Image

സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ്ജ് പള്ളിപ്പെരുന്നാള്‍: മാര്‍ തേവോദോസ്യോസ് മുഖ്യ കാര്‍മ്മികന്‍

Published on 05 May, 2016
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ്ജ് പള്ളിപ്പെരുന്നാള്‍: മാര്‍ തേവോദോസ്യോസ് മുഖ്യ കാര്‍മ്മികന്‍
ന്യൂയോര്‍ക്ക്: സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയുടെ പെരുന്നാള്‍ മെയ് 5 മുതല്‍ 7 വരെ തീയതികളില്‍ ഇടുക്കി ഭദ്രാസനാദ്ധ്യക്ഷന്‍ മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.
മെയ് 5, 6 തീയതികളില്‍ വൈകീട്ട് 6.30ന് സന്ധ്യാ നമസ്‌കാരവും തുടര്‍ന്ന് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ നയിക്കുന്ന ധ്യാന പ്രഭാഷണവും ഉണ്ടാകും.
മെയ് 7 ശനിയാഴ്ച രാവിലെ 8.30ന് പ്രഭാത നമസ്‌കാരം, 9.15 ന് മാത്യൂസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തിലുള്ള പെരുന്നാള്‍ കുര്‍ബ്ബാന. 11.30 ന് റാസാ, വാഴ് വ്, നേര്‍ച്ച വിളമ്പ്, പെരുന്നാള്‍ ലഞ്ച് എന്നിവയോടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനമാകുമെന്ന് വികാരി അലക്‌സ് കെ. ജോയി അറിയിച്ചു.

പെരുന്നാള്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനെത്തുന്ന മെത്രാപ്പോലീത്തായെ ഇന്ന് വൈകീട്ട് 4ന് ജെ.എഫ്.കെ.വിമാനത്താവളത്തില്‍ ഇടവകയുടെ ഭാരവാഹികള്‍ സ്വീകരിക്കും. 28 സണ്‍സെറ്റ് അവന്യൂവിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. അലക്‌സ് കെ.ജോയി(973-489-6440), സെക്രട്ടറി ജോസ് കെ.ജോയി(973-632-7797), ഈപ്പന്‍ തോമസ് (917-678-7468), കണ്‍വീനേഴ്‌സ്- ആന്‍ഡ്രൂസ് ഇട്ടിയവിരാ(646-436-9551), ഏബ്രഹാം ഈപ്പിന്‍(718-431-5887), ലീസണ്‍ ഡാനിയേല്‍(718-873-4699) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ്ജ് പള്ളിപ്പെരുന്നാള്‍: മാര്‍ തേവോദോസ്യോസ് മുഖ്യ കാര്‍മ്മികന്‍
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ്ജ് പള്ളിപ്പെരുന്നാള്‍: മാര്‍ തേവോദോസ്യോസ് മുഖ്യ കാര്‍മ്മികന്‍
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ്ജ് പള്ളിപ്പെരുന്നാള്‍: മാര്‍ തേവോദോസ്യോസ് മുഖ്യ കാര്‍മ്മികന്‍
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ്ജ് പള്ളിപ്പെരുന്നാള്‍: മാര്‍ തേവോദോസ്യോസ് മുഖ്യ കാര്‍മ്മികന്‍
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ്ജ് പള്ളിപ്പെരുന്നാള്‍: മാര്‍ തേവോദോസ്യോസ് മുഖ്യ കാര്‍മ്മികന്‍
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ്ജ് പള്ളിപ്പെരുന്നാള്‍: മാര്‍ തേവോദോസ്യോസ് മുഖ്യ കാര്‍മ്മികന്‍
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ്ജ് പള്ളിപ്പെരുന്നാള്‍: മാര്‍ തേവോദോസ്യോസ് മുഖ്യ കാര്‍മ്മികന്‍
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ്ജ് പള്ളിപ്പെരുന്നാള്‍: മാര്‍ തേവോദോസ്യോസ് മുഖ്യ കാര്‍മ്മികന്‍
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോര്‍ജ്ജ് പള്ളിപ്പെരുന്നാള്‍: മാര്‍ തേവോദോസ്യോസ് മുഖ്യ കാര്‍മ്മികന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക