിസം, വാര്‍ ടൂറി­സം, വൈല്‍ഡ് ലൈഫ് ടൂറി­സം.

സസ്റ്റെ­യ്‌ന­ബിള്‍ ടൂറിസം

വേള്‍ഡ് ടൂറിസം ഓര്‍ഗ­നൈ­സേ­ഷന്‍ സസ്റ്റെ­യ്‌ന­ബിള്‍ ടൂറി­സ­ത്തിനു നല്‍കുന്ന നിര്‍വ­ചനം ഇങ്ങനെ: സാംസ്കാ­രിക മൂല്യ­ങ്ങളും പരി­സ്ഥി­തിയും ജൈവ­വൈ­വി­ധ്യവും ജീവ­സ­ന്ധാ­ര­ണ­മാര്‍ഗ­ങ്ങളും സംര­ക്ഷി­ച്ചു­കൊണ്ടും, ടൂറി­സ്റ്റു­ക­ളുടെ സാമ്പ­ത്തിക സാമൂ­ഹിക സൗന്ദ­ര്യാ­സ്വാ­ദന ആവ­ശ്യ­ങ്ങള്‍ നിറ­വേറ്റിക്കൊണ്ടും ടൂറിസം വിഭ­വ­ശേഷി കൈകാര്യം ചെയ്യുന്ന രീതി.

ഭാവി തല­മു­റ­യുടെ ആവ­ശ്യ­ങ്ങള്‍ നേരി­ടാ­നുള്ള സാധ്യ­ത­കള്‍ ഇ­ല്ലാ­താ­ക്കാതെ വര്‍ത്ത­മാ­ന­കാല ആവ­ശ്യ­ങ്ങള്‍ സാക്ഷാ­ത്ക­രി­ക്കു­ന്ന­തി­നെ­യാണ് വേള്‍ഡ് കമ്മീ­ഷന്‍ ഓണ്‍ എണ്‍വ­യണ്‍മെന്റ് ആന്‍ഡ് ഡെവ­ല­പ്‌മെന്റ് 1987ല്‍ സസ്റ്റെ­യ്‌ന­ബിള്‍ ടൂറിസം എന്നു വിളി­ച്ച­ത്.



മെഡി­ക്കല്‍ ടൂറിസം

പ്രത്യേക ചികി­ത്സാ­ച്ചെ­ല­വു­കള്‍ക്കോ ചികിസ്താ നട­പ­ടി­ക്ര­മ­ങ്ങള്‍ക്കോ കൂടു­തല്‍ സൗക­ര്യ­പ്ര­ദ­മായ വിദേ­ശ­രാ­ജ്യ­ങ്ങ­ളി­ലേക്കു സഞ്ച­രി­ക്കു­ന്ന­താണു മെഡി­ക്കല്‍ ടൂറി­സം. ദക്ഷി­ണ­പൂര്‍വേ­ഷ്യ, ഇന്ത്യ, കിഴ­ക്കന്‍ യൂറോപ്പ് തുട­ങ്ങിയ പ്രദേ­ശ­ങ്ങള്‍ മെഡി­ക്കല്‍ ടൂറി­സ്റ്റു­കള്‍ക്കു പ്രിയ­ങ്ക­രം. ഡെന്റിസ്ട്രി പോലുള്ള ചികി­ത്സ­കള്‍ക്ക് ഇന്ത്യ പ്രധാന ആകര്‍ഷ­ണ­മാ­ണ്.

എഡ്യു­ക്കേ­ഷ­ണല്‍ ടൂറിസം

ക്ലാസ്‌റൂം അന്ത­രീ­ക്ഷ­ത്തിനു പുറത്ത് പഠി­ക്കു­കയും പഠി­പ്പി­ക്കു­കയും ചെയ്യു­ന്ന­തിനും സാങ്കേ­തിക മത്സ­ര­ക്ഷ­മത ആര്‍ജി­ക്കു­ന്ന­തിനും ലോക­വ്യാ­പ­ക­മാ­യു­ണ്ടായ താത്പ­ര്യ­ങ്ങ­ളാണ് എഡ്യു­ക്കേ­ഷ­ണല്‍ ടൂറി­സ­ത്തിന്റെ വളര്‍ച്ചയ്ക്കു കാര­ണ­മാ­യ­ത്. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാ­മു­കളും പഠ­ന­യാ­ത്ര­കളും വിദേ­ശ­രാ­ജ്യ­ങ്ങ­ളുടെ സംസ്കാ­രത്തെ അടു­ത്ത­റി­യാന് സൗക­ര്യ­മൊ­രു­ക്കു­ന്നു. ക്ലാസ്‌റൂ­മു­ക­ളില്‍ അഭ്യ­സിച്ച വിദ്യ­കള്‍ തികച്ചും വ്യത്യസ്തമാ­യൊരു അന്ത­രീ­ക്ഷ­ത്തില്‍ പ്രയോ­ഗിച്ചു നോക്കു­ന്ന­തിനും ഇതി­ലൂടെ സാധ്യത സംജാ­ത­മാ­കു­ന്നു.

ക്രിയേ­റ്റിവ് ടൂറിസം

ടൂറി­സ­ത്തിന്റെ ചരിത്രം രേഖ­പ്പെ­ടു­ത്തിയ കാലം മുതല്‍ കള്‍ച്ച­റല്‍ ടൂറി­സ­ത്തിന്റെ ഭാഗ­മായി ക്രിയേ­റ്റിവ് ടൂറി­സ­വു­മു­ണ്ട്. പ്രഭു­കു­ടും­ബ­ങ്ങ­ളിലെ യുവാ­ക്കള്‍ വിദ്യാ­ഭ്യാസ ആവ­ശ്യ­ങ്ങള്‍ക്കും ലോക­പ­രി­ച­യ­ത്തി­നു­മായി യാത്ര ചെയ്തി­രുന്ന ഗ്രാന്‍ഡ് ടൂര്‍ കാല­ഘ­ട്ട­ത്തി­ലേ­ക്കാണ് യൂറോ­പ്പിലെ ക്രിയേ­റ്റിവ് ടൂറി­സ­ത്തിന്റെ വേരു­കള്‍ നീളു­ന്ന­ത്. അസോ­സി­യേ­ഷന്‍ ഫോര്‍ ടൂറിസം ആന്‍ഡ് ലെഷര്‍ എഡ്യു­ക്കേ­ഷന്‍ (അ­റ്റ്‌ല­സ്) അംഗ­ങ്ങ­ളായ ക്രിസ്പിന്‍ റെയ്മണ്ടും ഗ്രെഗ് റിച്ചാര്‍ഡ്‌സു­മാണ് ക്രിയേ­റ്റിവ് ടൂറിസം എന്ന പദ­പ്ര­യോ­ഗ­ത്തിന്റെ ഉപ­ജ്ഞാ­താ­ക്കള്‍. സസ്റ്റെ­യ്‌ന­ബിള്‍ ടൂറി­സ­ത്തിന്റെ പരി­ധി­യില്‍നി­ന്നു­കൊണ്ട് വിവിധ കള്‍ച്ച­റല്‍, ക്രാഫ്റ്റ്‌സ് ടൂറിസം പദ്ധ­തി­കളും യൂ­റോ­പ്യന്‍ കമ്മി­ഷനു മുന്നില്‍ ഇവര്‍ സമര്‍പ്പി­ച്ചി­രു­ന്നു. പര­സ്പ­ര­സം­വാദം സാധ്യ­മായ ശില്പ­ശാ­ല­ക­ളി­ലൂ­ടെയും അ­നൗ­പ­ചാ­രിക പഠ­നാ­നു­ഭ­വ­ങ്ങ­ളി­ലൂ­ടെയും സ­ന്ദര്‍ശ­കര്‍ ആതി­ഥേയ സമൂ­ഹ­ത്തില്‍ സജീ­വ­മായി ഇട­പെ­ടു­ന്ന­തി­നെ­യാണ് ഇവര്‍ ക്രിയേ­റ്റിവ് ടൂറി­സ­മെന്നു വിളി­ച്ച­ത്.

ഈ ആശ­യത്തെ യുനെസ്‌കോ പോലുള്ള സംഘ­ട­ന­കള്‍ സര്‍വാ­ത്മനാ സ്വീക­രി­ച്ചി­ട്ടു­മു­ണ്ട്. ക്രിയേ­റ്റിവ് സിറ്റീസ് ശൃംഖ­ല­യില­ലൂടെ പ്രത്യേക പ്രദേ­ശ­ങ്ങ­ളുടെ സാംസ്കാ­രിക മുദ്ര­കള്‍ അടു­ത്ത­റി­യാനും കഴി­യും. കള്‍ച്ച­റല്‍ ടൂ­റി­സ­ത്തിന്റെ ഭാഗ­മാ­യി­ത്തന്നെ ക്രിയേ­റ്റിവ് ടൂറി­സ­ത്തിനു വലിയ പ്രചാരം ലഭി­ക്കു­ന്നത് അടു­ത്തി­ടെ­യാ­ണ്. സഞാ­രി­കള്‍ ആതി­ഥേയ­സ­മൂ­ഹ­ങ്ങ­ളില്‍ നട­ത്തുന്ന ഇട­പെ­ട­ലു­കള്‍ തന്നെ പ്രത്യ­ക്ഷോ­ദാ­ഹ­ര­ണം. യുകെ, ബഹാ­മാ­സ്, ജമൈ­ക്ക, സ്‌പെയിന്‍, ഇറ്റ­ലി, ന്യൂസി­ലന്‍ഡ് തുട­ങ്ങിയ രാജ്യ­ങ്ങള്‍ ഇതിനു കൂടു­തല്‍ പ്രചാരം നല്‍കുന്നു.

1.3 പുതിയ പ്രവ­ണ­ത­കള്‍

സാമ്പ­ത്തി­ക­മാ­ന്ദ്യ­കാലം ഒഴി­ച്ചു­നിര്‍ത്തി­യാല്‍ കഴിഞ്ഞ കുറേ പതി­റ്റാ­ണ്ടു­ക­ളായി ടൂറിസം വ്യവ­സാ­യ­ത്തിന് വന്‍ വളര്‍ച്ച­യാണ് ആഗോ­ള­ത­ല­ത്തില്‍, പ്രത്യേ­കിച്ച് യൂറോ­പ്പില്‍ കണ്ടു­വ­രു­ന്ന­ത്. ഒഴി­വു­ദി­വ­സ­ങ്ങള്‍ ആഘോ­ഷി­ക്കാന്‍ വിദേ­ശ­രാ­ജ്യ­ങ്ങള്‍ തെര­ഞ്ഞെ­ടു­ക്കു­ന്ന­താണു പുതിയ കാല­ത്തിന്റെ രീതി. വിദ്യാ­സ­മ്പ­ന്നരും അത്യാ­ധു­നി­ക­രു­മായ പുതിയ തല­മു­റയ്ക്കു കൂടു­തല്‍ ഒഴി­വു­സ­മ­യ­ങ്ങളും അതു വിനോ­ദ­ഭ­രി­ത­മാ­ക്കാന്‍ കൂടു­തല്‍ പണ­വു­മു­ണ്ട്. സൗക­ര്യ­ങ്ങ­ളുടെ നില­വാ­ര­ത്തിലും ടൂറി­സ്റ്റു­കള്‍ പ്രത്യേകം ശ്രദ്ധ പതി­പ്പി­ക്കു­മ്പോള്‍, ആള്‍ക്കൂട്ടം സൃഷ്ടി­ക്കാന്‍ റിസോര്‍ട്ടു­കളും പരി­ധി­വിട്ട ജന­പ്ര­ളയത്തെ ആകര്‍ഷി­ക്കാന്‍ ക്ലബ്ബു­കളും താത്പ­ര്യ­പ്പെ­ടു­ന്നി­ല്ല.

ജംബോ ജെറ്റ്, ചെല­വു­കു­റഞ്ഞ വിമാ­ന­യാ­ത്ര, വേഗ­മെ­ത്താ­വുന്ന വിമാ­ന­ത്താ­വ­ള­ങ്ങള്‍ തുടങ്ങി ഗതാ­ഗത മാര്‍ഗ­ങ്ങ­ളില്‍ ആധു­നികതയുടെ സമ്പൂര്‍ണ കട­ന്നു­ക­യ­റ്റ­മാ­യ­തോടെ പല­ത­ര­ത്തി­ലുള്ള ടൂറിസം പാക്കേ­ജു­കളും ഇട­ത്ത­ര­ക്കാ­രനു പോലും പഥ്യ­മാ­യി­ത്തു­ട­ങ്ങി. ലോകാ­രോ­ഗ്യ­സം­ഘ­ട­ന­യുടെ കണ­ക്ക­നു­സ­രിച്ച് ലോക­ത്താകെ ഏതു സമ­യത്തും ശരാ­ശരി അഞ്ചു ലക്ഷം പേരെ­ങ്കിലും വിമാ­ന­യാത്ര ചെയ്തു­കൊ­ണ്ടി­രി­ക്കു­ന്നു. ജീവിത ശൈലി­യിലും വന്‍കിട മാറ്റ­ങ്ങള്‍ സംഭ­വി­ച്ചി­രി­ക്കു­ന്നു. റിട്ട­യര്‍മെന്റ് കാലം അതി­ദീര്‍ഘ­മായ വിനോ­ദ­യാ­ത്ര­കള്‍ക്കായി നീക്കി­വയ­യ്ക്കു­ന്ന­വരും ഇന്നു കുറ­വ­ല്ല. ഇന്റര്‍നെറ്റ് എന്ന ആധു­നിക മാധ്യ­മ­ത്തി­ലൂ­ടെയും ടൂറിസം വ്യവ­സായം തഴച്ചു വള­രു­ന്നു.

വേള്‍ഡ് ട്രെയ്ഡ് സെന്റ­റിനു നേരെ­യു­ണ്ടായ സെപ്റ്റം­ബര്‍ 11 ആക്ര­മ­ണം, ബാലി അട­ക്ക­മുള്ള ടൂറിസ്റ്റ് കേന്ദ്ര­ങ്ങള്‍ ഭീക­ര­രുടെ ലക്ഷ്യ­മാ­യ­ത്, സുനാ­മി, എച്ച്1­എന്‍1 വൈറ­സ്, ആഗോള സാ­മ്പ­ത്തി­ക­മാന്ദ്യം തുട­ങ്ങിയ ഘട­ക­ങ്ങള്‍ ഇതി­നിടെ ലോക ടൂറി­സ­ത്തിനും തിരി­ച്ച­ടി­കളും സമ്മാ­നി­ച്ചു.

നാലു ശത­മാനം വാര്‍ഷിക ശരാ­ശ­രി­യില്‍ അന്താ­രാഷ്ട്ര ടൂറിസം ഇനിയും വളര്‍ന്നു­കൊ­ണ്ടി­രി­ക്കു­മെന്ന് വേള്‍ഡ് ടൂറിസം ഓര്‍ഗ­നൈ­സേ­ഷന്റെ അനു­മാ­നം. ഇ-­കൊ­മേ­ഴ്‌സിന്റെ വര്‍ധിച്ച പ്രഭാ­വ­ത്തോടെ ഇന്റര്‍നെ­റ്റി­ലൂടെ ഏറ്റ­വു­മ­ധികം വിറ്റ­ഴി­യ­പ്പെ­ടുന്നതു ടൂറിസം ഉത്പ­ന്ന­ങ്ങ­ളാ­യി­രി­ക്കു­ന്നു. ഹോട്ട­ലു­കള്‍, എയര്‍ലൈ­നു­കള്‍ തുട­ങ്ങിയ ടൂറിസം വ്യവ­സായ മേഖ­ല­കള്‍ നേരിട്ടോ അട­നി­ല­ക്കാര്‍ മുഖേ­നയോ ഉത്പ­ന്ന­ങ്ങളും സേ­വ­ന­ങ്ങളും വിറ്റ­ഴി­ക്കു­ന്നു.

ഇരു­പ­ത്തൊന്നാം നൂറ്റാ­ണ്ടിന്റെ ആദ്യപാ­ദ­ത്തില്‍ത്തന്നെ സ്‌പേസ് ടൂറിസം ടോപ് ഗിയ­റി­ലാ­കു­മെ­ന്നാണു പ്രതീ­ക്ഷി­ക്കു­ന്ന­ത്. പക്ഷേ, ഇതി­നുള്ള ചെലവ് കുറ­യാന്‍ മാത്രം വിക­സനം സാങ്കേ­തി­ക­വി­ദ്യ­യി­ലു­ണ്ടാകു വരെ സ്‌പേസ് ടൂറിസ്റ്റുക­ളുടെ എണ്ണം പര­മ്പ­രാ­ഗത ടൂറി­സ്റ്റു­കളെ അപേ­ക്ഷിച്ചു തുച്ഛ­മായി തുട­രാനേ സാധ്യ­ത­യു­ള്ളൂ. സാങ്കേ­തി­ക­വിദ്യാ വിക­സ­ന­ത്തി­നൊപ്പം സ്‌പേസ്ഷിപ്പ് ഹോട്ട­ലു­കളും വെള്ള­ത്തി­ന­ടി­യി­ലുള്ള ഹോട്ട­ലു­കളും സമു­ദ്ര­ത്തില്‍ പൊങ്ങി­ക്കി­ട­ക്കുന്ന നഗ­ര­ങ്ങളും വരെ യാഥാര്‍ഥ്യ­മാ­കും. സൗരോര്‍ജം­കൊണ്ടു പ്രവര്‍ത്തി­ക്കുന്ന വമ്പന്‍ വിമാ­ന­ങ്ങ­ളെ­യാണ് ആകാ­ശ­ഹോ­ട്ട­ലു­ക­ളാക്കി മാറ്റാന്‍ ശ്രമം നട­ക്കു­ന്ന­ത്. ഹൈഡ്രോ­പൊ­ളിസ് എന്ന വെള്ള­ത്തി­ന­ടി­യിലെ ഹോട്ടല്‍ ദുബാ­യില്‍ പൂര്‍ത്തി­യാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്നു.


1.4 ടൂറിസം ലോക­വേ­ദി­യില്‍

വേള്‍ഡ് ടൂറിസം ഓര്‍ഗ­നൈ­സേ­ഷന്‍

ടൂറി­സ­വു­മായി ബന്ധ­പ്പെട്ട വിഷ­യ­ങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഐക്യ­രാ­ഷ്ട്ര­സഭ രൂപം­കൊ­ടുത്ത പ്രസ്ഥാ­ന­മാണ് വേള്‍ഡ് ടൂറിസം ഓര്‍ഗ­നൈ­സേ­ഷന്‍ (യു­എന്‍ഡ­ബ്ല്യു­ടി­ഒ). സ്‌പെയി­നിലെ മാഡ്രിഡ് ആണി­തിന്റെ ആസ്ഥാ­നം. ലോക ടൂറിസം റാങ്കിങ് തയാ­റാ­ക്കു­ന്നതും മറ്റും ഈ സംഘ­ട­ന­യാ­ണ്. അന്താ­രാഷ്ട്ര ടൂറിസം സംബ­ന്ധി­ച്ച, സാധ്യ­മായ എല്ലാ സ്ഥിതി­വി­വ­ര­ക്ക­ണ­ക്കു­കളും യു­എന്‍ഡ­ബ്ല്യു­ടി­ഒ ശേഖ­രി­ക്കു­ന്നു. ലോകത്തെ മിക്ക രാജ്യ­ങ്ങ­ളു­ടെയും പൊതു­മേ­ഖ­ലാ ടൂറിസം ഭര­ണ­സ­മി­തി­കള്‍ക്ക് ഇതില്‍ അംഗ­ത്വ­മു­ണ്ട്. ഈ രാജ്യ­ങ്ങ­ളില്‍നി­ന്നെ­ല്ലാ­മുള്ള കണ­ക്കു­കള്‍ ശേഖ­രിച്ചു താര­തമ്യം ചെയ്തു പ്രസി­ദ്ധീ­ക­രി­ക്കാ­റു­മു­ണ്ട്. ഇതി­ലൂടെ ആഗോള ടൂറിസം രംഗത്തെ നൂതന പ്രവ­ണ­ത­കളും വളര്‍ച്ച­യുടെ ഗതി­വേ­ഗവും ദിശ­യു­മെല്ലാം വ്യക്ത­മാ­കു­ന്നു. അറ­ബി, ഇംഗ്ലീ­ഷ്, ഫ്രഞ്ച്, റഷ്യന്‍, സ്പാനിഷ് എന്നി­വ­യാണ് യു­എന്‍ഡ­ബ്ല്യു­ടി­ഒയുടെ ഔദ്യോ­ഗിക ഭാഷ­കള്‍.

പരി­സ്ഥി­തി­സൗ­ഹാര്‍പ­രവും ഉത്ത­ര­വാ­ദി­ത്വ­പൂര്‍ണവും ആഗോ­ള­ത­ല­ത്തില്‍ സ്വീകാ­ര്യ­ത­യു­ള്ള­തു­മായ ടൂറിസം വിക­സ­ന­ന­യ­ങ്ങളെ മാത്ര­മാണ് യു­എന്‍ഡ­ബ്ല്യു­ടി­ഒ പ്രോത്സാ­ഹി­പ്പി­ക്കു­ന്ന­ത്. വിക­സ്വര രാജ്യ­ങ്ങളുടെ താത്പ­ര്യ­ങ്ങള്‍ക്കു പ്രത്യേക പരി­ഗ­ണ­നയും നല്‍കു­ന്നു.

ടൂറി­സ­ത്തിന് ആഗോള പെരു­മാ­റ്റ­ച്ചട്ടം ഏര്‍പ്പെ­ടു­ത്തുക യു­എന്‍ഡ­ബ്ല്യു­ടി­ഒ പ്രഖ്യാ­പിത ലക്ഷ്യ­ങ്ങ­ളി­ലൊ­ന്നാ­ണ്. സാമൂ­ഹി­ക, പാരി­സ്ഥി­തിക പ്രത്യാ­ഘാ­ത­ങ്ങള്‍ കുറ­ച്ചു­കൊ­ണ്ടു­ത­ന്നെ, സാമ്പ­ത്തി­ക, സാമൂ­ഹി­ക, സാംസ്കാ­രിക നേട്ട­ങ്ങള്‍ പര­മാ­വധി സ്വന്ത­മാ­ക്കാന്‍ അംഗ­രാ­ജ്യ­ങ്ങ­ളെയും വിനോ­ദ­സ­ഞ്ചാര കേന്ദ്ര­ങ്ങ­ളെയും ബന്ധ­പ്പെട്ട വ്യവ­സാ­യ­ങ്ങ­ളെയും സഹാ­യി­ക്കു­ക­യാണ് ഇതു­കൊണ്ട് ഉദ്ദേ­ശി­ക്കു­ന്ന­ത്. ദാരിദ്ര്യം കുറ­യ്ക്കു­കയും ചൂഷ­ണ­ര­ഹിത വിക­സനം വര്‍ധി­പ്പി­ക്കു­കയും ചെയ്യുക എന്ന ഐക്യ­രാ­ഷ്ട്ര­സ­ഭ­യുടെ സഹ­സ്രാബ്ദ വിക­സന പദ്ധ­തി­യില്‍ അധി­ഷ്ടി­ത­മാ­യാണ് യു­എന്‍ഡ­ബ്ല്യു­ടി­ഒ പ്രവര്‍ത്തി­ക്കു­ന്ന­ത്.

1952ല്‍ ഹേഗില്‍ രൂപം­കൊണ്ട ഇന്റര്‍നാ­ഷ­ണല്‍ കോണ്‍ഗ്രസ് ഓഫ് ഒഫീ­ഷ്യല്‍ ടൂറിസ്റ്റ് ട്രാഫിക് അസോ­സി­യേ­ഷന്‍സ് (ഒ­സി­ഒ­ടി­ടി) ആണ് യു­എന്‍ഡ­ബ്ല്യു­ടി­ഒയുടെ ആദ്യ­രൂ­പം. ഇന്റര്‍നാ­ഷ­ണല്‍ യൂണി­യന്‍ ഓഫ് ഒഫീ­ഷ്യല്‍ ടൂറിസ്റ്റ് പബ്ലി­സിറ്റി ഓര്‍ഗ­നൈ­സേ­ഷ­നിലും (ഐ­യു­ഒ­ടി­പി­ഒ) ഇതിനു വേരു­ക­ളു­ണ്ട്. രണ്ടാം ലോക­മ­ഹാ­യുദ്ധം അവ­സാ­നി­ക്കു­കയും അന്താ­രാഷ്ട്ര സഞ്ചാ­രി­ക­ളുടെ എണ്ണം ഗണ്യ­മായി കൂടു­ക­യും ചെയ്ത­തോടെ ഐയു­ഒ­ടി­പി­ഒ, ഐയു­ഒ­ടിഒ ആയി പുന­സം­ഘ­ടി­പ്പി­ക്ക­പ്പെ­ട്ടു- ഇന്റര്‍നാ­ഷ­ണല്‍ യൂണി­യന്‍ ഓഫ് ഒഫീ­ഷ്യല്‍ ട്രാവല്‍ ഓര്‍ഗ­നൈ­സേ­ഷന്‍സ്. ഒരു സാങ്കേ­തി­ക, സക്കാ­രി­തര സംഘ­ട­ന­യാ­യി­രുന്ന ഇതില്‍ ദേശീയ ടൂറിസ്റ്റ് സംഘ­ട­ന­കളും വ്യവ­സാ­യി­കളും ഉപ­യോ­ക്താ­ക്കളും അംഗ­ങ്ങ­ളാ­യി­രു­ന്നു. ടൂറി­സ­ത്തിന്റെ പൊതു­വി­ലുള്ള വിക­സനം മാത്ര­മാ­യി­രു­ന്നില്ല ഇതിന്റെ ലക്ഷ്യം. അന്താ­രാഷ്ട്ര വ്യവ­സാ­യ­മെന്ന നില­യില്‍ ടൂറി­സ­ത്തിന്റെ പര­മാ­വധി ഗുണ­ഫ­ല­ങ്ങള്‍ പുറ­ത്തു­കൊ­ണ്ടു­വ­രി­കയും വിക­സ്വര രാജ്യ­ങ്ങള്‍ക്കു നല്ലൊരു വിക­സ­ന­മാര്‍ഗ­മായി ടൂറിസം വ്യവ­സാ­യത്തെ മാറ്റി­യെ­ടു­ക്കു­കയും കൂടി­യാ­യി­രു­ന്നു.

1960­ക­ളുടെ അവ­സാ­ന­ത്തോ­ടെ, അന്താ­രാഷ്ട്ര പങ്കാ­ളിത്തം തുട­രാന്‍ കൂടു­തല്‍ മാറ്റ­ങ്ങള്‍ ആവ­ശ്യ­മാ­ണെന്ന് ഐയു­ഒ­ടിഒ തിരി­ച്ച­റി­ഞ്ഞു. 1967ല്‍ ടോക്യോ­യില്‍ കൂടിയ ഇരു­പതാം ഐയു­ഒ­ടിഒ ജന­റല്‍ അസംബ്ലി #ൊരു പ്രഖ്യാ­പനം നട­ത്തി. ഐഖ്യ­രാ­ഷ്ട്ര­സഭ അട­ക്ക­മുള്ള അന്താ­രാഷ്ട്ര ഏജന്‍സി­ക­ളു­മായി സഹ­ക­രിച്ച് അന്താ­രാ­ഷ്ട്ര­ത­ല­ത്തില്‍ പ്രവര്‍ത്തി­ക്കു­വാന്‍ മതി­യായ സന്നാ­ഹ­ങ്ങ­ളോടു കൂടി ഒരു അന്തര്‍­-­സര്‍ക്കാര്‍ സ്ഥാപ­ന­ത്തിന്റെ രൂ­പീ­ക­ര­ണ­മാണ് അതില്‍ പ്രധാ­ന­മായും ആവ­ശ്യ­പ്പെ­ട്ട­ത്. ഐയു­ഒ­ടിഒയുടെ പ്രവര്‍ത്ത­ന­കാ­ല­ഘ­ട്ട­ത്തില്‍ അത് ഐക്യ­രാ­ഷ്ട്ര­സ­ഭ­യു­മായി വളരെ നല്ല ബന്ധം സ്ഥാപിച്ചു കഴി­ഞ്ഞി­രു­ന്നു. അതു­കൊ­ണ്ടു­തന്നെ ഇരു­പതാം സമ്മേ­ള­ന­ത്തിന്റെ പ്രഖ്യാ­പനം യുഎന്‍ മുഖ­വി­ല­യ്‌ക്കെ­ടു­ക്കു­കയും ചെയ്തു. ഐയു­ഒ­ടിഒ തന്നെ യുഎന്റെ ഭാഗ­മാ­കുക എന്ന നിര്‍ദേ­ശ­മാണ് ആദ്യ ഉയര്‍ന്നു­വ­ന്ന­ത്. ഭര­ണ­പ­രവും സാമ്പ­ത്തി­ക­വു­മായ സ്വയം­ഭ­ര­ണ­ത്തോടെ യുഎ­ന്നു­മായി ചേര്‍ന്നു പ്രവര്‍ത്തി­ച്ചാല്‍ മതി­യാ­കു­മെന്ന സമ­വായം പിന്നീ­ടു­ണ്ടാ­യി.

അങ്ങ­നെ­യാണ് 1970ല്‍ ഡബ്ല്യു­ടിഒ രൂപീ­ക­ര­ണ­ത്തിന് അനു­കൂ­ല­മായി ഐയു­ഒ­ടിഒ ജന­റല്‍ അസംബ്ലി വോട്ടു ചെയ്യു­ന്ന­ത്. 1974 നവം­ബര്‍ ഒന്നിന് 51 അംഗ­രാ­ജ്യ­ങ്ങ­ളു­മായി പുതിയ സംഘ­ടന ഡബ്ല്യു­ടിഒ നില­വില്‍ വന്നു. 2003ല്‍ നടന്ന ഡബ്ല്യു­ടിഒയുടെ പതി­നഞ്ചാം ജന­റല്‍ കൗണ്‍സിലും യുഎന്നും ചേര്‍ന്ന് സംഘ­ട­നയെ യുഎന്റെ പ്രത്യേക ഏജന്‍സി­യാക്കി മാറ്റാനും തീരു­മാ­നി­ച്ചു. ഡബ്ല്യു­ടിഒയ്ക്ക് ഇതോടെ കൂടു­തല്‍ സ്വീകാ­ര്യ­തയുണ്ടാ­കു­മെന്നും മനു­ഷ്യ­സ­മൂ­ഹ­ത്തിന്റെ മറ്റു പ്രധാന പ്രവര്‍ത്ത­ന­ങ്ങള്‍ക്കൊപ്പം ടൂറി­സ­ത്തിനു ംസ്ഥാനം ലഭി­ക്കു­മെന്നും സംഘ­ട­ന­യുടെ അന്നത്തെ സെക്ര­ട­ഡ്ടറി ജന­റല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കി­യാലി അഭി­പ്രാ­യ­പ്പെ­ട്ടു.

2007 ആയ­തോടെ യുഎന്‍ഡ­ബ്ല്യു­ടിഒയില്‍ 150 അംഗ­രാ­ജ്യ­ങ്ങളും ഏഴു പ്രവി­ശ്യ­കളും സ്വകാര്യ മേഖ­ല­യെയും വിദ്യാ­ഭ്യാസ സ്ഥാപ­ന­ങ്ങ­ളെയും ടൂറിസം അസോ­സി­യേ­ഷ­നു­ക­ളെയും പ്രാ­ദേ­ശിക ടൂറിസം ഭര­ണ­സ­മി­തി­ക­ളെയും പ്ര­തി­നി­ധീ­ക­രിച്ച് 350­-­ലേറെ അഫി­ലി­യേറ്റ് അംഗ­ങ്ങ­ളാ­യി.

ജനീവ ആസ്ഥാ­ന­മായ വേള്‍ഡ് ട്രേഡ് ഓര്‍ഗ­നൈ­സേ­ഷന്റെയും (ഡ­ബ്ല്യു­ടി­ഒ) നമ്മുടെ വേള്‍ഡ് ടൂറിസം ഓര്‍ഗ­നൈ­സേ­ഷന്റെയും ചുരു­ക്ക­പ്പേ­രു­കള്‍ തമ്മി­ലുള്ള ആശ­യ­ക്കു­ഴപ്പം പരി­ഹ­രി­ക്ക­പ്പെ­ട്ടത് 2005 ഡിബം­സര്‍ ഒന്നി­ന്. യുഎന്‍ഡ­ബ്ല്യു­ടിഒ എന്ന പേര് ടൂറിസം ഓര്‍ഗ­നൈ­സേ­ഷനു നല്‍കാന്‍ ജന­റല്‍ അസംബ്ലി തീരു­മാ­നി­ച്ചത് അന്നാ­ണ്. ഇതോടെ ഇംഗ്ലീ­ഷിലും റഷ്യ­നിലും സംഘ­ട­ന­യുടെ ചുരു­ക്ക­പ്പേര് യുഎന്‍ഡ­ബ്ല്യു­ടിഒ എന്നു മാറി­യ­പ്പോള്‍ ഫ്ര­ഞ്ചിലും സ്പാനി­ഷിലും ഒഎംടി എന്നു നില­നിര്‍ത്തി.

യുഎന്‍ഡ­ബ്ല്യു­ടിഒ സെക്ര­ട്ടറി ജന­റല്‍മാര്‍:

1975­-1985: റോ­ബര്‍ട്ട് ലോനാറ്റി (ഫ്രാന്‍സ്)
1986­-1989: വില്ലി­ബാള്‍ഡ് പാര്‍ (ഓ­സ്ട്രി­യ)
1990­-1996: അന്റോ­ണിയോ എന്റിക്‌സ് സാവി­ഗ്നാക് (മെ­ക്‌സി­ക്കോ)
1998­-2008: ഫ്രാന്‍സിസ്‌കോ ഫ്രാങ്കി­യാലി (ഫ്രാന്‍സ്)
2008-: തലെബ് റിഫായ് (ജോര്‍ദാന്‍)


ജന­റല്‍ അസംബ്ലി

യുഎന്‍ഡ­ബ്ല്യു­ടിഒയുടെ പര­മ­പ്ര­ധാന ഘട­ക­മാണു ജന­റല്‍ അസം­ബ്ലി. രണ്ടു വര്‍ഷം കൂടു­മ്പോഴാണു ജന­റല്‍ അസംബ്ലി സാധാ­ര­ണ­ഗ­തി­യില്‍ സമ്മേ­ളി­ക്കാ­റ്. പൂര്‍ണ അംഗ­ങ്ങ­ളു­ടെയും അസോ­സി­യേറ്റ് അംഗ­ങ്ങ­ളു­ടെയും ബിസി­നസ് കൗണ്‍സിലി­ന്റെയും പ്രതി­നി­ധി­കള്‍ ഇതില്‍ പങ്കെ­ടു­ക്കും. മുതിര്‍ന്ന ടൂറിസം ഉദ്യോ­ഗ­സ്ഥ­രു­ടെയും ആഗോ­ള­ത­ല­ത്തിലെ സ്വകാ­ര­മേ­ഖ­ല­യില്‍നി­ന്നുള്ള ഉന്നത പ്രതി­നി­ധി­ക­ളു­ടെയും പ്രധാന സമ്മേ­ളന വേദി ഇതു തന്നെ.

മേഖലാ കമ്മീ­ഷ­നു­കള്‍

ജന­റല്‍ അസം­ബ്ലി­യുടെ സബ്‌സി­ഡി­യറി ആയി 1975ല്‍ ആറു മേഖലാ കമ്മീ­ഷ­നു­കള്‍ രൂപീ­ക­രി­ച്ചു. ഇവ വര്‍ഷ­ത്തി­ലൊ­രി­ക്കല്‍ യോഗം ചേരു­ന്നു. ജന­റല്‍ അസം­ബ്ലി­യുടെ ഇട­വേ­ള­ക­ളില്‍ അംഗ­രാ­ജ്യ­ങ്ങള്‍ തമ്മി­ലുള്ള ആശ­യ­വി­നി­മയം നില­നിര്‍ത്താനും സെക്ര­ട്ടേ­റി­യ­റ്റു­മാ­യുള്ള ബന്ധം തുട­രാനും സഹാ­യി­ക്കു­ന്നത് മേഖലാ കമ്മീ­ഷ­നു­ക­ളാ­ണ്. ഇവ പ്രസ­ക്ത­മായ വിഷ­യ­ങ്ങ­ളി­ലുള്ള അഭി­പ്രാ­യ­ങ്ങളും നിര്‍ദേ­ശ­ങ്ങളും ആശ­ങ്ക­കളും സെ­ര്‌ട്ടേ­റി­യ­റ്റിനു റിപ്പോര്‍ട്ട് ചെയ്യു­ന്നു. ഓരോ കമ്മീ­ഷനും പ്രത്യേകം ചെയര്‍മാനും വൈസ് ചെയര്‍മാന്‍മാ­രു­മു­ണ്ടാ­കും. ജന­റല്‍ അസം­ബ്ലി­യുടെ ഒരു സമ്മേ­ളനം മുതല്‍ അടു­ത്തതു വരെ­യുള്ള രണ്ടു വര്‍ഷ­മാണ് ഇവ­രുടെ കാലാ­വ­ധി.

എക്‌സി­ക്യൂ­ട്ടീവ് കൗണ്‍സില്‍

അസം­ബ്ലി­യുടെ തീരു­മാ­ന­ങ്ങളും ശുപാര്‍ശ­കളും നട­പ്പാ­ക്കാന്‍ സെക്ര­ട്ടറി ജന­റ­ലു­മായി ആലോ­ചി­ച്ച്, വേണ്ട നട­പ­ടി­കള്‍ കൈക്കൊ­ള്ളു­ക­യാണ് എക്‌സി­ക്യൂ­ട്ടീവ് കൗണ്‍സി­ലിന്റെ ചുമ­ത­ല. നട­പടി റിപ്പോര്‍ട്ടു­കള്‍ അസം­ബ്ലി­യില്‍ സമര്‍പ്പി­ക്കു­കയും വേണം. വര്‍ഷ­ത്തില്‍ കുറ­ഞ്ഞതു രണ്ടു തവണ കൗണ്‍സില്‍ കൂടും. അഞ്ചു പൂര്‍ണ അംഗ­ങ്ങള്‍ക്ക് ഒരു പ്രതി­നിധി എന്ന നില­യി­ലാണു എക്‌സി­ക്യൂ­ട്ടീവ് കൗണ്‍സി­ലി­ലേ­ക്കുള്ള തെര­ഞ്ഞെ­ടു­പ്പ്. ഭൂമി­ശാ­സ്ത്ര­പ­ര­മായി എല്ലാ പ്രദേ­ശ­ങ്ങള്‍ക്കും പ്രാത­നിധ്യം കിട്ടും­വി­ധ­മാണ് തെര­ഞ്ഞെ­ടു­പ്പി­നുള്ള ചട്ട­ങ്ങളും നട­പ­ടി­ക്ര­മ­ങ്ങളും തയാറാ­ക്കി­യി­രി­ക്കു­ന്ന­ത്. സ്‌പെയിന്‍ മാത്രം ഇതില്‍ സ്ഥിരാം­ഗ­മാ­ണ്. മറ്റ് അംഗ­ങ്ങ­ളുടെ കാ­ലാ­വധി നാലു വര്‍ഷം വീതം. രണ്ടു വര്‍ഷം കൂടു­മ്പോള്‍ നാലി­ലൊന്ന് അംഗ­ങ്ങളെ വീത­മാണു തെര­ഞ്ഞെ­ടു­ക്കു­ക.

യുഎന്‍ഡ­ബ്ല്യു­ടിഒയിലെ വിവിധ കമ്മി­റ്റി­കള്‍:

വേള്‍ഡ് കമ്മിറ്റി ഓണ്‍ ടൂറിസം എത്തിക്‌സ്
പ്രോഗ്രാം കമ്മിറ്റി
കമ്മിറ്റി ഓണ്‍ ബജറ്റ് ആന്‍ഡ് ഫിനാന്‍സ്
കമ്മിറ്റി ഓണ്‍ മാര്‍ക്കറ്റ് ആന്‍ഡ് കമ്പ­റ്റി­റ്റീ­വ്‌നെസ്
കമ്മിറ്റി ഓണ്‍ സ്റ്റാറ്റി­സ്റ്റിക്‌സ് ആന്‍ഡ് ദ ടൂറിസം സാറ്റ­ലൈറ്റ് അക്കൗണ്ട്
സസ്റ്റെ­യ്‌ന­ബിള്‍ ഡെവ­ല­പ്‌മെന്റ് ഓഫ് ടൂറിസം കമ്മിറ്റി
കമ്മിറ്റി ഓണ്‍ പോവര്‍ട്ടി റിഡ­ക്ഷന്‍
കമ്മിറ്റി ഫോര്‍ ദ റിവ്യൂ ഓഫ് ആപ്ലി­ക്കേ­ഷന്‍സ് ഫോര്‍ അഫി­ലി­യേ­റ്റഡ് മെംബര്‍ഷിപ്പ്


സെക്ര­ട്ടേ­റി­യറ്റ്

സെ­ക്ര­ട്ടറി ജന­റ­ലിന്റെ നേതൃ­ത്വ­ത്തി­ലാണു സെക്ര­ട്ടേ­റി­യ­റ്റ്. മാഡ്രി­ഡിലെ യുഎന്‍ഡ­ബ്ല്യു­ടിഒ ആസ്ഥാ­ന­ത്തുള്ള 110 സ്ഥിരം ജോലി­ക്കാരും സെക്ര­ട്ടറി ജന­റ­ലിന്റെ നേരി­ട്ടുള്ള നിയ­ന്ത്ര­ണ­ത്തി­ലാണു പ്രവര്‍ത്തി­ക്കു­ന്ന­ത്. അദ്ദേ­ഹത്തെ സഹാ­യി­ക്കാന്‍ ഡെപ്യൂട്ടി സെക്ര­ട്ടറി ജന­റ­ലു­മു­ണ്ട്. പദ്ധ­തി­കള്‍ നട­പ്പാ­ക്കു­ന്നതും അംഗ­ങ്ങ­ളുടെ ആവ­ശ്യ­ങ്ങള്‍ പരി­ഗ­ണി­ക്കു­ന്നതും യുഎന്‍ഡ­ബ്ല്യു­ടിഒ ഉദ്യോ­ഗ­സ്ഥ­രുടെ ഉത്ത­ര­വാ­ദി­ത്വ­മാ­ണ്. അഫി­ലി­യേറ്റ് അംഗ­ങ്ങള്‍ക്കായി മുഴുവന്‍ സമയ എക്‌സി­ക്യൂ­ട്ടീവ് ഡയ­റ­ക്ടറും മാഡ്രി­ഡിലെ ആസ്ഥാ­ന­ത്തു­ണ്ട്. ജപ്പാ­നിലെ ഒസാ­ക്ക­യില്‍ ഏഷ്യ­-­പ­സ­ഫിക് മേഖ­ല­യുടെ ആവ­ശ്യ­ങ്ങള്‍ക്കായി റീജ്യ­നല്‍ സപ്പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തി­ക്കു­ന്നു. ജാപ്പ­നീസ് സര്‍ക്കാ­രാണ് ഇതിന്റെ പ്രവര്‍ത്ത­ന­ത്തി­നാ­വ­ശ്യ­മായ ഫണ്ട് നല്‍കു­ന്ന­ത്.

ലോക ടൂറിസം ദിനം

1980 മുതല്‍ യുഎന്‍ഡ­ബ്ല്യു­ടിഒ സെപ്റ്റം­ബര്‍ 27 ലോക ടൂറിസം ദിന­മായി ആഘോ­ഷി­ക്കു­ന്നു. യുഎന്‍ഡ­ബ്ല്യു­ടിഒ സ്റ്റാറ്റിയൂ­ട്ടു­കള്‍ അംഗീ­ക­രി­ച്ചത് 1970ല്‍ ഇതേ ദിവ­സ­മാ­യി­രു­ന്നു. ആഗോള ടൂറിസം മേഖ­ല­യിലെ സുപ്ര­ധാന നാഴി­ക­ക്ക­ല്ലായി എണ്ണ­പ്പെട്ട സംഭ­വ­മാ­യി­രുന്നു ഈ അംഗീ­കാ­രം. അന്താ­രാഷ്ട്ര സ­മൂ­ഹ­ത്തില്‍ ടൂറി­സ­ത്തിന്റെ പങ്കി­നെ­പ്പറ്റി ബോധ­വ­ത്ക­രണം നട­ത്തു­കയും സാമൂ­ഹി­ക, സാംസ്കാ­രി­ക, രാഷ്ട്രീ­യ, സാമ്പ­ത്തിക മൂല്യ­ങ്ങളെ അതെ­ങ്ങനെ ബാധി­ക്കുന്നു എന്നു വ്യക്ത­മാ­ക്കു­ക­യു­മാണ് ടൂറിസം ദിനാ­ഘോ­ഷ­ത്തിന്റെ ലക്ഷ്യം.

ആഘോ­ഷ­ത്തില്‍ യുഎന്‍ഡ­ബ്ല്യു­ടിഒയുടെ പങ്കാ­ളി­യായി ഓരോ വര്‍ഷവും വ്യത്യസ്ത ആതി­ഥേയ രാജ്യ­ങ്ങളെ തെര­ഞ്ഞെ­ടു­ക്കാന്‍ തീരു­മാ­നി­ച്ചത് 1997ല്‍ ടര്‍ക്കി­യിലെ ഇശ്‌റാ­ബു­ളില്‍ ചേര്‍ന്ന പന്ത്രണ്ടാം സെഷ­നാ­ണ്. ടൂറിസം ദിനാ­ഘോ­ഷ­ത്തി­നായ യൂറോ­പ്പ്, ദക്ഷി­ണേ­ഷ്യ, അമേ­രി­ക്ക, ആഫ്രിക്ക എന്ന ക്രമം തീരു­മാ­നി­ക്ക­പ്പെ­ട്ടത് 2003ല്‍ ചൈന­യിലെ ബീ­ജി­ങ്ങില്‍ ചേര്‍ന്ന പതി­നഞ്ചാം സെഷ­നി­ലും.

ലോക ടൂറിസം റാങ്കിങ്

വേള്‍ഡ് ടൂറിസം ബാരോ­മീ­റ്റര്‍ പബ്ലി­ക്കേ­ഷന്റെ ഭാഗ­മായി യുഎന്‍ഡ­ബ്ല്യു­ടിഒ ലോക ടൂറിസം റാങ്കിങ് തയാ­റാ­ക്കു­ന്നു. 2007ല്‍ ആകെ­യു­ണ്ടാ­യി­രുന്ന 90.3 കോടി ടൂറി­സ്റ്റു­കളില്‍ ഏറ്റവും കൂടു­തല്‍ പേര്‍ സന്ദര്‍ശി­ച്ചത് 50 രാജ്യ­ങ്ങ­ളാ­ണ്. 2008 ജൂണില്‍ പ്രസി­ദ്ധീ­ക­രിച്ച റാങ്കിങ് ഇപ്ര­കാരം:

1. ഫ്രാന്‍സ്
2. സ്‌പെയിന്‍
3. യുഎ­സ്എ
4. ചൈന
5. ഇറ്റലി
6. യുകെ
7. ജര്‍മനി
8. യുക്രെയ്ന്‍
9. ടര്‍ക്കി

10. മെക്‌സിക്കോ
11. മലേഷ്യ
12. ഓസ്ട്രിയ
13. റഷ്യ
14. ക്യാനഡ
15. ഹോങ്കോങ്
16. ഗ്രീസ്
17. പോളണ്ട്
18. തായ്‌ലന്‍ഡ്
19. മക്കാവു
20. പോര്‍ച്ചു­ഗ­ലര്‍
21. സൗദി അറേബ്യ
22. നെതര്‍ലാന്‍ഡ്‌സ്
23. ഈജിപ്റ്റ്
24. ക്രൊയേഷ്യ
25. ദക്ഷി­ണാ­ഫ്രിക്ക
26. ഹംഗറി
27. സ്വിറ്റ്‌സര്‍ലന്‍ഡ്
28. ജപ്പാന്‍
29. സിംഗ­പ്പൂര്‍
30. ഐസ്‌ലന്‍ഡ്
31. മൊറോക്കോ
32. യുഎഇ
33. ബെല്‍ജിയം
34. ടുണീഷ്യ
35. ചെക്ക് റിപ്പ­ബ്ലിക്
36. ദക്ഷിണ കൊറിയ
37. ഇന്തോ­നേഷ്യ
38. സ്വീഡന്‍
39. ബള്‍ഗേ­റിയ
40. ഓസ്‌ട്രേ­ലിയ
41. ബ്രസീല്‍
42. ഇന്ത്യ
43. ഡെന്‍മാര്‍ക്ക്
44. അര്‍ജന്റീന
45. ബഹ്‌റൈന്‍
46. വിയറ്റ്‌നാം
47. ഡൊമി­നി­ക്കന്‍ റിപ്പ­ബ്ലിക്
48. നോര്‍വേ
49. തായ്‌വാന്‍
50. പ്യൂര്‍ട്ടോ­റിക്കോ



വേള്‍ഡ് ട്രാവല്‍ മോനി­ട്ടര്‍



ലോക­വ്യാ­പക ടൂറിസം ഇന്‍ഫര്‍മേ­ഷന്‍ സിസ്റ്റ­മാണ് വേള്‍ഡ് ട്രാവല്‍ മോനി­റ്റര്‍ (ഡ­ബ്ല്യു­ടി­എം), അഥവാ യൂറോ­പ്യന്‍ ട്രാവല്‍ മോനി­റ്റര്‍. ഓരോ രാജ്യ­ത്തെയും സ്ഥിര­താ­മ­സ­ക്കാര്‍ ഇതര രാജ്യ­ങ്ങ­ലി­ലേക്കു നട­ത്തുന്ന വിനോദ സഞ്ചാ­ര­ങ്ങ­ളാണ് ഇതു പരി­ഗ­ണി­ക്കു­ക. 1988 മുതല്‍ ഇടിഎം എല്ലാ യൂറോ­പ്യന്‍ രാജ്യ­ങ്ങ­ളില്‍നി­ന്നു­മുള്ള ഔട്ട്ബൗണ്ട് ടൂറിസം പ്രവ­ണ­ത­കള്‍ പഠ­ന­വി­ധേ­യ­മാ­ക്കു­ന്നു. യുഎ­സ്എ, ക്യാന­ഡ, അര്‍ജ­ന്റീ­ന, ബ്രസീല്‍, യുഎഇ, സൗദി അറേ­ബ്യ, ജപ്പാന്‍, ചൈന, ഇന്ത്യ തുട­ങ്ങിയ രാജ്യ­ങ്ങ­ളെ­ക്കൂടി ഉള്‍പ്പെ­ടു­ത്താ­നാണ് ഇടി­എ­മ്മിനെ ഡബ്ല്യു­ടിഎം ആയി വിക­സി­പ്പി­ച്ച­ത്. വിവിധ രാജ്യ­ങ്ങ­ളില്‍നി­ന്നുള്ള വിവ­ര­ങ്ങള്‍ ശേഖ­രി­ച്ച്, ആഗോള യാത്ര­വ­ഴി­ക­ളുടെ 90 ശത­മാ­ന­ത്തോളം കണ­ക്കില്‍പ്പെ­ടു­ത്താന്‍ ഇന്നു ഡബ്ല്യു­ടി­എ­മ്മിനു കഴി­യു­ന്നു. യാത്ര­യുടെ ഉദ്ദേശ്യ ംപ­രി­ഗ­ണി­ക്കാ­തെ, ഒരു രാത്രി­യിലെ താമ­സ­മെ­ങ്കിലും ഉള്‍ക്കൊ­ള്ളുന്ന എല്ലാ ഔട്ട്ബൗണ്ട് ടൂറു­കലും പരി­ധി­യില്‍ വരു­ത്താ­നാണു ശ്രമി­ക്കു­ന്ന­ത്. വിനോ­ദ­യാ­ത്ര­കള്‍ മാത്ര­മ­ല്ല, ബിസി­നസ് ട്രിപ്പു­കളും ബന്ധു­ക്ക­ളെയോ സു­ഹൃ­ത്തു­ക്ക­ളെയോ സന്ദര്‍ശി­ക്കാ­നുള്ള സ്വകാര്യ യാത്ര­കളും വരെ ഇങ്ങനെ രേഖ­പ്പെ­ടു­ത്തു­ന്നു.

ഇടിഎം നില­വില്‍ വരു­ന്ന­തിനു മുമ്പു തന്നെ ടൂറിസം മേഖ­ല­യില്‍ വിവിധ സര്‍വേ­കള്‍ സംഘ­ടി­പ്പി­ക്ക­പ്പെ­ടു­കുംയ സ്ഥിതി­വി­വ­ര­ക്ക­ണ­ക്കു­കള്‍ ശേഖ­രി­ക്കു­കയും ചെയ്തി­ട്ടു­ണ്ട്. പക്ഷേ, ഇവയ്ക്ക് ഒരു ഏകീ­കൃത രൂപം അന്നൊന്നും ഉണ്ടാ­യി­രു­ന്നി­ല്ല. സാമ്പ്‌ളി­ങ്ങി­ലെയും സര്‍വേ രീതി­ക­ളി­ലെയും വ്യത്യാസം കാരണം ഇവ ഒരി­ക്കലും താര­തമ്യ വിധേ­യ­മാ­ക്കാനും സാധി­ച്ചി­രു­ന്നി­ല്ല. ഇടിഎം വന്ന­തോടെ ഇത്തരം സര്‍വേ­കളും പഠ­ന­ങ്ങളും സഹ­ക­രണ അടി­സ്ഥാ­ന­ത്തി­ലാ­യി. സര്‍വേ­കള്‍ക്ക് ലോകം അംഗീ­ക­രിച്ച രീതി­കളും പിന്തു­ടര്‍ന്നു തുട­ങ്ങി. കമ്പ്യൂ­ട്ടര്‍ സഹാ­യ­ത്തോ­ടെ­യുള്ള ടെലി­ഫോണ്‍ ഇന്റര്‍വ്യൂ­കളും നേരി­ട്ടുള്ള അഭി­മു­ഖ­ങ്ങളും സ്വീക­രി­ക്ക­പ്പെ­ട്ടു. ഇന്നു ഡബ്ല്യു­ടി­എ­മ്മി­നായി ലോക വ്യാപ­ക­മായി എടു­ക്കു­ന്നത് ഏക­ദേശം അഞ്ചു ലക്ഷം അഭി­മു­ഖ­ങ്ങള്‍. സാമ്പിള്‍ ഡേറ്റ വലു­താ­കു­മ്പോള്‍ സ്ഥിതി­വി­ര­ക്ക­ണ­ക്കു­കള്‍ സ്വാഭാ­വി­ക­മായു ംകൂ­ടു­തല്‍ വിശ്വ­സ­നീ­യ­മാ­കു­ന്നു. സ്റ്റാന്‍ഡേര്‍ഡ് ചോദ്യാ­വലി ഉപ­യോ­ഗിച്ച് യാത്ര­യുടെ എല്ലാ മുഖ­ങ്ങളും വിശ­ക­ലനം ചെയ്യ­പ്പെ­ടു­ന്നു. 1938 മുതല്‍ ഇതിലെ അടി­സ്ഥാന ചോദ്യ­ങ്ങള്‍ മാറി­യി­ട്ടി­ല്ല.

ഇവ­യി­ലൂടെ ലഭി­ക്കുന്നു വിവ­ര­ങ്ങള്‍:


ഔട്ട്ബൗണ്ട് ട്രിപ്പു­ക­ളുടെ എണ്ണം
ലക്ഷ്യ­മാ­ക്കുന്ന രാജ്യം
ലക്ഷ്യ­മാ­ക്കുന്ന പ്രദേ­ശ­ങ്ങള്‍/നഗ­ര­ങ്ങള്‍
യാത്ര­യുടെ ഉദ്ദേശ്യം
ഒഴി­വു­ദി­വ­സ­ങ്ങ­ളുടെ സ്വഭാവം
ഒ­ഴി­വു­കാല വിനോ­ദ­ങ്ങള്‍/പ്രവര്‍ത്ത­ന­ങ്ങള്‍
ബിസി­നസ് ട്രിപ്പാ­ണെ­ങ്കില്‍ അതിന്റെ രീതി
ട്രിപ്പിന്റെ ദൈര്‍ഘ്യം
ഗതാ­ഗത മാര്‍ഗം
പുറ­പ്പെ­ടുന്ന വിമാ­ന­ത്താ­വളം
താമ­സ­സൗ­ക­ര്യ­ത്തിന്റെ സ്വഭാവം
ബുക്കിങ് രീതി
ഇന്റര്‍നെറ്റ് ഉപ­യോഗം
ട്രാവല്‍ ഇന്‍ഫര്‍മേ­ഷന്‍ സ്രോതസ്
കുട്ടി­കൊ­ളു­മൊ­ത്തുള്ള യാത്ര
യാത്രാ സീസണ്‍
യാത്രാ­സംഘം
ലക്ഷ്യ­മാ­ക്കുന്ന പ്രാദേ­ശിക മാര്‍ക്ക­റ്റു­കള്‍
യാത്ര­യുടെ നൈര­ന്തര്യം
യാത്ര­യുടെ ഇന്റന്‍സിറ്റി.

(തുട­രും.....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക