Image

ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡ് മെയ് 14-നു ശനിയാഴ്ച; ഏവര്ക്കും സ്വാഗതം

Published on 05 May, 2016
ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡ് മെയ് 14-നു ശനിയാഴ്ച; ഏവര്ക്കും സ്വാഗതം
പ്രിയ സുഹ്രുത്തേ,
ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡ് മെയ് 14-നു (Saturday) ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ വച്ചു സമ്മാനിക്കുന്ന വിവരം ആദരപൂര്‍വം അറിയിക്കുന്നു. അതില്‍ പങ്കെടുത്ത് പരിപാടി വിജയകരമാക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.
രണ്ടരക്ക് സോഷ്യല്‍ ഗാതറിംഗ്.
മൂന്നു മണിക്ക് സെമിനാറോടെയാണു തുടക്കം. രണ്ടു സംസ്‌കാരങ്ങളിലെ ജീവിതം എഴുത്തിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയത്തെപറ്റി വനിതാ എഴുത്തുകാരുടെ ഹ്രസ്വ പ്രഭാഷണവും ചര്‍ച്ചയും എന്തു കൊണ്ടും മികവുറ്റതും പുതുമയാര്‍ന്നതുമായിയാരിക്കും. ഒരു കാരണവശാലും ആരും ഇത് ഒഴിവാക്കരുതെന്നാണു ഞങ്ങളുടെ അപേക്ഷ!
അഞ്ചു മണിക്ക് സെമിനാര്‍ സമാപിക്കും. 5:15-നു അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തല്‍. തുടര്‍ന്ന് അഭിമുഖം.
ആറു മണിക്ക് പൊതു സമ്മേളനം. കോണ്‍സല്‍ ജനറല്‍ റിവ ഗാംഗുലി ദാസ് മുഖ്യാതിഥിയായിരിക്കും. ഡോ. എം.വി. പിള്ള, ജെ. മാത്യുസ്, മുരളി നായര്‍ എന്നിവരുടെ പ്രഭാഷണം. എഴുത്തുകാരുടെയും സംഘടനാ നേതാക്കളുടെയും ആശംസകള്‍. ബിന്ദ്യാപ്രസാദും സംഘവും അവതരിപ്പിക്കുന്ന ന്രുത്തം. ശലിനിയുടെ ഗാനം.
എട്ടു മണിക്ക് ഡിന്നറോടെ പരിപാടികള്‍ സമാപിക്കും.
വിശദമായ പരിപാടികള്‍ പിന്നാലെ അറിയിക്കുന്നതാണ്.
Contact: 917-324-4907; 917-662-1122

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക