Image

ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 28 മുതല്‍ സൗത്ത് ഫ്‌ളോറിഡായില്‍

രാജന്‍ ആര്യപ്പള്ളില്‍ Published on 29 April, 2016
ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 28 മുതല്‍ സൗത്ത് ഫ്‌ളോറിഡായില്‍
ഫ്‌ളോറിഡ: ജൂലൈ 28-31 വരെ ഫോര്‍ട്ട് ലോര്‍ഡെയില്‍ മാരിയോട്ട് കോറല്‍ സ്പ്രിംഗ്‌സ് കണ്‍വന്‍ഷന്‍ സെന്റര്‍ (11775 ഹീറോണ്‍ ബേയ് ബളവാഡ്, കോറല്‍ സ്പ്രിംഗ്‌സ്, ഫ്‌ളോറിഡ 33076)വെച്ച് നടക്കുന്ന പതിനാലാമത് ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറി ജോസ് സാമുവേല്‍ അറിയിച്ചു.

അനുഭവസമ്പത്തും ജ്ഞാനവും നേടിയ ദൈവദാസ•ാരും ഗായകരും ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന് എത്തി ചേരുമെന്നും കടന്നു വരുന്ന ജനത്തിന് കോണ്‍ഫറന്‍സ് ഹാളിനടുത്ത് തന്നെ താമസ സൗകര്യവും ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നത് ഈ കോണ്‍ഫറന്‍സിന്റെ പ്രത്യേകതയാണെന്നും നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോണ്‍ തോമസ് അറിയിച്ചു. ഇതിനോടകം തന്നെ അമേരിക്കയുടെ വിവിധ പട്ടണങ്ങളില്‍ പ്രമോഷണല്‍ മീറ്റിംഗ് നടന്നു കഴിഞ്ഞു. സെന്റര്‍ ഫ്‌ളോറിഡ, സൗത്ത് ഫ്‌ളോറിഡ, ഹൂസ്റ്റണ്‍, ഒക്കലഹോമ, ഡാളസ്, ന്യുയോര്‍ക്ക് എന്നീ സ്ഥലങ്ങളില്‍ നടന്ന പ്രമോഷനല്‍ മീറ്റിംഗുകള്‍ വന്‍ വിജയകരമായിരുന്നു.

സാമ്പത്തീക സഹായങ്ങളും പരസ്യങ്ങളും നല്‍കുകയും രജിസ്‌ട്രേഷന്‍ എടുക്കുകയും ചെയ്ത ശുശ്രൂഷക•ാര്‍, വിശ്വാസികള്‍ എന്നിവരോട് നന്ദി അറിയിക്കുന്നതോടൊപ്പം തന്നെ ഇനിയും പരസ്യങ്ങള്‍ നല്‍കുവാനും റജിസ്‌ട്രേഷന്‍ എടുക്കുവാനും താല്പര്യമുള്ളവര്‍ എത്രയും വേഗം എടുക്കണമെന്ന് നാഷണല്‍ ട്രഷറര്‍ സാം വര്‍ഗ്ഗീസ് അറിയിച്ചു.
യുവജന സമ്മേളനത്തിന്റെ പ്രധാന ഘടകങ്ങളായ മൂസിക്ക് ബാന്‍ഡും കായിക മത്സരത്തിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായതായി നാഷണന്‍ യൂത്ത് കോര്‍ഡിനേറ്റര്‍ സാം മാത്യു അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ ലൈന്‍ രജിസ്‌ട്രേഷനും:           ഡബ്ലുഡബ്ലുഡബ്ലു.ഐപിസിഫാമിലികോണ്‍ഫറന്‍സ്.ഓര്‍ഗ് എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

വാര്‍ത്ത: രാജന്‍ ആര്യപ്പള്ളില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക