Image

എയര്‍പോര്‍ട്ട് വെസ്റ്റില്‍ 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' മേയ് 22ന്

Published on 14 May, 2016
എയര്‍പോര്‍ട്ട് വെസ്റ്റില്‍ 'ജേക്കബിന്റെ സ്വര്‍ഗരാജ്യം' മേയ് 22ന്

 മെല്‍ബണ്‍: ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ മലയാളികളുടെ ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടുവാന്‍ സൂപ്പര്‍ ഹിറ്റ് മലയാള സിനിമ ജേക്കബിന്റെ സ്വര്‍ഗരാജ്യം വില്ലേജ് സിനിമാസ് എയര്‍പോര്‍ട്ട് വെസ്റ്റില്‍ മേയ് 22നു (ഞായര്‍) വൈകുന്നേരം 6.30നു പ്രദര്‍ശിപ്പിക്കുന്നു. 

ടൈറ്റില്‍ കഥാപാത്രമായ ജേക്കബായി രണ്‍ജി പണിക്കരും ജേക്കബിന്റെ മകന്‍ ജെറിയായി നിവിന്‍ പോളിയും ചിത്രത്തില്‍ വേഷമിടുന്നു. ഒരു കുടുംബ ചിത്രം എന്ന വിശേഷണത്തോടെ തിയറ്ററുകളിലെത്തിയ ജേക്കബിന്റെ സ്വര്‍ഗരാജ്യം തീര്‍ച്ചയായും കുടുംബപ്രേക്ഷകര്‍ക്കു രസിക്കുന്ന രീതിയിലാണ്. കുടുംബത്തിനുള്ളിലെ ബന്ധങ്ങളുടെ തീവ്രതയും ഒരു പ്രതിസന്ധിയെ നേരിടാന്‍ ഒരു കുടുംബം ഒന്നിച്ചു നില്‍ക്കുന്നതിലെ സൗന്ദര്യവും ചിത്രത്തില്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.

ഡ്രീംലാബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ഇഫോര്‍ ഇവന്റ്‌സ്, ട്രൈ കളര്‍ എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം മെല്‍ബണില്‍ എത്തിക്കുന്നത്. 

ടിക്കറ്റുകള്‍ക്ക്: 0404432553, 0449147396, 0403153292, 0433222440, 0413788490.

ഓണ്‍ലൈന്‍ ബുക്കിംഗിന്:  wwwt.rybooking.com/LCRF
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക