ഷിക്കാഗോ: ഷിക്കാഗോ ചാപ്റ്റര്‍ എസ്.എം.സി.സി നേതൃത്വം നല്കുന്ന വില്‍ &
ട്രസ്റ്റ് സെമിനാര്‍ ഫെബ്രുവരി 21-ന് സീറോ മലബാര്‍ പാരീഷ് ഹാളില്‍
നടത്തപ്പെടുന്നതാണ്. എസ്റ്റേറ്റ് പ്ലാനിംഗില്‍ എക്സ്പേര്‍ട്ട് ആയ അഭിഭാഷക
നാന്‍സി നോവാക് സാന്‍ഡേഴ്സ് ഈ സെമിനാറില്‍ മുഖ്യ പ്രഭാഷകയായിരിക്കും.
ചോദ്യോത്തരങ്ങള്‍ക്കും സമയമുണ്ടായിരിക്കുമെന്നു എസ്.എം.സി.സി
എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പറും ,സെമിനാര്‍ കോര്‍ഡിനേറ്ററുമായ ബിജി
കൊല്ലാപുരം അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: എസ്.എം.സി.സി
പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടനുമായി ബന്ധപ്പെടുക. ജോണ്സണ്
കണ്ണൂക്കാടന്‍ (847 477 0564), ബിജി കൊല്ലാപുരം (847 691 2568).