കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്സി (കാന്‍ജ്) യുടെ 2016 വര്‍ഷത്തേക്കുള്ള
പദ്ധതികളുടെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തപ്പെട്ടു. എഡിസണ് മിര്‍ച് ബന് ക്വിറ്റ്
ഹാളില്‍ നടന്ന പരിപാടിയില്‍ പ്രമുഖ പ്രവാസി അമേരിക്കന്‍ മലയാളി നേതാവ് അലക്സ്
കോശി വിളനിലത്തിനു യാത്രയയപ്പും പരിപാടിയോട് അനുബന്ധിച്ച് നല്കുകയുണ്ടായി.
ദീര്‍ഘകാല പ്രവാസ ജീവിതത്തിനു ശേഷം സ്വന്തം നാട്ടിലേക്ക് വിശ്രമ ജീവിതത്തിനു
മടങ്ങുന്ന അലക്സ് കോശി വിളനിലത്തിനും കുടുംബത്തിനും കേരള അസ്സോസിയേഷന് ഓഫ്
ന്യൂജേഴ്സി അംഗങ്ങള്‍ നല്കിയ യാത്രയയപ്പ് വളരെ സ്നേഹ നിര്‍ഭരമായി. അമേരിക്കന്‍
മലയാളികളുടെ എല്ലാവിധ സാമൂഹിക പ്രശ്നങ്ങളിലും വളരെ നല്ല ഇടപെടലുകള്‍ നടത്തിയ
അദ്ദേഹം കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്ണ്ടസിയുടെ പ്രമുഖ പ്രവര്‍ത്തകനും
സഹകാരിയും ആയിരുന്നു. ചടങ്ങില്‍ ദിലീപ് വര്‍ഗീസ് വിളനിലത്തിനു നന്ദി അര്‍പ്പിച്ചു
കൊണ്ട് കാന്ജിനു വേണ്ടി ഫലകം കൈമാറി, മുന്‍ പ്രസിഡന്റ് എബ്രഹാം മാത്യു അദ്ദേഹത്തെ
പൊന്നാട അണിയിച്ചു, ഫോമയെ പ്രതിനിധീകരിച്ച് ജിബി തോമസ് മോളോ പറമ്പില്‍, ഉപേന്ദ്ര
ചിവിക്കുള,മ ചടങ്ങില്‍ സംസാരിച്ചു, പ്രമുഖ മലയാളി നേതാക്കന്മാര്,
ന്യൂജേഴ്ണ്ടസിയിലുള്ള മറ്റു പ്രമുഖ അസ്സോസിയേഷന് ഭാരവാഹികള്‍, മുന്‍കാല കാന്‍ജ്
ഭാരവാഹികള്‍ ഏഷ്യാനെറ്റ്, പ്രവാസി ചാനല്‍, അശ്വമേധം ന്യൂസ്, ഇ മലയാളി, സംഗമം
ന്യൂസ് തുടങ്ങിയ പ്രമുഖ മാധ്യമങ്ങളെ പ്രതിനീധീകരിച്ച് രാജു പള്ളത്ത് ,മധു
രാജന്,സുനില്‍ െ്രെടസ്റ്റാര്‍ ഷിജോ പൗലോസ് തുടങ്ങി അനേകര്‍
സംസാരിച്ചു,സമൂഹത്തിന്റെ നാനാതുറകളിലുള്ള വ്യക്തികള്‍ ചടങ്ങില്‍
പങ്കെടുത്തു.
കേരള അസ്സോസിയേഷന് ഓഫ് ന്യൂജേഴ്ണ്ടസിയുടെ 2016 വര്‍ഷത്തെ
പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ പ്ലാനുകള്‍ അവതരിപ്പിച്ചു കൊണ്ട് പുതിയ പ്രസിഡന്റ്
അലക്സ് മാത്യു വിന്റെ നേതൃത്തില്‍ 2016 കാന്‍ജ് കമ്മിറ്റി ശ്രദ്ധ നേടി,
വര്‍ഷാവര്‍ഷം കാന്‍ജ് നടത്തി വരാറുള്ള വസന്തോത്സവം, പിക് നിക്, ഫാമിലി നൈറ്റ്,
ഓണാഘോഷം, ചാരിറ്റി പ്രവര്‍ത്തനങ്ങളായ ക്ലോത്ത് െ്രെഡവ്,ഫുഡ് െ്രെഡവ് സൂപ്പ്
കിച്ചന്,ബ്ലഡ് ഡ്രൈവ് തുടങ്ങിയത് കൂടാതെ ന്യൂജേഴ്സി മലയാളികളുടെ ചിരകാല
അഭിലാഷമായ കേരളാ ഹൌസ് എന്ന സ്വപ്ന പദ്ധതി നടപ്പിലാക്കുവാന്‍ എല്ലാ ന്യൂജേഴ്സി
മലയാളികളുടെയും സഹായവും പ്രസിഡന്റ് അലക്സ് മാത്യു അഭ്യര്‍ഥിച്ചു ട്രസ്ടി
ബോര്‍ഡ് ചെയര്മാന് സജി പോള്‍ ട്രസ്ടി ബോര്‍ഡ് അംഗങ്ങളായ ജിബി തോമസ്
മോളോപറമ്പില്‍, മാലിനി നായര്‍, ആനി ജോര്‍ജ്, ജോസ് വിളയില്‍,സ്മിത മനോജ്, വൈസ്
പ്രസിഡന്റ് നന്ദിനി മേനോന്, ജനറല്‍ സെക്രട്ടറി സ്വപ്ന രാജേഷ്, ജോയിന്റ്
സെക്രട്ടറി ജയന് എം ജോസഫ്, ട്രഷറര്‍ ജോണ്‍ വര്‍ഗീസ്, ജോയിന്റ് ട്രഷറര്‍ പ്രഭു
കുമാര്‍,ഡോക്ടര്‍ രാജു കുന്നത്ത് (ചാരിറ്റി അഫയേഴ്സ്), അബ്ദുള്ള സൈദ് (പബ്ലിക്
ആന്‍ഡ് സോഷ്യല്‍ അഫയേഴ്സ്), ജോസഫ് ഇടിക്കുള (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍),
ജെസ്സിക തോമസ് (യൂത്ത് അഫയേഴ്സ്) ദീപ്തി നായര്‍ (കള്‍ച്ചറല്‍ അഫയേഴ്സ് ) റോയ്
മാത്യു (എക്സ് ഒഫീഷ്യല്‍ ), മുന്‍കാല പ്രസിഡന്റ് മാര്‍ ഭാരവാഹികള്‍ തുടങ്ങി അനേക
പ്രവര്‍ത്തകര്‍ പങ്കെടുത്തു.ജയന് എം ജോസഫ്,ദീപ്തി നായര്‍ എന്നിവര്‍ പ്രോഗ്രാം എം
സി മാര്‍ ആയിരുന്നു ട്രഷറര്‍ ജോണ്‍ വര്‍ഗീസ് എല്ലാവര്ക്കും നന്ദി പറഞ്ഞു ഡിന്നറോട്
കൂടി പരിപാടി സമാപിച്ചു.