Image

എം.വി. ജോര്‍ജിന്റെ നിര്യാണത്തില്‍ പി.ഡി.എ അനുശോചനം രേഖപ്പെടുത്തി

ജോയി­ച്ചന്‍ പുതു­ക്കുളം Published on 19 January, 2016
എം.വി. ജോര്‍ജിന്റെ നിര്യാണത്തില്‍ പി.ഡി.എ അനുശോചനം രേഖപ്പെടുത്തി
ഫിലാഡല്‍ഫിയ: പത്ത­നം­തിട്ട ഡിസ്ട്രിക്ട് അസോ­സി­യേ­ഷന്‍ (പി.­ഡി.­എ) ആര്‍ട്‌സ് ചെയര്‍മാന്‍ തോമസ്­ എം ജോര്‍ജിന്റെ (പൊന്നച്ചന്‍) പിതാവ്, ജനുവരി 17­ ന് ഞായറാഴ്ച ഫിലാഡല്‍ഫിയയില്‍ നിര്യാതനായ റാന്നി കളമ്പാല മഠത്തകത്തു (ഐരൂര്‍ ഐയ്യക്കാവില്‍) പുറത്തൂട്ട് എം.വി. ജോര്‍ജിന്റെ നിര്യാണത്തില്‍ പത്ത­നം­തിട്ട ഡിസ്ട്രിക്ട് അസോ­സി­യേ­ഷന്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തി.

അസോസിയേഷന്‍ പ്രസിഡന്റെ രാജു ശങ്കരത്തില്‍, സെക്രട്ടറി ഡോ. രാജന്‍ തോമസ്­, ട്രഷറര്‍ ഐപ്പ് ഉമ്മന്‍ മാരേട്ട് എന്നിവരോടൊപ്പം, ഡാനിയേല്‍ പി. തോമസ്­, രാജു വര്‍ഗീസ്, ചെറിയാന്‍ കോശി, ഈശോ തോമസ്­, ബാബു വര്‍ഗീസ് വട്ടക്കാട്ട്, ഡാനിയേല്‍ പീറ്റര്‍, ജോണ്‍ കാപ്പില്‍, ജോണ്‍ പാറക്കല്‍, ജോസ് വര്‍ഗീസ് എന്നിവര്‍ പൊന്നച്ചന്റെ ഭവനത്തിലെത്തി അനുശോചനമറിയിച്ചു. രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ അറി­യി­ച്ച­താ­ണി­ത്.
എം.വി. ജോര്‍ജിന്റെ നിര്യാണത്തില്‍ പി.ഡി.എ അനുശോചനം രേഖപ്പെടുത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക