Image

ഡാളസ്സില്‍ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി.

പി.പി.ചെറിയാന്‍ Published on 06 February, 2016
ഡാളസ്സില്‍ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി.
ഡാളസ്: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ചു ഡാളസ് ഇര്‍വിംഗ് മഹാത്മാഗാന്ധി പാര്‍ക്കില്‍ പ്രത്യേക അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു.
രാഷ്ട്രപിതാവിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിന് ഡാളസ്- ഫോര്‍ട്ട് വര്‍ത്ത് പ്രദേശങ്ങളില്‍ നിന്നും നിരവധിപേര്‍ ജനുവരി 30ന് രാവിലെ ഇര്‍വിങ്ങ് മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ ഒത്തുചേര്‍ന്നു.

മഹാത്മഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ്സാണ്(എം.ജി.എം. എന്‍.റ്റി.) ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. രാവിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചതിന് ശേഷം എം.ജി.എം.എന്‍.ടി. ചെയര്‍മാന്‍ ഡോ. പ്രസാദ് തോട്ടക്കൂറ അനുസ്മരണ പ്രസംഗം നടത്തി. ബ്രിട്ടീഷ് സാ്ര്രമാജ്യത്തിന്റെ അടിമത്വത്തില്‍ നിന്നും ഇന്ത്യന്‍ ജനതയെ സ്വതന്ത്രരാക്കുന്നതിന് മഹാത്മജി സ്വീകരിച്ച സമരമുറകള്‍ക്ക് ആനുകാലിക പ്രസക്തി വര്‍ദ്ധിച്ചു വരികയാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

കലുഷിതയും, മലീമസവുമായ സമൂഹത്തില്‍ സ്‌നേഹവും, ഐക്യവും നിലനിര്‍ത്തുന്നതിന് മഹാത്മാഗാന്ധി നടത്തിയ ശ്രമങ്ങള്‍ പിന്തുടരുവാന്‍ നാം ബാധ്യസ്ഥരാണെന്ന് സെക്രട്ടറി റാവു കല്‍വാല അഭിപ്രായപ്പെട്ടു.

കുണ്ടന്‍വാല, ഷബ്‌നം തുടങ്ങിയവരും മഹാത്മജിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അനുസ്മരിച്ചു.
ഡോ.വിശ്വനാഥ്, ഗോപാല പിള്ള, രാഹുല്‍, ജോണ്‍ ഷെറി, അലക്‌സ് അലക്‌സാണ്ടര്‍, ഏല്യകുട്ടി ഫ്രാന്‍സീസ്, സത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ ഷാജി രാമപുരം തുടങ്ങിയവര്‍ ഗാന്ധി പ്രതിമക്കു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി.

ഡാളസ്സില്‍ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി.
ഡാളസ്സില്‍ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി.
ഡാളസ്സില്‍ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക