Image

സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍

ബോബി ജോസഫ്‌ Published on 04 May, 2016
സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍
ഹൂസ്റ്റണ്‍: ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ മെയ് ഒന്നാം തീയതി ഞായറാഴ്ച രാവിലെ 9 മണിയുടെ കുര്‍ബാനയോടുകൂടി വളരെ ഭക്തി ആഢംബരപൂര്‍വ്വം ആഘോഷിക്കുകയുണ്ടായി. ഫോറോന വികാരി റവ.ഫാ.കുര്യന്‍ നെടുവേലിച്ചാലുങ്കലിന്റെ നേതൃത്വത്തില്‍ 9 ദിവസത്തെ നൊവേനയും, ഞായറാഴ്ച നടന്ന വലിയ പെരുന്നാളിലും, പ്രദക്ഷിണത്തിലും, സ്‌നേഹവിരുന്നിലും 1500 ല്‍ പരം ഭക്തജനങ്ങള്‍ പങ്കെടുക്കുകയുണ്ടായി.

റവ.ഫാ.ജോണിക്കുട്ടി പുതുശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുന്നാള്‍ കുര്‍ബ്ബാന നടത്തുകയുണ്ടായി. അസിസ്റ്റന്റ് വികാരി റവ.ഫാ.സ്റ്റീഫന്‍ കണിപ്പള്ളില്‍, കൈക്കാരന്‍മാര്‍, പാരീഷ് കൗണ്‍സില്‍ മേമ്പേഴ്‌സ് തിരുന്നാളിന് വേണ്ടി സജ്ജീകരണങ്ങള്‍ നടത്തുകയുണ്ടായി. ശനിയാഴ്ചത്തെ റാസ കുര്‍ബ്ബാനയ്ക്ക് റവ.ഫാ.വില്‍സണ്‍ കണ്ടങ്കരി എഡിന്‍ബര്‍ഗ് വികാരി മുഖ്യകാര്‍മ്മികത്വം വഹിക്കുകയുണ്ടായി. ഗായകസംഘത്തിന്റെ ഭക്തിനിര്‍ഭരമായ പാട്ട്, രണ്ട് ഗ്രൂപ്പിന്റെ ചെണ്ടമേളവും, വാദ്യമേളങ്ങളും പെരുന്നാള്‍ ആഘോഷപരിപാടികള്‍ക്ക് മാറ്റുകൂട്ടി. നല്ല കാലാവസ്ഥ ഇടവക മദ്ധ്യസ്ഥനും, ഈശോയുടെ വളര്‍ത്തുപിതാവുമായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍ ആഘോഷത്തിന് സഹായകമായി തിരുന്നാളില്‍ പങ്കെടുക്കുകയും, സഹകരിക്കുകയും ചെയ്ത വിവിധ വോളണ്ടിയേഴ്‌സിനും, ജനങ്ങള്‍ക്കും കുര്യനച്ചന്‍, നന്ദിപറയുകയുണ്ടായി.

സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍
സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍
സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍
സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍
സെന്റ് ജോസഫ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക