Image

മെഡി­ക്കല്‍ കോളേജില്‍ എട്ടാ­മത്തെ ഡിജി­റ്റല്‍ എക്‌സ്‌റേ യൂണിറ്റും എആര്‍ടി പ്ലസ് സെന്ററും തുറ­ന്നു

അനില്‍ പെണ്ണു­ക്കര Published on 12 February, 2016
മെഡി­ക്കല്‍ കോളേജില്‍ എട്ടാ­മത്തെ ഡിജി­റ്റല്‍ എക്‌സ്‌റേ യൂണിറ്റും എആര്‍ടി പ്ലസ് സെന്ററും തുറ­ന്നു
തിരു­വ­ന­ന്ത­പു­രം മെഡി­ക്കല്‍ കോളേ­ജില്‍ എട്ടാ­മത്തെ ഡിജി­റ്റല്‍ എക്‌സ്‌റേ യൂണിറ്റും എആര്‍ടി പ്ലസ് സെന്ററും ആരോ­ഗ്യ­മന്ത്രി വി.­എ­സ്. ശിവ­കു­മാര്‍ ഉദ്ഘാ­ടനം ചെയ്തു. കഴിഞ്ഞ നാലു­വര്‍ഷ­ത്തി­നകം ആരം­ഭി­ക്കുന്ന നാലാമത്തെ ഡിജി­റ്റല്‍ എക്‌സ്‌റേ യൂണി­റ്റാണ് ഇത്. മെഡി­ക്കല്‍ കോളേജ് ആശു­പത്രി ദിനാ­ഘോ­ഷത്തിന്റെ ഉദ്ഘാ­ടനവും നവീ­ക­രിച്ച രണ്ടാം പേവാര്‍ഡിന്റെ സമര്‍പ്പ­ണവും മന്ത്രി നിര്‍വ്വ­ഹി­ച്ചു.

കേര­ള­ത്തിലെ രണ്ടാ­മത്തെ എആര്‍ടി പ്ലസ് സെന്റ­റാണ് ഇവിടെ ഉദ്ഘാ­ടനം ചെയ്തത്. എച്ച്‌­ഐവി ബാധ­ രൂക്ഷ­മാ­യ­വര്‍ക്ക് സൗജന്യ ചികി­ത്സയും മരു­ന്നു­വി­ത­ര­ണവും ലഭ്യ­മാ­ക്കുന്ന കേന്ദ്ര­മാ­ണി­ത്. ഇത്ര­യും­കാലം ഇതി­നായി രോഗി­കള്‍ തൃശൂര്‍ മെഡി­ക്കല്‍ കോളേ­ജി­നെ­യാണ് ആശ്ര­യി­ച്ചി­രു­ന്ന­ത്. പഴയ അഞ്ച് ഗവ. മെഡി­ക്കല്‍ കോളേ­ജു­കള്‍ക്കു­വേണ്ടി അഞ്ച് അക്കൗണ്ട്‌സ് ഓഫീ­സര്‍മാ­രു­ടെയും അഞ്ച് ക്ലാര്‍ക്കുമാ­രു­ടെയും തസ്തി­ക­കള്‍ സൃഷ്ടി­ച്ച­തായി മന്ത്രി പ്രസം­ഗ­ത്തില്‍ അറി­യി­ച്ചു.

എം.­എ. വാഹീദ് എം.­എല്‍.­എ.യുടെ അധ്യ­ക്ഷതയില്‍ ചേര്‍ന്ന ചട­ങ്ങില്‍ ഗായ­കന്‍ പന്തളം ബാലന്‍ ദിനാ­ഘോഷ കലാ­പ­രി­പാ­ടി­ക­ളുടെ ഉദ്ഘാ­ടനം നിര്‍വ്വഹി­ച്ചു. എയിഡ്‌സ് കണ്‍ട്രോ­ള്‍ പ്രോജക്ട് ഡയ­റ­ക്ടര്‍ ഡോ. എസ്. ജയ­ശ­ങ്കര്‍, പ്രിന്‍സി­പ്പാള്‍ ഡോ. തോമസ് മാത്യൂ, സൂപ്രണ്ട് ഡോ. കെ. മോഹന്‍ദാ­സ്, ഡെപ്യൂട്ടി സൂപ്രണ്ട്മാരായ ഡോ. എം.­എ­സ്. സുല്‍ഫി­ക്കര്‍, ഡോ. എസ്. ശ്രീനാഥ്, കൗണ്‍സി­ലര്‍മാ­രായ എസ്.­എ­സ്. സിന്ധു, ജോണ്‍സണ്‍ ജോസ­ഫ്, എസ്.­എ.ടി സൂപ്രണ്ട് ഡോ. വി.­ആര്‍. നന്ദി­നി, ഉള്ളൂര്‍ മുര­ളി, ഡോ. കെ.­വി. ഋഷി­കേ­ശന്‍ നായര്‍, ഡോ. റോസ് ബിസ്ത്, മേഴ്‌സി ക്രിസ്റ്റല്‍ബാ­യി, ആര്‍ വിജ­യന്‍ എന്നി­വര്‍ പ്രസം­ഗി­ച്ചു. തുടര്‍ന്ന് ജീവ­ന­ക്കാ­രുടെ കലാ­പ­രി­പാടി അര­ങ്ങേ­റി.
മെഡി­ക്കല്‍ കോളേജില്‍ എട്ടാ­മത്തെ ഡിജി­റ്റല്‍ എക്‌സ്‌റേ യൂണിറ്റും എആര്‍ടി പ്ലസ് സെന്ററും തുറ­ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക