Image

സേവന മാതൃകയുമായി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി (കാന്‍ജ്) വോളന്റിയര്‍മാര്‍

അനില്‍ മറ്റത്തിക്കുന്നേല്‍ Published on 06 February, 2016
സേവന മാതൃകയുമായി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി (കാന്‍ജ്) വോളന്റിയര്‍മാര്‍
ന്യൂജേഴ്‌സി: കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി (കാന്‍ജ്) യുടെ ആഭിമുഖ്യത്തില്‍ മുപ്പതില്‍ പരം വോളന്റിയര്‍മാര്‍ കമ്മ്യൂണിറ്റി ഫുഡ് ബാങ്ക് എന്ന ഭക്ഷണ വിതരണ കേന്ദ്രത്തില്‍ സേവന മാതൃകയായി. 1400ഓളം ഭക്ഷണ പൊതികള്‍ കാന്ജ് വോളന്റിയര്‍മാര്‍ ഉണ്ടാക്കി. 1975 ല്‍ Kathleen DiChiara എന്ന സ്ത്രീ സ്വന്തം കാറിന്റെ ഡിക്കിയില്‍ കൊണ്ട് നടന്ന് വിതരണം ചെയ്ത് തുടങ്ങിയ എളിയ പ്രസ്ഥാനമാണ് ഇന്ന് ന്യൂജേഴ്‌സിയിലെ 18 കൌണ്ടികളിലെ 900, 000 പാവപെട്ടവര്‍ക്ക് ഭക്ഷണം എത്തിച്ചുകൊണ്ടുക്കുന്ന കമ്മ്യൂണിറ്റി ഫുഡ് ബാങ്ക്.

അമേരിക്കയിലെ ഏറ്റവും വലിയ ഭക്ഷണ വിതരണ ശൃഖലയായ ഫീഡിംഗ് അമേരിക്കയുടെ ഭാഗമായ ഈ ഫുഡ് ബാങ്കില്‍ സേവനം ചെയ്യുക വഴി കാരുണ്യത്തിന്റെ തീനാളം യുവജനങ്ങളുടെ മനസ്സില്‍ കത്തിക്കുവാന്‍ സാധിച്ചു എന്ന് കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സിയുടെ ചാരിറ്റി അഫയേഴ്‌സ്‌ന് നേതൃത്വം നല്‍കുന്ന ഡോ. രാജു കുന്നത്ത് അഭിപ്രായപെട്ടു.
സേവന മാതൃകയുമായി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി (കാന്‍ജ്) വോളന്റിയര്‍മാര്‍
സേവന മാതൃകയുമായി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി (കാന്‍ജ്) വോളന്റിയര്‍മാര്‍
സേവന മാതൃകയുമായി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌­സി (കാന്‍ജ്) വോളന്റിയര്‍മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക