Image

സീറോ മല­ബര്‍ കത്തീ­ഡ്ര­ലില്‍ വിഭൂതി ദിനാ­ചാ­രണം ഭക്തി­നിര്‍ഭ­ര­മായി

ജോയി­ച്ചന്‍ പുതു­ക്കുളം Published on 10 February, 2016
സീറോ മല­ബര്‍ കത്തീ­ഡ്ര­ലില്‍ വിഭൂതി ദിനാ­ചാ­രണം ഭക്തി­നിര്‍ഭ­ര­മായി
ഷിക്കാഗോ: വലിയനോമ്പിനു തുട­ക്ക­മായി ഫെബ്രു­വരി എട്ടിനു വൈകിട്ട് 7 മണിക്ക് നടന്ന വിഭൂതിദിന തിരു­കര്‍മ്മ­ത്തില്‍ ഭക്ത്യാ­ദ­ര­പൂര്‍വ്വം ഇട­വക ജന­ങ്ങള്‍ പങ്കു­ചേര്‍ന്നു. രൂപ­താ­ധ്യ­ക്ഷന്‍ മാര്‍ ജേക്കബ് അങ്ങാ­ടി­യത്ത് നേതൃ­ത്വം­വ­ഹിച്ച പ്രാര്‍ത്ഥ­ന­ക­ളിലും വി. കുര്‍ബാ­ന­യിലും രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആല­പ്പാ­ട്ട്, ഇട­വക വികാരി റവ.­ഡോ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പില്‍, സഹ­വി­കാരി ഫാ. സെബി ചിറ്റി­ല­പ്പ­ള്ളി, രൂപതാ ഫിനാന്‍സ് ഓഫീ­സര്‍ ഫാ. പോള്‍ ചാലി­ശേ­രി, ഫാ ബെഞ്ച­മിന്‍ ചിന്ന­പ്പന്‍, ഫാ. ജോസഫ് അറ­യ്ക്കല്‍ എന്നി­വര്‍ സഹ­കാര്‍മി­ക­രാ­യി.

വിഭൂ­തി­ദിന വായ­ന­കളെ അടി­സ്ഥാ­ന­മാക്കി മാര്‍ അങ്ങാ­ടി­യത്ത് പിതാവ് നല്‍കിയ സന്ദേ­ശ­ത്തില്‍ തിരി­ച്ച­റി­വി­ന്റേയും പ്രായ­ശ്ചി­ത്ത­ത്തി­ന്റേയും അനു­ഗ്ര­ഹ­ത്തി­നായി പ്രാര്‍ത്ഥി­ക്കേ­ണ്ട­തിന്റെ ആവ­ശ്യ­കത പ്രത്യേകം എടു­ത്തു­പ­റ­യു­ക­യു­ണ്ടാ­യി. വി. കുര്‍ബാ­ന­യുടെ മഹ­ത്വ­ത്തെ­ക്കു­റിച്ച് പറഞ്ഞ പിതാവ് വിശുദ്ധ കുര്‍ബാ­ന­യില്‍ കേന്ദ്രീ­കൃ­ത­മായ ഒരു ജീവിതം നയി­ക്കു­വാ­നുള്ള അനു­ഗ്രഹം ഈ പരി­ശുദ്ധ നോമ്പു­കാ­ലത്ത് ഏവര്‍ക്കും ലഭ്യ­മാ­കാ­നായി പ്രാര്‍ത്ഥി­ക്കു­ന്നു­വെന്നും അറി­യി­ച്ചു. കരു­ണ­യുടെ വര്‍ഷ­മായി പ്രഖ്യാ­പി­ച്ചി­രി­ക്കുന്ന ഈവര്‍ഷം സുവി­ശേ­ഷ­ഭാ­ഗ്യ­ങ്ങള്‍ മന­സ്സി­ലാക്കി വര്‍ത്തി­ക്കാന്‍ ഏവര്‍ക്കും കഴി­യട്ടെ എന്നും പിതാവ് ആശം­സി­ച്ചു.

ഈവര്‍ഷത്തെ നോമ്പു­കാല ധ്യാനം ബല്‍ത്ത­ങ്ങാടി രൂപ­താ­ധ്യ­ക്ഷന്‍ മാര്‍ ലോറന്‍സ് മുക്കുഴി നയി­ക്കു­ന്ന­താ­യി­രി­ക്കും.­മാര്‍ച്ച് 11 മുതല്‍ 13 വരെ­യാണ് ഈധ്യാനം ക്രമീ­ക­രി­ച്ചി­രി­ക്കു­ന്ന­ത്. ബീന വള്ളി­ക്കളം അറി­യി­ച്ച­താ­ണി­ത്.
സീറോ മല­ബര്‍ കത്തീ­ഡ്ര­ലില്‍ വിഭൂതി ദിനാ­ചാ­രണം ഭക്തി­നിര്‍ഭ­ര­മായി
സീറോ മല­ബര്‍ കത്തീ­ഡ്ര­ലില്‍ വിഭൂതി ദിനാ­ചാ­രണം ഭക്തി­നിര്‍ഭ­ര­മായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക