Image

വിയന്ന ഇന്ത്യന്‍ എംബസി റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു

Published on 28 January, 2012
വിയന്ന ഇന്ത്യന്‍ എംബസി റിപ്പബ്ലിക്‌ ദിനം ആഘോഷിച്ചു
വിയന്ന: ഇന്ത്യയുടെ 63-ാമത്‌ റിപ്പബ്ലിക്‌ ദിനം ഇന്ത്യന്‍ എംബസിയും പ്രവാസി ഭാരതീയരും ഓസ്‌ട്രിയയില്‍നിന്നുള്ള മറ്റ്‌ അഥിതികളും സംയുക്തമായി ആഘോഷിച്ചു. വിയന്നയിലെ 18-ാമത്തെ ജില്ലയായ സ്വിറ്റ്‌സര്‍ഗാസയിലെ ഇന്ത്യന്‍ ഹൗസില്‍ രാവിലെ 9.45ന്‌ അസംബ്ലിയോടുകൂടി തുടങ്ങിയ പരിപാടിയില്‍ അംബാസിഡര്‍ ദിനകര്‍ വുള്ളാര്‍ പതാക ഉയര്‍ത്തി രാഷ്‌ട്രപതിയുടെ സന്ദേശം വായിച്ചു. എംബസി ഒരുക്കിയ ചായ സല്‍ക്കാരത്തോടെ ആഘോഷപരിപാടികള്‍ സമാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക