Image

മിഷന്‍ ദര്‍ശനത്തോടെ ഒരു വ്യത്യസ്ത സംഗീതനിശ

ജീമോന്‍ ജോര്‍ജ്ജ് Published on 29 April, 2016
മിഷന്‍ ദര്‍ശനത്തോടെ ഒരു വ്യത്യസ്ത സംഗീതനിശ
ഫിലഡല്‍ഫിയ: ആഫ്രിക്കന്‍ മിഷന്റെ പ്രചരണാര്‍ത്ഥം ഡിലൈറ്റ്‌സ് ഇന് ദ് ഡ്രൈ ബോണ്‍സ്(Delights in the Dry Bonse) എന്ന പ്രത്യേക പരിപാടി നടത്തപ്പെടും. ഫിലദല്‍ഫിയ വൈറ്റ് ഹാള്‍ ബാപിസ്റ്റ് ചര്‍ച്ചില്‍, മെയ് 1 ഞായര്‍ വൈകീട്ട് 6 മുതല്‍ 8 വരെയാണ് സംഗീത പരിപാടി. ലൈറ്റ് ദി വേള്‍ഡ് മിഷന്‍സ്(കെനിയ) പ്രസിഡന്റ് റവ.ജോസഫ് മാത്യുവിന്റെ നേതൃത്വത്തില്‍ 20 അംഗ ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. പാശ്ചാത്യ-ഇന്ത്യന്‍ സംഗീത ശൈലിയും, വിവിധ സംഗീത ഉപകരണങ്ങളുടെ അകമ്പടിയും പരിപാടിയുടെ പ്രത്യേകതയാണ്.

കെനിയയിലെ കയോളയിലുള്ള ചേരി നിവാസികളായ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള സഹായപദ്ധതിയുടെ ഉത്ഘാടനം, ആദ്യ സ്‌പോണ്‍സര്‍ഷിപ്പ് ഷാജി മാത്യുവില്‍ നിന്ന് സ്വീകരിച്ച്, റെ.ഫാ.എം.കെ.കുര്യാക്കോസ് നിര്‍വഹിക്കും. കൂടാതെ ലോക സമാധാനത്തിനും സുവിശേഷീകരണത്തിനും വേണ്ടിയുള്ള ആഗോള പ്രാര്‍ത്ഥനാ ശൃംഖലയുടെ തുടക്കം കുറിക്കും.

റവ.ഡോ.ഷാജി ജോസ്, റവ.ഡോ.തോമസ് കോശി വൈദ്യന്‍, സന്തോഷ് ഏബ്രഹാം, ബഞ്ചമിന്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിക്കും.(Venue: 3541 Avolon Street, Philadelphia, PA:1914: ഫോണ്‍ 215-605-6914).

വാര്‍ത്ത അയച്ചത്: ജീമോന്‍ ജോര്‍ജ്ജ്

മിഷന്‍ ദര്‍ശനത്തോടെ ഒരു വ്യത്യസ്ത സംഗീതനിശ
മിഷന്‍ ദര്‍ശനത്തോടെ ഒരു വ്യത്യസ്ത സംഗീതനിശ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക