Image

കടന്നപ്പള്ളിക്ക് തുറമുഖം, എന്‍സിപിക്ക് ഗതാഗതം, മാത്യൂ ടി. തോമസിന് ജലവിഭവം

Published on 25 May, 2016
കടന്നപ്പള്ളിക്ക് തുറമുഖം, എന്‍സിപിക്ക് ഗതാഗതം, മാത്യൂ ടി. തോമസിന് ജലവിഭവം
തിരുവനന്തപുരം: എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്ക് വകുപ്പ് വിഭജനത്തില്‍ ധാരണയായി. ജനതാതള്‍-എസ് മന്ത്രി മാത്യൂ ടി. തോമസിന് ജലവിഭവ വകുപ്പ് നല്‍കി. വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരില്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന മാത്യൂ ടി. തോമസിന്റെ മികച്ച ഭരണപാടവം മനസിലാക്കിയാണ് സിപിഎം സുപ്രധാന വകുപ്പായ ജലവിഭവം നല്‍കാന്‍ തീരുമാനിച്ചത്. 
ജലവിഭവ വകുപ്പ് ആവശ്യപ്പെട്ട് എത്തിയ എന്‍സിപിക്ക് ഗതാഗതവകുപ്പ് നല്‍കാന്‍ തീരുമാനിച്ചു. എ.കെ.ശശീന്ദ്രനാണ് എന്‍സിപിയെ പ്രതിനിധീകരിച്ച് മന്ത്രിയായ സത്യപ്രതിജ്ഞ ചെയ്യുന്നത്. സുപ്രധാന വകുപ്പായ തുറമുഖം കോണ്‍ഗ്രസ്-എസിന്റെ ഏക അംഗം കടന്നപ്പള്ളി രാമചന്ദ്രന് നല്‍കാനും എല്‍ഡിഎഫില്‍ ധാരണയായി. സിപിഐ മന്ത്രിമാരുടെ വകുപ്പുകളില്‍ ഉഭയകക്ഷി ചര്‍ച്ച പുരോഗമിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക