Image

യോങ്കേഴ്‌സില്‍ പ്രവാസി ഭാരതീയ ദിവസ്, റിപ്പബ്ലിക്ക് ദിനാഘോഷം

തോമസ് കൂവള്ളൂര്‍ Published on 28 January, 2016
യോങ്കേഴ്‌സില്‍ പ്രവാസി ഭാരതീയ ദിവസ്, റിപ്പബ്ലിക്ക് ദിനാഘോഷം
ന്യൂയോര്‍ക്ക്: ഒരു സാധാരണക്കാരനായ ഈ ലേഖകന്‍ അധിവസിക്കുന്ന യോങ്കേഴ്‌സില്‍ ഈ ആഴ്ചയുടെ അന്ത്യത്തില്‍ രണ്ടു മഹാസംഭവങ്ങള്‍ നടക്കാനിരിക്കുന്നു എന്നുള്ള വിവരം ഈയ്യിടെ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇത്രയും വലിയ മഹാസംഭവത്തില്‍ പങ്കുചേരാനുള്ള ക്ഷണവും ഇതിനോടകം എനിക്ക് കിട്ടിക്കഴിഞ്ഞു. അമേരിക്കയിലെ പ്രമുഖ മലയാളി മാധ്യമ പ്രവര്‍ത്തകരും, അവയുടെ ചുക്കാന്‍ പിടിക്കുന്ന നേതാക്കളും, അമേരിക്കന്‍ മലയാളികളെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്ന ഫോമാ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുടെ നേതാക്കളും, ഭാവിയിലേക്ക് മത്സരിക്കാനിരിക്കുന്ന നേതാക്കളും ഇക്കാര്യം അറിഞ്ഞുകാണുമെന്ന് വിശ്വസിക്കുന്നു.

എന്താണ് ഈ രണ്ടു മഹാസംഭവങ്ങള്‍? ഒന്ന്  ഈ വരുന്ന ശനിയാഴ്ച (ജനുവരി 30) ഉച്ചയ്ക്ക് 12 മണിക്ക് യോങ്കേഴ്‌സിന്റെ ഹൃദയഭാഗത്തുള്ള മുംബൈ സ്‌പൈസസ് റസ്‌റ്റോറന്റില്‍ വെച്ചു നടക്കാനിരിക്കുന്ന 'പ്രവാസി ഭാരതീയ ദിവസ്' ആണ്. പ്രസ്തുത ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത് 'ഇന്ത്യന്‍ കള്‍ച്ചറല്‍ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക'യും ബി.ജെ.പി.യും സംയുക്തമായാണെന്ന് മനസ്സിലാക്കുന്നു. അതിന് നേതൃത്വം നല്‍കുന്നത് ബി.ജെ.പി.യെ പ്രതിനിധാനം ചെയ്യുന്ന ശിവദാസന്‍ നായര്‍ ആണ്.

പ്രസ്തുത ചടങ്ങില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ജ്ഞാനേശ്വര്‍ മുലെയും പങ്കെടുക്കുമെന്നാണ് അറിവ്. ഇന്ന് അമേരിക്കയില്‍ താമസിക്കുന്ന ഇന്ത്യന്‍ അമേരിക്കക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍, നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ നിന്നും നേരിട്ട് മനസ്സിലാക്കി അവയ്ക്ക് ശാശ്വത പരിഹാരം ഉണ്ടാക്കുക എന്നതാണ് ഈ പ്രവാസി ഭാരതീയ ദിവസിന്റെ ലക്ഷ്യമെന്ന് സംഘാടകന്‍ ശിവദാസന്‍ നായരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. 

പ്രസ്തുത ചടങ്ങില്‍ ഇന്ത്യന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് 10 ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം സംഘാടകര്‍ അനുവദിച്ചിട്ടുണ്ട്. സമയ പരിമിതി മൂലം ചോദ്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. കൂടാതെ, വളരെ പ്രധാനപ്പെട്ട, ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളും, കോണ്‍സുല്‍ ജനറലിന്റെ അധികാരപരിധിയില്‍ വരുന്ന ചോദ്യങ്ങള്‍ മാത്രമേ ചോദിക്കാന്‍ പാടുള്ളു എന്ന് നിഷ്‌ക്കര്‍ച്ചിട്ടുമുണ്ട്. 

ശിവദാസന്‍ നായരുടെ പ്രത്യേക ക്ഷണമനുസരിച്ച് പരിപാടികളുടെ വിജയത്തിന് വ്യക്തിപരമായി എന്റെ കഴിവിന്റെ പരിമിതിയില്‍ നിന്നുകൊണ്ട് എല്ലാ സഹായങ്ങളും ചെയ്യാമെന്നും ഞാന്‍ വാക്കുകൊടുത്തിട്ടുണ്ട്. ഇനി വേണ്ടത് ജനങ്ങള്‍ക്ക് പ്രയോജനകരമായ നല്ല 10 ചോദ്യങ്ങള്‍ തയ്യാര്‍ ചെയ്യുക എന്നതാണ്.

ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ് എന്ന സംഘടനയുടെ നിയുക്ത പ്രസിഡന്റും, ജസ്റ്റിസ് ഫോര്‍ ഓള്‍ എന്ന സംഘടനയുടെ ആക്റ്റിംഗ് പ്രസിഡന്റുമായ ഷെവലിയര്‍ ഇട്ടന്‍ ജോര്‍ജ് പാടിയേടത്ത് ചോദിക്കാനിരിക്കുന്ന പ്രസക്തമായ ചോദ്യം ഇന്ത്യന്‍ കോണ്‍സുലേറ്റ് അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 'ഔട്ട്‌സോഴ്‌സിംഗ്' സമ്പ്രദായത്തിനു മാറ്റം വരുത്തത്തക്ക ചോദ്യമാണ്. ഇന്ന് നിലവിലുള്ള, അല്ലെങ്കില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന, ഔട്ട്‌സോഴ്‌സിംഗ് സമ്പ്രദായത്തെക്കുറിച്ചു തന്നെ. യാതൊരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ഏജന്‍സികള്‍ ജനങ്ങളുടെ ഏറ്റവും വിലപ്പെട്ട പാസ്‌പോര്‍ട്ടുകള്‍ കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിച്ച് അത് നേരിട്ട് കോണ്‍സുലേറ്റ് സ്വീകരിച്ച് കോണ്‍സുലേറ്റിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വത്തില്‍ അവര്‍ക്ക് ഇഷ്ടമുള്ള ഔട്ട്‌സോഴ്‌സിംഗ് ഏജന്‍സികളെ ഏല്പിച്ച് കാര്യങ്ങള്‍ നടത്തിക്കുന്നതിനെക്കുറിച്ചാണ്.  

അതുപ്രകാരം ലക്ഷക്കണക്കിന് ജനങ്ങളുടെ ഐഡന്റിറ്റി മോഷണം അവസാനിപ്പിക്കാനാവും എന്ന കാര്യത്തില്‍ സംശയമില്ല. ഇന്ന് ഏറ്റവും കൂടുതല്‍ ഐഡന്റിറ്റി മോഷണം നടക്കുന്നത് ഇന്ത്യന്‍ അമേരിക്കക്കാരുടേതാണെന്ന സത്യവും ഇവിടെ സ്മരിക്കുന്നു.

അടുത്ത ചോദ്യം ചോദിക്കുന്നത് ജസ്റ്റിസ് ഫോര്‍ ഓള്‍ പി.ആര്‍.ഒ. ആനി ലിബു ആണ്. ഇന്ത്യന്‍ സര്‍ക്കാര്‍ തുടര്‍ന്നു വരുന്ന ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സറണ്ടര്‍ നിയമവും അതോടൊപ്പം റിനൗണ്‍സിയേഷന്‍ നിര്‍ത്തലാക്കുകയും, അതിന്റെ പേരില്‍ ഈടാക്കുന്ന പിഴ എന്നന്നേക്കുമായി നിര്‍ത്തലാക്കാന്‍ നടപടി എടുക്കുക എന്നുള്ളതാണ്. 

ഒ.സി.ഐ. കാര്‍ഡുള്ള ഇന്ത്യന്‍ വംശജര്‍ക്ക് ഇരട്ട പൗരത്വം ലഭിക്കാനുള്ള നടപടിയെക്കുറിച്ചാണ് ജസ്റ്റിസ് ഫോര്‍ ഓള്‍ നാഷണല്‍ ട്രഷറര്‍ അനില്‍ പുത്തന്‍ചിറയുടെ ചോദ്യം.

മുന്‍കാലങ്ങളില്‍ ജെ.എഫ്.എ. പ്രവര്‍ത്തകര്‍ മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ക്കുവേണ്ടി പോരാടുകയും നിരവധി ചര്‍ച്ചകള്‍ ദേശീയ ലവലില്‍ നടത്തുകയും ചെയ്തിരുന്നു. 

യോങ്കേഴ്‌സില്‍ വെച്ചു നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് എല്ലാ അര്‍ത്ഥത്തിലും സാമാന്യ ജനങ്ങള്‍ക്ക് ഗുണകരമാക്കിത്തീര്‍ക്കാന്‍ ജെ.എഫ്.എ. പ്രവര്‍ത്തകര്‍ തീരുമാനിച്ചു കഴിഞ്ഞു. ഇക്കാര്യത്തിലേക്ക് എല്ലാ മാധ്യമ പ്രവര്‍ത്തകരേയും, സംഘടനാ നേതാക്കളേയും, ഇന്ത്യന്‍ അമേരിക്കന്‍ മലയാളി സമൂഹത്തെയും യോങ്കേഴ്‌സിലെ മുംബൈ സ്‌പൈസസ് റസ്‌റ്റോറന്റിലേക്ക് സ്വാഗതം ചെയ്യുന്നു. അഡ്രസ്: 1727 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക് 10710.

അടുത്ത പരിപാടി നടക്കുന്നത് യോങ്കേഴ്‌സില്‍ തന്നെ ഒരു മൂലയില്‍ സ്ഥിതിചെയ്യുന്ന ആഷ്ബറി മെഥഡിസ്റ്റ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വെച്ചു നടക്കുന്ന ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷമാണ്. സംഘടിപ്പിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. പ്രസ്തുത ചടങ്ങ് കോണ്‍ഗ്രസ് പാര്‍ട്ടിയുടേതു മാത്രമാക്കി മാറ്റാന്‍ ശ്രമിക്കാതെ ഇന്ത്യക്കാരെ മുഴുവന്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒന്നാക്കി മാറ്റാന്‍ അതിന്റെ സംഘാടകര്‍ക്ക് കഴിഞ്ഞാല്‍ അത് നമ്മുടെ സമൂഹത്തിനുതന്നെ ഒരു മുതല്‍ക്കൂട്ടാക്കി മാറ്റാന്‍ കഴിയുമെന്നതില്‍ സംശയമില്ല. പ്രസ്തുത ചടങ്ങിലേക്ക് അതിന്റെ സംഘാടകരില്‍ പ്രമുഖനായ ജോയി ഇട്ടനും, ശ്രീകുമാര്‍ ഉണ്ണിത്താനും ഈ ലേഖകനെ വ്യക്തിപരമായി ക്ഷണിച്ചിട്ടുണ്ട്. ഈ ചടങ്ങ് എല്ലാ ഇന്ത്യക്കാരെയും ഒന്നായി കാണത്തക്കവിധത്തിലായിരിക്കണമെന്ന് എന്റെ ആശയവും ഞാന്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. അവര്‍ അത് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ കേരളത്തില്‍ നിന്നും വരുന്നത് ബെന്നി ബഹനാന്‍, എം.എല്‍.എ.യും, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് അഡ്വ. ലാലി വിന്‍സന്റ് എന്നിവരാണെന്നും കാണാന്‍ കഴിഞ്ഞു. പ്രസ്തുത പരിപാടി ഐ.എന്‍.ഒ.സി.യുടെ മാത്രമാക്കി മാറ്റാതെ എല്ലാവര്‍ക്കും പ്രാതിനിധ്യം കൊടുത്ത്, പങ്കെടുക്കുന്നവരെ മുഴുവന്‍ മാനിക്കുകയും ചെയ്താല്‍ അത് ഇന്ത്യക്കാരനെന്ന നിലയില്‍ നമ്മുടെ പാരമ്പര്യം ഒരു പടികൂടി നന്നാകുന്നതിനും, ഒരുപക്ഷേ ഭാവിയില്‍ നമ്മള്‍ കൂട്ടായി ചിന്തിക്കുന്നതിനും കാരണമായിത്തീരും എന്ന കാര്യത്തില്‍ സംശയമില്ല.

എന്താണെങ്കിലും ഒരു യോങ്കേഴ്‌സ് നിവാസി എന്ന നിലയില്‍ ശ്രീമാന്‍ ജോയി ഇട്ടന്റെ നിര്‍ദ്ദേശപ്രകാരം ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിയിലെ മുതിര്‍ന്ന അംഗമായ ശ്രീമതി ഷെല്ലി മേയറെ ചീഫ് ഗസ്റ്റ് ആയി ക്ഷണിച്ചിട്ടുണ്ട്. അവര്‍ വരാമെന്നും സമ്മതിച്ചു. അതുതന്നെ ഒരു വലിയ മാറ്റത്തിന്റെ മുന്നോടിയാണ്.  

ആഷ്ബറി മെഥഡിസ്റ്റ് ചര്‍ച്ച് അഡ്രസ്: 167 സ്‌കാഴ്‌സ്‌ഡെയ്ല്‍ റോഡ്, ടക്കഹോ, ന്യൂയോര്‍ക്ക്. സമയം: വൈകീട്ട് 4:30.

പ്രസ്തുത രണ്ടു ചടങ്ങുകളിലും മലയാളി മാധ്യമ സംഘടനകളായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയും, ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബും അവരുടെ വ്യക്തിപ്രഭാവവും, മാധ്യമ പാടവവും വേണ്ടവിധത്തില്‍ പ്രകടിപ്പിച്ചാല്‍ അത് അമേരിക്കന്‍ മലയാളികള്‍ക്ക് ഉണര്‍വ്വും, ഉശിരും ഉണ്ടാക്കാന്‍ കാരണമായിത്തീരും. അങ്ങനെ മാധ്യമ പ്രവര്‍ത്തനം ശക്തിപ്പെടാനും അത് ഇടയാക്കിത്തീര്‍ക്കട്ടേ എന്ന് ഒരു സ്വതന്ത്ര ലേഖകന്‍ എന്ന നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നു.

മാധ്യമ പ്രവര്‍ത്തകരോടൊപ്പം ഫോമ, ഫൊക്കാന, വേള്‍ഡ് മലയാളി കൗണ്‍സില്‍, മറ്റു സംഘടനകളും അവയുടേ നേതാക്കളും ഈ അസുലഭ അവസരം വേണ്ടവിധത്തില്‍ വിനിയോഗിക്കും എന്നും ആഗ്രഹിക്കുന്നു.

റിപ്പോര്‍ട്ട്: തോമസ് കൂവള്ളൂര്‍

യോങ്കേഴ്‌സില്‍ പ്രവാസി ഭാരതീയ ദിവസ്, റിപ്പബ്ലിക്ക് ദിനാഘോഷം
Join WhatsApp News
Keraleeyan 2016-01-28 05:53:16
ബി.ജെ.പി പരിപാടിയില്‍ മറ്റുള്ളവരെ പങ്കെടുപ്പിക്കുവാനുള്ള വിദ്യ കൊള്ളാം. ലേഖകന്‍ തന്നെ ബി.ജെ.പിക്കാരനാണെന്നു പറഞ്ഞു നടക്കുന്ന് ആളാണു. അമേരിക്കയിലെ മലയാളി സമൂഹത്തില്‍ ഇടിച്ചു കയറാനുള്ള ബി.ജെ.പിയുടെ ശ്രമമാണു ഇത്.
കോണ്‍സുലേറ്റും ബി.ജെ.പിയും തമ്മില്‍ എന്തു ബന്ധമാണു? കോണ്‍സുലേറ്റ് രാഷ്ട്രീയത്തീനു അതീതമായി പ്രവര്‍ത്തിക്കണം. ഈ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ കോണ്‍സുലേറ്റ് ബി.ജെ.പി പരിപാടി സംഘടിപ്പിക്കുന്നതിനെ ചോദ്യം ചെയ്യണം.
അതു പോലെ കോണ്‍സല്‍ ജനറലിനൊടു ചോദ്യം ചോദിച്ചിട്ട് എന്തു കാര്യം? നിയമമുണ്ടാക്കുന്നത് അങ്ങേരല്ല. അതു മാറ്റാനും അദ്ധേഹത്തിനു അധികാരമില്ല.
ഇതു സംഘടിപ്പിക്കുന്ന ബി.ജെ.പിക്കാരെ ഇതിനു മുന്‍പ് മലയാളി സമൂഹത്തില്‍ കണ്ടിട്ടില്ല. കേരളത്തില്‍ കുമ്മനം. ശശികല, വെള്ളാപ്പാളി എന്നിവരൊക്കെ ഇറക്കുന്ന പ്രസ്താവനകള്‍ കണ്ടു ഞെട്ടാറുണ്ട്. നിന്ദ്യമായ പ്രസ്താവനകള്‍. മത വൈരം വളര്‍ത്താന്‍ നുണകള്‍ ആവര്‍ത്തിച്ചു പറയുന്നു.
ഗുജറാത്തില്‍ മുസ്ലിംകളെ അടിച്ചൊതുക്കിയതിന്റെ ബലത്തിലാണു ബി.ജെ.പി. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നത്. പക്ഷെ അവിടെ മുസ്ലിംകള്‍ പത്തു ശതമാനമേയുള്ളു. കേരളത്തില്‍ മൂന്നു സമുദായങ്ങള്‍ക്കും ആളൂണ്ട്. അവര്‍ തമ്മില്‍ തല്ലിയാല്‍ എങ്ങനെ ഇരിക്കും? നാലു വോട്ടിനു വേണ്ടി കേരള സംസ്‌കാരത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ അമേരിക്കന്‍ മലയാളികള്‍ തുണക്കരുത്. 
Observer 2016-01-28 06:21:06
I support the comment by Keralleeyan. Boycot and protest  this partisan BGP progrmam. This is a small one or two person show, waste of Goverment funds. Every thing very old silly issues. What is after all this JFA. Nothing just claiming all achivements. But nothing achieved. Just so called JFA leaders go around and get stages and get awards. As usual the BGP men will kick the buttocks of JFA.
കള്ളൻ വാസു 2016-01-28 07:58:38
ഏതെങ്കിലും സംഘടനയുണ്ടാക്കിയോ , അല്ലെങ്കിൽ ഇതുപോലെ തലേം വാലും ഇല്ലാത്ത വാർത്ത എഴുതിവിട്ടോ (പള്ളീം ഫോമേം വേൾഡ് മലയാളി അസോസിയേഷനിലും, പ്രസ്‌ക്ലുബ്ബിലും ഒന്നും സ്ഥലം ഇല്ല അവിടെ ഇടിയാ ) അപ്പോൾ ന്യുയോർക്കിലുള്ള ഓവർ സീസ് കോണ്ഗ്രസ് കാരനെ ആരെങ്കിലും പിടിച്ചു (ഒരു സ്ഥിരം പാർട്ടി ഉണ്ടായിരുന്നു അയാളെ ഇപ്പോൾ കാണാനില്ല ) നല്ല ഒരു പൊട്ടിക്കൽ കൊടുക്കുക അങ്ങനെ ഒരു ഐഡന്ട്ടറ്റി ഉണ്ടാക്കി എടുക്കുക . അത് കഴിയുമ്പോൾ ഞാൻ വന്നു മോഷ്ടിക്കാം . അങ്ങനെ ചെയ്യാതെലെ ഞങ്ങളെപോലുള്ളവർക്ക് പ്രയോചനം ചെയ്യുകയുള്ളു .
Padma Nair & Unnikrishnan Nair 2016-01-28 06:28:15
Congress and BJP are political parties and so cannot bring justice for all. We were born in a Hindu family and bought up as Hindus. But we grew out of it and even got married outside religion. India and Kerala needs to stay away from  Secluded and narrow minded religious fanatics. BJP is gaining power and soon India will be like the Middle East. BJP will be not different from ISIS. Congress ruled India in a false notion that it will be there for ever. Rise of BJP is due to the corrupted leaders in Congress and the rule of a single family.

The picture of the author is bigger than the article > Consulate general is only an employee of the Government of India. He has no power to make the rules and laws. Author said not to ask any questions out of the jurisdiction of the Consulate General. The questions he has given are all beyond his authority and so should not be asked.

വിദ്യാധരൻ 2016-01-28 07:30:34
എന്റെ വാർദ്ധക്ക്യം ചെന്നു മരണവും കാത്തിരിക്കുന്ന അഛൻ രാത്രിയിൽ ചാടി എഴുനേറ്റിരുന്നു, അദ്ദേഹത്തെ കൊണ്ടുപോകാൻ ആരോ വാതിക്കൽ വന്നിരിക്കുന്നു എന്ന് പറഞ്ഞു ബഹളം ഉണ്ടാക്കുമായിരുന്നു.  ഒന്ന് രണ്ടു പ്രാവശ്യം ഞങ്ങൾ മക്കൾ ആ ആളെ കണ്ടു പിടിക്കാൻ ശ്രമം നടത്തിയെങ്കിലും പിന്നീടാണ് മനസിലായത് അത് വിഭ്രാന്തിയിൽ നിന്ന് വിളിച്ചു പറയുന്നതാണ് എന്ന്.  എന്ന് പറഞ്ഞതുപോലെയാണ് ഈ ലേഖകൻ 'രണ്ടു മഹാ സംഭവം നടക്കാൻ പോകുന്നു ' എന്ന വാർത്തയെക്കുറിച്ച് എഴുതിയിരിക്കുന്നത്. അത് അദ്ദേഹത്തോട് ആരോ  പറഞ്ഞതായിട്ട്  തോന്നിയതാണ്.  ഇദ്ദേഹം 'പടക്കം പൊട്ടിച്ചു ' ശ്രദ്ധ ആകർഷിക്കുന്ന ഒരാളാണ്.  'എല്ലാവർക്കും നീതി ' എന്ന് പറഞ്ഞു കുറച്ചു നാള് ഒരു ബഹളമായിരുന്നു.  അത് ഇപ്പോൾ എവിടെ പോയി എന്നറിയില്ല .  പുലി വരുന്നേ പുലി വരുന്നേ എന്ന് വിളിച്ചു പറഞ്ഞു നടന്ന ഒരു വിദ്വാൻ ഉണ്ടായിരുന്നു . ജനം ആദ്യം ഒക്കെ അതുകേട്ടു പുലിയെ പിടിക്കാൻ പോകുമായിരുന്നു . പിന്നീടു ജനത്തിനു മനസിലായി ഒടുവിൽ പുലി വന്നു അയാളെ കൊണ്ടുപോകുകയും ചെയ്യുത്.  അതുകൊണ്ട് കേരളീയൻ പിന്നാലെ പോയിട്ട് കാര്യം ഇല്ല. ഈ മലയാളിക്ക് ഇത്തരം തറ വാർത്ത ഇടുന്നതിൽ അഭിനന്ദനം.  കാരണം അമേരിക്കയിലെ നേതാക്കൾ എന്ന് പറഞ്ഞു നടക്കുന്നവരുടെ ഭാഷാപരമായജ്ഞാനം  എത്ര ഉണ്ടെന്നു ഇത് വെളിവാക്കുന്നു .   എന്തായാലും കേരളീയന്റെ വയറ്റിൽ കിടന്നു ഉപദ്രവിച്ചുകൊണ്ടിരുന്ന വിഷം ശർദ്ദിച്ചു കളഞ്ഞു.  
നാരദർ 2016-01-28 10:22:14
വെറുതെ എന്തിനാ ബിജുണി ആ പാവത്തിനെ ചാട്ടെ കേറ്റി വിടുന്നത്? വിദ്യാധരൻ ചെല്ലാത്ത സ്ഥലം ഇല്ല.  ആരെങ്കിലും ഒക്കെ ആയിട്ട് ഉടക്കിയില്ലെങ്കിൽ അങ്ങേർക്ക് ഒരു സുഖവും ഇല്ല .  കേരളയീനും ഇളകിയിട്ടുണ്ട്‌ . ഇനി ഇവിടെ വല്ലതും നടക്കും. ഓരോ അവന്മാര് വടി കൊടുത്ത് അടിമേടിക്കുന്നതെ!
Trump 2016-01-28 08:12:48
Don't kick on the buttocks. After some time they come back.  But if you kick on the balls they won't come back.  Vote for me and I will take care of everything.  
അയ്യപ്പ ബൈജു 2016-01-28 08:16:07
മഹാ സംഭവം എന്നൊക്കെ കൂവി നേതാവ് ചമയുന്ന ട്രിക് .

ഒന്ന് മിനുങ്ങാന്‍ ഒള്ള ചാന്‍സ് പോയി

എന്തിനാ എന്നെ കരയിപ്പിക്കുന്നത്‌ .എഡിറ്റര് സാറെ എന്തിനാ ഉള്ള വായനകാരെ ഇല്ലാതെ ആക്കുന്നത് 

വിദ്യാധരൻ 2016-01-28 10:45:52
കേരളിയനെ ഈ മതഭ്രാന്തന്മാർ വല്ലാതെ അലട്ടുന്നുണ്ട് എന്ന് എനിക്കറിയാം. അത് ഒരു തരത്തിലുള്ള വിഷം ആണ് അത് വയറ്റിൽ ദഹനക്കേട്‌ ഉണ്ടാക്കും. അത് ശ്രദ്ദിച്ചു കളയാൻ ലേഖകൻ ഒരവസരം തന്നു എന്ന് പറഞ്ഞതാ .  ഞാൻ ദഹിക്കാത്തതു അപ്പഴേ വിരലിട്ട് ശർദ്ദിച്ചു കളയും (മതം ഒരു വിഷമാണ്‌ - അത് മനുഷ്യന് ഭ്രാന്തു പിടിപ്പിക്കും)
Mohan Parakovil 2016-01-28 08:29:03
അമേരിക്കൻ മലയാളികൾ ദന്ത ഗോപുരത്തിൽ
ഇരിക്കുന്നത് കാണുമ്പോൾ ദു:ഖം തോന്നുന്നു . ഞങ്ങൾ കരുതിയത് നിങ്ങൾക്കവിടെ സുഖമാനെന്നാണു. എന്നാൽ  നിങ്ങൾ ഞങ്ങളെ,
നാട്ടിൽ കഴിയുന്നവരെ കുറിച്ച്, ഭാരതം
ഹിന്ദു രാഷ്ട്രമാകുന്നതിനെകുരിച്ച് ഒക്കെ വെറുതെ വിലപിച്ച് തേനും പാലും ഒഴുകുന്ന അമേരിക്കയിലെ
തേനിൽ ഉറുമ്പ്‌ വരുത്തിയും പാല് പിരിയിച്ചും   സമയം കളയുന്നു. ഭാരതം ഹിന്ദു
രാഷ്ട്രം ആകാൻ പോകുന്നില്ലെന്ന് അറിയാനുള്ള വിവേകം നിങ്ങൾക്കില്ലേ ? 1947 ഇൽ ഇന്ത്യ
രണ്ടായി പിരിഞ്ഞപ്പോഴും ഇന്ത്യ ഹിന്ദുവിന്റെ
എന്ന് പറഞ്ഞില്ല എഴുതിയില്ല  മഹത്തായ
ആർഷ ഭാരതം അവിടെയുണ്ടാകും  കുറച്ച്
രാഷ്ട്രീയ കുരങ്ങന്മാർ വാലും പൊക്കി ഇന്ത്യയെന്ന
മരം കുലുക്കിയാൽ അത് കുലുങ്ങുമോ അവിടെ
ഹിന്ദുവും മുസ്ലീമു ഇസായിയും സിക്കും ബുദ്ധ -ജെയിൻ മതക്കാരും എല്ലാം വസിക്കും . പിന്നെ ഭരണം എന്നും ബി ജെ പി  കാര്ക്കല്ല . ദയവ് ചെയ്ത് അമേരിക്കൻ മലയാളികളെ നിങ്ങൾ അവിടെ
സന്തോഷമായി കഴിയുക .
bijuny 2016-01-28 09:05:44
Dear Koovalloor,
You are not an arm chair pundit - just sit at home writer for publicity. You are not an anonymous VIDYAking/emperor who can't even show the face in public.
You are a TRUE MAN in the fore front , in the street , braving cold and snow , wasting your time and money - especially for no name no support victims. It needs guts and courage and conviction.
Please don't be discouraged by no name comentatators here. Carry on your mission alone or with BJP or congress or any one. All the best
keraleeyan 2016-01-28 09:41:09
It is sad that a knowledgeable person like Vidyadharan is a supporter of BJP-RSS. He opposes religion, yet he is supporting a religion based party which wants to make others second class citizens. For this they spread lies like that the minorities are getting something special.
നീരസൻ 2016-01-28 12:04:53
ഞങ്ങൾക്ക് ഒരു സന്തോഷോം ഇല്ല പാറക്കോവിലെ .  ഡോളർ ഞങ്ങൾക്ക് സന്തോഷം തരുമെന്ന് തെറ്റ് ധരിച്ചു . അത് കിട്ടി കഴിഞ്ഞപ്പോൾ , ഞങ്ങൾക്ക് സന്തോഷം ഇല്ല കാരണം എല്ലാ അവന്മാരും പണത്തിന്റെ ഹുങ്ക് കാണിക്കാൻ പല വേലകളും കാണിച്ചു. വീട് കാറ് പള്ളി അമ്പലം, മലയാളി അളിപിളി അസോസിയേഷൻ, സംഘടന,  എവിടെ എന്നിട്ടും സന്തോഷം ഇല്ല.  ഏതാവനോട് ചോതിച്ചാലും അവൻ എന്തിന്റെ എങ്കിലും പ്രസിഡണ്ടോ , സെക്രട്ടരിയോ ഒക്കെയാ.  എന്തും ചെയ്യും അതുകൊണ്ട് വല്ല തീവ്രവാദി സംഘടനകളിലും ചേർന്നാൽ പേര് കിട്ടുമോ എന്ന് നോക്കുന്നതാ. ഒരാള് ചേർന്നാൽ മതി ബാക്കി മലയാളികൾ അവ്ദീ ഇടിച്ചു കേറും.  ഒരു സ്ഥലത്തും പോകാൻ വയ്യ എല്ലാടത്തും എന്തൊരു തിക്കും തിരക്കും.  ഞാൻ തിരിച്ചു വരുവാ പാറക്കോവിലെ ഏതെങ്കിലും കാട്ടിൽ പോയി ദിഗംബര നായി  സന്യാസ ജീവിതം ആരംഭിക്കുക. ആങ്ങനെ ആർഷ ഭാരതം സംസ്കാരം എല്ലാവരെയും ഉയർത്തി കാണിക്കട്ടെ.  കാണുന്നവന് നാണം വരട്ടെ . 
CHARUMMOOD JOSE 2016-01-28 12:38:56
I am not wasting my valuable time for making comments on the above article.. As an OCI I will attend to ask  a question to Indian Diplomat .
Boycott RSS 2016-01-28 19:39:57
Why should you comment on this article Jose if you like RSS?  We all know you are going there to attend the meeting under the pretext of asking questions about OCI.  What a joke? 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക