Image

നിയമസഭ തെരഞ്ഞെടുപ്പ് 2016 ­ സംവാദം' സജീവ ചര്‍ച്ചകളാല്‍ ശ്രദ്ധേയം

അനിലാല്‍ ശ്രീനിവാസന്‍ Published on 03 May, 2016
നിയമസഭ തെരഞ്ഞെടുപ്പ് 2016 ­ സംവാദം' സജീവ ചര്‍ച്ചകളാല്‍ ശ്രദ്ധേയം
ഷിക്കാഗോ : ഈ മാസം നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പു വിഷയമാക്കി ഇന്ത്യാ പ്രസ്­ ക്ലബ്­ ചിക്കാഗോ ചാപ്റ്റര്‍ സംഘടിപ്പിച്ച "നിയമസഭ തെരഞ്ഞെടുപ്പ് 2016­ സംവാദം" പങ്കാളിത്തം കൊണ്ടും ആവേശകരമായ വാദമുഖങ്ങള്‍ കൊണ്ടും പുതിയ അനുഭവമായി. ഷിക്കാഗോയിലെ വിവിധ മലയാളി രാഷ്ട്രീയ സംഘടനാ പ്രതിനിധികളും സാമൂഹിക സാഹിത്യ പ്രമുഖരും പങ്കെടുത്ത ഈ പരിപാടി ഏപ്രില്‍ 29 വെള്ളിയാഴ്ച മൌണ്ട് പ്രോസ്‌പെകടിലുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെന്ററില്‍ വച്ച് നടത്തപ്പെട്ടു. അമേരിക്കന്‍ മലയാളിയുടെ മനസ്സുതുറക്കാനും കേരളത്തിന്റെ രാഷ്ട്രീയഭാവിയില്‍ അവര്‍ക്കുള്ള താല്പ്പര്യവും ആകാംക്ഷകളും പങ്കുവെക്കാനും ഇതൊരു തുറന്ന വേദിയായി.

ജൈബു കുളങ്ങര ( കേരള കോണ്ഗ്രസ് മാണി ഗ്രൂപ്പ് ), ഫ്രാന്‍സിസ് കിഴക്കെക്കുറ്റ്( വലതുപക്ഷ മുന്നണി ) , ഇടതുപക്ഷ മുന്നണിക്കുവേണ്ടി പീറ്റര്‍ കുളങ്ങര, ജോണ്‍ പട്ടപതി, സണ്ണി വള്ളിക്കളം, മാത്യു തട്ടമറ്റം ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്­ കോണ്‍ഗ്രസ്സിന് വേണ്ടി അഗസ്റ്റിന്‍ കരിംകുറ്റിയില്‍, ഗ്ലാട്‌സണ്‍ വര്‍ഗീസ്­, സതീശന്‍ നായര്‍ , സന്തോഷ്­ നായര്‍, ആന്റോ കവലക്കല്‍, സാജു കണ്ണംപള്ളി (സോഷ്യല്‍ ക്ലബ്­ ), ഇ ല്ലിനോയിസ് മലയാളീ അസോസിയേഷന് വേണ്ടി ജോസി കുരിശിങ്കല്‍, ബേസില്‍ പെരേര, മറിയാമ്മ പിള്ള (FOKANA) ,മേഴ്‌സി കുര്യാക്കോസ്( നേഴ്‌സ് സ് അസോസിയേഷന്‍) , സണ്ണി വള്ളിക്കളം, രന്‍ജന്‍ എബ്രഹാം (ചിക്കാഗോ മലയാളീ അസോസിയേഷന്‍ ), ബിജി എടാട്ട് ( കേരലൈറ്റ് അസോസിയേഷന്‍ ), അജി ഭാസ്കരന്‍ ( ചിക്കാഗോ കലാക്ഷേത്ര ), , വിജി നായര്‍ ( മിഡ് വെസ്റ്റ് അസോസിയേഷന്‍ ), ജോണ്‍ എലക്കാട്ട് ( സാഹിത്യവേദി ), മലയാളീ എഞ്ചിനീയര്‍സ് അസോസിയേഷനു വേണ്ടി ഫിലിപ്പ് മാത്യു, സ്‌റെബി തോട്ടം,ചന്ദ്രന്‍ പിള്ള ( ചഉഅ ) രാഷ്ട്രീയ നിരീക്ഷകര്‍ റോയ് ചെലമലയില്‍, സാബു നടുവീട്ടില്‍, ജോസ് മണക്കാട്ട്­, താജു കണ്ടാരപ്പള്ളി, സ്റ്റീഫന്‍ കിഴക്കെക്കുറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.

പരിപാടിയുടെ വിശദാംശങ്ങള്‍ ഏഷ്യാനെറ്റ്, കൈരളി, പ്രവാസി എന്നീ ചാനലുകള്‍ കൂടാതെ മറ്റു ഓണ്‍ലൈന്‍ മാധ്യമങ്ങളും പ്രക്ഷേപണം ചെയ്യുന്നതാണ്. ബിസിനസ്­ രംഗത്തെ പ്രമുഖരായ "ഗ്യാസ് ഡിപ്പോ" കമ്പനി ( ജോയ് നെടിയകാല ) പ്രോഗ്രാം സ്‌പോണ്‍സര്‍ ചെയ്തു. ബിജു സക്കറിയ ( പ്രസിഡന്റ്­, ഷിക്കാഗോ ചാപ്റ്റര്‍ ), ശിവന്‍ മുഹമ്മ (നാഷണല്‍ പ്രസിഡന്റ്­ ) 
സുനില്‍ ട്രൈസ്റ്റാര്‍ (പ്രവാസി ചാനല്‍)  എന്നിവര്‍ നേതൃത്വം കൊടുത്ത പ്രോഗ്രാമിന്റെ അവതാരക ശോഭ ജിബിയായിരുന്നു. പങ്കെടുത്തവര്‍ക്ക് സെക്രട്ടറി അനിലാല്‍ ശ്രീനിവാസന്‍ നന്ദി പറഞ്ഞു . ഇന്ത്യ പ്രസ്­ ക്ലബ്­ ഷിക്കാഗോ ചാപ്ടറിനു വേണ്ടി ട്രഷറര്‍ ബിജു കിഴക്കെക്കുറ്റ്,വൈസ് പ്രസിഡന്റ്­ ജോയ്ച്ചന്‍ പുതുക്കുളം, ജോയിന്റ് സെക്രട്ടറി പ്രസ്സന്നന്‍ പിള്ള എന്നിവരും സന്നിഹിതരായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക