Image

ടി.പി ശ്രീനിവാസനെ ആക്രമിച്ചതിനെതിരേ ഇ-മലയാളിയുടെ ഒപ്പുശേഖരണം

Published on 31 January, 2016
ടി.പി ശ്രീനിവാസനെ ആക്രമിച്ചതിനെതിരേ ഇ-മലയാളിയുടെ ഒപ്പുശേഖരണം
ബഹു. മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി
ശ്രീ. വി.എം. സുധീരന്‍ (കെ.പി.സി.സി പ്രസിഡന്റ്)
ശ്രീ. പിണറായി വിജയന്‍ (സി.പി.എം പോളിറ്റ് ബ്യൂറോ അംഗം)
ശ്രീ. വി.എസ് അച്യുതാനന്ദന്‍ (പ്രതിപക്ഷ നേതാവ്)
ശ്രീ കൊടിയേരി ബാലകൃഷ്ണന്‍ (സി.പി.എം സംസ്ഥാന സെക്രട്ടറി)
ശ്രീ. കുമ്മനം രാജശേഖരന്‍ (പ്രസിഡന്റ്, ബി.ജെ.പി)

1). ആദരണീയനായ ടി.പി. ശ്രീനിവാസനെ മര്‍ദ്ദിച്ചതില്‍ പ്രവാസികളായ ഞങ്ങളുടെ കടുത്ത ആശങ്ക രേഖപ്പെടുത്തുന്നു. ഏതൊരു സാഹചര്യത്തിലും മറ്റൊരാളെ ആക്രമിക്കാന്‍ ആര്‍ക്കും അവകാശമില്ല. നിയമവാഴ്ചയുള്ള സ്ഥലത്ത് എതിരാളികളെ നിയമാനുസരണമാണ് നേരിടേണ്ടത്.

അക്രമത്തിന്റെ സംസ്‌കാരം കേരളത്തില്‍ ശക്തിപ്പെടുന്നതിന്റെ മറ്റൊരു തെളിവാണിത്. അക്രമം മഹനീയമാണെന്നും, മറ്റുള്ളവരെ ആക്രമിക്കുന്നതില്‍ തെറ്റില്ലെന്നുമുള്ള ചിന്താഗതി വളരുന്നു. സിനിമകളെല്ലാം അത്തരം സംസ്‌കാരത്തെ മഹത്വവത്കരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും അക്രമങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയോ, അതിനെ ന്യായീകരിക്കുകയോ ചെയ്യുന്നു.

സംസ്‌കാര സമ്പന്നരായ ഒരു ജനതയ്ക്ക് ഇതൊട്ടും ഭൂഷണമല്ല.

2). വിദ്യാഭ്യാസ രംഗത്ത് കേരളം പിന്നോക്കം പോകുതില്‍ ഞങ്ങള്‍ അത്യന്തം ദുഖിതരാണ്. കേരളത്തില്‍ നിന്നു ലഭിച്ച വിദ്യാഭ്യാസത്തിന്റെ ബലത്തിലാണ് അന്യ നാട്ടില്‍ വന്ന് ഞങ്ങളൊക്കെ ഒരു കരപറ്റിയത്.

പക്ഷെ ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഐ.ടിക്കാരായൂം മറ്റും അമേരിക്കയില്‍ എത്തുന്നവരുടെ എണ്ണം വിരലിലെണ്ണാവുന്ന സ്ഥിതിയായിട്ടുണ്ട്. പകരം ആന്ധ്രയില്‍ നിന്നു യുവജനം ഐ.ടിക്കാരായും ഉപരിപഠനത്തുനുള്ള വിദ്യാര്‍ഥികളായും അമേരിക്കയില്‍ ഇരച്ചുകയറുന്നു.

കേരളത്തില്‍ യുവാക്കളില്ലേ? ഐ.ടി പഠിപ്പിക്കുന്നില്ലേ? അവര്‍ അമേരിക്കയില്‍ വന്ന് കുറച്ച് പണമുണ്ടാക്കിയാല്‍ അത് കേരളത്തിനല്ലേ ഗുണപ്രദമാകുക? അതോന്നും വേണ്ടേ?

എന്തുകൊണ്ടാണ് വലിയ വിദ്യാഭ്യാസ പാരമ്പര്യമുള്ള കേരളത്തില്‍ നിന്ന് ഐ.ടിയിലും മറ്റും വിദഗ്ധര്‍ ഉണ്ടാകാത്തത്? ഇതു മാറ്റാന്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നത്? അതോ കേരളീയ ജനത കേരളത്തില്‍ മാത്രം കഴിഞ്ഞാല്‍ മതിയോ?

3). ടി.പി. ശ്രീനിവാസന്‍ നേതൃത്വം കൊടുക്കാനിരുന്നആഗോള വിദ്യാഭ്യാസ സംഗമം, വിദ്യാഭ്യാസ കച്ചവടമാണെന്നു് പറയയുന്നത് ശരിയാണോ? ഫിക്കിയുടെ പ്രമാണരേഖയനുസരിച്ചുള്ള ഒരു ശ്രമമാണ് അതെന്നാണ് മനസിലാകുന്നത്. അതു നടപ്പിലായാല്‍ പ്രവാസികളുടെയൊക്കെ മക്കള്‍ക്ക് കേരളത്തില്‍ വന്ന് വിദ്യാഭ്യാസം നേടാം. ഇപ്പോള്‍ കരീബിയനിലും മറ്റും വിട്ടു കുട്ടികളെ പഠിപ്പിക്കുന്നത് ഒഴിവാക്കാം.

ഇത്തരം കാര്യങ്ങള്‍ വിശദമായി പഠിക്കാനും ദീര്‍ഘകാല നയം രൂപീകരിക്കാനുമായി പ്രത്യേക കമ്മിറ്റികളെ തന്നെ താങ്കളുടെ പാര്‍ട്ടി നിയോഗിക്കണമെഭ്യര്‍ത്ഥിക്കുന്നു. വ്യ്ക്തമായ നയവും ഇക്കാര്യങ്ങളില്‍ ഉണ്ടാകണം.
ടി.പി ശ്രീനിവാസനെ ആക്രമിച്ചതിനെതിരേ ഇ-മലയാളിയുടെ ഒപ്പുശേഖരണം
Join WhatsApp News
John Abraham, former Mayor of Teaneck 2016-02-01 04:46:18
My full support
Mohan Parakovil 2016-02-01 08:30:23

ഇ മലയാളിക്ക് വേറെ ഒന്നും ചെയ്യാനില്ലേ? ഇവിടെ ഇങ്ങനെ തല്ലും ഹര്ത്താലും ബന്ദും ഒക്കെ നടക്കും
നിങ്ങൾ ഇവിടെ വരുമ്പോൾ സായിപ്പിനെപോലെ
ഇംഗ്ലീഷ് പറയാതിരിക്കുക. നിഷ്ക്കളങ്കരായ പെൺകുട്ടികൾ,  സ്ത്രീകൾ  ഇവിടെ ബലാൽസംഗം
ചെയ്യപ്പെടുന്നു  വയസ്സായവർ താമസിക്കുന്ന സ്ഥാലം നോക്കി കവർച്ച ചെയ്യുന്നു. നിങ്ങൾക്ക് വല്ലതും ചെയ്യാൻ പറ്റുമോ?

നാല്പ്പത് വർഷത്തെ നയതന്ത്രമാണു കേരളത്തിലെ
രാഷ്ട്രീയക്കാർ പൊളിച്ചത് .  അവർ നന്നാകില്ല
നല്ല ഭരണാധികാരികളെ തിരഞ്ഞെടുത്ത് വിജയിപ്പിക്കാൻ കേരളീയർ വിചാരിക്കണം  പക്ഷെ അതും നടക്കാൻ പ്രയാസം . ഇ മലയാളി
വേറെ എന്തെങ്കിലും നല്ല കാര്യം ചെയ്യാൻ ശ്രമിക്കുക. വിദ്യാധരന്റെ കമന്റ് നന്നായി
സ്വന്തം അഭിപ്രായം പറായാൻ അദ്ദേഹത്തിനു
ധൈര്യമുണ്ട് , ശ്രീനിവാസൻ ഇത് മൂലം കോപിക്കുമോ എന്നൊന്നും അദ്ദേഹം ആലോചിച്ചില്ല . വിദ്യാധരൻ താങ്കൾക്ക് നമസ്കാരം

Dr. James Kurichi 2016-02-01 08:57:45
I fully support the initiative. What happened is abominable and should not have happened in a democratic country like India with such a great cultural and religious tradition Please add my name to petition.
വിദ്യാധരൻ 2016-02-01 09:58:28
പ്രിയ പത്രാധിപർക്ക് 

 എന്റെ പേരും ചേർത്തുകൊള്ളുക  അദ്ദേഹത്തിനെ മർദ്ധിച്ചതിനെ ഞാൻ എതിർക്കുന്നു. അതുപോലെ അദ്ദേഹം ശുദ്ധിയില്ലാത്ത  ആംഗ്ലേയ ഭാഷയിൽ ആരെയെങ്കിലും ----- എന്ന് വിളിചിട്ടുണ്ടെങ്കിൽ, ആ വിശാസത്തെ (എല്ലാവരുടെയും കാര്യത്തിൽ തന്ത എന്ന് പറയുന്നത് ഒരു വിശ്വാസം മാത്രമാണ്) അധിക്ഷേപിചിട്ടുണ്ടെങ്കിൽ  അതിനു ക്ഷമാപണം  ചെയ്യേണമെന്നും  ഈ മലയാളി തയ്യാറാക്കുന്ന നിവേദനത്തിൽ ചേർക്കേണ്ടതാണ് 

വിദ്യാധരൻ 
(ഒപ്പ് )
JOHNY KUTTY 2016-02-01 10:28:45
വേഗം വേണം ഒപ്പ് ശേഖരം.  അവരെല്ലാം കാത്തു ഇരിക്ക ആണ്. ഇതൊന്നു കിട്ടിയിട്ട് വേണം SFI, KSU ABVP പിള്ളേരെ നേരെ ആക്കാൻ.
sony 2016-02-01 18:07:19

പ്രിയ ഇ മലയാളീ , താങ്കൾക്ക് വേറെ പണിയൊന്നും ഇല്ലേ ? "വിത്തു ഗുണം പത്തു ഗുണം" എന്നാനെല്ലോ ചൊല്ല്. കേരളത്തിലെ തല തെറിച്ച നേതാക്കന്മാരും അവരുടെ തല ഇല്ലാത്ത പുതു തലമുറയും കൂട്ടിക്കാട്ടുന്ന വികലതകൾക്ക് നിങ്ങൾ  കടിഞശ്രമിക്കുന്നത് വിഡ്ഢിത്തരം അല്ലാതോന്നുമല്ല . പിന്നെ ഇത്‌ ചെയ്യുന്നതു കൊണ്ട്‌ ഒരു ഗുണമുള്ളത് ഒരു പരിധി വരെ ഫോകാന , ഫോമ നേതാക്കന്മാരുടെ ഒറ്റക്കുള്ള ഫോട്ടോ വച്ചുള്ള ശക്തമായ ആശങ്ക പ്രസ്താവനകൾ വായിച്ച് മാന്യ വായനക്കാർക്ക്‌ ചിരിക്കാതിരിക്കാം - ദൈവത്തിന്റെ സ്വന്തം  നാടല്ലേ ? ദൈവഹിതം ആണെന്ന് കരുതി സഹിക്കുകയേ പറ്റു  . ലോകത്തിൽ ഏറ്റവും കൂടുതൽ കള്ളവും, ചതിയും, സത്യസന്ധത തൊട്ടു തേച്ചിട്ടില്ലാത്ത രാഷ്ട്രീയക്കാർ  തിങ്ങി പാർക്കുന്നതും ആയ സ്ഥലം- അതാണല്ലോ  ഇന്നത്തെ കേരളം .
Common Sense person 2016-02-01 12:34:16
Sorry Sir. I beg to differ. Do not think otherwise.. This is very silly. We have too many important things to do. We protested this issue. The culprit areested. The police gort suspension order. For this issuehe got, we got what we wanted. Another question? Why TP Sreenivasan went to the crowd by shouting bad words and asked for blow.? SFI appologized. What more we want? Do we want to hang the person who assaulted? The law must go its own way. Do not over react. We have prorties. We have better things to do? There are thounds of occassions to protest or react. Why we are not doing those occassions. Many are getting killed. There rae injustices and wide spread corruptions in Kerala . American Malaees' property grabbed, looted. In solar case the ruling leaders pocked the money by cheating? What about Bar Kozha? What about US malayalee Baburaj, Ratna lost money. Why you are not protesting or taking singnares Those cases what is that FOMA/FOKANA etc.. etc. doing? After all who is this T P Sreenivasan? As ambassodor or high official did he help or resolve any pravasi issues. Nothing. I FOKANA/FOMA conventions FOMA/FOKANA spent money for accomodating him and gave chances in many stages to speak. Waht is the benefit? The benefit is just for him only. Whay we must carry them on our shoulders? Please give priority and support the justice. Think practically in an idepentent and imartion way.
Mannickarottu 2016-02-01 15:47:11
I have my full support. Emalayali's effort is appreciated.
Mannickarottu
Vayanakkaran (8th Grader passed) 2016-02-02 00:53:38
Today in Trivandrum one youth was beaten to death. Instead of doing over protest and signature campaign for TP Sreenivasan, please make protest and signature campaingn for this beaten and killed youth. FOKANA/FOMA, American writers, cultural leaders please give priority to protest and support for this bruttaly killed person and to his family. TP Sreenivasn issue is very silly, he himself went to the march and got it. He got much fame, support and money power from all over the country. He is able to prach, able to write able to attend teleconferences, write in to face book etc. But what about the poor man kiiled by the thug in Kerala. Who is there to protest? Where is photo opportunity people? Where is justice people? Where is media people? Many things are happening every where? TP Sreenivasan always get free pass, free accomodation from FOKANA/Foma Convention on American Malayalee expenses. He get pleanty of chances to speak in American stages. Waste of our time etc. For pravasis what he has done. 
Any way do justice what ever. In your term I am uneducated. I have only 8th grade. I respect value the opinion of Vidhyadharan and some vayankkaran/' s opinion. Exccuse me for giving my humble opinion.

ബീഡി മാത്യു 2016-02-02 08:05:58
വിദ്യാഭ്യാസ യോഗ്യത വച്ച് എട്ടാം ക്ലാസ്സുകാരനു പത്രത്തിൽ അഭിപ്രായം എഴുതാൻ അനുവാദം ഇല്ല.  ഫോമ, ഫൊക്കാന, തുടങ്ങിയ സംഘടനയിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചു കൂടെ?. ഞാൻ പ്രസിഡണ്ടും ആയിരുന്നിട്ടുണ്ട് സംഘടന വെട്ടൊന്ന് മുറി രണ്ടെന്നു പറഞ്ഞതുപോലെ പിളർത്തി കയ്യിൽ കൊടുത്തിട്ടുണ്ട് . പിന്നെ ഞാൻ എതിരാളിയെ വഴിയിലിട്ട് തല്ലികൊല്ലില്ല. പതുക്കെ പതുക്കെ പാര വച്ച് വച്ച് ശ്വാസം മുട്ടിച്ചു കൊല്ലും . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക