Image

ടെക്‌സസ് റിപ്പബ്ലിക്കന്‍ കോട്ട പിടിച്ചെടുക്കുവാന്‍ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയര്‍ തേജസ് വകില്‍ കച്ചമുറക്കുന്നു

പി.പി.ചെറിയാന്‍ Published on 12 February, 2016
ടെക്‌സസ് റിപ്പബ്ലിക്കന്‍ കോട്ട പിടിച്ചെടുക്കുവാന്‍ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയര്‍ തേജസ് വകില്‍ കച്ചമുറക്കുന്നു
സാന്‍ ആന്റോണിയൊ(ടെക്‌സസ്): റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉരുക്കു കോട്ടയായി നിലനില്‍ക്കുന്ന ടെക്‌സസ് സംസ്ഥാനത്തെ ഇരുപത്തി ഒന്ന് കണ്‍ഗ്രഷ്ണല്‍ ഡിസ്ട്രിക്റ്റില്‍ കഴിഞ്ഞ 37 വര്‍ഷമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാത്രം ജയിപ്പിച്ച് പാരമ്പര്യമുള്ള വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നതിനും, വിജയം കൈവരിക്കുന്നതിനും ഇന്ത്യന്‍ അമേരിക്കന്‍ കംമ്പ്യൂട്ടര്‍ എന്‍ജിനീയറും ഡമോക്രാറ്റുമായ തേജസ് വകില്‍(Tejas Vakil) കച്ചമുറുക്കുന്നു.

ഓസ്റ്റിനില്‍ നിന്നുള്ള അമ്പത്തി ഒമ്പതുക്കാരനായി തേജസ് മൂന്ന് ദശാബ്ദമായി കമ്പ്യൂട്ടര്‍ ടെക്ക്‌നോളജി വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചുവരുന്നുണ്ടെങ്കിലും ആദ്യമായാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിക്കുന്നത്.

മുപ്പത്തി ഏഴ് വര്‍ഷം മുമ്പു ഇന്ത്യയില്‍ നിന്നും കുടിയേറിയ തേജസ് കഴിഞ്ഞ 21 വര്‍ഷമായി ടെക്‌സസ്സിലെ 21 കണ്‍ഗ്രഷന്‍ ഡിസ്ട്രിക്ടിലെ താമസക്കാരനാണ്.

1935 ല്‍ ഈ ഡിസ്ട്രിക്റ്റ് രൂപീകരിച്ചതു മുതല്‍ 1979 വരെ ഡമോക്രാറ്റിനെ മാത്രം ജയിപ്പിച്ച സീറ്റില്‍ 1979 മുതല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് വിജയിച്ചിട്ടുള്ളത്. ഒരു മാറ്റം ആവശ്യമാണെന്ന് തേജസ് വോട്ടര്‍മാരോട് ആവശ്യപ്പെടുന്നു. സാന്‍ അന്റോണിയായിലെ 10 കൗണ്ടികള്‍ ഉള്‍പ്പെടുന്ന ഈ ഡിസ്ട്രിക്റ്റില്‍ സീനിയര്‍ സിറ്റിസിണ്‍, ഹിസ്പാനിക്ക്, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ വോട്ടുകള്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിക്ക് അനുകൂലമാകുമെന്ന് തേജസ് വിശ്വസിക്കുന്നു.

മദ്രാസ് യൂണിവേഴ്‌സിറ്റി, അയോവ, ഇല്ലിനോയ്‌സ് തുടങ്ങിയ യൂണിവേഴ്‌സിറ്റികളില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഭാര്യ ജയശ്രീ, മകന്‍ പാര്‍ത്ഥ് എന്നിവരും തേജസ്സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

ടെക്‌സസ് റിപ്പബ്ലിക്കന്‍ കോട്ട പിടിച്ചെടുക്കുവാന്‍ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയര്‍ തേജസ് വകില്‍ കച്ചമുറക്കുന്നു
ടെക്‌സസ് റിപ്പബ്ലിക്കന്‍ കോട്ട പിടിച്ചെടുക്കുവാന്‍ ഇന്ത്യന്‍ അമേരിക്കന്‍ എന്‍ജിനീയര്‍ തേജസ് വകില്‍ കച്ചമുറക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക