Image

ഫിലാഡല്‍ഫിയ ശ്രീനാരായണ ഗുരുദേവ മന്ദിരത്തില്‍ ലോക മാതൃദിനം ആഘോഷിച്ചു.

ഷാജി രാമപുരം Published on 19 May, 2016
ഫിലാഡല്‍ഫിയ ശ്രീനാരായണ ഗുരുദേവ മന്ദിരത്തില്‍ ലോക മാതൃദിനം ആഘോഷിച്ചു.
ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ശ്രീനാരായണ പ്രസ്ഥാനമായ ശ്രീനാരായണ അസ്സോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലോക മാതൃദിനം വൈവിദ്ധ്യമാര്‍ന്ന ദൃശ്യവിരുന്നുകള്‍ ഉള്‍പ്പെടെ വര്‍ണ്ണപകിട്ടുള്ള വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

ഗുരു സ്മരണയോടുകൂടി ആരംഭിച്ച ആഘോഷ പരിപാടിയില്‍ സംഘടനയുടെ പ്രസിഡന്റ് ശ്രീ.ശ്രീനിവാസന്‍ ശ്രീധരന്‍ അദ്ധ്യക്ഷത വഹിക്കുകയും ജനറല്‍ സെക്രട്ടറി ഡോ. ജയ് മോള്‍ ശ്രീധര്‍ സദസിന് സ്വാഗതം ആശംസിക്കുകയും ചെയ്തു.

സംഘടനയിലെ അംഗങ്ങളുടെ മാതൃദിന ആശംസകളില്‍ മാതൃതത്വത്തിന്റെ വിലമതിക്കാനാവാത്ത മൂല്യസത്തയും മാതൃസ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകകളും പങ്കു വയ്ക്കുകയുണ്ടായി. ചടങ്ങിന് സാക്ഷ്യം വഹിച്ച അമ്മമാര്‍ക്കെല്ലാം പൂക്കള്‍ സമ്മാനിച്ചും ഒപ്പം, മുതിര്‍ന്ന അമ്മമാര്‍ക്ക് പ്രത്യേക സ്‌നേഹോപഹാരങ്ങള്‍ നല്‍കിയും ആദരിച്ചു. കുട്ടികള്‍, മാതൃദിനത്തെയും അതിന്റെ പകരം വയ്ക്കാനാവാത്ത പ്രാധാന്യത്തെ കുറിച്ചും പങ്കു വച്ച ചിന്തകള്‍ സദസ്സ് ഏറെ കൗതുകത്തൊടെയും അതിലേറെ ആഹഌദത്തോടെയുമാണ് ശ്രവിച്ചത്.

എന്‍.എന്‍.എ. കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ശൈശവം, ബാല്യം, കൗമാരം, യൗവനം തുടങ്ങി നാളിതു വരെയുള്ള കാല ചംക്രമണത്തിലെ ഏടുകളുടെ നിശ്ചല ഛായാ ചിത്രങ്ങള്‍, ജോയിന്റ് ട്രഷറര്‍ സുജിത് ശ്രീധറിന്റെ നേതൃത്വത്തില്‍ ശേഖരിച്ചു പ്രദര്‍ശിപ്പിച്ചത് തികച്ചും അവിസ്മരണീയമായ അനുഭവമായി. ഈ വിസ്മയ ഗൃഹാതുരത്വത്തിലേക്കുള്ള ഒരു മടക്ക യാത്രയായി.

കുട്ടികളെല്ലാവരും ചേര്‍ന്ന് പ്രത്യേക മാതൃദിന ഗാനാര്‍ച്ചന അമ്മമാര്‍ക്കായി സമര്‍പ്പിച്ചതിനെ തുടര്‍ന്ന്, ഈ ആഘോഷ പരിപാടികള്‍ അവിസ്മരണീയമാക്കുവാന്‍ നിര്‍ലോഭമായി സഹകരിച്ച ഏവര്‍ക്കും ജനറല്‍ സെക്രട്ടറി ഡോ.ജയ് മോള്‍ ശ്രീധര്‍ നന്ദി രേഖപ്പെടുത്തി. കുടുംബാംഗങ്ങള്‍ തയ്യാര്‍ ചെയ്ത വിഭവ സമൃദ്ധമായ സദ്യയോടു കൂടി ഈ വര്‍ഷത്തെ മാതൃദിന  പരിപാടികള്‍ സമാപിച്ചു.

ഫിലാഡല്‍ഫിയ ശ്രീനാരായണ ഗുരുദേവ മന്ദിരത്തില്‍ ലോക മാതൃദിനം ആഘോഷിച്ചു.
ഫിലാഡല്‍ഫിയ ശ്രീനാരായണ ഗുരുദേവ മന്ദിരത്തില്‍ ലോക മാതൃദിനം ആഘോഷിച്ചു.
ഫിലാഡല്‍ഫിയ ശ്രീനാരായണ ഗുരുദേവ മന്ദിരത്തില്‍ ലോക മാതൃദിനം ആഘോഷിച്ചു.
ഫിലാഡല്‍ഫിയ ശ്രീനാരായണ ഗുരുദേവ മന്ദിരത്തില്‍ ലോക മാതൃദിനം ആഘോഷിച്ചു.
ഫിലാഡല്‍ഫിയ ശ്രീനാരായണ ഗുരുദേവ മന്ദിരത്തില്‍ ലോക മാതൃദിനം ആഘോഷിച്ചു.
ഫിലാഡല്‍ഫിയ ശ്രീനാരായണ ഗുരുദേവ മന്ദിരത്തില്‍ ലോക മാതൃദിനം ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക