Image

32 വര്‍ഷത്തെ സേവന പാര­മ്പ­ര്യ­വു­മായി ഫോമ ജോയിന്റ് സെക്ര­ട്ടറി സ്ഥാന­ത്തേക്ക് തോമസ് ജോസ്

Published on 02 March, 2016
32 വര്‍ഷത്തെ സേവന പാര­മ്പ­ര്യ­വു­മായി ഫോമ ജോയിന്റ് സെക്ര­ട്ടറി സ്ഥാന­ത്തേക്ക് തോമസ് ജോസ്
ബാള്‍ട്ടി­മോര്‍: ഫോമ­യുടെ മുതിര്‍ന്ന നേതാവും കൈരളി ഓഫ് ബാള്‍ട്ടി­മോ­റിന്റെ മുന്‍ പ്രസി­ഡന്റു­മായ തോമസ് ജോസ് (ജോസ് കുട്ടി ഫോണ്ട്‌സ്‌ ) ജോയിന്റ് സെക്ര­ട്ടറി സ്ഥാന­ത്തേക്ക് മത്സ­രി­ക്കു­ന്നു. ക്യാപി­റ്റല്‍ റീജി­യന്റെ പ്രതി­നി­ധി­യായി മത്സ­രി­ക്കു­മ്പോള്‍ ഇദ്ദേഹത്തിന്റെ സേവന പാര­മ്പര്യം ഫോമയ്ക്ക് ഒരു മുതല്‍ക്കൂ­ട്ടാ­യി­രി­ക്കു­മെന്ന് റീജണ്‍ ഭാര­വാ­ഹി­കള്‍ അഭി­പ്രാ­യ­പ്പെ­ട്ടു.

ഫോമ എന്ന പ്രസ്ഥാനം കെട്ടി­പ്പെ­ടു­ത്ത­തില്‍ ഒരു വലിയ പങ്കു­വ­ഹിച്ച ഇദ്ദേഹം ഫോമ­യുടെ നാഷ­ണല്‍ കമ്മിറ്റി മെമ്പര്‍, റീജ­ണല്‍ വൈസ് പ്രസി­ഡന്റ്, ജുഡീ­ഷ്യല്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എന്നീ നില­ക­ളില്‍ പ്രവര്‍ത്തി­ച്ചി­ട്ടു­ണ്ട്. യുവ­ജ­ന­ങ്ങള്‍ക്കു­വേ­ണ്ടി­യുള്ള ഫോമ­യുടെ യൂത്ത് ഫെസ്റ്റി­വ­ലില്‍ ഇദ്ദേഹം രണ്ടു പ്രാവശ്യം നാഷ­ണല്‍ കോര്‍ഡി­നേ­റ്റ­റാ­യി­രു­ന്നു. ഫോമ­യി­ലേക്ക് യുവ­ജ­ന­ങ്ങളെ ആകര്‍ഷി­ക്കാന്‍ ഇദ്ദേ­ഹ­ത്തിന്റെ നേതൃ­ത്വ­ത്തില്‍ നടന്ന യൂത്ത് ഫെസ്റ്റി­വ­ലിനു കഴി­ഞ്ഞി­ട്ടു­ണ്ട്.

ഫോമ­യുടെ ക്യാപി­റ്റല്‍ റീജി­യന്റെ മുഴു­വന്‍ പിന്തു­ണ­യോടെ വരുന്ന തോമസ് ജോസിന്റെ അനു­ഭവ പാര­മ്പ­ര്യവും പ്രവര്‍ത്ത­ന­ശേ­ഷിയും ഫോമ­യുടെ മുന്നോ­ട്ടുള്ള പ്രവര്‍ത്ത­ന­ങ്ങള്‍ക്ക് ഒരു മുതല്‍ക്കൂ­ട്ടാ­വു­മെന്ന് റീജണ്‍ ഭാര­വാ­ഹി­കള്‍ പറ­ഞ്ഞു. ബാള്‍ട്ടി­മോ­റില്‍ കുടും­ബ­വു­മൊത്ത് താമ­സി­ക്കുന്ന ഇദ്ദേഹം ഹെല്‍ത്ത് കെയര്‍ ഫീല്‍ഡില്‍ ബിസി­നസ് നട­ത്തി­വ­രു­ന്നു. റീജി­യണ്‍ ഭാര­വാ­ഹി­കള്‍ ഇദ്ദേ­ഹ­ത്തിന് എല്ലാ­വിധ ആശം­സ­കളും നേര്‍ന്നു.
32 വര്‍ഷത്തെ സേവന പാര­മ്പ­ര്യ­വു­മായി ഫോമ ജോയിന്റ് സെക്ര­ട്ടറി സ്ഥാന­ത്തേക്ക് തോമസ് ജോസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക