Image

പിണറായിക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്ന് വി.എസ്‌

Published on 24 May, 2016
പിണറായിക്ക് അഭിവാദ്യങ്ങള്‍ നേര്‍ന്ന് വി.എസ്‌
തിരുവനന്തപുരം: സര്‍ക്കാറിന്റേത് മികച്ച തുടക്കമെന്ന് വി.എസ് അച്യുതാനന്ദന്‍. ഐശ്യര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പൂര്‍ണ്ണമായ ജന പങ്കാളിത്തത്തോടെ ഇവര്‍ക്ക് കഴിയും എന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

പിണറായി വിജയന്‍ പുതിയ സര്‍ക്കാറിന്റെ നയസമീപനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇവ സ്വാഗതാര്‍ഹമാണെന്നും മികച്ച തുടക്കമായി ഇതിനെ കാണുന്നുവെന്നും വി.എസ് അഭിപ്രായപ്പെട്ടു.

വി.എസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

അഭിവാദ്യങ്ങള്‍...! മികച്ച തുടക്കം.

നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ പുതിയ സര്‍ക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില നടപടികളും വ്യക്തമാക്കിയിട്ടുണ്ട്. ഇവ സ്വാഗതാര്‍ഹങ്ങളാണ്. മികച്ച തുടക്കമായി ഞാന്‍ ഇതിനെ കാണുന്നു . നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും മറ്റ് നിയുക്ത മന്ത്രിമാര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍. ഐശ്യര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പൂര്‍ണ്ണമായ ജന പങ്കാളിത്തത്തോടെ ഇവര്‍ക്ക് കഴിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതിനകം തന്നെ ഭീക്ഷണിയുടെ സ്വരം മുഴക്കി കൊണ്ട് ചില കേന്ദ്ര മന്ത്രിമാര്‍ രംഗത്ത് വന്നിട്ടുണ്ട്. ഒരു പുരോഗമന സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് ഈ കൂട്ടം. നമ്മള്‍ സദാ ജാഗരൂഗരായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക