മുംബൈ: വ്യവസായിയുടെ മകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായിരുന്നു കൂട്ടുകാരെ
കോടതി വെറുതെ വിട്ടു. മുംബൈയിലെ പ്രമുഖ ബില്‍ഡറായ അസ്ലം പട്രവാലയുടെ മകന്‍
അസ്ലമിനെയാണ് സുഹൃത്തുക്കള്‍ കൊലപ്പെടുത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നത്.
കേസില്‍ സുജിത് നായര്‍, അമിത് കൌശല്‍, ആയുഷ് ഭട്ട്, രാജീവ് ദാരിയ
എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇവര്‍ കുറ്റക്കാരാണെന്ന് തെളിയിക്കുന്നതില്‍
പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിധി.
സുഹൃത്തുക്കള്‍
അസ്ലമിനെ തട്ടിക്കൊണ്ടു പോയി രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി
അസ്ലമിന്റെ പിതാവ് പൊലീസനോട് പറഞ്ഞിരുന്നു. പിന്നീട് അസ്ലമിനെ കൊല്ലപ്പെട്ട
നിലയില്‍ കണ്ടെത്തുകയായിരുന്നു.കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് പൊലീസ്
പിടികൂടിയത്.