ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഉപദേശക സമിതി
ചെയര്‍മാനായി മുന്‍ പ്രസിഡന്റും ഫ്ളോറിഡ കണ്‍വന്‍ഷന്റെ സാരഥിയുമായിരുന്ന
ആനന്ദന് നിരവേലിനേയും, കോര്‍ഡിനേറ്ററായി മുന്‍ പ്രസിഡന്റും
ലോസ്ആഞ്ചലസ് കണ്‍വന്‍ഷന്റെ സാരഥിയുമായിരുന്ന രാംദാസ് പിള്ളയേയും
നാമനിര്‍ദേശം ചെയ്തു. സംഘടനയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും,
മാര്‍ഗ്ഗനിര്‍ദേശങ്ങളും ഉപദേശങ്ങളും നല്കി സംഘടനയെ അച്ചടക്കവും
കെട്ടുറുപ്പുള്ളതുമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നോട്ടു നയിക്കാനും
വേണ്ടിയാണ് ഈ ഉപദേശകസമിതി രൂപീകരിച്ചിരിക്കുന്നത്.
ഈ
സമിതിയിലെ മറ്റ് അംഗങ്ങള്‍ എല്ലാവരും മുന്‍ പ്രസിഡന്റുമാരും ട്രസ്റ്റി
ചെയര്മാന്മാരുമാണ്. സംഘടനയുടെ രൂപീകരണത്തില്‍ മുന്‍കൈ എടുത്തു
പ്രവര്‍ത്തിക്കുകയും സ്ഥാപക പ്രസിഡന്റുമായ മന്മഥന് നായര്‍ (ഡാളസ്),
രണ്ടാമത് ഹിന്ദു കണ്വന്ഷന് സാരഥിയും പ്രസിഡന്റുമായിരുന്ന ശശിധരന്
നായര്‍ (ഹൂസ്റ്റണ്‍), നാലാമത് ഹിന്ദു കണ്‍വന്‍ഷന്റെ സാരഥിയും
പ്രസിഡന്റുമായിരുന്ന അനില്‍കുമാര്‍ പിള്ള (ഷിക്കാഗോ), ആറാമത് ഹിന്ദു
കണ്വന്ഷന് സാരഥിയും പ്രസിഡന്റുമായിരുന്ന എം.ജി. മേനോന് (വാഷിംഗ്ടണ്‍
ഡി.സി), ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായിരുന്ന ഉദയഭാനു പണിക്കര്‍
(അറ്റ്ലാന്റാ) എന്നിവരാണ് മറ്റ് ഉപദേശകസമിതി അംഗങ്ങള്‍.
ഉപദേശക
സമിതിയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്തുകൊണ്ടും സംഘടനയ്ക്ക്
മുതല്‍ക്കൂട്ടായിരിക്കുമെന്ന് പ്രസിഡന്റ് സുരേന്ദ്രന് നായര്‍ പറഞ്ഞു.
സതീശന് നായര്‍ അറിയിച്ചതാണിത്.