Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹംഗറിയുടെ പുതുവര്‍ഷസംഗമവും വാര്‍ഷികയോഗവും

Published on 27 January, 2012
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹംഗറിയുടെ പുതുവര്‍ഷസംഗമവും വാര്‍ഷികയോഗവും
ഹംഗറി : വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹംഗറിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ് പുതുവര്‍ഷ സംഗമവും വാര്‍ഷിക യോഗവും നടന്നു. ആഘോഷങ്ങളുടെ ഭാഗമായി ഹംഗറിയന്‍ പാര്‍ലമെന്റ് സന്ദര്‍ശിച്ച സംഘം, പിന്നീടു ബുടപെസ്റ്റ് നഗരത്തില്‍ വാര്‍ഷിക യോഗത്തിലും ഒത്തു കൂടി. 

ഇന്‍ഡിഗോ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ നടന്ന സദ്യയിലും വാര്‍ഷിക യോഗത്തിലും സ്ത്രീകളും, കുട്ടികള്‍ അടക്കം 50 ഓളം പേര്‍ പങ്കെടുത്തു. ഭക്ഷണത്തിന് ശേഷം പുതിയ ഭാരവാഹികളായി ജിതേഷ് ജയരാജ്(ചെയര്‍മാന്‍), റോബിന്‍ മാത്യു (വൈസ് ചെയര്‍മാന്‍), സുഗീഷ് കുമാര്‍(പ്രസിഡന്റ്), ശ്രീജിത്ത് നായര്‍(വൈസ് പ്രസിഡന്റ്), രതീഷ് വേണുഗോപാല്‍(ജനറല്‍ സെക്രട്ടറി), അജയ് രാമചന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ യോഗം തിരഞ്ഞെടുത്തു. സുരേഷ് കെ വി അസോസിയേഷന്റെ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു... സ്ഥാനം ഒഴിയുന്നു ചെയര്‍മാന്‍ ദിനേശ് തമ്പി 2011ല്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ ചുരുക്കവും നന്ദിയും പറഞ്ഞതോടെ യോഗം അവസാനിച്ചു. 

വാര്‍ത്ത അയച്ചത് : രതീഷ് വേണുഗോപാല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക