Image

ഓര്‍മാ യൂ ഏ ഇ പ്രൊവിന്‍സ്് ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു(ജോര്‍ജ് നടവയല്‍)

ജോര്‍ജ് നടവയല്‍ Published on 12 February, 2016
ഓര്‍മാ യൂ ഏ ഇ പ്രൊവിന്‍സ്്  ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു(ജോര്‍ജ് നടവയല്‍)
അബുദാബി: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്റെ (ഓര്‍മ്മ) യൂ ഏ ഇ പ്രൊവിന്‍സ് ഓര്‍മാ ഗ്ലോബല്‍ പ്രസിഡന്റ് ജോസ് ആറ്റുപുറം അബുദാബിയില്‍ ഉദ്ഘാടനം ചെയ്തു.  ജോഷി കുഴിപ്പാലാ അദ്ധ്യക്ഷനായിരുന്നു. 'പവിഴങ്ങളുടെ നാടായ അബുദാബിയിലെ മലയാളികള്‍ക്ക്് ഓര്‍മയില്‍ സൂക്ഷിക്കുവാന്‍ ഒരു സുദിനം കൂടി. തങ്ങള്‍ താലോലിക്കുന്ന കേരളീയ ഗുണമൂല്യങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കുവാന്‍ സംഘടിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഓര്‍മ്മ'. ഓര്‍മാ യൂ ഏ ഇ പ്രൊവിന്‍സിന് നാളം തെളിച്ച് ജോസ് ആറ്റുപുറം പറഞ്ഞു.

ജോഷി കുഴിപ്പാലാ അദ്ധ്യക്ഷനായിരുന്നു. 'പ്രയാസം നിറഞ്ഞ മറുനാടന്‍ ജീവിതത്തിന്റെ പരുക്കന്‍ ഘട്ടങ്ങള്‍ തരണം ചെയ്യാന്‍ മലയാളിയെ പ്രാപ്തനാക്കുന്നത് അടുത്ത തലമുറയെക്കുറിച്ചുള്ള ദീപ്തമായ പ്രതീക്ഷകളാണ്. മൂല്യങ്ങള്‍ക്കു വിലകല്പിക്കാത്ത തലമുറ ആകരുതേ വരും തലമുറ എന്ന ആഗ്രഹവും പ്രയത്‌നവുമാണ് കാതല്‍. മറുനാടന്‍ ജീവിതദുരിതങ്ങളില്‍ നിന്ന് ന•പൂരിതമായ ഒരു തലമുറയുടെ വളര്‍ച്ച; അതാണ് ഓര്‍മാ ഓര്‍മാ യൂ ഏ ഇ പ്രൊവിന്‍സിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള ചൂണ്ടുപലകയാകുന്ന മലയാള ചൈതന്യമുള്ള ജീവിത രീതികള്‍ക്കുവേണ്ടി ഭാരം വഹിക്കാനുള്ള മനസ്സ്: അതാണ് ഓര്‍മാ യൂ ഏ ഇ പ്രൊവിന്‍സിന്റെ ആശയവും ആദര്‍ശവും'. ജോഷി കുഴിപ്പാലാ പറഞ്ഞു.

ആലീസ് ജോസ്, ജോര്‍ജ് പ്രോമിത്യൂസ്, എബി തയ്യില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിച്ചു. കുട്ടികളുടെ പാട്ടും നൃത്തവും ഉണ്ടായിരുന്നു. ഓര്‍മാ ദുബായി ചാപ്റ്ററിന്റെ  പ്രഥമ പ്രസിഡന്റായി ജോഷി കുഴിപ്പാലാ തിരഞ്ഞെടുക്കപ്പെട്ടു.


ഓര്‍മാ യൂ ഏ ഇ പ്രൊവിന്‍സ്്  ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു(ജോര്‍ജ് നടവയല്‍)
ഓര്‍മാ യൂ ഏ ഇ പ്രൊവിന്‍സ്്  ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു(ജോര്‍ജ് നടവയല്‍)
ഓര്‍മാ യൂ ഏ ഇ പ്രൊവിന്‍സ്്  ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു(ജോര്‍ജ് നടവയല്‍)
ഓര്‍മാ യൂ ഏ ഇ പ്രൊവിന്‍സ്്  ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു(ജോര്‍ജ് നടവയല്‍)
ഓര്‍മാ യൂ ഏ ഇ പ്രൊവിന്‍സ്്  ജോസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു(ജോര്‍ജ് നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക