Image

എന്‍.ബി.എ. സെന്ററില്‍ നടന്നുവന്ന മണ്ഡലകാല ഭജന പര്യവസാനിച്ചു

ജയപ്രകാശ് നായര്‍ Published on 19 January, 2016
എന്‍.ബി.എ. സെന്ററില്‍ നടന്നുവന്ന മണ്ഡലകാല ഭജന പര്യവസാനിച്ചു
ന്യൂയോര്‍ക്ക് : നായര്‍ ബനവലന്റ് അസോസിയേഷന്‍ സെന്ററില്‍ വൃശ്ചികം ഒന്നു മുതല്‍ നടന്നുവന്ന മണ്ഡലകാല ഭജന മകര സംക്രാന്തിയോടെ ശുഭമായി പര്യവസാനിച്ചു.  മണ്ഡലകാലത്ത് എല്ലാ  ശനിയാഴ്ച്ചയും വൈകുന്നേരം 6 മണി മുതല്‍, ഭജനകമ്മിറ്റി കണ്‍വീനര്‍ പ്രഭാകരന്‍ നായരുടെ നേതൃത്വത്തില്‍ ഭജന നടന്നു വരികയായിരുന്നു.  അസോസിയേഷന്റെ മലയാളം സ്‌കൂളിലെ  കുട്ടികളുടെ പങ്കാളിത്തം എടുത്തു പറയത്തക്കതാണ്  എന്ന് പ്രസിഡന്റ് കുന്നപ്പള്ളില്‍ രാജഗോപാല്‍ പ്രസ്താവച്ചു. സെക്രട്ടറി രാംദാസ് കൊച്ചുപറമ്പില്‍, ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജയപ്രകാശ് നായര്‍, ട്രഷറര്‍ സേതുമാധവന്‍, വൈസ്  പ്രസിഡന്റ് ഡോ. സ്മിതാ പിള്ള, സ്‌കള്‍ പ്രിന്‍സിപ്പല്‍ സരസമ്മ കുറുപ്പ്  എന്നിവര്‍ ഭജനയ്ക്ക്  നേതൃത്വം കൊടുത്തു.

ജനുവരി 16 ശനിയാഴ്ച്ച നടന്ന ഭജനയോടു കൂടിയാണ് ഈ മണ്ഡലകാല ഭജന പര്യവസാനിച്ചത്. ഫ്‌ലഷിംഗ് ക്ഷേത്രത്തില്‍ നിന്നെത്തിയ പൂജാരിയുടെ ഭക്തിനിര്‍ഭരമായ സര്‍വൈശ്വര്യ പൂജയോടു കൂടിയാണ് മകരസംക്രാന്തി ഭജന അവസാനിപ്പിച്ചത്. ഭജനയുണ്ടായിരുന്ന ദിവസങ്ങളിലെല്ലാം അന്നദാനം നല്‍കുവാന്‍ സഹായിച്ച കുടുംബങ്ങളോട് പ്രത്യേകം നന്ദിയുണ്ടെന്നു ഫുഡ് കമ്മിറ്റി  ചെയര്‍പേഴ്‌സണ്‍ സുശീലാമ്മ പിള്ള പറഞ്ഞു.


എന്‍.ബി.എ. സെന്ററില്‍ നടന്നുവന്ന മണ്ഡലകാല ഭജന പര്യവസാനിച്ചു    എന്‍.ബി.എ. സെന്ററില്‍ നടന്നുവന്ന മണ്ഡലകാല ഭജന പര്യവസാനിച്ചു    എന്‍.ബി.എ. സെന്ററില്‍ നടന്നുവന്ന മണ്ഡലകാല ഭജന പര്യവസാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക