Image

ജര്‍മന്‍കാര്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ചോക്കലെറ്റ് തീറ്റക്കാര്‍

ജോര്‍ജ് ജോണ്‍ Published on 28 January, 2012
ജര്‍മന്‍കാര്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ചോക്കലെറ്റ് തീറ്റക്കാര്‍
ഫ്രാങ്ക്ഫര്‍ട്ട് : ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചോക്കലെറ്റ് തിന്നുന്നത് ജര്‍മന്‍കാരെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. ജര്‍മന്‍ മധുരപലഹാര സാധനങ്ങള്‍ ഉല്പാദന ഇന്‍ഡസ്ട്രി പ്രസിഡന്റ് ക്ലൗസ് റൈനിഗന്‍ വെളിപ്പെടുത്തിയതാണ് ഈ പഠന റിപ്പോര്‍ട്ട്.

ജര്‍മനി മില്‍ക് ചോക്കലെറ്റുകളുടെ നാടാണ്. അതുപോലെ മധുരപലഹാര സാധനങ്ങളുടെ വില ജര്‍മനിയില്‍ മറ്റ് ഏത് രാജ്യത്തെക്കാള്‍ കുറവാണെന്നും റൈനിഗന്‍ പറഞ്ഞു. ജര്‍മന്‍ ചോക്കലെറ്റുകളുടെ വില മറ്റ് രാജ്യങ്ങളെക്കാള്‍ കുറവാണെങ്കെിലും ഗുണ നിലവാരത്തില്‍ മുന്‍ പന്തിയിലാണ്. 2011 വര്‍ഷം ശരാശരി ഒരു ജര്‍മന്‍കാരന്‍ 30 കിലോ ചോക്കലെറ്റ് തിന്നതായി പഠന റിപ്പോര്‍ട്ട് കാണിക്കുന്നു. ഇത്രയും ചോക്കലെറ്റിന് ഏതാണ്ട് 113,50 യൂറോ വില വരും. ജര്‍മന്‍ മധുരപലഹാര സാധനങ്ങളുടെ 2011 ലെ വില്പന 13.8 മില്യന്‍ യൂറോയാണ്. ഇത് ആഹാരസാധനങ്ങളുടെ 2011 ലെ മൊത്ത വില്പനയില്‍ 9 ശതമാനമാണ്.

ഗുണ നിലവാരത്തില്‍ മുന്‍ പന്തിയിലും, വില താരതമ്യേന കുറവുമാണെന്ന പഠന റിപ്പോര്‍ട്ടിന് ശേഷം ജര്‍മന്‍ ചോക്കലെറ്റുകള്‍ക്ക് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കൂടുതല്‍ അന്വേഷകര്‍ എത്തുന്നതായും ക്ലൗസ് റൈനിഗന്‍ വെളിപ്പെടുത്തി.
ജര്‍മന്‍കാര്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ചോക്കലെറ്റ് തീറ്റക്കാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക