Image

വെസ്റ്റ്‌ചെസ്റ്ററില്‍ തീപ്പൊരി പാറിയ തെരഞ്ഞെടുപ്പ് സംവാദം; പ്രവാസി ചാനലില്‍ ഞായറാഴ്ച 3 മണിക്ക്

സലിം Published on 05 May, 2016
വെസ്റ്റ്‌ചെസ്റ്ററില്‍ തീപ്പൊരി പാറിയ തെരഞ്ഞെടുപ്പ് സംവാദം; പ്രവാസി ചാനലില്‍ ഞായറാഴ്ച 3 മണിക്ക്
ന്യു റോഷല്‍, ന്യു യോര്‍ക്ക്: സര്‍വ്വരാജ്യ തൊഴിലാളി ദിനമായ മെയ് ഒന്നിന്ന്യൂറോഷലില്‍ നടന്ന കേരളാ തെരഞ്ഞെടുപ്പ് സംവാദം തികച്ചും ശ്രദ്ധേയമായി. സംവാദത്തിനു ചുക്കാന്‍ പിടിച്ചത് ഫോമായുടെ മുന്‍ ജനറല്‍ സെക്രട്ടറി ശ്രീ ജോണ്‍.സി.വര്‍ഗീസ്

വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംവാദത്തില്‍ കേരളത്തിലെരാഷ്ട്രീയരംഗം സസൂക്ഷ്മം കാനുകയും അപഗ്രഥിക്കുകയും ചെയ്യുന്നസാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെമുതിര്‍ന്നനേതാക്കളും മാധ്യമ പ്രവര്‍ത്തകരുംപങ്കെടുത്തു.

വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഉണ്ണിത്താന്‍ ഡിബേറ്റ് ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷമുന്നണിയ്ക്കു വേണ്ടി ഫൊക്കാന മുന്‍ ജനറല്‍ സെക്രട്ടറി ടെറന്‍സന്‍ തോമസ്, കൊച്ചുമ്മന്‍. ടി. ജേക്കബ്, ഈ.എം.സ്റ്റീഫന്‍, ഡോ.ഫിലിപ്പ് ജോര്‍ജ്, ഷോളി കുമ്പിളുവേലി എന്നിവരും ജനാധിപത്യ മുന്നണിയ്ക്കുവേണ്ടി ബേബി ഊരാളില്‍, സജി ഏബ്രഹാം, ജോയി ഇട്ടന്‍, ജോണ്‍ മാത്യു എന്നിവരും ചര്‍ച്ചയില്‍ ശബ്ദമുയര്‍ത്തി. മൂന്നാം മുന്നണിയ്ക്കു വേണ്ടി തോമസ് കൂവള്ളൂരും രംഗത്തു വന്നതോടെ ചൂടേറി. ചര്‍ച്ച എല്ലാ നിലകളിലും പ്രവാസി മലയാളികളുടെ വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി.

ഷേര്‍ളീസ് റെസ്റ്റോറന്റില്‍ നടന്നചര്‍ച്ച പ്രമുഖ ദൃശ്യമാദ്ധ്യമങ്ങളായ ഏഷ്യാനെറ്റ്, കൈരളി ടി.വി, പ്രവാസി ചാനല്‍ എന്നിവര്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് സംപ്രേക്ഷണം ചെയ്യുന്നതാണ്. പ്രവാസി ചാനല്‍ മെയ് 8 നു 3 മണിക്ക് (ന്യൂ യോര്‍ക്ക് സമയം) ഇത് പൂര്‍ണമായും സംപ്രേക്ഷണം ചെയ്യുന്നു. കൂടാതെ തിങ്കള്‍ മുതല്‍വെള്ളി വരെ െ്രെപം ടൈം രാത്രി 8 മണിക്കും പുനര് സംപ്രേക്ഷണവും ഉണ്ടായിരിക്കും.

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രവാസി മലയാളികളുടെ ഈ ചാനല്‍ സംവാദം ഏറെ ശ്രദ്ധേയമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവാസി ചാനല്‍ 19083455983 എന്ന നമ്പരില്‍ വിളിക്കാവുന്നാതാണ്.
വെസ്റ്റ്‌ചെസ്റ്ററില്‍ തീപ്പൊരി പാറിയ തെരഞ്ഞെടുപ്പ് സംവാദം; പ്രവാസി ചാനലില്‍ ഞായറാഴ്ച 3 മണിക്ക്
വെസ്റ്റ്‌ചെസ്റ്ററില്‍ തീപ്പൊരി പാറിയ തെരഞ്ഞെടുപ്പ് സംവാദം; പ്രവാസി ചാനലില്‍ ഞായറാഴ്ച 3 മണിക്ക്
വെസ്റ്റ്‌ചെസ്റ്ററില്‍ തീപ്പൊരി പാറിയ തെരഞ്ഞെടുപ്പ് സംവാദം; പ്രവാസി ചാനലില്‍ ഞായറാഴ്ച 3 മണിക്ക്
വെസ്റ്റ്‌ചെസ്റ്ററില്‍ തീപ്പൊരി പാറിയ തെരഞ്ഞെടുപ്പ് സംവാദം; പ്രവാസി ചാനലില്‍ ഞായറാഴ്ച 3 മണിക്ക്
വെസ്റ്റ്‌ചെസ്റ്ററില്‍ തീപ്പൊരി പാറിയ തെരഞ്ഞെടുപ്പ് സംവാദം; പ്രവാസി ചാനലില്‍ ഞായറാഴ്ച 3 മണിക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക