Image

വൃക്ക രോഗികള്‍ക്ക് സ്വാന്തനം ആയി ഫൊക്കാനയും (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 02 April, 2016
വൃക്ക രോഗികള്‍ക്ക്  സ്വാന്തനം ആയി ഫൊക്കാനയും (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
ഫൊക്കാന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജന്‍ പാടവത്തില്‍ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്ന  ഫൊക്കാന ഫൗണ്ടേഷന്‍  കേരളത്തിലെ പാവപ്പെട്ട വൃക്ക രോഗികള്‍ക്ക് സഹായം എത്തിക്കുന്നു.

വടക്കേ അമേ­രി­ക്ക­യിലെ സാമൂ­ഹി­ക­പ്ര­വര്‍ത്തന രംഗത്ത് ഫൊക്കാന നട­ത്തുന്ന പ്രവര്‍ത്ത­ന­ങ്ങളെ  പോലെ­തന്നെ കേര­ള­ത്തിലും നട­ത്തുന്ന സാമൂ­ഹിക പ്രവര്‍ത്ത­ന­ങ്ങള്‍  വള­രെ­യ­ധികം ജനോ­പ­കാ­ര­പ്ര­ദ­മാ­ണെന്നും എന്നും മനു­ഷ്യ­മ­ന­സ്സു­ക­ളില്‍ ഫൊക്കാ­ന­യുടെ സ്ഥാനം മുന്‍പ­ന്തി­യി­ലാ­ണെന്നും, ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുവാന്‍ ഫൊക്കാനാ  എന്നും ശ്രമികരുണ്ട്   , പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍  ചെയ്യുവാനും, പാവപ്പെട്ടവരേയും സാധാരണക്കാരേയും സഹായിക്കുവാനും ഫൊക്കാനാ എന്നും മുന്‍പന്തി യില്‍ തന്നെ. പുത്തന്‍  പുതിയ ആശയങ്ങളുമയി തന്നെ ആയിരികുംഎന്നും  ഫൊക്കാനാ ജനങ്ങളിലെക് എത്തുന്നത്.

 ഫാദര്‍  ഡേവിസ്  ചിറമേല്‍ന്റെ  കിഡ്നിഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളുമായി  സഹകരിച്ചാണ്  ഫൊക്കാനാ ഇതില്‍ സഹകരിക്കുന്നത്. ഫ്‌ലോറിടയില്‍ മാര്‍ച്ച് 23നു കുടിയ യോഗത്തില്‍ ആദ്യ ഗടുവായി  പതിനഞ്ച്  വൃക്ക രോഗികള്‍ക്ക്ള്ള  സഹായംഫൊക്കാന ഫൗണ്ടേഷന്‍ രാജന്‍ പാടവത്തില്‍, ഫാദര്‍ ഡേവിസ്  ചിറമേലിന് നല്‍കി ഈ ആതുര സേവനത്തിനു തുടക്കം കുറിച്ചു. ശ്രീ ഫാദര്‍ ഡേവിസ്  ചിറമേലിന്റെ പ്രവര്‍ത്തനത്തെ ഫൊക്കാ­ന വളെരെ പ്രശംസിക്കുകയും ചെയ്തു.എല്ലാ സുകൃതങ്ങളുടേയും ചൈതന്യമാണ് ആതുരസേവനം. ഈ സ്നേഹവായ്പിലും കരുതലിലും, സഹാനുഭൂതിയിലും, പങ്കാളിയാകുവാന്‍  അമേരിക്കന്‍  മലയാളി സമൂഹത്തോട് ഫാദര്‍  ഡേവിസ്  ചിറമേല്‍ അഭ്യര്‍ത്ഥിച്ചു. 

വൃക്ക രോഗികള്‍ക്ക്  സ്വാന്തനം ആയി ഫൊക്കാനയും (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
വൃക്ക രോഗികള്‍ക്ക്  സ്വാന്തനം ആയി ഫൊക്കാനയും (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
വൃക്ക രോഗികള്‍ക്ക്  സ്വാന്തനം ആയി ഫൊക്കാനയും (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക