ശാസ്ത്രലോകത്തിലെ ആരാധ്യ നായകനായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍, ദൈവത്തെപ്പറ്റിയോ ലോകോത്പത്തിയെ സംബന്ധിച്ചോ യാതൊന്നും അറിയില്ലെന്നു വാദിച്ചിരുന്ന അജ്ഞയതാവാദിയായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ ശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ ചിന്തകന്‍, സാമൂഹിക ചിന്തകന്‍, വൈജ്ഞാനികന്‍, നോബല്‍ സമ്മാന ജേതാവ് എന്നീ നിലകളില്‍ അദ്ദേഹം വിഖ്യാതനായിരുന്നു. ശാസ്ത്രത്തിന്റെ നെടുംതൂണുകളില്‍ ഒന്നായ ആപേക്ഷികതാസിദ്ധാന്ത തത്ത്വങ്ങള്‍ വികസിപ്പിച്ചത് ഐന്‍സ്റ്റീനായിരുന്നു. അന്നത്തെ ജനസമൂഹത്തിന്റെ അജ്ഞതയെ നീക്കി ബോധവാന്മാരാക്കുകയെന്ന ദൗത്യവും അദ്ദേഹം നിര്‍വഹിച്ചിരുന്നു. ഐന്‍സ്റ്റീന്റെ ചിന്തകളും മതപരമായ കാഴ്ചപ്പാടുകളും എന്തായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. അദ്ദേഹം പറഞ്ഞു, 'ദൈവമെന്നാല്‍ ഒരു ചൂതുകളിക്കാരനല്ല. ഞാന്‍ വിശ്വസിക്കുന്നത് 'സ്പിനോസാ' ഭാവന ചെയ്ത ദൈവത്തെയാണ്.' ഈ പ്രപഞ്ചവും അതിന്റെ നിലനില്പ്പും ക്രമത്തിലും ചിട്ടയിലുമുള്ള പൊരുത്തവും മനുഷ്യന്റെ ചിന്തകളില്‍ ഉള്‍ക്കൊള്ളുന്നതല്ല. പ്രപഞ്ചവും പ്രപഞ്ചത്തിനു മീതെ പ്രപഞ്ചങ്ങളുമടങ്ങിയ മായാജാലങ്ങളുടെ സൃഷ്ടാവ് മനുഷ്യനില്‍ മാത്രം ഒതുങ്ങുന്നതല്ല. മനുഷ്യനെ വിധിക്കാനും അവന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനുമുള്ള മതദൈവങ്ങളെ ഐന്‍സ്റ്റിന്‍ നിരാകരിച്ചിരുന്നു.
1879 മാര്‍ച്ച് പതിനാലാം തിയതി യഹൂദ ദമ്പതികളായ ഹെര്‍മാന്റെയും പൌളിന്റെയും മൂത്ത മകനായി ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ജനിച്ചു. 1880 ജൂണില്‍ അദ്ദേഹത്തിന്റെ കുടുംബം മ്യൂണിച്ചില്‍ സ്ഥിരതാമസമാക്കി. ഒരു സാധാരണ ബാലനെപ്പോലെയാണ് ഐന്‍സ്റ്റീന്‍ വളര്‍ന്നത്. അദ്ദേഹം സംസാരിക്കാന്‍ പഠിച്ചത് താമസിച്ചായിരുന്നതുകൊണ്ട് മാതാപിതാക്കള്‍ അസ്വസ്ഥരായിരുന്നു. ബാല്യത്തില്‍ പ്രൈമറി വിദ്യാഭ്യാസത്തിനൊപ്പം വയലിനും പഠിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസം നേടിയത് കത്തോലിക്കാ സ്‌കൂളില്‍ നിന്നായിരുന്നു. യഹൂദ മതപഠനം സ്വന്തം വീട്ടില്‍ നിന്നും ലഭിച്ചു. രണ്ടു മതങ്ങളും തമ്മില്‍ താത്ത്വികമായ വിത്യാസങ്ങള്‍ ഇല്ലായെന്ന ചിന്തകളായിരുന്നു ഐന്‍സ്റ്റീനുണ്ടായിരുന്നത്. ഹീബ്രൂ ബൈബിളിലും യേശുവിന്റെ കഥകളിലും ബാല്യത്തില്‍ അദ്ദേഹം ആവേശ ഭരിതനായിരുന്നു. കത്തോലിക്കാ സ്‌കൂളില്‍ ലഭിച്ചിരുന്ന മത പഠനങ്ങളും ഇഷ്ടപ്പെട്ടിരുന്നു. ചിലരില്‍ ആന്റി സെമറ്റിസം ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം അദ്ധ്യാപകര്‍ക്കും കുട്ടികളുടെ മേല്‍ മതവിവേചനമുണ്ടായിരുന്നില്ല. എങ്കിലും പിന്നീടുള്ള അദ്ദേഹത്തിന്റെ കുറിപ്പില്‍ തന്റെ സ്‌കൂള്‍ ജീവിതത്തിലെ ഒരു സംഭവം രേഖപ്പെടുത്തി'യിട്ടുണ്ട്. ഐന്‍സ്റ്റീന് ഏറ്റവും ഇഷ്ടമുണ്ടായിരുന്ന ഒരു അദ്ധ്യാപകന്‍ ക്ലാസ്സില്‍ ഒരിയ്ക്കല്‍ ഒരു നീണ്ട 'മുള്ളാണി' കുട്ടികളെ പഠിപ്പിക്കുന്ന സമയത്ത് കൊണ്ടുവന്നു. അത്തരത്തിലുള്ള ആണികള്‍ കൊണ്ട് യേശുവിന്റെ കൈകാലുകള്‍ യഹൂദര്‍ കുരിശില്‍ തറച്ചുവെന്ന് അദ്ധ്യാപകന്‍ ക്ലാസ്സില്‍ പറഞ്ഞു. അതുമൂലം കുട്ടികളില്‍ യഹൂദ വിരോധം രൂക്ഷമായി. വീടുകളില്‍ സ്‌കൂളുകള്‍ വിട്ടു പോവുന്ന സമയം കുട്ടികള്‍ തമ്മില്‍ തല്ലുകൂടിയിരുന്നു. അധിക്ഷേപ വാക്കുകളും പരസ്പ്പരം ചീത്ത പറച്ചിലും സ്‌കൂള്‍ പരിസരങ്ങളില്‍ പതിവായി തുടര്‍ന്നു. എങ്കിലും ഭൂരിഭാഗം സഹപാഠികളും മതസഹിഷ്ണതയുള്ളവരായിരുന്നുവെന്നും ഐന്‍സ്റ്റീന്റെ ജീവചരിത്രത്തിലുണ്ട്. പിന്നീടുള്ള ജീവിതത്തില്‍ സ്വതന്ത്ര ചിന്തകനായ ഐന്‍സ്റ്റീന്‍, മതതത്ത്വങ്ങള്‍ അപ്പാടെ തള്ളി കളഞ്ഞിരുന്നു.
അമിതമായ മതവിശ്വാസം പുലര്‍ത്താത്ത ഒരു സാധാരണ യഹൂദ കുടുംബത്തിലായിരുന്നു ഐന്‍സ്റ്റീന്‍ ജനിച്ചതും വളര്‍ന്നതും. ബാല്യത്തില്‍ തന്നെ മതത്തിലുള്ള വിശ്വാസം അദ്ദേഹത്തിനു നഷ്ടപ്പെട്ടിരുന്നു. 'മത വിശ്വാസമില്ലാത്ത മാതാപിതാക്കളില്‍ താന്‍ വളര്‍ന്നെങ്കിലും ബാല്യത്തില്‍ വിശ്വാസിയായിരുന്നുവെന്നും എന്നാല്‍ കാലത്തിന്റെ ഒഴുക്കില്‍ തന്റെ ചിന്താശക്തി വര്‍ദ്ധിക്കുന്നതിനൊപ്പം മതവിശ്വാസം കുറഞ്ഞുവെന്നും പന്ത്രാണ്ടാം വയസില്‍ തികഞ്ഞ ഒരു അവിശ്വാസിയായെന്നും' അദ്ദേഹം തന്റെ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ട്. ശാസ്ത്രവുമായി പൊരുത്തപ്പെടാത്ത ബൈബിളില്‍ പറഞ്ഞിരിക്കുന്ന കഥകളെല്ലാം വെറും വ്യാജങ്ങളെന്നു ശാസ്ത്രീയ പുസ്തകങ്ങളുടെ വായനയില്‍ക്കൂടി അദ്ദേഹം മനസിലാക്കി. സ്വതന്ത്രമായ ചിന്തകളെ തടസമിട്ടുകൊണ്ട് തന്റെ ബാലമനസു നിറയെ കള്ളങ്ങള്‍ നിറച്ചിരിക്കുകയായിരുന്നുവെന്ന ബോധോദയവും അദ്ദേഹത്തെ അലട്ടിയിരുന്നു. മതപുരോഹിതര്‍ പഠിപ്പിച്ച അബദ്ധ സിദ്ധാന്തങ്ങള്‍ മൂലം പിന്നീടുള്ള കാലങ്ങളില്‍ അറിവുള്ളവര്‍ എന്തു പറഞ്ഞാലും അദ്ദേഹത്തിനു ഉള്‍ക്കൊള്ളാനോ വിശ്വസിക്കാനോ സാധിക്കില്ലായിരുന്നു. യുവത്വത്തിലുണ്ടായിരുന്ന മതങ്ങളുടെ സ്വര്‍ഗമെന്ന ഭാവനയൊക്കെ നഷ്ടപ്പെട്ട് പിന്നീട് ഒരു സ്വതന്ത്ര ചിന്തകനായി മാറുകയായിരുന്നു. വിസ്തൃതമായ ലോകവും പ്രപഞ്ചവും ഭാഗികമായിയെങ്കിലും പരിശോധിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചിന്തിച്ചു. 'സ്വര്‍ഗത്തിലേയ്ക്കുള്ള പാതകള്‍ക്കു പകരം ശാസ്ത്രീയാന്വേഷണങ്ങളില്‍ വ്യാപൃതനായതില്‍ അദ്ദേഹം ഒരിയ്ക്കലും നിരാശനല്ലായിരുന്നു.
ഐന്‍സ്റ്റിന്‍ 1903ല്‍ 'മിലെവ മാരിക്' (Mileva Mariര)എന്നു പേരുള്ള സെര്‍ബിയന്‍ ഡോക്ടറെ വിവാഹം ചെയ്തു. വിവാഹത്തിനുമുമ്പ് 'ലൈസെല്‍' എന്ന പേരുള്ള ഒരു കുട്ടി അവര്‍ക്ക് ജനിച്ചിരുന്നു. ആ കുട്ടി ചെറുപ്രായത്തില്‍ മരിച്ചു പോയിരിക്കാം. അല്ലെങ്കില്‍ ആരെങ്കിലും ദത്തെടുത്തിരിക്കാം. വിവാഹശേഷം 'ഹാന്‍സ് ആല്‍ബര്‍ട്ടെന്നും' 'എഡ്വേര്‍ഡെന്നും' രണ്ട് ആണ്മക്കളും ജനിച്ചിരുന്നു. 1914ല്‍ അവര്‍ വിവാഹ മോചനം നേടി. കുട്ടികളെയും കൊണ്ട് 'മാരിക്' ബര്‍ലിനില്‍ മടങ്ങി പോവുകയും ചെയ്തു. 1921ല്‍ ഐന്‍സ്റ്റീനു ലഭിച്ച നോബല്‍ സമ്മാന തുക മൂഴുവന്‍ അവര്‍ക്കും മക്കള്‍ക്കും വേണ്ടി ചെലവിനു നല്കി. രണ്ടാം ഭാര്യ 'എല്‌സായെ' ഐന്‍സ്റ്റിന്‍ വിവാഹം കഴിച്ച ശേഷവും ആദ്യ ഭാര്യയുടെ കുടുംബ ചെലവുകള്‍ വഹിച്ചിരുന്നു.
ഐന്‍സ്റ്റീന്‍ സ്വന്തം കുറിപ്പുകളില്‍ തന്റെ വിശ്വാസത്തെപ്പറ്റി എഴുതി: ' ദൈവത്തിലുള്ള എന്റെ വിശ്വാസം 'ബാറുവാ സ്പിനോസാ' വിഭാവന ചെയ്ത അദ്വൈതത്തിലാണ്. ഒരു വ്യക്തിയെ ദൈവമായി ഞാന്‍ കരുതുന്നില്ല. ഞാന്‍ ദൈവത്തെയോ ലോകോത്പത്തിയെയോ കുറിച്ച് യാതൊന്നും അറിയാന്‍ പാടില്ലാത്ത സംശയാലുവായ ഒരു ആജ്ഞേയവാദിയാണ്.' ദൈവത്തിന്റെ ഘടനയോ സവിശേഷതകളൊ മനുഷ്യന് മനസിലാകില്ലെന്നുള്ള വിശ്വാസമായിരുന്നു ഐന്‍സ്റ്റീനുണ്ടായിരുന്നത്.1930 ല്‍ പ്രസിദ്ധീകരിച്ച 'വൈറെക്കിന്റെ' 'ഗ്ലിംസസ് ഓഫ് ഗ്രേറ്റ്' (Glimpses of the Great) എന്ന ബുക്കില്‍ ഐന്‍സ്റ്റീനുമായുള്ള ഒരു അഭിമുഖ സംഭാഷണമുണ്ട്. അതില്‍ ഒരു ചോദ്യത്തിനുത്തരമായി അദ്ദേഹം 'താന്‍ ഒരു അദ്വൈത വാദിയാണോ അല്ലയോ യെന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന്' പറയുന്നു. 'ദൈവത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ പ്രയാസമുള്ളതെങ്കിലും താനൊരു നിരീശ്വരവാദിയല്ലെന്നും' അദ്ദേഹം പറഞ്ഞു.
'സ്പിനോസാ'യെന്ന താത്ത്വികന്‍ ഭൌതിക പ്രപഞ്ചവുമായി ദൈവത്തെ താരതമ്യപ്പെടുത്തിയിരുന്നു. സ്പിനോസായെ പ്രവാചകനെന്നും രാജകുമാരനെന്നും അക്കാലത്തുള്ളവര്‍ വിളിച്ചിരുന്നു. സര്‍വതും ബ്രഹ്മമയമെന്ന വാദത്തിന്റെ പ്രവാചകനായി അദ്ദേഹം അറിയപ്പെട്ടിരുന്നു. ഈ പ്രപഞ്ചത്തില്‍ മാത്രം കാണപ്പെടാത്ത കോടാനുകോടി വിശേഷണങ്ങള്‍ അടങ്ങിയ ദൈവം അനന്തമാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്വൈതത്തിലും വിശ്വസിച്ചിരുന്നു. ദൈവം മനുഷ്യന്റെ വിധിയെ നിര്‍ണ്ണയിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ തത്ത്വങ്ങളിലുണ്ട്. ആത്മാവും ശരീരവും ഒന്നാണെന്നും രണ്ടല്ലെന്നുമുള്ള തത്ത്വചിന്തകള്‍ പടിഞ്ഞാറന്‍ ലോകത്ത് ആദ്യം അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു.
1933ല്‍ അഡോള്‍ഫ് ഹിറ്റ്‌ലര്‍ അധികാരത്തില്‍ വന്നപ്പോള്‍ യഹൂദനായിരുന്ന ഐന്‍സ്റ്റീനു മടങ്ങി പോകാന്‍ സാധിക്കില്ലായിരുന്നു. അവിടെ ബെര്‍ലിന്‍ അക്കാഡമി ഓഫ് സയന്‍സിലെ ശാസ്ത്ര വിഷയങ്ങള്‍ പഠിപ്പിച്ചിരുന്ന ഒരു പ്രൊഫസറായിരുന്നു. 1940ല്‍ പൌരത്വ മെടുത്തുകൊണ്ട് അമേരിക്കയില്‍ സ്ഥിരതാമസമാക്കി. പിന്നീട് 1955 മരണം വരെ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയോടനുബന്ധിച്ചുള്ള ഗവേഷണ കേന്ദ്രങ്ങളുടെ ചുമതലകള്‍ വഹിച്ചിരുന്നു.
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ദൈവത്തില്‍ വിശ്വസിച്ചിരുന്നുവോ? ഐന്‍സ്റ്റീന്‍ നല്ലൊരു ശാസ്ത്രജ്ഞനെന്നതിലുപരി അവരെപ്പോലെ ദൈവ വിശ്വാസിയായിരുന്നുവെന്നു മത വാദികള്‍ പറയും. 'ശാസ്ത്രവും മതവും സഞ്ചരിക്കുന്നത് രണ്ടു ധ്രുവങ്ങളിലെന്നും മതവുമായി ശാസ്ത്രം പൊരുത്തപ്പെടില്ലെന്നും ശാസ്ത്രം ദൈവത്തിന്റെ അസ്തിത്വത്തെ അംഗികരിക്കില്ലെന്നും മത സങ്കല്‍പ്പമില്ലാത്തവര്‍ പറയും. ദൈവം ഒരു വ്യക്തിയെന്ന സങ്കല്പ്പത്തെ ഐന്‍സ്റ്റീന്‍ എതിര്‍ത്തിരുന്നു. മനുഷ്യന്റെ പ്രശ്‌നങ്ങള്‍ക്കും അതിനുള്ള പരിഹാരങ്ങള്‍ക്കും ദൈവത്തോടുള്ള പ്രാര്‍ത്ഥന നിരര്‍ത്ഥകമെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അതേ സമയം മതത്തിന്റെ വികാരങ്ങളെ കണക്കാക്കിയിട്ടുമുണ്ട്.നന്മ തിന്മകളെ വിധിക്കാന്‍ സ്വര്‍ഗവും നരകവുമുണ്ടെന്ന ധാരണ വെറും മിഥ്യയെന്നും വിശ്വസിച്ചിരുന്നു. മരണശേഷം ആത്മാവുണ്ടെന്ന മതങ്ങളുടെ വിശ്വാസവും തള്ളിക്കളഞ്ഞു. ഐന്‍സ്റ്റിന്റെ ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ ഒരു മതത്തിനും ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അദ്ദേഹം വിശ്വസിച്ചിരുന്ന ദൈവം പ്രപഞ്ചത്തെയും പ്രപഞ്ച രഹസ്യങ്ങളെയും ബന്ധപ്പെടുത്തിയുള്ളതായിരുന്നു. തെളിവുകളില്ലാതെ അജ്ഞേയമായ വിശ്വാസ സംഹിതകളായ മതങ്ങളോട് ഐന്‍സ്റ്റീന്‍ ഒരിക്കലും യോജിച്ചിരുന്നില്ല. ഇന്നുള്ള മതങ്ങളിലെ വിശ്വാസിലോകം ഐന്‍സ്റ്റിന്റെ മതനിരീക്ഷണം പോലെ ചിന്തിച്ചിരുന്നെങ്കില്‍ മതത്തിന്റെ പൊള്ളയായ അന്ധവിശ്വാസങ്ങളും കച്ചവടങ്ങളും ഒരു പക്ഷെ ഇല്ലാതാകുമായിരുന്നു. ലോകത്ത് സമാധാനവും ഉണ്ടാകുമായിരുന്നു.
ഐന്‍സ്റ്റിന്റെ മതവിശ്വാസത്തെപ്പറ്റി 1954ല്‍ അദ്ദേഹമെഴുതിയ ഒരു കത്ത് വളരെയേറെ പ്രസിദ്ധമാണ്. മതത്തിലെ യാഥാസ്ഥികരായ വിശ്വാസികള്‍ക്ക് ഈ കത്തുമൂലം ഐന്‍സ്റ്റിനെ വെറുക്കാനും കാരണമായി. ഐന്‍സ്റ്റിന്‍ എഴുതി, 'ദൈവമെന്നത് മനുഷ്യന്റെ ബലഹീനതയില്‍ നിന്നു വന്ന ഒരു സങ്കല്പ്പമാണ്. തീര്‍ച്ചയായും ബൈബിളിലുള്ള നല്ല കാര്യങ്ങളെ ആദരിക്കണം. എങ്കിലും ആ പുസ്തകം അപരിഷ്‌കൃതവും പുരാവൃത്ത കെട്ടുകഥകള്‍ നിറഞ്ഞതുമാണ്.' ഐന്‍സ്റ്റിന്റെ മതത്തിനോടുള്ള ശത്രുതാ മനോഭാവം പുതുമയുള്ളതൊന്നുമല്ല . 1930ലെ ന്യൂയോര്‍ക്ക് ടൈംസ് മാഗസിനില്‍ അദ്ദേഹം എഴുതി, 'ചരിത്രാതിത കാലത്തുണ്ടായിരുന്ന സംസ്‌ക്കാരം സിദ്ധിച്ചിട്ടില്ലാത്ത മനുഷ്യരില്‍ മതങ്ങളെന്ന വികാരങ്ങളുണര്‍ത്തി. കൂടാതെ വിശപ്പിനോടും വന്യ മൃഗങ്ങളോടും രോഗങ്ങളോടുമുള്ള ഭയവും അവനെ ദൈവമെന്ന സങ്കല്‍പ്പത്തില്‍ എത്തിച്ചു. മതം പിന്നീട് സാമൂഹിക പ്രശ്‌നങ്ങളും മത ബോധവല്‍ക്കരണവുമായി രംഗ പ്രവേശനം ചെയ്തു.' ഐന്‍സ്റ്റിന്റെ ഈ കാഴ്ചപ്പാട് സാമൂഹിക ശാസ്ത്രജ്ഞര്‍ മുഖവിലയ്‌ക്കെടുത്തു. ദൈവത്തെപ്പറ്റിയുള്ള വിലയിരുത്തലുകള്‍ വൈജ്ഞാനിക ലോകത്തിലെ വിവിധ മണ്ഡലങ്ങളിലുള്ളവര്‍ ചിന്തിക്കാനുമാരംഭിച്ചു. ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ മതവീക്ഷണങ്ങളെ തുലനം ചെയ്യാനും തുടങ്ങി.
ശാസ്ത്രവും മതവും തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങളെ സംബന്ധിച്ച് ഐന്‍സ്റ്റിനു പ്രത്യേകമായ ഒരു കാഴ്ച്ചപ്പാടുണ്ടായിരുന്നു. മതത്തിന്റെ വിശ്വാസങ്ങളിലുള്ള അടിസ്ഥാന തെറ്റുകളെ ശാസ്ത്രം വിലയിരുത്തുന്നു. ശാസ്ത്രം അതിന്റെ വഴിക്ക് പോകാനും മത വിശ്വാസങ്ങളെ ചോദ്യം ചെയ്യണ്ടാന്നും മതവും പറയുന്നു. ഈ വിധത്തില്‍ ശാസ്ത്രവും മതവും തമ്മില്‍ സംഘട്ടനം ആവശ്യമുണ്ടോ? അതിന്റെ ആവശ്യമില്ലെന്നു ഐന്‍സ്റ്റീന്‍ പറയുന്നു. അതെ സമയം ശാസ്ത്രവും മതവും തമ്മില്‍ സംഘട്ടനങ്ങള്‍ സംഭവിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ശാസ്ത്രവുമായി പൊരുത്തപ്പെടുന്ന സത്യമായ ഒരു മതമുണ്ടെങ്കില്‍ ശാസ്ത്രവും മതവും തമ്മില്‍ ഒരു സംഘട്ടനം വരില്ലായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
സാമൂഹിക രാഷ്ട്രീയ ചിന്തകളെപ്പറ്റിയും ഐന്‍സ്റ്റീന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഐന്‍സ്റ്റീന്‍ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക ചിന്തകനായിരുന്നുവെന്നു മതവാദികള്‍ പറയും. യാഥാസ്ഥികരായ ക്രിസ്ത്യാനികളെ ഐന്‍സ്റ്റിന്റെ ചിന്തകളെ വെറുപ്പിക്കുന്നുവെന്നതാണ് സത്യം. ഒരു പക്ഷെ മിതവാദികളായ കൃസ്ത്യാനികള്‍ക്കും അദ്ദേഹത്തോട് യോജിക്കാന്‍ സാധിക്കില്ല. അദ്ദേഹം മുതലാളിത്ത വ്യവസ്ഥയോട് എതിര്‍പ്പുള്ള ആളായിരുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ ഐന്‍സ്റ്റീന്‍ വിശ്വസിച്ചിരുന്നു. മുതലാളിത്ത വ്യവസ്ഥിതിയെ എതിര്‍ത്തിരുന്നതു മൂലം യാഥാസ്ഥിതികരായവര്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ പാരമ്പര്യ മതങ്ങളോടുള്ള വെല്ലുവിളിയായി കണക്കാക്കിയിരുന്നു.
1936ല്‍, 'ശാസ്ത്രജ്ഞര്‍ പ്രാര്‍ഥിക്കുമോയെന്ന' ചോദ്യവുമായി ഐന്‍സ്റ്റിനു 'ഫിലിസെന്ന' ഒരു കൊച്ചുകുട്ടി കത്തെഴുതി. 'പ്രിയപ്പെട്ട ഡോക്ടര്‍ ഐന്‍സ്റ്റീന്‍, 'ശാസ്ത്രജ്ഞര്‍ പ്രാര്‍ഥിക്കുമോ? എന്താണ് അവര്‍ സാധാരണ പ്രാര്‍ത്ഥിക്കുന്നത്?' ഞങ്ങള്‍ കുട്ടികള്‍ക്ക് 'ശാസ്ത്രവും മതവും ഒരു പോലെ വിശ്വസിക്കാന്‍ സാധിക്കുമോ'യെന്ന് വേദപാഠം ക്ലാസ്സില്‍ ഒരു ചോദ്യമുണ്ടായിരുന്നു. ഉത്തരം കണ്ടുപിടിക്കാന്‍ ശാസ്ത്രജ്ഞര്‍ക്കും മറ്റു പ്രമുഖ വ്യക്തികള്ക്കും ഞങ്ങള്‍ കത്തുകള്‍ എഴുതിക്കൊണ്ടിരിക്കുന്നു. ആദരണീയനായ അങ്ങ് കുട്ടികളുടെ ഈ ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ അത് ഞങ്ങളെ സംബന്ധിച്ച് തികച്ചും അഭിമാനര്‍ഹമായിരിക്കും. ഞങ്ങള്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളാണ്. അങ്ങയുടെ മറുപടി പ്രതീക്ഷിച്ചുകൊണ്ട് സ്‌നേഹത്തോടെ, ഫിലിസ്.'
അഞ്ചു ദിവസങ്ങള്‍ക്കു ശേഷം 1936 ജനുവരി ഇരുപത്തിനാലാം തിയതി ശാസ്ത്രവും മതവും തമ്മിലുള്ള വൈരുദ്ധ്യങ്ങളെപ്പറ്റി സൂചിപ്പിച്ചുകൊണ്ട് ഐന്‍സ്റ്റീന്‍ ആ കുട്ടിയ്ക്ക് മറുപടി എഴുതി.
'പ്രിയപ്പെട്ട ഫിലിസ്, കുട്ടിയുടെ കത്തിന് മറുപടിയായി എന്നാല്‍ കഴിയുംവിധം ലളിതമായ ഭാഷയില്‍ ഞാന്‍ എഴുതുന്നു. ശാസ്ത്രജ്ഞര്‍ മാനുഷിക ജീവിത പ്രശ്‌നങ്ങളുള്‍പ്പടെയുള്ള ഓരോ സംഭവ വികാസങ്ങളിലും പ്രകൃതിയുടെ നിയമങ്ങള്‍ക്ക് കീഴ്‌പ്പെട്ടവരാണ്. അതുകൊണ്ട് പ്രാര്‍ത്ഥനകള്‍ മനുഷ്യരുടെ ജീവിത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന വിശ്വാസം ശാസ്ത്രജ്ഞര്‍ക്ക് അനുകൂലിക്കാന്‍ സാധിക്കില്ല. പ്രാര്‍ത്ഥകളില്‍ക്കൂടി ആഗ്രഹങ്ങള്‍ സഫലീകരിക്കാമെന്നുള്ള ചിന്തകള്‍ പ്രകൃതിക്കും പ്രകൃത്യതീതശക്തിയ്ക്കും ഉപരിയായുള്ള ഇന്ദ്രിയഗോചരങ്ങളുടെ മോഹങ്ങളാണ്. ഇക്കാര്യത്തില്‍ മനുഷ്യന് പരിമിതമായ അറിവേയുള്ളൂവെന്നു നാം സമ്മതിച്ചേ മതിയാവൂ. അതുകൊണ്ട് ദൈവമുണ്ടെന്നുള്ള നമ്മുടെ ധാരണകള്‍ ഉത്തരം കിട്ടാത്ത ആ വിശ്വാസത്തില്‍ അധിഷ്ടിതമായിരിക്കുന്നു. മനുഷ്യന്റെ ചിന്തകള്‍ക്കുമപ്പുറമുള്ള ദൈവിക ശക്തിയെന്ന അപൂര്‍ണ്ണമായ വിശ്വാസം അവസാന ഉത്തരമായി ഓരോരുത്തരുടെയും മനസ്സില്‍ കുടികൊള്ളുന്നു. ശാസ്ത്രത്തിന്റെ മുന്നേറ്റത്തിലും ആ വിശ്വാസം തന്നെ ലോക മനസുകളില്‍ നിറഞ്ഞിരിക്കുകയാണ്. എങ്കിലും ശാസ്ത്രത്തില്‍ മുഴുകിയിരിക്കുന്ന ഓരോരുത്തരും പ്രകൃതി നിയമങ്ങളില്‍ ഏതോ അജ്ഞാതമായ ശക്തി പ്രവര്‍ത്തിക്കുന്നുവെന്ന് വിശ്വസിക്കുന്നു. അത് എന്തെന്ന് മനുഷ്യന്റെ ചിന്തകള്‍ക്കും അതീതമാണ്. ശാസ്ത്രവും മതവും തമ്മിലുള്ള ഐക്യരൂപ്യം ഇത്തരത്തിലാണെങ്കിലും ഭീരുക്കളായ മതവിശ്വാസികളുടെ മതാന്ധതയെ ശാസ്ത്രമൊരിക്കലും അംഗീകരിക്കില്ല. എല്ലാവിധ മംഗളങ്ങളോടെ, നിങ്ങളുടെ ഐന്‍സ്റ്റീന്‍.'
ശാസ്ത്രത്തിലും സാമൂഹിക തലങ്ങളിലും ഒരുപോലെ ഭീമാകായനായിരുന്ന ഒരു മഹാന്‍ ഒരു കൊച്ചു കുട്ടിയ്ക്ക് കത്തെഴുതിയത് ചരിത്ര പുസ്തകങ്ങളില്‍ വളരെ പ്രാധാന്യത്തോടെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറുപടി അയച്ചതും ശാസ്ത്രത്തിന്റെ വൈകാരികമായ ഉള്‍ക്കാഴ്ച്ചയോടെയായിരുന്നു.
ഐന്‍സ്റ്റിന്റെ ദൈവത്തെപ്പറ്റിയുള്ള വിവാദപരമായ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ ഗ്രന്ഥശേഖരങ്ങളില്‍ നെടുനീളം നിഴലിക്കുന്നുണ്ട്. അദ്ദേഹമെഴുതി; 'ദൈവത്തെപ്പറ്റി, ദൈവത്തിന്റെ അസ്ഥിത്വത്തെപ്പറ്റി വിവരിക്കുകയെന്നത് അസാധ്യമാണ്. ദൈവസത്തയെന്ന മാനുഷിക സങ്കല്പം നമ്മുടെ കൊച്ചു മനസ്സില്‍ ഒതുങ്ങുന്ന ഒന്നല്ല. ഒരു മനുഷ്യന്റെ മനസ് എത്രമാത്രം പരിശീലിപ്പിച്ചാലും ഈ പ്രപഞ്ചത്തിന്റെ ഗൂഢത മനസിലാക്കാന്‍ സാധിക്കില്ല. ഉപമകള്‍ വഴി അതിനുത്തരം നല്കാനും സാധിക്കില്ല. നമ്മളൊരു കൊച്ചു കുഞ്ഞിനെപ്പോലെയാണ്. ഒരു കുഞ്ഞ് വിസ്തൃതമായ ഗ്രന്ഥശേഖരങ്ങള്‍ നിറഞ്ഞ ഒരു ലൈബ്രറിയില്‍ പ്രവേശിക്കുന്നുവെന്നു വിചാരിക്കുക. അനേക ഭാഷകളിലുള്ള പുസ്തകങ്ങള്‍ ആ ഗ്രന്ഥ ശേഖരങ്ങളിലുണ്ട്. ആരോ ഈ പുസ്തകങ്ങള്‍ എഴുതിയെന്നു കുഞ്ഞിനറിയാം. ആരാണ്,എന്താണ് എഴുതിയതെന്ന് അറിഞ്ഞുകൂടാ. അതിലെഴുതിയിരിക്കുന്ന ഭാഷയേതെന്നും കുഞ്ഞിനറിഞ്ഞു കൂടാ. പുസ്തകം ക്രമമായി അടുക്കി വെച്ചിട്ടുണ്ടെന്നുമറിയാം. വിസ്മയകരമായ രീതിയില്‍ നിറഞ്ഞിരിക്കുന്ന പുസ്തകത്തിനുള്ളില്‍ എന്തെന്ന് ചെറിയ സംശയങ്ങളല്ലാതെ കുഞ്ഞിനൊന്നും മനസിലാവില്ല. അതു തന്നെയാണ് ദൈവത്തെപ്പറ്റിയുള്ള എത്ര സംസ്‌ക്കാരമുള്ളവരുടെയും ബുദ്ധിജീവികളുടെയും മനുഷ്യ മനസിലുള്ള അറിവുകള്‍. ഈ പ്രപഞ്ചം മുഴുവന്‍ വിസ്മയകരമായി അടുക്കി വെച്ചിരിക്കുകയാണ്. പ്രപഞ്ചത്തിനും നിയമങ്ങളുണ്ട്. പക്ഷെ ആ നിയമങ്ങളെപ്പറ്റി വളരെ പരിമിതമായേ മനുഷ്യന്‍ മനസിലാക്കുകയുള്ളൂ. നമ്മുടെ ചുരുങ്ങിയ മനസിനുള്ളില്‍ നിഗൂഢാത്മകമായ പ്രപഞ്ചവും ചലിക്കുന്ന നക്ഷത്ര സമൂഹങ്ങളും അതിനൊടനുബന്ധിച്ച പ്രകൃതി നിയമങ്ങളും ഉള്‍ക്കൊള്ളാനാവില്ല.'
ഐന്‍സ്റ്റീന്‍ പറഞ്ഞു, 'ഒരു മതത്തിന്റെ നിര്‍വചനത്തിലുള്ള ഒരു ദൈവത്തെ എനിയ്ക്ക് അംഗീകരിക്കാന്‍ സാധിക്കില്ല. ഞാന്‍ അറിവു വെച്ച കാലം മുതല്‍ മതങ്ങള്‍ പഠിപ്പിച്ചിരുന്ന തത്ത്വങ്ങളെ നീരസത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. ഒരു വ്യക്തി ദൈവമെന്ന് എനിയ്ക്ക് തെളിയിക്കാന്‍ സാധിക്കില്ല. അങ്ങനെയുള്ള ഒരു ദൈവത്തെപ്പറ്റി സംസാരിക്കുകയാണെങ്കില്‍ ഞാന്‍ കള്ളം പറയുന്നവനെന്നു സ്വയം എന്റെ മനസാക്ഷിയോട് പറയേണ്ടി വരും. ദൈവ ശാസ്ത്രത്തിലെ എഴുതപ്പെട്ടിരിക്കുന്ന ദൈവം തിന്മകള്‍ക്ക് ശിക്ഷ വിധിക്കുമെന്നും എനിയ്ക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ദൈവത്തിന്റെ പ്രപഞ്ചവും സൃഷ്ടിയും മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്കുമനുസരിച്ച് പ്രവര്‍ത്തിക്കുന്നതല്ല. എന്നാല്‍ പരിവര്‍ത്തന വിധേയമല്ലാത്ത, സ്ഥായിയായ നിയമങ്ങള്‍ ഈ പ്രപഞ്ചത്തിനൊപ്പമുണ്ട്. '
ലോകമാകമാനമുള്ള ജനവിഭാഗങ്ങളെ തരം തിരിച്ചാല്‍ ദരിദ്ര രാജ്യങ്ങളില്‍ ഭൂരിഭാഗം പേരെയും മത വിശ്വാസികളായും വികസിത രാജ്യങ്ങള്‍ മതത്തില്‍ വിശ്വസിക്കാത്തവരായും കാണാം. ജീവിത സാഹചര്യങ്ങളില്‍ കഷ്ടത അനുഭവിക്കുന്ന രാജ്യങ്ങളില്‍ അക്രമണങ്ങളും കൊള്ളയും അഴിമതികളും സാധാരണമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ ജനങ്ങളില്‍ ഭൂരിഭാഗവും ദൈവ വിശ്വാസികളാണ്. വികസിത രാജ്യങ്ങളായ സ്വീഡനില്‍ 64 ശതമാനവും ഡെന്മാര്‍ക്കില്‍ 48 ശതമാനവും ഫ്രാന്‍സില്‍ 44 ശതമാനവും ജര്‍മ്മനിയില്‍ 42 ശതമാനവും അവിശ്വാസികളെന്നു കാണാം. അതേ സമയം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ അവിശ്വാസികളായവര്‍ ഒരു ശതമാനത്തില്‍ താഴെയുള്ളൂ.
എന്താണ് ദാരിദ്ര്യംകൊണ്ട് താറുമാറായ രാജ്യങ്ങളില്‍ മതവിശ്വാസികളും വികസിത രാജ്യങ്ങളില്‍ ദൈവഭയമില്ലാത്തവരും കൂടുതലായി കാണുവാന്‍ കാരണം? ദുരിതം നിറഞ്ഞ ജീവിതവും കഷ്ടപ്പാടുകളും മനുഷ്യരെ ദൈവ ഭയവും മത ഭക്തിയുള്ളവരുമാക്കുന്നു. മതപരമായ ആചാരങ്ങളും പ്രാര്‍ത്ഥനകളും ചിലര്‍ക്ക് മനസിന് സമാധാനം ലഭിക്കുന്നു. പരിഷ്‌കൃത രാജ്യങ്ങളില്‍ ഭാവിയെപ്പറ്റി കുറച്ചു ഭയമേയുള്ളൂ. അവിടെ സാമൂഹിക പദ്ധതികളും ആരോഗ്യ സുരക്ഷാ പദ്ധതികളും മറ്റു ആനുകൂല്യങ്ങളും നല്കുന്നു. ചെറു പ്രായത്തില്‍ മരിക്കുന്നവരുടെ എണ്ണവും കുറവാണ്. ജീവിത സാഹചര്യങ്ങള്‍ മെച്ചമായതുകൊണ്ട് അവര്‍ക്ക് മതം ആവശ്യമില്ലായെന്ന തോന്നലുമുണ്ടാകും. വികസിത രാജ്യങ്ങളില്‍ ആകാശം മുട്ടെ പണി കഴിപ്പിച്ച പള്ളികള്‍ വിശ്വാസികളുടെ അഭാവത്താല്‍ അപ്രത്യക്ഷമാകുന്നു. പള്ളികള്‍ക്കു പകരം മാനസിക സുഖം ലഭിക്കാന്‍ അത്തരം രാജ്യങ്ങളില്‍ ബഹുവിധ പദ്ധതികളും കാണും. വൈകാരിക സമ്മര്‍ദം അവസാനിപ്പിക്കാനുള്ള ഗുളികകള്‍, മാനസിക ചീകത്സകള്‍, യോഗാ, മറ്റു വിനോദ കേന്ദ്രങ്ങള്‍ മുതലായവകള്‍ മതാചാരങ്ങള്‍ക്ക് പകരമായി കാണുന്നു. കായിക വിനോദങ്ങളും കലാമേളകളും മതത്തെ ജനജീവിതത്തില്‍നിന്നും അകറ്റി നിര്‍ത്തുന്നു.
1955 ഏപ്രില്‍ പതിനഞ്ചാംതിയതി ഗുരുതരമായ ഉദരരോഗം പിടിപെട്ട് ഐസ്റ്റിനെ പ്രിന്‍സ്റ്റനിലുള്ള ഒരു ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. 1955 ഏപ്രില്‍ പതിനെട്ടാം തിയതി എഴുപത്തിയാറാം വയസ്സില്‍ അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൌതിക ശരീരം ദഹിപ്പിക്കുകയും രണ്ടാഴ്ചക്കു ശേഷം ചാരം ഏതോ അജ്ഞാതമായ നദിയില്‍ നിമജ്ജനം ചെയ്യപ്പെടുകയും ചെയ്തു. അന്ന് ശാസ്ത്രത്തിനു നഷ്ടപ്പെട്ടത് അത്യുന്നതനായ ഒരു ചിന്തകനെയും ലോകത്തിനു നഷ്ടപ്പെട്ടത് സമാധാനത്തിനായി പട പൊരുതിയ ഒരു യോദ്ധാവിനെയുമായിരുന്നു.
Another great article.
Einstein called himself an Agnostic, but carefully stayed separated from the label Atheist. He believed in the Pantheist god of B.Spinoza but not in any form of a 'personal god'. In fact he criticized belief in a personal god.
Agnostic : a person who neither believes nor disbelieves in a god. It is not a religion. Agnostic thoughts can be seen as early as 5th cent.BCE in Indian and Greek Philosophy.
Pantheism : belief that the Universe is identical with the divinity. Pantheism do not believe in a anthropomorphic { person} god.
Einstein, His life and universe by Walter Isaacson
Einstein’s God (Chapter Seventeen) page 384
One evening in Berlin, Einstein and his wife were at a dinner party when a guest expressed a belief in astrology. Einstein ridiculed the notion as pure superstition. Another guest stepped in and similarly disparaged religion. Belief in God, he insisted, was likewise a superstation. At this point the host tried to silence him by invoking. The fact that even Einstein harbored religious beliefs. “It isn’t possible!” the skeptical guest said, turning to Einstein to ask if he was, in fact, religious.
“Yes, you can call it that,” Einstein replied calmly, “Try and penetrate with our limited means the secrets of nature and you will find that behind all the discernible laws and connections, there remains something subtle, intangible and inexplicable. Veneration (respect) for this force beyond anything, that we can comprehend is my religion. To that extent I am in fact, religious.”
Page 387, 388
“The most beautiful emotion we can experience is the mysterious. Is it the fundamental emotion that stands at the cradle of all true art and science? He to whom this emotion is a stranger, who can no longer wonder and stand rapt in awe, is as good as dead, a snuffed out candle. To sense that behind anything that can be experienced there is something that our minds cannot grasp, whose beauty and sublimity reaches us only in directly; this is religiousness. In this sense, and in the sense only, I am a devoutly religious man. “
A Colorado banker wrote that he had already gotten responses from twenty-four Nobel Prize winners to the question of whether they believed in God, and he asked Einstein to reply as well. “I cannot conceive of personal God who would directly influence the actions of individuals or would sit in judgment on creatures of his own creation,” Einstein scribbled on the letter, “My religiosity consists of a humble admiration of the infinitely superior spirit that reveals itself in the little that we can comprehend about the knowable world. That deeply emotional conviction of the presence of a superior reasoning power, which is revealed in the incomprehensible universe, forms my idea of God.”
Do scientist pray? (Question by a sixth grader to Einstein)
Answer: “Everyone who is seriously involved in the pursuit of science becomes convinced that a spirit is manifest in the laws of the Universe a spirit vastly superior to that of man, and one in the face of which we with our modest powers must feel humble. In this way the pursuit of science leads to religious feeling of special sort, which is indeed quite different from the religiosity of someone more naive.
Religion teaches people to blindly believe a God who “would sit in judgment on creatures of his own creation” This is the absurdity all religion inducing into the mind of people to exploit. This is a big money making business. There CEO’s (Bishops) living in comfort and keep on exploiting. Think my readers before you get looted by these blood suckers and their agents.
If my memory is right Joseph Padannamakkal’s this article was published once before and all the comments here posted again were discussed previously. Einstein’s belief was the topic of discussion for several weeks. It is a strategy in propaganda to bring the subject back again and again. When a lie is repeated several times it can become convincing to some naïve among us. Truth is not decided by what Einstein believed or you and I believe or majority –minority statistics. After several years from the death of a person, statements and books can be published as to his statements by vested interests for propaganda purpose knowing well that the person can’t come out of the grave to correct it. After many years from the death of Prophet Muhammad, hundreds of statements came out in his name called Hadith. Quran as the words of Prophet Muhammad was not sufficient to build the empire, and so rulers took initiative to write the Hadith as words of prophets. Prophet warns in Quran about this. Same way we do not know all these statements that we see as from Einstein are true or distorted statements. Einstein was not all knowing. He was honest to admit that he doesn’t know much about God rather than making statements that there is no God. He was a scientist and science was his area of study and not religion. He didn’t spent time in religious matters to study it. The strategy here is to win an argument that Einstein was on their side. Many statements from Einstein were posted here to prove that Einstein believed in God. It doesn’t matter what Einstein believed. It is the responsibility of both you and me to find the truth. God has to open our inner eye to find the truth. Those who are puffed up with little knowledge are proud of their knowledge and such people will never find the truth and they are misleading many.
For a scientist, truth is based on experiments, tests and how it supports their hypothetical statement. And, Einstein’s statements on God are based on the above truth defined above “Try and penetrate with our limited means the secrets of nature and you will find that behind all the discernible (Visible) laws and connections, there remains something subtle, intangible and inexplicable. Veneration (respect) for this force beyond anything, that we can comprehend is my religion. To that extent I am in fact, religious.” He admits that there is something subtle, intangible and inexplicable. But, he doesn’t believe that, that ‘intangible and inexplicable’ is a God “: who would directly influence the actions of individuals or would sit in judgment on creatures of his own creation.” He never claims that he is all-knowing and expressed that many times in the chapter seventeen of the book ‘Einstein, His life and universe by Walter Isaacson.”
Matthulla puts words into the mouth of the people and he interprets things according to his whims and fancies. His world is the kingdom ruled by Jesus and those who believe in him. He believes that there is a life after death, it doesn’t matter how you screw it up here in the world, for thousand years with Jesus in his Kingdom. Was exactly that Jesus meant with his statement when he made that there is a life after death? Nobody knows but that is how people with lack of thinking was made to believe by people like Mathulla; and, that is misinterpretation. It is clearly evident in the statement Matthulla made, that all the statements made by people like Buddha, Mohamad, and others are all misinterpretation or a lie after many years repeation except the statements of Jesus even though it was made by thousands of years ago. He categorically denies or reject that the statements of Jesus was not twisted, distorted or misinterpreted by anyone though it is believed to be written by many uneducated people in Aramaic language. By his statement he also rejects the fact that the translation of Jesus’s statement from its original language to different language was not compromised the integrity of the original language.
There is nothing wrong in repeating an article like this many times and drawing the attentions of the educated people who are not influenced by the all-knowing theologians and can think freely. I know there are many freely thinking people out there who reads this. Rather than the onlookers of this debate be a part of it. The wars, displacements of families, dictatorship, injustice, oppression, suppression and imbalance in wealth and terrorism are the products of misguided teaching and controlling the mind of ordinary people. According to the Historian Josephus, Jesus was an ordinary person like Gandhi or Abraham Lincoln but he was labeled as a miracle worker and son of God and taken out of the society by the wicked religious Masters. He was a reformist who wanted a balanced life for all. He taught the people to tap into their own spiritual strength. He was a scientist who made the hypothetical statement about a new world and an order and showed how to achieve it. His fate was nothing different from others who sought equality freedom for fellow human beings. And, it is no wonder the crooked religious joined with the political power crucified him on the cross. I urge people to go back read the history, by throwing out all the religious interpretation and individual interpretation, under the light of free thinking.
I thank you Padannamackel for bringing back this article and publishing it. Hope you are good in spirit and sound in health.
If for a scientist truth is based on tests and experiments and hypothesis validation, science has never proved the existence of God with hypothesis or tests. Einstein’s belief is his personal belief based on his knowledge and experience. My faith in Jesus is based on my knowledge and experience. Jesus forgiven the lady caught in adultery and can forgive your sins if you are ready to repent and accept Jesus. For my opinion on Budha, Prophet Muhammad etc and the truthfulness of Bible, please read my books- Metamorphosis of an Atheist, Bibilinte Daivikatha- Vimarsananghalkkulla Marupadi and Upasana. When a person make a statement there must be supporting evidence for it. What is said about Jesus and Josephus is putting words in their mouth if you study the statements they made. Some of the comments here start with general criticism of religion and end up with specific criticism of one group- Christian priests and bishops (CEO). They will not name the Imam’s or Melsanthi of temple even though they also live the same life with the money given by its members. Politicians also live by tax money. I do not see such criticisms against them. Bible says not to put ‘Mukhakotta for the working bull as it has to live by its work. Same way politicians and Bishops are to live by their work. Is it an agenda to create ill will between bishops and members? In the Old Testament when the land was divided among the twelve tribes, the priestly class was not given any land as other tribes for their income. They were to live by what people give. This tradition is followed in all cultures up to this time. Priests and Bishops can’t go and do any work like others do to take care of their personal needs as it has its own dignity. It is the responsibility of the church members to take care of them to keep that dignity, and at the same time prevent misuse. A person outside the church has no business here to create ill will. I have read several reports of RSS agenda to weaken the church by creating ill will between it members and leadership. If the church is thus weak and disorganized it is easy to control it by passing legislation against its members. I see all this propaganda against priests and bishops as part of this agenda.