Image

കുമ്മനം മറുപടി പറയേണ്ട ഒമ്പത് ചോദ്യങ്ങള്‍ - സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

Published on 26 January, 2016
കുമ്മനം മറുപടി പറയേണ്ട ഒമ്പത് ചോദ്യങ്ങള്‍ - സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി
ആര്‍എസ്എസ് സര്‍സംഘചാലക് എന്ന ഹൈക്കമാന്‍ഡ് കെട്ടിയിറക്കിയ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചനയാത്ര വടക്കന്‍ കേരളത്തില്‍ നിന്നാരംഭിച്ചിട്ട് ദിവസങ്ങളായി. ജാഥ തുടങ്ങും മുമ്പേതന്നെ ചില ചോദ്യങ്ങള്‍ കുമ്മനത്തോടു മറുപടിക്കായി ചോദിക്കണമെന്നുണ്ടായിരുന്നു. അല്‍പം വൈകിയാണെങ്കിലും ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ്!
ചിലപ്പോള്‍ ഹിന്ദു സംസ്‌കൃതിയെന്നും വേറെ ചിലപ്പോള്‍ ഹിന്ദുമതം എന്നും മറ്റു ചിലേടങ്ങളില്‍ ഭാരതീയ പൈതൃകം എന്നുമൊക്കെ പറഞ്ഞുവരുന്ന മഹര്‍ഷി ഭാരതത്തിന്റെ പാരമ്പര്യവുമായി ഏറ്റവും ഉള്ളിണക്കമുള്ള പ്രസ്ഥാനമാണ് ആര്‍എസ്എസ് എന്ന് കരുതുന്ന ആളാണല്ലോ കുമ്മനം രാജശേഖരന്‍.

അതുകൊണ്ടുതന്നെ കുമ്മനം ആദ്യം ഉത്തരം പറയേണ്ട ചോദ്യം ഇതാണ്. ആര്‍എസ്എസുകാരുടെ ഔദ്യോഗിക വേഷത്തില്‍ അഥവാ ഗണവേഷത്തില്‍ താങ്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിച്ചുവരുന്ന കാക്കി നിക്കറിനു ഭാരതീയ സാംസ്‌കാരിക പാരമ്പര്യവുമായി എന്തു ബന്ധമാണുള്ളത്? രമണ മഹര്‍ഷി, നിത്യാനന്ദസ്വാമികള്‍ (കാഞ്ഞങ്ങാട്) എന്നി സിദ്ധ താപസന്മാര്‍ കൗപീനം മാത്രമേ ധരിച്ചിരുന്നുള്ളു. ഇതൊക്കെവച്ച് ഭാരതീയ സംസ്‌കാരത്തിനു കൗപീനവുമായൊരു ബന്ധമുണ്ടെന്നു പറഞ്ഞാല്‍ മനസിലാക്കാനാവും! പക്ഷെ, ഈ വിധത്തില്‍ എടുത്തുപറയാവുന്ന എന്തെങ്കിലും ബന്ധം കാക്കിനിക്കറിനു ഭാരതീയ സംസ്‌കാരവുമായിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതൊന്നു വ്യക്തമാക്കണം. എന്നാലേ ഭാരതീയ സംസ്‌കാരം സംരക്ഷിക്കുവാന്‍ കാക്കി നിക്കറിട്ടു കവാത്തുനടത്തുന്ന ആര്‍എസ്എസിന്റെ രീതിയുടെ ഔചിത്യം ചിന്താശീലരായ കേരളീയര്‍ക്ക് ബോധ്യപ്പെടൂ.

ചോദ്യം 2: മതം മാറുന്നതുകൊണ്ട് പാരമ്പര്യം മാറില്ല എന്നതിനാല്‍ ഇന്നാട്ടുകാരായ െ്രെകസ്തവരും മുസ്ലിങ്ങളും അവരുടെയും മക്കളുടെയും പേരുകള്‍ ജോര്‍ജ്ജ്, മൈക്കിള്‍, സാറ, മേരി, ഇബ്രാഹിം, സുലൈമാന്‍, ആയിഷ എന്നീ വിദേശ ശബ്ദങ്ങളിലൂടെ ആവിഷ്‌ക്കരിക്കുന്നത് നിറുത്തി, രാമന്‍, കൃഷ്ണന്‍, സീത എന്നൊക്കെ തന്നെ ഇടണം എന്ന് നിങ്ങളുടെ ഗുരുജിയായ ഗോല്‍വാല്‍ക്കര്‍ എഴുതിയിട്ടുണ്ട്. (ഗുരുജി സാഹിത്യ സര്‍വ്വസ്വംവാള്യം 6, പേജ് 88). വിദേശ പാരമ്പര്യം തുളുമ്പിനില്‍ക്കുന്ന ശബ്ദങ്ങള്‍ ഇന്നാട്ടില്‍ ജനിച്ചു ജീവിക്കുന്നവര്‍ അവരുടെ പേരുകളാക്കുന്നത് രാഷ്ട്രഭക്തിക്ക് വിരുദ്ധമാണ് എന്നാണ് ഗോല്‍വാല്‍ക്കര്‍ പറയുന്നത്! ഈ വിചാരധാരയുടെ പശ്ചാത്തലത്തിലാണ് രണ്ടാമത്തെ ചോദ്യം ഉയര്‍ത്തേണ്ടിവരുന്നത്. ഋഗ്വേദാദി വേദങ്ങള്‍ മുതല്‍ ശ്രീ ശങ്കരചാര്യരുടെ ഭാഷ്യഗ്രന്ഥങ്ങള്‍ വരെ ഉള്‍പ്പെടുന്ന ഇന്നാടിന്റെ പ്രമാണിക ഗ്രന്ഥങ്ങളില്‍ എവിടെയും ഉപയോഗിച്ചിട്ടില്ലാത്തതും വിദേശി ശബ്ദവുമായ 'ഹിന്ദു' എന്ന വാക്ക് ഉപയോഗിക്കുന്നത് ഗംഗ എന്ന പദത്തിനു പകരം ഗ്രേയ്‌സ് എന്ന പദം ഉപയോഗിക്കുന്നതിനേക്കാള്‍ എന്തര്‍ഥത്തിലാണ് രാഷ്ട്രഭക്തി വിരുദ്ധം ആവാതിരിക്കുന്നത്? ഹിന്ദു എന്ന പദത്തില്‍ ഇല്ലാത്ത എന്തു വിദേശീയതയാണ് ജോര്‍ജ്ജ്, ഇബ്രാഹിം, ഗ്രേയ്‌സ് എന്നീ പദങ്ങളില്‍ ആര്‍എസ്എസുകാര്‍ കണ്ടെടുക്കുന്നത്? ഹിന്ദു എന്ന വിദേശിശബ്ദം ഉപയോഗിച്ച് ആവേശഭരിതരാകാം; ഇബ്രാഹിം, ജോര്‍ജ്ജ്, ഗ്രേയ്‌സ് തുടങ്ങിയ ശബ്ദങ്ങള്‍ ഉപയോഗിക്കുന്നതു ദേശക്കൂറില്ലായ്മയുമാണ് എന്നത് എങ്ങനെയാണ് ന്യായീകരിക്കാനാവുക?

ചോദ്യം 3: ഭാരതത്തിന്റെ അയ്യങ്കാളി എന്നു വിശേഷിപ്പിക്കാവുന്ന ഡോ. ബി ആര്‍ അംബേദ്ക്കര്‍ എന്ന നമ്മുടെ രാഷ്ട്രത്തിന്റെ ഭരണഘടനാശില്‍പി, 'ഞാനൊരു ഹിന്ദുവായി ജനിച്ചു; എന്നാല്‍ ഹിന്ദുവായി മരിക്കില്ല' എന്നു പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പറയാവുന്ന സാഹചര്യം എന്തുകൊണ്ടാണ് അംബേദ്കര്‍ക്കുണ്ടായത് എന്നാണു താങ്കളുടെ പ്രസ്ഥാനത്തിന്റെ വിലയിരുത്തല്‍? രോഹിത് വെമുലമാര്‍ ആത്മഹത്യ ചെയ്യപ്പെടേണ്ടിവരുന്ന ദളിത് വിരുദ്ധ സാഹചര്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍, നമ്പൂതിരി മുതല്‍ നായാടി വരെയുള്ളവരുടെ ഐക്യം എന്ന മുദ്രാവാക്യമുയര്‍ത്തുന്ന താങ്കളെപ്പോലുള്ളവര്‍ അംബേദ്കര്‍ തള്ളിപ്പറഞ്ഞ ഹിന്ദുമതം ദളിതരുടേതാണ് എന്ന് എങ്ങനെയാണ് ബോധ്യപ്പെടുത്തുക?

ചോദ്യം 4: 2006 ല്‍ അഡ്വ. ഭക്തിപസ്രീച എന്ന ഹിന്ദു യുവ അഭിഭാഷകയാണ് സുപ്രിംകോടതിയില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്. വസ്തുത ഇതായിരിക്കേ, നൗഷാദ് അഹമ്മദ്ഖാന്‍ എന്ന മുസ്ലിം വക്കീലാണു ഹര്‍ജി കൊടുത്തതെന്നും പറഞ്ഞ് മതവിദ്വേഷം വളര്‍ത്തുന്ന വിധത്തില്‍ വീഡിയോയിലൂടെ കള്ള പ്രചാരണം നടത്തിയവരുടെ നടപടിയെ താങ്കളും താങ്കളുടെ പ്രസ്ഥാനവും തള്ളിപ്പറയുമോ?

ചോദ്യം 5 : കൃഷിഭൂമി കൃഷിക്കാരന് എന്നതുപോലെ ആരാധനാലയങ്ങള്‍ ഭക്തജനങ്ങള്‍ക്ക് എന്നു മുദ്രാവാക്യം വിളിക്കുന്ന താങ്കള്‍, മുസ്ലിം, െ്രെകസ്തവ, കമ്മ്യൂണിസ്റ്റ് വിദ്വേഷം പുലര്‍ത്തുന്നവരാണു ഭക്തജനങ്ങള്‍ എന്ന് കരുതുന്നുണ്ടോ? കരുതുന്നുണ്ടെങ്കില്‍ ഭഗവദ്ഗീതയിലെ ഭക്തിയോഗത്തില്‍ – 'അദ്വേഷ്ടാ സര്‍വഭൂതാനം/മൈത്ര കരുണ ഏവച'ഒരു സൃഷ്ടിയോടും വിദ്വേഷമില്ലാത്തവനും സൗഹൃദവും കാരുണ്യവും ഉള്ളവനുംആണ് ഭക്തന്‍ എന്ന നിര്‍വചനത്തിന് താങ്കളുടെ നിലപാടു കടകവിരുദ്ധമായിപോകും എന്നു താങ്കള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഭഗവദ്ഗീത അനുശാസിക്കുന്ന ലക്ഷണങ്ങളോടുകൂടിയ പത്തു ഭക്തരെയെങ്കിലും താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാനാകുമോ?

ചോദ്യം 6: നമ്പൂതിരിയെ മനുഷ്യനാക്കാനും ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത സൗഹാര്‍ദാന്തരീക്ഷം നിലനിര്‍ത്താവുന്ന വിധം 'മതം ഏതായാലും മനുഷ്യനെ നന്നാക്കാനും' വേണ്ടി നടന്ന ആശയപരവും പ്രായോഗികവും പരിഷ്‌ക്കരണപരവുമായ നടപടികളുടെ പേരാണ് നവോത്ഥാനം എന്നത്… അതുകൊണ്ടുതന്നെ നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയം മനുഷ്യത്വത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.. ജാതീയതയ്‌ക്കോ മതഭ്രാന്തിനോ അല്ല.. ഇക്കാര്യത്തോടു താങ്കളും താങ്കളുടെ പ്രസ്ഥാനവും പുലര്‍ത്തുന്ന നിലപാട് എന്താണ്?

ചോദ്യം 7: പെട്രോള്‍, ഡീസല്‍ വില മുതല്‍ പരിപ്പിന്റെയും പച്ചക്കറികളുടെയും വില വരെ താങ്ങാവുന്നതിനപ്പുറം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ആഗോളീകരണ ഉദാരീകരണ സാമ്പത്തിക നയങ്ങള്‍ സാധാരണക്കാരുടെ അന്നം മുട്ടിക്കുന്ന നയങ്ങളാണെന്ന തിരിച്ചറിവ് നരേന്ദ്രമോഡി സര്‍ക്കാരിനുണ്ടെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ കാരണങ്ങള്‍ വ്യക്തമാക്കാമോ?

ചോദ്യം 8: താങ്കള്‍ ഭഗവദ്ഗീതയും ബൈബിളും ഖുര്‍ആനും കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയും ഒരുതവണ എങ്കിലും വായിച്ചുനോക്കിയിട്ടുണ്ടോ? നോക്കിയിട്ടുണ്ടെങ്കില്‍, ഭഗവദ്ഗീത മുന്നോട്ടുവയ്ക്കുന്ന ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമായി എന്തൊക്കെ കാര്യങ്ങളാണ് ബൈബിളിലും ഖുര്‍ആനിലും കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയിലും താങ്കള്‍ കണ്ടെത്തിയിട്ടുള്ളത്? ഒന്നും കണ്ടെത്തിയിട്ടില്ലെങ്കില്‍, ബൈബിളും ഖുര്‍ആനിലും കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയിലും പറയുന്ന ആദര്‍ശങ്ങളില്‍ പ്രചോദിതരായി പ്രവര്‍ത്തിക്കുന്നവര്‍ ഉന്മൂലനം ചെയ്യപ്പെടേണ്ട ആഭ്യന്തര ശത്രുക്കളാണെന്ന ഗോള്‍വാല്‍ക്കറുടെ ഹിന്ദു രാഷ്ട്രവാദ ദര്‍ശനം അടിസ്ഥാനം ഇല്ലാത്തതാണെന്നല്ലേ വരുന്നത്?

ചോദ്യം 9: ഗോഡ്‌സേ ഹിന്ദുരാഷ്ട്ര എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു. അയാള്‍ രാമരാജ്യവാദിയായ ഗാന്ധിജിയെ കൊന്നു! ഗാന്ധിജിയെപ്പോലുള്ള രാമഭക്തര്‍ക്കും ഗീതാവ്യാഖ്യാതാക്കള്‍ക്കും ജീവിക്കാന്‍ അവകാശമില്ലാത്ത ഒരു 'ഹിന്ദു രാഷ്ട്ര'മാണ് ഇവിടെ ഉണ്ടാവേണ്ടതെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

കുമ്മനം രാജശേഖരന്‍ എന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഈ ഒമ്പത് ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറയാതെ 'വിമോചനയാത്ര' നയിക്കുന്നത് വിമോചനം എന്തില്‍ നിന്ന് എന്ന കാര്യത്തില്‍ വ്യക്തത ഇല്ലാത്ത നിലയേ ഉണ്ടാക്കൂ! ആഗോളീകരണ ഉദാരീകരണ സാമ്പത്തിക നയത്തില്‍ നിന്നും ജാതീയവും മതപരവുമായ വിദ്വേഷത്തില്‍ നിന്നും ഗോഡ്‌സേയുടെ ഹിന്ദു രാഷ്ട്രവാദത്തില്‍ നിന്നുമൊക്കെയാണ് ഇന്ത്യ വിമോചനം നേടേണ്ടത്! അതുതന്നെയാണോ കുമ്മനം രാജശേഖരന്‍ ഉദ്ദേശിക്കുന്ന വിമോചനം? ആണെങ്കില്‍ അത്തരം വിമോചന ലക്ഷ്യത്തിനായി ജാഥ നയിക്കേണ്ടതും നടക്കേണ്ടതും കമ്മ്യൂണിസ്റ്റുകാര്‍ക്ക് വേരിറക്കമില്ലാത്ത കേരളേതര സംസ്ഥാനങ്ങളിലാണ്!

കുമ്മനം മറുപടി പറയേണ്ട ഒമ്പത് ചോദ്യങ്ങള്‍ - സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി
Join WhatsApp News
andrew 2016-01-26 18:25:48

HINDUISM the word is very confusing. Do we have to break a coconut to clear the confusion?


Most people get confused what Hinduism is. Hinduism is one of the greatest thoughts in the world. It is very broad, vast like the mighty ocean. It is not a particular religion. It is a collection of all different kind and even contradicting thoughts. Atheism, monotheism, polytheism, cosmo-theism, micro-theism; Jainism,Buddhism and even Indian Christianity & Islam is part of Hinduism. Middle eastern/ Mediterranean thoughts and even Christianity was influenced by Hinduism. Many of the sayings of Jesus, that is narrated in the gospels are borrowed from Buddhism. So Hinduism is not an isolated or secluded religion within in the geographical boundaries of the Indian Sub-continent. The literature of Hinduism is so vast a human many need several lives to read them. All the scholars of Hinduism were never able to learn even a small fraction of Hinduism.

So it is unfortunate that Hinduism is understood as it is practiced by a Hindu religious man or devote. In other words what we see these days as Hinduism is temple religion, and it has very little to share with Hinduism.

The temple religion is very confusing and it is very far away from the core of Hinduism. People measure religion by what is practiced and performed by its members. “ The holy books” has great ideas and thoughts. But that doesn’t mean that what ever is done by a member of that particular religion is what is said in those books. You cannot identify the deeds of any devote to his religion. A cunning devote { not a true one} will always try to associate his deeds to the religion and 'he god of that religion. That was one of the major draw backs of all religions. 'In the name of god'- the cruel, cunning and selfish did evil. Wars in the name of god has killed more humans than the total of all political wars combined. And is continuing even now in many parts of the globe.

Religion cannot disclaim the deeds of the devotee. If the devotee is doing evil in the name of a religion, that religion has something wrong fundamentally. Christian priests are getting arrested world wide for crimes they did. Several pastors are in American prisons for crimes and fraud. But in India & Kerala things are different. Politicians and religious leaders commit crime and seek shelter under the party or religion. That is evil. It must not be tolerated in order for the civilization to survive. 

അയ്യപ്പ ബൈജു 2016-01-26 18:58:29
സാമി  ചോദിച്ചോ ഒരു കുഴാപ്പോം ഇല്ല . പഷേ  കുമ്മന൦  ഇപ്പോള്‍ മറുപടി പറയുന്നില്ല . സാമി എന്നാ ചെയും - note the point, ok.
ഒരു  brain wave ok.- കുമ്മനം  ഏതു ജാതി ? നിങ്ങള്‍ ബ്രാമണന്‍ ആണോ ?
scout കാരുടെയും  പോലീസ് കാരുടെയും  മിച്ചം വന്ന നിക്കര്‍  ഞങ്ങള്‍  ഇടും. ഓക്കേ .
നിങ്ങള്‍ക്ക് ഇഷ്ടം  ഇല്ലേ . ഓക്കേ  ഇപ്പോള്‍ ഊരും  നിക്കര്‍.
പിന്നെ നീ ഒക്കെ ഓടും . ഓടാടാ 
Jack Daniel 2016-01-26 20:08:58
You got the point Beiju.  
കുടിക്കും ഞാൻ കുടിക്കും ഞാൻ 
മൂക്ക് മുട്ടെ കുടിക്കും ഞാൻ 
നാട്ടുകാർക്ക് ചേതം വല്ലോ വരുത്തുന്നുണ്ടോ 
Mohan Swamy 2016-01-27 06:54:51
Swamy inganeyoke chodikkamo! Ippam sariyakkitharam. Eee yathra onnu kazhinjtte!!!
Victor 2016-01-27 09:50:23
ഈ സ്വാമിക്ക്  എന്ത് പറ്റി???  ഇത്ര വിവരം  ഇല്ലാത്ത
ചോദ്യങ്ങൾ ആരുടെ  പ്രേരണ കൊണ്ടാണ്  അതോ
വല്ല പാരിധോക്ഷികം കിട്ടയതിന്റെ പ്രധിവിധി
ആയിട്ടാണോ ??? 
Indian 2016-01-27 15:26:29
RSS is threat to humanity. One day or other they will make India  a Hindu rashtra and problems will start for humanity. They pretend a social service organization now. But the true colors will come out eventually.
The Zionists colonized Israel in the 19th century buying land from the Palestines. Later they ousted Palestinians based on a kitab that says that they occupied the land two millennium ago. RSS is also aiming a country for Hindus only.
Any politcial movement based on religion is harmful to all. Look at the situation in Middle East now./
Chemmanam 2016-01-27 19:25:00
Boycott Kummanam 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക